പെയ്യും പീയൂഷമോലും കൃതികളൊരു ഞൊടി-
യ്ക്കുള്ളു ലക്ഷോപലക്ഷം
തയ്യാറാക്കുന്ന നാക്കുള്ളൊരു കവികളിലെൻ-
നാമമൊന്നാമതാവാൻ
പയ്യെപ്പൂര്ണ്ണാനുകമ്പാമൃതമിടകലരും
തൃക്കടക്കണ്ണെടുത്തൊ-
ന്നിയ്യുള്ളോനിൽ പ്രയോഗിക്കുക പരമശിവൻ-
തന്റെ പുണ്യത്തിളപ്പേ
പെൺകെട്ടും പന്തലിൽ പാ പറ കളരി കളം
പൊന്മയശ്ശേരിദേശ-
ത്തിങ്കൽ ദേശാധിപത്യംമുതലിനി വളരെ
സ്ഥാനമാനങ്ങൾ കൂടും
തിങ്കൾപ്പിള്ളിപ്പണിക്കര്ക്കൊരു മരുമകളു;-
ണ്ടാ പ്രദേശത്തിലേയ്ക്കീ-
ത്തങ്കപ്പുള്ളിക്കുരംഗപ്പിടമിഴി മിനുസ-
പ്പെട്ട പെൺകുട്ടിതന്നെ.
സദ്വ്യൂഹപ്പൊടിയാൽ പഠിച്ച പണി ചെ-
യ്തപ്പെണ്ണിനെത്തീര്ത്തുവെ-
ച്ചദ്ദേഹക്കൊടിയിൽ കൊടുത്തു രുചിയാം
വാണീഷു വാണീശ്വരൻ;
ഉദ്ദേശം പതിനേഴിനൊന്നര കുറ-
ഞ്ഞിടും വയസ്സാണവൾ; -
ക്കിദ്ദേശത്തിലൊരുത്തിപോലുമവളോ-
ടൊക്കില്ല ഭോഷ്കല്ലിതു്.
പാരന്വര്യവഴിക്കുവൾക്കു 'രമ'യെ-
ന്നാണിട്ടപേ; -രോമന-
പ്പേരും ജാനകിയെന്നിടയ്ക്കിടെ വിളി-
ക്കാറുണ്ടു കൂറുള്ളവർ;
ഈ രാജ്യത്തിലുയര്ന്ന ജന്മി "മണലൂർ-
പ്പട്ടേരി' സംബന്ധമാ; -
ണാ രാകേന്ദുമുഖിയ്ക്കൊരുത്തരുമടു-
ത്തിട്ടില്ലിടത്തട്ടുകാർ.
സംഗീതത്തിലവൾക്കു വാസന വിശേ-
ഷിച്ചുണ്ടു; പിന്നെക്കുറ-
ച്ചിംഗ്ലിഷും ചില തൂശിവേലകളുമു;-
ണ്ടെന്നല്ല സാഹിത്യവും;
ശൃംഗാരപ്പുതുമോടിയിൽ പല പകി-
ട്ടുണ്ടെങ്കിലും പാംസുലാ-
സംഗംപോലുമസഹ്യമാണതിൽ ചെറു-
പ്പേറും ചെറുപ്പം മുതൽ.
ധാരാളം ചില ചില്ലറക്കൃതി കൃതി-
ച്ചീടുന്നതല്ലാതെയി-
ല്ലോരോ മാതിരി നാടകങ്ങളെഴുതി-
ത്തീക്കാനവൾക്കാഗ്രഹം;
കേറാൻ തെല്ലു കൊതിച്ചിടുന്നവരതിൻ-
താഴത്തിരിക്കേണമെ-
ന്നാരാണ്ടോതിയതോര്മ്മയുണ്ടു; കഴിയാ-
ഞ്ഞിട്ടുള്ള പിട്ടല്ലിതു്.
കാലത്തേറ്റു കുളിച്ചു കൂറൊടു കുളിര്-
ക്കുന്നിൻകിടാവിന്റെ തൃ-
ക്കാലിൽ താണുവണങ്ങി വല്ല വഴിപാ-
ടും ചെറ്റു ചെയ്തെന്നിയേ
ആലോലേക്ഷണ കാപ്പിപോലുമുപയോ-
ഗിക്കി;-ല്ലവൾക്കില്ല കൊ-
ന്നാലും പൊൻപൊടികൊണ്ടു മൂടുകിലുമീ-
ച്ചട്ടത്തിനൊട്ടന്തരം.
സത്യം സൽഗതി സജ്ജനസ്ഥിതി സമാ-
ചാരങ്ങളെന്നിത്തരം
സത്തുൾച്ചേര്ന്നൊരു പുസ്തകങ്ങൾ മുഴുവൻ
വാങ്ങിച്ചു വായിക്കുവാൻ
അത്യുത്സാഹവുമത്തരം കൃതികളിൽ-
ക്കൂറും കുറെക്കേമമാ-
ണത്തന്വിക്കു കവിത്വമുള്ളവരിലും
പുത്തൻപ്രബന്ധത്തിലും.
കോപം വാശി കുശുമ്പസൂയ ദുര ദുര്-
മന്ത്രം മരുന്നുന്മദാ-
ലാപം ലോഭമലട്ടുരുട്ടു നുണ സി-
ദ്ധാന്തം മൊശോടത്തരം
വ്യാപാദം ചതി വാദമേഷണി പണ-
ക്കുത്തൂറ്റമെന്നിവക-
ച്ചാപല്യങ്ങളിലൊന്നുപോലുമറിയെ-
പ്പേറുന്ന പെണ്ണല്ലിവൾ.
വൻചാരുത്വമെഴുന്ന ബുദ്ധിവിഭവം
കൂടും കവിപ്രൌഢരാ-
യഞ്ചാറാളുകൾ വന്നുകൂടു,മവരൊ-
ത്തോരോ പ്രബന്ധങ്ങളിൽ
പഞ്ചാരപ്പൊടിയാണിയാൾ പകൽ കലാ-
ശിക്കുംവരെയ്ക്കും മന-
സ്സഞ്ചാരക്രിയ ചെയ്തിരിക്കു,മതിലുൾ-
ഭ്രാന്തുണ്ടു പണ്ടമുതൽ.
മുറയ്ക്കു മോദിച്ചവൾ കൂട്ടരോടൊ-
ത്തൊരിക്കലേതാണ്ടൊരു ബുക്കു നോക്കി
ഇരിക്കുമന്നേരമൊരാൾ വിയര്ത്തു
തെരിക്കനെപ്പാഞ്ഞുവരുന്ന കണ്ടു.
കട്ടിത്തം ചേര്ന്ന മുണ്ടിൻ തല വഴിയിലഴി-
ച്ചിട്ടിഴപ്പിച്ചു ശീര്ഷ-
ത്തട്ടിൽത്തിങ്ങിക്കുളുക്കുന്നൊരു കുടുമ ചരി-
ച്ചിട്ടു ചിക്കിപ്പറിച്ചു്
കുട്ടിക്കുമ്പക്കുലുക്കത്തൊടുമധികതരോ-
ത്സാഹിയായേറെ ബദ്ധ-
പ്പെട്ടിങ്ങോട്ടായ് വരുന്നുണ്ടൊരു പുതിയ പുമാ,-
നാരിതെന്നാരറിഞ്ഞു?
വാരിയേടത്തു രാമൻ ന-
മ്പൂരിയാണു വരുന്നതു് ;
നേരംപോക്കിനി വല്ലാതി-
ന്നേരം നോക്കുളവായ്വരും.
എന്നു പറഞ്ഞവളവിടെ-
ത്തന്നെയിരുന്നൊന്നുകൂടി നോക്കുമ്പോൾ
ഉന്നതകവിയാമങ്ങോർ
വന്നുകരേറിക്കഴിഞ്ഞു മാളികയിൽ.
ബുക്കു വെച്ചു ബഹുസംഭ്രമത്തൊടൊ-
ത്തക്കവീന്ദ്രരുമരാളകേശിയും
ഭക്തിപൂർവ്വമെഴുനേറ്റു സാദരം
സൽക്കരിച്ചു സരസം പറഞ്ഞുതേ:
"അല്ലല്ലാ, തിരുമേനിയാണി, തടിയൻ
വല്ലാതെ ശങ്കിച്ചുപോ-
യല്ലോ, കണ്ട ദിനം മറന്നു, കഴുകി-
ക്കാം കാ,ലിരിക്കാം സുഖം;
തെല്ലിക്കാറ്റു രസിക്കുമെങ്കിലടിയൻ വീശാം,
വിയര്ക്കുന്നു മെ-
യ്യെല്ലാം, ചെല്ലമിതാ, മുറയൊരു മുറു-
ക്കാവാം കുറെക്കേമമായ്.
ഇന്നാളൊരിക്കലിവിടുന്നൊരു ശാന്തിഹോമ-
ത്തിന്നാളു വന്നു ധൃതിയായെഴുനള്ളിടുമ്പോൾ
മിന്നായമെന്നപടി കണ്ടു പടിക്കൽവെച്ചി;-
ട്ടിന്നായതെന്തിനടിയൻ വിടകൊണ്ടിടുന്നൂ?
അച്ഛനുമമ്മയ്ക്കും മു-
ത്തശ്ശിക്കും മറ്റകായിലുള്ളോര്ക്കും
സ്വച്ഛന്ദം സുഖമല്ലേ,
സ്വച്ഛ മതേ, പിന്നെയമ്മാത്തും?
സാരസ്യത്തിൻ സാരമാകും ഭവാനും
വാരസ്യാര്ക്കും സൽക്കവേ, സൌഖ്യമല്ലേ?
തീരെ സ്ഥൈര്യം വിട്ടിതോ നാടകത്തിൽ-
ക്കാര്യസ്ഥത്വത്തിങ്കലുത്തുംഗബുദ്ധേ?
വെറുതേ സമയം കളഞ്ഞിരുന്നോ,
ചെറുതേൻമാതിരി വല്ലതും കൃതിച്ചോ?
കരിനാക്കുടിയത്തിനില്ല; കാവ്യ-
ക്കരു നാക്കാ,ണവിടയ്ക്കതോര്മ്മയില്ലേ?
ഹസ്തതലത്തിൽ ചെറിയൊരു
പുസ്തകമിക്കണ്ടിടുന്നതെന്താവോ?
ഇത്തവണയ്ക്കിതു വായി-
ച്ചര്ത്ഥം പറയാതെ സമ്മതിക്കില്ല."
ഇത്തരം ഗീരു കേട്ടപ്പോൾ
ചിത്തരംഗത്തിലാ ദ്വിജൻ
ഉത്തരംഗരസം കൈക്കൊ -
ണ്ടുത്തരങ്ങളുരച്ചുതേ:
"മടത്തരം കൂടുമെനിക്കുമേഴാ-
മിടത്തിനും മറ്റവിടത്തുകാര്ക്കും
തടസ്ഥമെന്യേ സുഖമാണു, വീണ-
ക്കുടസ്തനിസ്ത്രീകുലമൌലിമാലേ!
ഇല്ലിപ്പോൾ പതിവായി വല്ല കവിതാ-
ബന്ധത്തിലുത്സാഹ,മീ-
ക്കൊല്ലം കുന്തമെനിക്കു നാടകസഭാ-
കൈകാര്യകര്ത്തൃത്വവും;
അല്ലിത്താർശരസാഹസക്കളരി, മ-
റ്റെല്ലാം യഥാപൂർവ്വമാ;-
ണില്ലത്തും സുഖമെന്നുതന്നെ പറയാ-
മമ്മാത്തുമമ്മാതിരി.
എന്തോഴി, കയ്യിലൊരു ബുക്കു നിനക്കു കണ്ടി-
ട്ടെന്താണിതെന്നൊരു വിശങ്ക ജനിച്ചതില്ലേ?
ന്തായതിൻറെ വിവരം മുഴുവൻ ചുരുക്കി-
ച്ചെന്താമരാക്ഷി, പറയാം പരമാര്ത്ഥമായി.
പണ്ടുള്ളൊരാപ്പതിവിലിന്നലെ രാവു ഞാനെൻ-
തൊണ്ടിപ്പഴാധരി, കിടന്നു മയങ്ങിടുമ്പോൾ
കണ്ടാൽ ഭയപ്പെടുമൊരാകൃതിയോടുകൂടി
രണ്ടാളു വന്നരികിൽ നിന്നു കിനാവുതന്നിൽ.
കക്കിഞ്ചാടി ചെമ്പൻതലമുടി തുറിയൻ-
കണ്ണു മാക്കാച്ചിമൂക്കാ-
ക്കക്കപ്പല്ലാക്കുരങ്ങിൻമുകർ കയറു വടി-
ക്കമ്പു വൻകുമ്പചാട്ടം
പൊയ്ക്കാലൻകാൽ കരിങ്കാറെതിർനിറമിയ മേ-
ല്പെട്ട മേല്പോട്ടു പോയോ-
രക്കോലം കണ്ടുപോയാലതു മതി ചുടല-
പ്പൊട്ടനും ഞെട്ടിവീഴും.
ദന്തം കടിച്ചു നെടുദംഷ്ട്ര പുറത്തിറക്കി-
'ച്ചെന്തീ വമിച്ചലറുമാ വികൃതസ്വരൂപം
ചിന്തിക്കിലിപ്പൊഴുമെനിക്കു വിറച്ചു സന്ധി-
ബന്ധം കുഴഞ്ഞു തളരും; കുളിർ കോരിയാറ്റും.
നിന്നാൽ പച്ചകടിച്ചുതിന്നുമവർ വ-
ന്നെന്നോര്ത്തു ഞാനോടുവാ-
നുന്നം നോക്കിയൊരെട്ടുപത്തടി നട-
ക്കാൻ കാലെടുക്കുംവിധൌ
'നന്നീമട്ടു മിടുക്കു പോരു, മിനിയൊ-
ന്നോടെ'ന്നൊരാലാസ്സെടു-
ത്തന്നെക്കെട്ടിവലിച്ചടിച്ചു തിരിയെ-
സ്സര്ക്കീട്ടു തെക്കോട്ടവർ.
കല്ലും മുള്ളും നിറഞ്ഞാരിട വഴിയിലിഴ-
ച്ചിട്ടുരുട്ടുന്നനേര-
ത്തെല്ലും മുള്ളും നുറുങ്ങിശ്ശിവ! ശിവ! ശതകം-
പാടി ഞാൻ പാടുപെട്ടു;
"തെല്ലെന്നെക്കാത്തുകൊണ്ടിടുക മുദിതയമ-
പ്പാതിമെയ്യേ, കനിഞ്ഞീ-
ശ്ശല്യം തീര്ക്കെ'ന്നുറക്കെച്ചില നിലവിളി വാ-
വിട്ടു ഞാൻ തട്ടിവിട്ടു.
പെട്ടെന്നന്നേരമദ്ദേവതകളിരുവരെ-
ന്നിഷ്ടരാം രണ്ടു കുട്ടി-
പ്പട്ടന്മാരായ്, സവാരിക്കഹഹ! ബഹുരസം
റോട്ടുസാറട്ടുമായി
കെട്ടൊട്ടുക്കറ്റു പാശം തവിടുപൊടി; പകി-
ട്ടല്ലിതെന്തത്ഭുതം കൺ-
കെട്ടോ, കാലാന്തകപ്പെൺകൊടിയുടെ കരുണാ-
സാരമോ, സാരമെന്തോ!
അക്കുതിരസ്സാറട്ടീ-
ദ്ദിക്കു കടന്നംബരാന്തരത്തൂടേ
തെക്കേക്കടലും പിന്നി-
ട്ടക്കര പറ്റിക്കഴിഞ്ഞു
ഞൊടിയിടയിൽ.
മുമ്പിൽക്കണ്ടറിയാത്തൊരാജ്ജനപദ-
ത്തിങ്കൽ പ്രവേശിച്ചു ഞാൻ
മുമ്പിൽക്കണ്ടതുടൻ കടന്നൊരുളി ചാ-
ണ്ടുംപോലെ പോകുംവിധൌ
അമ്പാ! കടലൊത്ത തീപ്പുഴ കനൽ-
പ്പാലം കഴുക്കാൽ കിട-
ങ്ങുമ്പാച്ചിപ്പെരുമാറ്റമെന്നു പലതും
കണ്ടേൻ കണക്കെന്നിയേ.
കാട്ടുപോത്തുള്ള കൊടിയും
കോട്ട ഗോപുരവാതിലും
കാട്ടത്തിലരമാകാണി-
നോട്ടം കണ്ടു കടന്നു ഞാൻ.
സാറട്ടു ചെന്നവിടെ നിന്നു നിലത്തിറങ്ങി-
'സ്സാറിഷ്ട, നോക്കിനി നടക്കുക നല്ലതെ'ന്നായ്
ചാരത്തു നില്ക്കുമൊരു നമ്മുടെ പട്ടരച്ച-
ന്മാരൊത്തു ഞാനഥ നടന്നു കുറച്ചു ദൂരം.
സോമദ്രോഹിദ്യുതിമുഖി, കുളിര്-
ക്കല്ലിനാൽ തീർത്തു രാജ-
ശ്രീ മിന്നീടും വലിയൊരു സഭാ-
മണ്ഡപം കണ്ടു പിന്നെ;
ശീമച്ചിത്രപ്പണികളെഴുമാ-
ക്കെട്ടിടം കണ്ട കണ്ണി-
ന്നീ മന്നിൽപ്പെട്ടൊരു സകലസൽ-
ക്കാഴ്ചയും കച്ചുപോകും.
മായം കൈവിട്ടു ഞാനോതിടുമിവനവിടെ-
ച്ചെയ്ത കാര്യങ്ങളെല്ലാ-
മീയുള്ളോർ കണ്ടതാണില്ലതിനു മടി നമു-
ക്കെന്നു തമ്മിൽപ്പറഞ്ഞു്
തോയം ഭൂവംബരം തീ ശശി രവി ശമനൻ
സന്ധ്യ രണ്ടന്തരംഗം
വായുദ്ധര്മ്മം ത്രിയാമാപകലിവറവിടെ-
ക്കാത്തു ലാത്തുന്ന കണ്ടേൻ.
നീതിന്യായം നിരൂപിപ്പതിനതിലൊരുപാ-
ടുണ്ടു സാമാജികന്മാർ;
നേതാവായായവര്ക്കുണ്ടൊരു പുരുഷ,നയാ-
ളാണു കാര്യം വിധിപ്പാൻ;
ഏതോ വേറിട്ടൊരാളാപ്പുരുഷനൊടൊരു കെ-
ട്ടോല വായിച്ചുകേൾപ്പി-
ച്ചേതാണ്ടാതുന്നതു,ണ്ടാ സ്ഥലമൊരു തിരുവാ-
ങ്കോട്ടുഹൈക്കോർട്ടുതന്നെ.
കൂട്ടത്തിൽപ്പോന്ന പിന്നിൽക്കുടുമകളവിടെ-
ച്ചെന്നനേരത്തിലെൻകൈ
കൂട്ടിക്കെട്ടിക്കുറേശ്ശേച്ചില വികൃതികൾ കാ-
ണിച്ചു കണ്ണിട്ടുരുട്ടി
കൂട്ടിൽക്കേറെന്നു വന്നെന്നുടെ പിടലി പിടി-
ച്ചപ്പൊ, 'ഴിപ്പിട്ടു ലേശം
കൂട്ടാക്കീടേണ്ട, ഞാനുണ്ടരികിലിനി നിന'-
ക്കെന്ന വാക്കൊന്നു കേട്ടേൻ.
"നോക്കിക്കോട്ടേ കൃതാന്തൻ മിഴിയിണ തുറിയെ;-
ച്ചിത്രഗുപ്തൻ കണക്കിൽ-
ച്ചേര്ക്കട്ടേ നീ നടക്കെന്നൊടു ചെറുതു ഫലി-
ച്ചീടുമോ പിച്ചളാട്ടം?
നീക്കാമോ നീതിവിട്ടം വിധിയെഴുതിയ നാ?-
ളെന്നൊരാളുണ്ടു ഞാൻ പി-
ന്നോക്കം നോക്കുമ്പോഴോടിബ്ബഹുധൃതഗതിയോ-
ടൊത്തിടന്നെര്ത്തിടുന്നൂ.
പത്തു സംവത്സരം മുമ്പിൽ
ചത്തൊരെന്നപ്ഫനാണതു് ;
സത്യമോതുകിലദ്ദേഹം
സത്തമന്മാരിലുത്തമൻ.
അപ്ഫന്റെ വരവു കണ്ടെ-
ന്നുല്പലനയനേ, പരിഭ്രമത്തോടും
അത്യുത്ഥാനം ചെയ്താ-
സ്സഭ്യന്മാർ സകലരും സലാം ചെയ്താർ.
"രണ്ടു പക്ഷമതിനില്ല തെറി വാ-
റണ്ടെനിക്കു വികടം പിണഞ്ഞുപോയ്;
ശുണ്ഠി വേണ്ട സുമതേ: തിരിച്ചിനി-
ക്കൊണ്ടു പോകുമിവനെശ്ശിപായിമാർ."
എന്നു പറഞ്ഞാ വിധിയെഴു-
തുന്ന പുമാനപ്ഫനോടുമെന്നോടും
പിന്നെയുമാസ്ഥാനത്തിൽ-
ത്തന്നെയിരുന്നു കസാലകരയേറി.
പോരും വഴിക്കൊരു സഹായികളായിരുന്നോ-
രാ രണ്ടുപേരൊടൊരുമിച്ചു രസിച്ചു ഞങ്ങൾ
നേരേ വടക്കുവഴി നോക്കിയുടൻ നടക്കു-
ന്നേരം പറഞ്ഞു പുനരപ്ഫനനല്പമോദം:
'ചാരത്തു നില്ക്കു മകനേ, മടി വേണ്ടെടോ, ഞാ-
നാരെന്ന വസ്തുത നിനക്കു മനസ്സിലായോ?
തീരെബ്ഭയം കളക നീ, കളവല്ല നിന്നിൽ-
ക്കൂറല്പമേറിടുമൊരപ്ഫനെയോര്മ്മയില്ലേ?
സംയമനിയാണു മകനേ,
നീയിവിടെക്കണ്ടതായ വലിയ സഭ;
ചെയ്യുന്നു പാപമെവനോ,
സംയമനം ചെയ്തിടുന്നു സഭയവനെ.
കാലൻ വാഴുന്ന നാടാണിതു-ഭയമരുതേ!-
ചത്തു പോകുന്നവര്ക്കാ-
ണീ ലോകം, ചെയ്ത കര്മ്മത്തിനു ഫലമിവിടെ-
ത്തന്നെ റൊക്കം കിടയ്ക്കും;
നീലക്കുപ്പായമിട്ടാസ്സഭയിലൊരുവനെ-
കണ്ടതാണന്തകൻ; മ-
റ്റോലക്കാരൻ നരൻ ചെയ്തൊരു കൃതമെഴുതി-
ച്ചേര്ത്തിടും ചിത്രഗുപ്തൻ.
വക്കീലന്മാർ കണക്കാസ്സഭനിറയെ വസി-
ക്കുന്ന സാമാജികന്മാർ
മുക്കാലും മുക്തരാകും മനുപൃഥുമുതലാ-
യുള്ള ഭൂപാലർ തന്നെ;
തക്കം നേരിട്ട കാര്യത്തിനു നയനിയമ-
ക്കായൽ നീന്തിക്കടന്നോ-
രിക്കൂട്ടം തീരുമാനം പറയണ, മിതിനെ
ബ്രഹ്മനും സമ്മതിക്കും.
ഭൂവാദിത്യൻതുടങ്ങിസ്സഭയിലൊരു പതി-
ന്നാലു ദിവ്യസ്വരൂപം
മേവീടുന്നില്ലയോ നീയവരിവിടെ വരാൻ
കാര്യമെന്തെന്നറിഞ്ഞോ?
ഈ വിദ്വാന്മാര്ക്കു കാണാം മനുജനവനിയിൽ-
ച്ചെന്നു ചെയ്യുന്നതെല്ലാ;-
മാ വിസ്താരം തുടങ്ങുമ്പൊഴുതിവരതിലെ-
സ്സാക്ഷിയായ് സൂക്ഷ്മമോതും.
കാലാന്തത്തിയൊലിക്കുന്നൊരു പുഴ വഴിയിൽ-
ക്കണ്ടതില്ലേ കടുന്തീ-
ജ്വാലപ്പാലത്തോടും വൈതരണിയതു കട-
ന്നീടുവാൻ പാടുകൂടും;
നാലഞ്ചാവർത്തി നീന്തീടണ, മതിലൊരുമ-
ട്ടക്കരെക്കേറിയാലാ-
പ്പാലം കേറിക്കടന്നീടണ, മഥ തിരിയെ-
ദുഷ്കൃതിക്കിക്കരയ്ക്കും.
പാപങ്ങളുള്ളവയിൽ വെച്ചു മികച്ച പഞ്ച-
പാപങ്ങളുള്ള പുരുഷര്ക്കു പൊറുക്കുവാനായ്
താപം വപുസ്സൊടു മനസ്സിനുമേകുമന്ധം-
കൂപംതുടങ്ങി നരകങ്ങളിനിസ്സുഭിക്ഷം.
ഈ രണ്ടാളുകൾ നിന്നെ വിട്ടുപിരിയാ-
തൊപ്പം നടപ്പുള്ളതി-
പ്പാരുണ്ടായമുതൽക്കു കാലനിതിനായ്
കല്പിച്ച ശിപ്പായിമാർ;
വാറണ്ടും വടിയും വഹിച്ചൊരു പുമാ-
നെക്കൊണ്ടുപോന്നീടുവാ-
നീരണ്ടിൽക്കുറയാതെകണ്ടു യമലോ-
കത്തിന്നകത്തുണ്ടിവർ.
ഏറെപ്പാപമെഴും ജനത്തിനു ഭയം
തോന്നിച്ചു ദണ്ഡം കൊടു-
ക്കാറുണ്ടുത്തമമായകൊണ്ടു മരണ-
ന്നേരത്തു നേരിട്ടിവർ;
ആരോ ജീവനെടുത്തിടുന്നസമയം
നാമംജപിക്കുന്ന,തുൾ-
ത്താരിൽ സ്ഥായിരസത്തോടായവനു സൽ-
കൃത്യം പ്രവര്ത്തിച്ചിടും!
മറ്റൊരിടത്തുന്നായു-
സറ്റവനെക്കൊണ്ടുപോരുവാനായി
തെറ്റെന്നെഴുതിയതല്പം
തെറ്റി, നിനക്കായയച്ചുപോയ് ശമനൻ.
ഞാനോടിവന്നിടുമൊരാകൃതി കണ്ടു ദിവ്യ-
ജ്ഞാനോദയം കലരുമാസ്സുമവര്ത്തിതാനും
താനേ പിഴച്ചെഴുതിയിട്ടതറിഞ്ഞു നിന്നെ
സ്ഥാനത്തയയ്ക്കുവതിനായനുവാദമേകി.
പോവാമിനിത്തിരിയെ, നീയവിടത്തിലെത്തി-
ത്തേവാരമുള്ളതഖിലം വഴിപോലെ ചെയ്തു
നാവിന്നു നാമജപമാമൊരു വേല നല്കി-
ജ്ജീവിച്ചിരിക്കുക സുഖിച്ചൊരു നൂറുകൊല്ലം.
നിന്നെയൊരു കാര്യമേല്പി-
ച്ചെന്നാലെന്നുണ്ണി, നീ നടത്താമോ?
മന്നിൽച്ചെന്നുകഴിഞ്ഞാ-
ലന്നുതുടങ്ങി ശ്രമിയ്ക്കുയും വേണം.
മുക്കാലും ഭാഷയായ് ഞാനൊരു കഥയെഴുതി-
ത്തീർത്തു, നീ കൊച്ചുകുഞ്ഞാ-
ണക്കാലത്തച്ചടിച്ചായതു വെളിയിൽ വരും-
മുമ്പിൽ ഞാൻ ഭൂമിവിട്ടു;
തെക്കെപ്ഷാരത്തു നാരായണനുടയൊരു കൈ-
പ്പെട്ടിയിൽ കാണുമിന്നാ-
ബ്ബു,ക്കായാളെന്നൊടന്നാളനിശവുമതു വാ-
ങ്ങിച്ചു വായിച്ചിരുന്നു.
ഈ മാംസക്കണ്ണുകാണാത്തതിലറിവു് തരും
ഹോര നൽഗൌളിശാസ്ത്രം
മീമാംസാതര്ക്കമായുര്ഗ്ഗണിതമൊടു ഭിഷക്-
തന്ത്രമിച്ചൊന്നതിങ്കൽ
സാമാന്യം നല്ല കോപ്പും ബഹുപരിചയവും
പൂണ്ടെഴും പുണ്യവാനാ-
ണാ മര്ത്ത്യൻ സർവ്വശാസ്ത്രത്തിലുമറിവുകുറ-
ഞ്ഞുള്ളൊരാളല്ലതാനും.
ചെറുതു മടിപെടാതാപ്പുസ്തകം ചെന്നു വാങ്ങി-
ച്ചൊരു മുറ പരിശോധിച്ചച്ചടിപ്പിച്ചിടേണം;
നരനു സുകൃതഭോഗത്തിന്നു ചത്താൽ കവിത്വം
ധരണിയിൽ നിലനില്ക്കും കാലമുണ്ടോ കലാശം?
തലവേദന വന്നുപോയി, ഞാനീ
നില നിന്നാൽ ശരിയല്ല, വീണുപോകും;
പല പുണ്യമെഴും നമുക്കൊടുക്കം
ഫലമീ വേദനയായി വന്നുകൂടി.'
എന്നു പറഞ്ഞൊരു കയ്യാൽ
ചെന്നി തലോടിത്തുടങ്ങിനാനപ്ഫൻ;
മന്ദമതു കണ്ടു ഞാനൊരു
വന്ദനമേകിക്കടന്നു ചോദിച്ചു:
'കണ്ടാൽ കാലനുമേറ്റുനിന്നു തൊഴുതോ-
ച്ഛാനിയ്ക്കുവാനും സുഖം
പൂണ്ടീസ്സംയമനിക്കകത്തു പെരുമാ-
റാനും പരം മൂലമായ്
പണ്ട് നേടിയ പുണ്യമെന്തു വലുതാ-
മിപ്പുണ്യപൂരം ഭവാ-
നുണ്ടെങ്കിൽപ്പുനരെന്തുകൊണ്ടു തലനോ-
വുണ്ടായ്തപിക്കുന്നതും?'
"വൃത്തിക്കല്പം വികല്പം ചിലകുറി വരുമാ-
റുള്ളതെന്ന്യേ സഹസ്രാ-
വൃത്തിയ്ക്കും വൃത്തിയായിബ്ബഹുശരി സമയ-
ത്തിന്നു സന്ധ്യാവിധിക്കും
സത്യത്തിന്നും മുടക്കം മൃതിവരെ വരുവാൻ
സമ്മതിച്ചില്ല ഞാനീ-
കൃത്യംകൊണ്ടാണെനിക്കീസ്സുഖമഘമതിവര്-
ത്തിച്ചു വര്ദ്ധിച്ചതെല്ലാം.
വാദ്ധ്യാരായ് വാണിടുന്നാളൊരു വടുവിനൊടായ്
ക്കൊണ്ടു ഞാൻ ശുണ്ഠികേറി
സ്വാദ്ധ്യായക്കിണ്ടികൊണ്ടാ വികൃതിയുടെ തല-
യൊന്നു താങ്ങിക്കൊടുത്തു;
മൂര്ദ്ധാവല്പം മുറിപ്പെട്ടൊരു തവിയിലകം
ചോര പോയ്പോയ്-നമുക്കീ
വാര്ദ്ധക്യത്തിങ്കലൂദുഷ്കൃതമകമറിയാ-
തൊന്നു കൈവന്നുകൂടി.
അന്തംകൂടാതനേകം സമകളനുഭവി-
ച്ചീടുവാനായ് നിനക്കു-
ത്യന്തം പുണ്യങ്ങളുണ്ടെങ്കിലുമൊരു കഠിന-
ക്കയ്യു നീ ചെയ്തമൂലം
പന്തീരാണ്ടെത്തുവോളം പ്രതിദിനമിരുപ-
ത്തെട്ടു മിന്നിട്ടുനേരം
സന്താപം നേടിടും നിൻതല, ഫലമറികെ
ന്നോതിനാൻ പ്രേതനാഥൻ.
എന്നപ്ഫനെന്നൊടു പറഞ്ഞുകഴിഞ്ഞനേരം
ചെന്നെത്തി ഞാനവരൊടുത്തരഗോപുരത്തിൽ;
ഒന്നിച്ചു പോന്ന പിതൃനായകകിങ്കരന്മാ
രെനെപ്പിടിച്ചവിടെനിന്നൊരു തള്ളു തള്ളി.
ഞെട്ടിയറ്റ ഫലമെന്നപോലെ കീ-.
ഴ്പട്ടുപോന്നു പുതുമേഘവേണി, ഞാൻ;
വിട്ടപാടുഴറിവന്നു മേദിനി-
ത്തട്ടു തൊട്ടസമയത്തുണര്ന്നു പോയ്!
തത്തിപ്പിടഞ്ഞവിടെനിന്നെഴുനേററിരുന്നു
ചിത്തം കവിഞ്ഞുമറിയുന്ന പരിഭ്രമത്താൽ
തത്വങ്ങളൊന്നുമറിയാതെ കിനാവു സര്വ്വം
പ്രത്യക്ഷമെന്നിവനുറച്ചു കുറച്ചുനേരം.
പിന്നെ സ്വപ്നം കണ്ടതാണെന്ന ബോധം
വന്നു രാഹത്തോടു നോക്കുന്നനേരം
മന്ദംമന്ദം കാണുമാറായ് കിഴക്കൻ-
കുന്നിൻമോളിൽ ബാലസൂര്യപ്രകാശം.
നേരാകുമോ നരനുണര്ന്നുകിടന്നിടാത്ത
നേരത്തു കണ്ട,തഥവാ പൊളിയെന്നുറച്ചാൽ
പോരായ്മ വല്ലതുമകപ്പെടുമോ നമുക്കി-
ബ്ഭാരം വഹിക്കുവതിനപ്ഫനൊടേറ്റതല്ലേ?
മുട്ടുന്നതെന്തിനു? പറഞ്ഞതുപോലെ ചെന്നാ-
പ്പെട്ടിക്കകത്തു പരിശോധന ചെയ്തുനോക്കാം;
കിട്ടായ്ക്കിലോ വലിയ ദുര്ഗ്ഘടമാണു, ശുദ്ധം
വിഢ്യാമ്പറമ്പനിവനെന്നൊരു പേരു കിട്ടും.
ചെന്നൊന്നു ബുക്കു ശരിയായ് തിരയാതിരുന്നു-
വെന്നാകിലും തിരയിലും വിഷമങ്ങളോര്ത്തു
മുന്നിട്ടൊരീവക വിചാരമിയന്നു രണ്ടു-
മിന്നിട്ടിരുന്നൊടുവിലിങ്ങിനെ തീച്ചയാക്കി:
ഒട്ടും സംശയമില്ല പോയ് തിരയണം
ബുക്കായ,തല്ലെങ്കിലുൾ-
ത്തട്ടിൽ തൃപ്തിവരുന്നതല്ല,തവിടെ-
ക്കാണാതെപോയെങ്കിലോ
'കിട്ടീടും ഫലമന്നുതന്നെ ശരിയായ്
ഗോസര്ഗ്ഗകാലത്തിൽ നേ-
രിട്ടീടുന്ന കിനാവിനെ'ന്ന മുനിതൻ
വാക്കിന്നു ഭോഷ്കാവണം.
എന്നു മനസ്സിലുറച്ചര-
വിന്ദവിശാലാക്ഷി, താമസിക്കാതെ
ചെന്നു കുളിച്ചഥ സന്ധ്യാ-
വന്ദനവും ചെയ്തു ഞാൻ പുറപ്പെട്ടു.
ചിൻതൂരം തൊട്ടു ചിന്തും പ്രഭയുടയ മണി-
ക്കോപ്പണിഞ്ഞാളിമാരൊ-
ത്തെന്തോ ചെന്താമരക്കണ്മുന ചെറുതു ചെരി-
ച്ചുച്ചരിച്ചും ചിരിച്ചും
ചെന്താരമ്പൻ ചെറുക്കുന്നതിനു ചെറുതിര-
ച്ചില്ലി ചിന്നിച്ചു മത്തൻ -
ചന്തിക്കെട്ടും ചലിപ്പിച്ചൊരു തരുണി വരും
പിട്ടു നേരിട്ടു കണ്ടേൻ.
കൊള്ളാം ശകുനം, നേടി-
ക്കൊള്ളാം ചിന്തിച്ച കാര്യമിനിയെല്ലാം,
എള്ളോളമില്ല കില്ലെ-
ന്നുള്ളിലൊരുത്സാഹമേറി നടകൊണ്ടൻ.
തടിക്കുമാനന്ദമിയന്നു ഞാനെൻ-
തുടയ്ക്കു നാലഞ്ചടി പോടിയോടി
പഠിപ്പെഴും പ്ഷാരടി താമസിക്കും
പടിപ്പുരസ്രാമ്പിയിലെത്തി നിന്നു.
എന്നെക്കണ്ടു പരിഭ്രമത്തോടെഴുനേ-
"റ്റിങ്ങോട്ടെഴുന്നള്ളിടാ"-
മെന്നോതിപ്പലി തന്നു നിന്നു തൊഴുതാ
നാരായണപ്ഷാരടി
"ഇന്നിങ്ങോട്ടു സവാരിചെയ്തതു വിശേ-
ഷിച്ചോ കഥാപുസ്തക-
ത്തിന്നല്ലേ? ശരി, നല്ല"തെന്നൊരു ശരം
നോക്കിശ്ശരിക്കോതിനാൻ.
അതു കേട്ടു കുതൂഹലം കലര്ന്നുൾ
ച്ചതിവിട്ടുന്നു കിനാവു കണ്ടതെല്ലാം
മതിമട്ടെഴുമാ മനുഷ്യനോടായ്
മതിമട്ടുംമുഖി, ഞാൻ മനസ്സിലാക്കി.
'എന്നേ ഭാഗ്യമിതാര്ക്കു കിട്ടുമവിട-
യ്ക്കല്ലാതെ ജീവിച്ചിരി-
ക്കന്നാൾ കാലപുരം കരേറിവരുവാൻ
ലാക്കോര്ക്കിലാര്ക്കൊത്തിടും?'
എന്നെന്നോടു പറഞ്ഞു പെട്ടിയിലിരി-
ക്കും പുസ്തകക്കെട്ടിൽനി-
ന്നൊന്നെൻകയ്യിലെടുത്തു തന്നു സരസൻ
പിന്നെപ്പറഞ്ഞീടിനാൻ:
"അമ്പോടു ഞാനിതു കുറച്ചു മനസ്സിരുത്തി-
ക്കമ്പോടുകമ്പു പരിശോധനചെയ്തുനോക്കി
അമ്പോ കവിക്കുടയ വാസന! വാസ്തവം തോ-
റ്റമ്പും മഹാകവികളിക്കൃതി കണ്ടുപോയാൽ.
കാണിക്കും കൂസലെന്ന്യേ കവികളൊടു കിട-
ക്കുത്തടിച്ചുത്തമത്വം
കാണിക്കും കാളിദാസകവി കവിത കലാ-
ശിച്ചു കാശിക്കു പോകും;
മാണിക്യപ്പൊൻ കുടപ്പോർമുലകളുലയുമാ-
റോടി നാണിച്ചൊളിച്ചാ
വാണിക്കും മൈ കഴയ്ക്കും ബഹുരസമെഴുമി-
ബ്ബുക്കു വായിച്ചുകണ്ടാൽ.
താമസമെന്ന്യേ കരളിൽ
താമസഗുണമുള്ളതാകെ മാറ്റീടും
ഈ മഹിമ പൂണ്ട പുസ്തക-
മീ മഹിമുഴുവൻ നടന്നീടും.
വിണ്ണോരോതിക്കനെക്കാളധികമറിവെഴും
വാരിയേടത്തു സുബ്ര-
ഹ്മണ്യൻ നമ്പൂരിയോടൊത്തൊരു കവികളിനി-
ല്ലെനിക്കില്ലപൂർവ്വം;
കര്ണ്ണാനന്ദം കൊടുക്കും കവിതകൾ കഷണം
വിട്ടു സൃഷ്ടിക്കുവാൻ നൈ-
പുണ്യം പുണ്യം പെരുക്കും പുരുഷനു പുറമേ
പാര്ക്കിൽ മറ്റാര്ക്കു കിട്ടും?
കഥയോ ബഹുസാരമുള്ളതാ,ണീ-
ക്കഥ വായിക്കുകിലേതു പോക്കിരിക്കും
മതിദോഷമശേഷമറ്റുപോവാൻ
മതിയാകും, സ്തുതിവാക്കെനിക്കുമാന്തം.'
തിക്കററിവണ്ണമവനോതിയതായ സര്ട്ടി-
പ്പിക്കറ്റു ഞാനെഴുതിവാങ്ങി വരാംഗിമൌലേ!
മെക്കട്ടുകേറിമറിയുന്ന മഹാരസംകൊ-
ണ്ടുൾക്കെട്ടലിഞ്ഞവിടെനിന്നു നടന്നു വേഗം.
ഇല്ലത്തു ചെന്നൂണു കഴിച്ച പിന്നെ-
ത്തെല്ലസ്ഥലത്തിങ്കലിരുന്നിടാതെ
ഫുല്ലാരവിന്ദാക്ഷി, തിരിച്ചിതാ ഞാൻ
നല്ലുച്ച നേരത്തിവിടത്തിലെത്തി
അപ്ഫൻ കൃതിച്ചുവെച്ചോ-
രപ്പുസ്തകമാണിതെൻ വിശാലാക്ഷി!
നല്പരിശോധന ചെയ്വതി-
നിപ്പൊഴുതിതു കൊണ്ടുവന്നു ഞാനിവിടെ.
ഇക്കാലാന്തത്തിലേന്തും കടലുകളിലിട-
ഞ്ഞംബരാന്തത്തിലോളം
തിക്കിക്കേറിത്തിരക്കും തിരകളൊടെതിരായ്
നിന്നു നീചത്വമെന്ന്യേ
വക്കാണിക്കുന്ന വാക്കിൻഗുണമുടയ കവി-
പ്രൌഢരാം നിങ്ങളൊന്നി-
ച്ചിക്കാണിക്കും കഥാപുസ്തകമകമലർ ബോ-
ധിച്ചു ശോധിച്ചിടേണം."
ഇപ്പടി നമ്പൂതിരിതാൻ
നല്പടുവചനം പുറപ്പെടിച്ചപ്പോൾ
അത്ഭുതമത്ഭുതമെന്ന-
സ്സുഭൂ പറഞ്ഞാൾ; കവീന്ദ്രർ ശരിവെച്ചാർ.
മതിയിൽ കൌതുകം പൂണ്ടാ-
പ്പുതുതേൻവാണി പിന്നെയും
അതു വായിച്ചുകേൾപ്പാനായ്
കൊതികൊണ്ടുരചെയ്തുതേ:
"ന്യായം നോക്കുകിലാ മഹാകവി കൃതി-
ച്ചോരിക്കഥാപുസ്തകം
വായിക്കാനിവിടുന്നു വേണ,മടിയൻ
കേൾക്കാം കനക്കും രസാൽ;
മായം വിട്ടിതു കേട്ടറിഞ്ഞു ഗുണദോ-
ഷങ്ങൾക്കടുത്തോരഭി-
പ്രായം പ്രാഭവമേറുമിക്കവിവര-
ന്മാരും കഥിച്ചീടണം.''
സംപ്രീതിയോടിങ്ങിനെ തീര്ച്ചയാക്കി-
പ്പെൺപൈതൽ മാനിച്ചു പറഞ്ഞനേരം
അമ്പോടുതാൻ ബുക്കു നിവർത്തിവെച്ചാ
നമ്പൂരി വായിച്ചുതുടങ്ങി മന്ദം:
"കട്ടപ്പേറും ഗരം, തീ, ഗളമിഴികളിലീ-
ക്കേടു കേറിശ്ശിരസ്സിൽ
തട്ടിപ്പോകാതിരിപ്പാനമൃതകിരണനും
നീരുമെൻ നീരജാക്ഷി!
കെട്ടിപ്പേറുന്നു ഞാനെന്നിയെ ഹരനു ജല-
പ്പെണ്ണിലില്ലിഷ്ടമെന്നാ-
ത്തട്ടിപ്പോതും പ്രിയൻ മൈ പുണരുമൊരചല-
പ്പെണ്ണിടക്കണ്ണിടട്ടേ.
കല്ക്കണ്ടം മുന്തിരിങ്ങാപ്പഴമട വട നൈ-
പ്പായസം തേൻ വരിയ്ക്കു-
ച്ചക്കത്തുണ്ടം പഴം പാൽ പൊരിമലരയില-
പ്പം ഗുളം നാളികേരം
ഇക്കോപ്പെല്ലാം തരാം ഞാൻ; കുടവയറിതു തി-
ന്നൊട്ടു വീര്പ്പിച്ചൊരോട്ട-
ത്തൃക്കണ്ണിട്ടെന്നെ രക്ഷിക്കുക തുഹിനഗിരി-
പ്പെങ്കിടാവിൻ കിടാവേ!
ഭാഷാരീതി കവിത്വമെന്നതെവിടെ,-
ക്കാവ്യങ്ങൾ കാണാത്തൊരി-
ബ്ഭോഷന്താനെവിടെ-ക്കുറച്ചിതു വിചാ-
രിയ്ക്കാതിരിയ്ക്കുന്നു ഞാൻ;
വേഷംകെട്ടി ഞെളിഞ്ഞു ചെന്നുടനര-
ങ്ങേറാനൊരുങ്ങീടുകിൽ
ഭേഷാകും കഥ, കണ്ടുനിന്നാർ ശകാ-
രിക്കും, ചിരിക്കും ചിലർ.
എന്നാലെന്തു നമുക്കു, വന്നതു വര-
ട്ടേ, നീ തുടങ്ങീടുകെ-
ന്നെന്നെക്കുത്തിയിളക്കിടുന്നു കവിത-
ക്കമ്പം കണക്കെന്നിയേ;
തന്നത്താനറിയാതെപോകുമതിമോ-
ഹം വന്നുകൂടീടുകിൽ-
പ്പിന്നത്തെക്കഥ മോശ,മാ മടയനു-
ണ്ടാമോ വിവേകോദയം?
അതുകൊണ്ടു തുടങ്ങുന്നൂ
കൃതിചെയ്യുന്നതിന്നു ഞാൻ;
മതിവൈഭവജാതാഹ-
മ്മതികൊണ്ടല്ല കേവലം.
അണ്ണാക്കിൽത്തങ്ങി വെണ്ണക്കഷണമിതലിവാൻ
തെല്ലു പാലെന്നു കള്ള-
കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകിൽ-
ത്തുമ്പു തൂങ്ങിപ്പിടിച്ചു്
തിണ്ണം ശാഠ്യം പിടിക്കും കപടമാനുജനാം
കണ്ണനുണ്ണിക്കെഴും തൃ-
കണ്ണിൻ കാരുണ്യപൂരം കവിത പൊഴിയുമെൻ
നാക്കു നന്നാക്കിടട്ടേ.
"കനകാകര'പട്ടണത്തിൽ മുന്നം
ഘനകീർത്തിപ്പൊടിയിട്ടു നാടു മൂടി
'ധനശേഖര'നാമധേയനാകും
ധനമേറുന്നൊരു നാടുവാഴിയുണ്ടായ്.
അവനീപതിയോടു മാലിഖാനേ-
റ്റവനീപ്പട്ടണവട്ടമാകമാനം
നവനീതി നടത്തി നാഥനായ്ത്തൻ
നവനീതാംഗിയൊടും സുഖിച്ചു വാണാൻ.
നേരില്ല തെല്ലുമവനെങ്കിലുമിപ്രകാരം
നേരുള്ള പൂരുഷനൊരുത്തനുമില്ല പാരിൽ;
ധാരാളമുണ്ടപകടത്വമതെങ്കിലും ചെ-
റ്റേറെസ്സുശീലനവനെന്നു ജഗൽ പ്രസിദ്ധം.
ഇല്ലെന്ന വാചകമിരപ്പവരോടു കേറി-
ച്ചൊല്ലുന്ന സംഗതിയിൽനിന്നു കുറച്ചു ഭേദം
കൊല്ലുന്നതാ,ണിരുമടങ്ങധികം കൊടുപ്പാൻ
കില്ലില്ലവന്നു, പണവും തൃണവും സമാനം.
മടിയുണ്ടതു മുണ്ടുടുപ്പിൽ മാത്രം;
കുടിലത്വം പുനരാക്കുടുമ്മയിങ്കൽ;
പടുവാമവനാപ്പരാംഗനാദശാ-
ത്ഭടതയ്ക്കും കുറവില്ലതായുധത്തിൽ.
കാലത്തു മൂന്നരമണിക്കെഴുനേറ്റിരുന്നു
കാലുംമുഖം കഴുകി നൂറുരു രാമനാമം
ചാലേ ജപിക്കുമവ, നീ നിയമം നിവർത്തി-
ച്ചാലേ മനസ്സിനു സുഖം മതിയാകയുള്ളൂ.
നേരം വെളുത്തു രവിബിംബമുദിച്ചുപൊങ്ങു-
ന്നേരംവരെക്കുചതടത്തിനിടയ്ക്കുനിന്നു
മാറില്ലയെന്ന പതിവായവനി,ല്ലുറങ്ങു-
മാറില്ലഹസ്സുപകരും സമയം കഴിഞ്ഞാൽ.
അങ്ങോരു പിന്നെ മണി നാലു കഴിഞ്ഞുവെന്നാൽ
ശൃംഗാരവാരിനിധിയാം പ്രിയയോടുകൂടി
സംഗീതസാരസമുദായരസപ്രയോഗം
ഭംഗ്യാ തുടങ്ങുമരുണോദയമാകുവോളം.
ചെമ്മാന്തളിര്ക്കുല വിരിച്ചതുപോലെ ശോഭി-
ച്ചമ്മാനി പാരിലിളവെയ്ലു പരന്നുകണ്ടാൽ
ചെമ്മേ കുളിച്ചു കുറിയിട്ടൊരു കോടി ചുറ്റി-
ച്ചുമ്മാ നടന്നുകഴിയും തൊഴുവാൻ നിദാനം.
നും തിരുമ്മി വെയിൽകണ്ടെഴുനേറ്റുനിന്നു
കണ്ണമ്പഴം, കുടുകുടെച്ചുടുകാപ്പി മോന്തി
പെണ്ണുങ്ങളൊത്തൊരു കവുച്ചി കരേറിവാഴും
പൊണ്ണപ്രഭുക്കളുടെ മട്ടിവനിഷ്ടമില്ല.
* * *
യ്ക്കുള്ളു ലക്ഷോപലക്ഷം
തയ്യാറാക്കുന്ന നാക്കുള്ളൊരു കവികളിലെൻ-
നാമമൊന്നാമതാവാൻ
പയ്യെപ്പൂര്ണ്ണാനുകമ്പാമൃതമിടകലരും
തൃക്കടക്കണ്ണെടുത്തൊ-
ന്നിയ്യുള്ളോനിൽ പ്രയോഗിക്കുക പരമശിവൻ-
തന്റെ പുണ്യത്തിളപ്പേ
പെൺകെട്ടും പന്തലിൽ പാ പറ കളരി കളം
പൊന്മയശ്ശേരിദേശ-
ത്തിങ്കൽ ദേശാധിപത്യംമുതലിനി വളരെ
സ്ഥാനമാനങ്ങൾ കൂടും
തിങ്കൾപ്പിള്ളിപ്പണിക്കര്ക്കൊരു മരുമകളു;-
ണ്ടാ പ്രദേശത്തിലേയ്ക്കീ-
ത്തങ്കപ്പുള്ളിക്കുരംഗപ്പിടമിഴി മിനുസ-
പ്പെട്ട പെൺകുട്ടിതന്നെ.
സദ്വ്യൂഹപ്പൊടിയാൽ പഠിച്ച പണി ചെ-
യ്തപ്പെണ്ണിനെത്തീര്ത്തുവെ-
ച്ചദ്ദേഹക്കൊടിയിൽ കൊടുത്തു രുചിയാം
വാണീഷു വാണീശ്വരൻ;
ഉദ്ദേശം പതിനേഴിനൊന്നര കുറ-
ഞ്ഞിടും വയസ്സാണവൾ; -
ക്കിദ്ദേശത്തിലൊരുത്തിപോലുമവളോ-
ടൊക്കില്ല ഭോഷ്കല്ലിതു്.
പാരന്വര്യവഴിക്കുവൾക്കു 'രമ'യെ-
ന്നാണിട്ടപേ; -രോമന-
പ്പേരും ജാനകിയെന്നിടയ്ക്കിടെ വിളി-
ക്കാറുണ്ടു കൂറുള്ളവർ;
ഈ രാജ്യത്തിലുയര്ന്ന ജന്മി "മണലൂർ-
പ്പട്ടേരി' സംബന്ധമാ; -
ണാ രാകേന്ദുമുഖിയ്ക്കൊരുത്തരുമടു-
ത്തിട്ടില്ലിടത്തട്ടുകാർ.
സംഗീതത്തിലവൾക്കു വാസന വിശേ-
ഷിച്ചുണ്ടു; പിന്നെക്കുറ-
ച്ചിംഗ്ലിഷും ചില തൂശിവേലകളുമു;-
ണ്ടെന്നല്ല സാഹിത്യവും;
ശൃംഗാരപ്പുതുമോടിയിൽ പല പകി-
ട്ടുണ്ടെങ്കിലും പാംസുലാ-
സംഗംപോലുമസഹ്യമാണതിൽ ചെറു-
പ്പേറും ചെറുപ്പം മുതൽ.
ധാരാളം ചില ചില്ലറക്കൃതി കൃതി-
ച്ചീടുന്നതല്ലാതെയി-
ല്ലോരോ മാതിരി നാടകങ്ങളെഴുതി-
ത്തീക്കാനവൾക്കാഗ്രഹം;
കേറാൻ തെല്ലു കൊതിച്ചിടുന്നവരതിൻ-
താഴത്തിരിക്കേണമെ-
ന്നാരാണ്ടോതിയതോര്മ്മയുണ്ടു; കഴിയാ-
ഞ്ഞിട്ടുള്ള പിട്ടല്ലിതു്.
കാലത്തേറ്റു കുളിച്ചു കൂറൊടു കുളിര്-
ക്കുന്നിൻകിടാവിന്റെ തൃ-
ക്കാലിൽ താണുവണങ്ങി വല്ല വഴിപാ-
ടും ചെറ്റു ചെയ്തെന്നിയേ
ആലോലേക്ഷണ കാപ്പിപോലുമുപയോ-
ഗിക്കി;-ല്ലവൾക്കില്ല കൊ-
ന്നാലും പൊൻപൊടികൊണ്ടു മൂടുകിലുമീ-
ച്ചട്ടത്തിനൊട്ടന്തരം.
സത്യം സൽഗതി സജ്ജനസ്ഥിതി സമാ-
ചാരങ്ങളെന്നിത്തരം
സത്തുൾച്ചേര്ന്നൊരു പുസ്തകങ്ങൾ മുഴുവൻ
വാങ്ങിച്ചു വായിക്കുവാൻ
അത്യുത്സാഹവുമത്തരം കൃതികളിൽ-
ക്കൂറും കുറെക്കേമമാ-
ണത്തന്വിക്കു കവിത്വമുള്ളവരിലും
പുത്തൻപ്രബന്ധത്തിലും.
കോപം വാശി കുശുമ്പസൂയ ദുര ദുര്-
മന്ത്രം മരുന്നുന്മദാ-
ലാപം ലോഭമലട്ടുരുട്ടു നുണ സി-
ദ്ധാന്തം മൊശോടത്തരം
വ്യാപാദം ചതി വാദമേഷണി പണ-
ക്കുത്തൂറ്റമെന്നിവക-
ച്ചാപല്യങ്ങളിലൊന്നുപോലുമറിയെ-
പ്പേറുന്ന പെണ്ണല്ലിവൾ.
വൻചാരുത്വമെഴുന്ന ബുദ്ധിവിഭവം
കൂടും കവിപ്രൌഢരാ-
യഞ്ചാറാളുകൾ വന്നുകൂടു,മവരൊ-
ത്തോരോ പ്രബന്ധങ്ങളിൽ
പഞ്ചാരപ്പൊടിയാണിയാൾ പകൽ കലാ-
ശിക്കുംവരെയ്ക്കും മന-
സ്സഞ്ചാരക്രിയ ചെയ്തിരിക്കു,മതിലുൾ-
ഭ്രാന്തുണ്ടു പണ്ടമുതൽ.
മുറയ്ക്കു മോദിച്ചവൾ കൂട്ടരോടൊ-
ത്തൊരിക്കലേതാണ്ടൊരു ബുക്കു നോക്കി
ഇരിക്കുമന്നേരമൊരാൾ വിയര്ത്തു
തെരിക്കനെപ്പാഞ്ഞുവരുന്ന കണ്ടു.
കട്ടിത്തം ചേര്ന്ന മുണ്ടിൻ തല വഴിയിലഴി-
ച്ചിട്ടിഴപ്പിച്ചു ശീര്ഷ-
ത്തട്ടിൽത്തിങ്ങിക്കുളുക്കുന്നൊരു കുടുമ ചരി-
ച്ചിട്ടു ചിക്കിപ്പറിച്ചു്
കുട്ടിക്കുമ്പക്കുലുക്കത്തൊടുമധികതരോ-
ത്സാഹിയായേറെ ബദ്ധ-
പ്പെട്ടിങ്ങോട്ടായ് വരുന്നുണ്ടൊരു പുതിയ പുമാ,-
നാരിതെന്നാരറിഞ്ഞു?
വാരിയേടത്തു രാമൻ ന-
മ്പൂരിയാണു വരുന്നതു് ;
നേരംപോക്കിനി വല്ലാതി-
ന്നേരം നോക്കുളവായ്വരും.
എന്നു പറഞ്ഞവളവിടെ-
ത്തന്നെയിരുന്നൊന്നുകൂടി നോക്കുമ്പോൾ
ഉന്നതകവിയാമങ്ങോർ
വന്നുകരേറിക്കഴിഞ്ഞു മാളികയിൽ.
ബുക്കു വെച്ചു ബഹുസംഭ്രമത്തൊടൊ-
ത്തക്കവീന്ദ്രരുമരാളകേശിയും
ഭക്തിപൂർവ്വമെഴുനേറ്റു സാദരം
സൽക്കരിച്ചു സരസം പറഞ്ഞുതേ:
"അല്ലല്ലാ, തിരുമേനിയാണി, തടിയൻ
വല്ലാതെ ശങ്കിച്ചുപോ-
യല്ലോ, കണ്ട ദിനം മറന്നു, കഴുകി-
ക്കാം കാ,ലിരിക്കാം സുഖം;
തെല്ലിക്കാറ്റു രസിക്കുമെങ്കിലടിയൻ വീശാം,
വിയര്ക്കുന്നു മെ-
യ്യെല്ലാം, ചെല്ലമിതാ, മുറയൊരു മുറു-
ക്കാവാം കുറെക്കേമമായ്.
ഇന്നാളൊരിക്കലിവിടുന്നൊരു ശാന്തിഹോമ-
ത്തിന്നാളു വന്നു ധൃതിയായെഴുനള്ളിടുമ്പോൾ
മിന്നായമെന്നപടി കണ്ടു പടിക്കൽവെച്ചി;-
ട്ടിന്നായതെന്തിനടിയൻ വിടകൊണ്ടിടുന്നൂ?
അച്ഛനുമമ്മയ്ക്കും മു-
ത്തശ്ശിക്കും മറ്റകായിലുള്ളോര്ക്കും
സ്വച്ഛന്ദം സുഖമല്ലേ,
സ്വച്ഛ മതേ, പിന്നെയമ്മാത്തും?
സാരസ്യത്തിൻ സാരമാകും ഭവാനും
വാരസ്യാര്ക്കും സൽക്കവേ, സൌഖ്യമല്ലേ?
തീരെ സ്ഥൈര്യം വിട്ടിതോ നാടകത്തിൽ-
ക്കാര്യസ്ഥത്വത്തിങ്കലുത്തുംഗബുദ്ധേ?
വെറുതേ സമയം കളഞ്ഞിരുന്നോ,
ചെറുതേൻമാതിരി വല്ലതും കൃതിച്ചോ?
കരിനാക്കുടിയത്തിനില്ല; കാവ്യ-
ക്കരു നാക്കാ,ണവിടയ്ക്കതോര്മ്മയില്ലേ?
ഹസ്തതലത്തിൽ ചെറിയൊരു
പുസ്തകമിക്കണ്ടിടുന്നതെന്താവോ?
ഇത്തവണയ്ക്കിതു വായി-
ച്ചര്ത്ഥം പറയാതെ സമ്മതിക്കില്ല."
ഇത്തരം ഗീരു കേട്ടപ്പോൾ
ചിത്തരംഗത്തിലാ ദ്വിജൻ
ഉത്തരംഗരസം കൈക്കൊ -
ണ്ടുത്തരങ്ങളുരച്ചുതേ:
"മടത്തരം കൂടുമെനിക്കുമേഴാ-
മിടത്തിനും മറ്റവിടത്തുകാര്ക്കും
തടസ്ഥമെന്യേ സുഖമാണു, വീണ-
ക്കുടസ്തനിസ്ത്രീകുലമൌലിമാലേ!
ഇല്ലിപ്പോൾ പതിവായി വല്ല കവിതാ-
ബന്ധത്തിലുത്സാഹ,മീ-
ക്കൊല്ലം കുന്തമെനിക്കു നാടകസഭാ-
കൈകാര്യകര്ത്തൃത്വവും;
അല്ലിത്താർശരസാഹസക്കളരി, മ-
റ്റെല്ലാം യഥാപൂർവ്വമാ;-
ണില്ലത്തും സുഖമെന്നുതന്നെ പറയാ-
മമ്മാത്തുമമ്മാതിരി.
എന്തോഴി, കയ്യിലൊരു ബുക്കു നിനക്കു കണ്ടി-
ട്ടെന്താണിതെന്നൊരു വിശങ്ക ജനിച്ചതില്ലേ?
ന്തായതിൻറെ വിവരം മുഴുവൻ ചുരുക്കി-
ച്ചെന്താമരാക്ഷി, പറയാം പരമാര്ത്ഥമായി.
പണ്ടുള്ളൊരാപ്പതിവിലിന്നലെ രാവു ഞാനെൻ-
തൊണ്ടിപ്പഴാധരി, കിടന്നു മയങ്ങിടുമ്പോൾ
കണ്ടാൽ ഭയപ്പെടുമൊരാകൃതിയോടുകൂടി
രണ്ടാളു വന്നരികിൽ നിന്നു കിനാവുതന്നിൽ.
കക്കിഞ്ചാടി ചെമ്പൻതലമുടി തുറിയൻ-
കണ്ണു മാക്കാച്ചിമൂക്കാ-
ക്കക്കപ്പല്ലാക്കുരങ്ങിൻമുകർ കയറു വടി-
ക്കമ്പു വൻകുമ്പചാട്ടം
പൊയ്ക്കാലൻകാൽ കരിങ്കാറെതിർനിറമിയ മേ-
ല്പെട്ട മേല്പോട്ടു പോയോ-
രക്കോലം കണ്ടുപോയാലതു മതി ചുടല-
പ്പൊട്ടനും ഞെട്ടിവീഴും.
ദന്തം കടിച്ചു നെടുദംഷ്ട്ര പുറത്തിറക്കി-
'ച്ചെന്തീ വമിച്ചലറുമാ വികൃതസ്വരൂപം
ചിന്തിക്കിലിപ്പൊഴുമെനിക്കു വിറച്ചു സന്ധി-
ബന്ധം കുഴഞ്ഞു തളരും; കുളിർ കോരിയാറ്റും.
നിന്നാൽ പച്ചകടിച്ചുതിന്നുമവർ വ-
ന്നെന്നോര്ത്തു ഞാനോടുവാ-
നുന്നം നോക്കിയൊരെട്ടുപത്തടി നട-
ക്കാൻ കാലെടുക്കുംവിധൌ
'നന്നീമട്ടു മിടുക്കു പോരു, മിനിയൊ-
ന്നോടെ'ന്നൊരാലാസ്സെടു-
ത്തന്നെക്കെട്ടിവലിച്ചടിച്ചു തിരിയെ-
സ്സര്ക്കീട്ടു തെക്കോട്ടവർ.
കല്ലും മുള്ളും നിറഞ്ഞാരിട വഴിയിലിഴ-
ച്ചിട്ടുരുട്ടുന്നനേര-
ത്തെല്ലും മുള്ളും നുറുങ്ങിശ്ശിവ! ശിവ! ശതകം-
പാടി ഞാൻ പാടുപെട്ടു;
"തെല്ലെന്നെക്കാത്തുകൊണ്ടിടുക മുദിതയമ-
പ്പാതിമെയ്യേ, കനിഞ്ഞീ-
ശ്ശല്യം തീര്ക്കെ'ന്നുറക്കെച്ചില നിലവിളി വാ-
വിട്ടു ഞാൻ തട്ടിവിട്ടു.
പെട്ടെന്നന്നേരമദ്ദേവതകളിരുവരെ-
ന്നിഷ്ടരാം രണ്ടു കുട്ടി-
പ്പട്ടന്മാരായ്, സവാരിക്കഹഹ! ബഹുരസം
റോട്ടുസാറട്ടുമായി
കെട്ടൊട്ടുക്കറ്റു പാശം തവിടുപൊടി; പകി-
ട്ടല്ലിതെന്തത്ഭുതം കൺ-
കെട്ടോ, കാലാന്തകപ്പെൺകൊടിയുടെ കരുണാ-
സാരമോ, സാരമെന്തോ!
അക്കുതിരസ്സാറട്ടീ-
ദ്ദിക്കു കടന്നംബരാന്തരത്തൂടേ
തെക്കേക്കടലും പിന്നി-
ട്ടക്കര പറ്റിക്കഴിഞ്ഞു
ഞൊടിയിടയിൽ.
മുമ്പിൽക്കണ്ടറിയാത്തൊരാജ്ജനപദ-
ത്തിങ്കൽ പ്രവേശിച്ചു ഞാൻ
മുമ്പിൽക്കണ്ടതുടൻ കടന്നൊരുളി ചാ-
ണ്ടുംപോലെ പോകുംവിധൌ
അമ്പാ! കടലൊത്ത തീപ്പുഴ കനൽ-
പ്പാലം കഴുക്കാൽ കിട-
ങ്ങുമ്പാച്ചിപ്പെരുമാറ്റമെന്നു പലതും
കണ്ടേൻ കണക്കെന്നിയേ.
കാട്ടുപോത്തുള്ള കൊടിയും
കോട്ട ഗോപുരവാതിലും
കാട്ടത്തിലരമാകാണി-
നോട്ടം കണ്ടു കടന്നു ഞാൻ.
സാറട്ടു ചെന്നവിടെ നിന്നു നിലത്തിറങ്ങി-
'സ്സാറിഷ്ട, നോക്കിനി നടക്കുക നല്ലതെ'ന്നായ്
ചാരത്തു നില്ക്കുമൊരു നമ്മുടെ പട്ടരച്ച-
ന്മാരൊത്തു ഞാനഥ നടന്നു കുറച്ചു ദൂരം.
സോമദ്രോഹിദ്യുതിമുഖി, കുളിര്-
ക്കല്ലിനാൽ തീർത്തു രാജ-
ശ്രീ മിന്നീടും വലിയൊരു സഭാ-
മണ്ഡപം കണ്ടു പിന്നെ;
ശീമച്ചിത്രപ്പണികളെഴുമാ-
ക്കെട്ടിടം കണ്ട കണ്ണി-
ന്നീ മന്നിൽപ്പെട്ടൊരു സകലസൽ-
ക്കാഴ്ചയും കച്ചുപോകും.
മായം കൈവിട്ടു ഞാനോതിടുമിവനവിടെ-
ച്ചെയ്ത കാര്യങ്ങളെല്ലാ-
മീയുള്ളോർ കണ്ടതാണില്ലതിനു മടി നമു-
ക്കെന്നു തമ്മിൽപ്പറഞ്ഞു്
തോയം ഭൂവംബരം തീ ശശി രവി ശമനൻ
സന്ധ്യ രണ്ടന്തരംഗം
വായുദ്ധര്മ്മം ത്രിയാമാപകലിവറവിടെ-
ക്കാത്തു ലാത്തുന്ന കണ്ടേൻ.
നീതിന്യായം നിരൂപിപ്പതിനതിലൊരുപാ-
ടുണ്ടു സാമാജികന്മാർ;
നേതാവായായവര്ക്കുണ്ടൊരു പുരുഷ,നയാ-
ളാണു കാര്യം വിധിപ്പാൻ;
ഏതോ വേറിട്ടൊരാളാപ്പുരുഷനൊടൊരു കെ-
ട്ടോല വായിച്ചുകേൾപ്പി-
ച്ചേതാണ്ടാതുന്നതു,ണ്ടാ സ്ഥലമൊരു തിരുവാ-
ങ്കോട്ടുഹൈക്കോർട്ടുതന്നെ.
കൂട്ടത്തിൽപ്പോന്ന പിന്നിൽക്കുടുമകളവിടെ-
ച്ചെന്നനേരത്തിലെൻകൈ
കൂട്ടിക്കെട്ടിക്കുറേശ്ശേച്ചില വികൃതികൾ കാ-
ണിച്ചു കണ്ണിട്ടുരുട്ടി
കൂട്ടിൽക്കേറെന്നു വന്നെന്നുടെ പിടലി പിടി-
ച്ചപ്പൊ, 'ഴിപ്പിട്ടു ലേശം
കൂട്ടാക്കീടേണ്ട, ഞാനുണ്ടരികിലിനി നിന'-
ക്കെന്ന വാക്കൊന്നു കേട്ടേൻ.
"നോക്കിക്കോട്ടേ കൃതാന്തൻ മിഴിയിണ തുറിയെ;-
ച്ചിത്രഗുപ്തൻ കണക്കിൽ-
ച്ചേര്ക്കട്ടേ നീ നടക്കെന്നൊടു ചെറുതു ഫലി-
ച്ചീടുമോ പിച്ചളാട്ടം?
നീക്കാമോ നീതിവിട്ടം വിധിയെഴുതിയ നാ?-
ളെന്നൊരാളുണ്ടു ഞാൻ പി-
ന്നോക്കം നോക്കുമ്പോഴോടിബ്ബഹുധൃതഗതിയോ-
ടൊത്തിടന്നെര്ത്തിടുന്നൂ.
പത്തു സംവത്സരം മുമ്പിൽ
ചത്തൊരെന്നപ്ഫനാണതു് ;
സത്യമോതുകിലദ്ദേഹം
സത്തമന്മാരിലുത്തമൻ.
അപ്ഫന്റെ വരവു കണ്ടെ-
ന്നുല്പലനയനേ, പരിഭ്രമത്തോടും
അത്യുത്ഥാനം ചെയ്താ-
സ്സഭ്യന്മാർ സകലരും സലാം ചെയ്താർ.
"രണ്ടു പക്ഷമതിനില്ല തെറി വാ-
റണ്ടെനിക്കു വികടം പിണഞ്ഞുപോയ്;
ശുണ്ഠി വേണ്ട സുമതേ: തിരിച്ചിനി-
ക്കൊണ്ടു പോകുമിവനെശ്ശിപായിമാർ."
എന്നു പറഞ്ഞാ വിധിയെഴു-
തുന്ന പുമാനപ്ഫനോടുമെന്നോടും
പിന്നെയുമാസ്ഥാനത്തിൽ-
ത്തന്നെയിരുന്നു കസാലകരയേറി.
പോരും വഴിക്കൊരു സഹായികളായിരുന്നോ-
രാ രണ്ടുപേരൊടൊരുമിച്ചു രസിച്ചു ഞങ്ങൾ
നേരേ വടക്കുവഴി നോക്കിയുടൻ നടക്കു-
ന്നേരം പറഞ്ഞു പുനരപ്ഫനനല്പമോദം:
'ചാരത്തു നില്ക്കു മകനേ, മടി വേണ്ടെടോ, ഞാ-
നാരെന്ന വസ്തുത നിനക്കു മനസ്സിലായോ?
തീരെബ്ഭയം കളക നീ, കളവല്ല നിന്നിൽ-
ക്കൂറല്പമേറിടുമൊരപ്ഫനെയോര്മ്മയില്ലേ?
സംയമനിയാണു മകനേ,
നീയിവിടെക്കണ്ടതായ വലിയ സഭ;
ചെയ്യുന്നു പാപമെവനോ,
സംയമനം ചെയ്തിടുന്നു സഭയവനെ.
കാലൻ വാഴുന്ന നാടാണിതു-ഭയമരുതേ!-
ചത്തു പോകുന്നവര്ക്കാ-
ണീ ലോകം, ചെയ്ത കര്മ്മത്തിനു ഫലമിവിടെ-
ത്തന്നെ റൊക്കം കിടയ്ക്കും;
നീലക്കുപ്പായമിട്ടാസ്സഭയിലൊരുവനെ-
കണ്ടതാണന്തകൻ; മ-
റ്റോലക്കാരൻ നരൻ ചെയ്തൊരു കൃതമെഴുതി-
ച്ചേര്ത്തിടും ചിത്രഗുപ്തൻ.
വക്കീലന്മാർ കണക്കാസ്സഭനിറയെ വസി-
ക്കുന്ന സാമാജികന്മാർ
മുക്കാലും മുക്തരാകും മനുപൃഥുമുതലാ-
യുള്ള ഭൂപാലർ തന്നെ;
തക്കം നേരിട്ട കാര്യത്തിനു നയനിയമ-
ക്കായൽ നീന്തിക്കടന്നോ-
രിക്കൂട്ടം തീരുമാനം പറയണ, മിതിനെ
ബ്രഹ്മനും സമ്മതിക്കും.
ഭൂവാദിത്യൻതുടങ്ങിസ്സഭയിലൊരു പതി-
ന്നാലു ദിവ്യസ്വരൂപം
മേവീടുന്നില്ലയോ നീയവരിവിടെ വരാൻ
കാര്യമെന്തെന്നറിഞ്ഞോ?
ഈ വിദ്വാന്മാര്ക്കു കാണാം മനുജനവനിയിൽ-
ച്ചെന്നു ചെയ്യുന്നതെല്ലാ;-
മാ വിസ്താരം തുടങ്ങുമ്പൊഴുതിവരതിലെ-
സ്സാക്ഷിയായ് സൂക്ഷ്മമോതും.
കാലാന്തത്തിയൊലിക്കുന്നൊരു പുഴ വഴിയിൽ-
ക്കണ്ടതില്ലേ കടുന്തീ-
ജ്വാലപ്പാലത്തോടും വൈതരണിയതു കട-
ന്നീടുവാൻ പാടുകൂടും;
നാലഞ്ചാവർത്തി നീന്തീടണ, മതിലൊരുമ-
ട്ടക്കരെക്കേറിയാലാ-
പ്പാലം കേറിക്കടന്നീടണ, മഥ തിരിയെ-
ദുഷ്കൃതിക്കിക്കരയ്ക്കും.
പാപങ്ങളുള്ളവയിൽ വെച്ചു മികച്ച പഞ്ച-
പാപങ്ങളുള്ള പുരുഷര്ക്കു പൊറുക്കുവാനായ്
താപം വപുസ്സൊടു മനസ്സിനുമേകുമന്ധം-
കൂപംതുടങ്ങി നരകങ്ങളിനിസ്സുഭിക്ഷം.
ഈ രണ്ടാളുകൾ നിന്നെ വിട്ടുപിരിയാ-
തൊപ്പം നടപ്പുള്ളതി-
പ്പാരുണ്ടായമുതൽക്കു കാലനിതിനായ്
കല്പിച്ച ശിപ്പായിമാർ;
വാറണ്ടും വടിയും വഹിച്ചൊരു പുമാ-
നെക്കൊണ്ടുപോന്നീടുവാ-
നീരണ്ടിൽക്കുറയാതെകണ്ടു യമലോ-
കത്തിന്നകത്തുണ്ടിവർ.
ഏറെപ്പാപമെഴും ജനത്തിനു ഭയം
തോന്നിച്ചു ദണ്ഡം കൊടു-
ക്കാറുണ്ടുത്തമമായകൊണ്ടു മരണ-
ന്നേരത്തു നേരിട്ടിവർ;
ആരോ ജീവനെടുത്തിടുന്നസമയം
നാമംജപിക്കുന്ന,തുൾ-
ത്താരിൽ സ്ഥായിരസത്തോടായവനു സൽ-
കൃത്യം പ്രവര്ത്തിച്ചിടും!
മറ്റൊരിടത്തുന്നായു-
സറ്റവനെക്കൊണ്ടുപോരുവാനായി
തെറ്റെന്നെഴുതിയതല്പം
തെറ്റി, നിനക്കായയച്ചുപോയ് ശമനൻ.
ഞാനോടിവന്നിടുമൊരാകൃതി കണ്ടു ദിവ്യ-
ജ്ഞാനോദയം കലരുമാസ്സുമവര്ത്തിതാനും
താനേ പിഴച്ചെഴുതിയിട്ടതറിഞ്ഞു നിന്നെ
സ്ഥാനത്തയയ്ക്കുവതിനായനുവാദമേകി.
പോവാമിനിത്തിരിയെ, നീയവിടത്തിലെത്തി-
ത്തേവാരമുള്ളതഖിലം വഴിപോലെ ചെയ്തു
നാവിന്നു നാമജപമാമൊരു വേല നല്കി-
ജ്ജീവിച്ചിരിക്കുക സുഖിച്ചൊരു നൂറുകൊല്ലം.
നിന്നെയൊരു കാര്യമേല്പി-
ച്ചെന്നാലെന്നുണ്ണി, നീ നടത്താമോ?
മന്നിൽച്ചെന്നുകഴിഞ്ഞാ-
ലന്നുതുടങ്ങി ശ്രമിയ്ക്കുയും വേണം.
മുക്കാലും ഭാഷയായ് ഞാനൊരു കഥയെഴുതി-
ത്തീർത്തു, നീ കൊച്ചുകുഞ്ഞാ-
ണക്കാലത്തച്ചടിച്ചായതു വെളിയിൽ വരും-
മുമ്പിൽ ഞാൻ ഭൂമിവിട്ടു;
തെക്കെപ്ഷാരത്തു നാരായണനുടയൊരു കൈ-
പ്പെട്ടിയിൽ കാണുമിന്നാ-
ബ്ബു,ക്കായാളെന്നൊടന്നാളനിശവുമതു വാ-
ങ്ങിച്ചു വായിച്ചിരുന്നു.
ഈ മാംസക്കണ്ണുകാണാത്തതിലറിവു് തരും
ഹോര നൽഗൌളിശാസ്ത്രം
മീമാംസാതര്ക്കമായുര്ഗ്ഗണിതമൊടു ഭിഷക്-
തന്ത്രമിച്ചൊന്നതിങ്കൽ
സാമാന്യം നല്ല കോപ്പും ബഹുപരിചയവും
പൂണ്ടെഴും പുണ്യവാനാ-
ണാ മര്ത്ത്യൻ സർവ്വശാസ്ത്രത്തിലുമറിവുകുറ-
ഞ്ഞുള്ളൊരാളല്ലതാനും.
ചെറുതു മടിപെടാതാപ്പുസ്തകം ചെന്നു വാങ്ങി-
ച്ചൊരു മുറ പരിശോധിച്ചച്ചടിപ്പിച്ചിടേണം;
നരനു സുകൃതഭോഗത്തിന്നു ചത്താൽ കവിത്വം
ധരണിയിൽ നിലനില്ക്കും കാലമുണ്ടോ കലാശം?
തലവേദന വന്നുപോയി, ഞാനീ
നില നിന്നാൽ ശരിയല്ല, വീണുപോകും;
പല പുണ്യമെഴും നമുക്കൊടുക്കം
ഫലമീ വേദനയായി വന്നുകൂടി.'
എന്നു പറഞ്ഞൊരു കയ്യാൽ
ചെന്നി തലോടിത്തുടങ്ങിനാനപ്ഫൻ;
മന്ദമതു കണ്ടു ഞാനൊരു
വന്ദനമേകിക്കടന്നു ചോദിച്ചു:
'കണ്ടാൽ കാലനുമേറ്റുനിന്നു തൊഴുതോ-
ച്ഛാനിയ്ക്കുവാനും സുഖം
പൂണ്ടീസ്സംയമനിക്കകത്തു പെരുമാ-
റാനും പരം മൂലമായ്
പണ്ട് നേടിയ പുണ്യമെന്തു വലുതാ-
മിപ്പുണ്യപൂരം ഭവാ-
നുണ്ടെങ്കിൽപ്പുനരെന്തുകൊണ്ടു തലനോ-
വുണ്ടായ്തപിക്കുന്നതും?'
"വൃത്തിക്കല്പം വികല്പം ചിലകുറി വരുമാ-
റുള്ളതെന്ന്യേ സഹസ്രാ-
വൃത്തിയ്ക്കും വൃത്തിയായിബ്ബഹുശരി സമയ-
ത്തിന്നു സന്ധ്യാവിധിക്കും
സത്യത്തിന്നും മുടക്കം മൃതിവരെ വരുവാൻ
സമ്മതിച്ചില്ല ഞാനീ-
കൃത്യംകൊണ്ടാണെനിക്കീസ്സുഖമഘമതിവര്-
ത്തിച്ചു വര്ദ്ധിച്ചതെല്ലാം.
വാദ്ധ്യാരായ് വാണിടുന്നാളൊരു വടുവിനൊടായ്
ക്കൊണ്ടു ഞാൻ ശുണ്ഠികേറി
സ്വാദ്ധ്യായക്കിണ്ടികൊണ്ടാ വികൃതിയുടെ തല-
യൊന്നു താങ്ങിക്കൊടുത്തു;
മൂര്ദ്ധാവല്പം മുറിപ്പെട്ടൊരു തവിയിലകം
ചോര പോയ്പോയ്-നമുക്കീ
വാര്ദ്ധക്യത്തിങ്കലൂദുഷ്കൃതമകമറിയാ-
തൊന്നു കൈവന്നുകൂടി.
അന്തംകൂടാതനേകം സമകളനുഭവി-
ച്ചീടുവാനായ് നിനക്കു-
ത്യന്തം പുണ്യങ്ങളുണ്ടെങ്കിലുമൊരു കഠിന-
ക്കയ്യു നീ ചെയ്തമൂലം
പന്തീരാണ്ടെത്തുവോളം പ്രതിദിനമിരുപ-
ത്തെട്ടു മിന്നിട്ടുനേരം
സന്താപം നേടിടും നിൻതല, ഫലമറികെ
ന്നോതിനാൻ പ്രേതനാഥൻ.
എന്നപ്ഫനെന്നൊടു പറഞ്ഞുകഴിഞ്ഞനേരം
ചെന്നെത്തി ഞാനവരൊടുത്തരഗോപുരത്തിൽ;
ഒന്നിച്ചു പോന്ന പിതൃനായകകിങ്കരന്മാ
രെനെപ്പിടിച്ചവിടെനിന്നൊരു തള്ളു തള്ളി.
ഞെട്ടിയറ്റ ഫലമെന്നപോലെ കീ-.
ഴ്പട്ടുപോന്നു പുതുമേഘവേണി, ഞാൻ;
വിട്ടപാടുഴറിവന്നു മേദിനി-
ത്തട്ടു തൊട്ടസമയത്തുണര്ന്നു പോയ്!
തത്തിപ്പിടഞ്ഞവിടെനിന്നെഴുനേററിരുന്നു
ചിത്തം കവിഞ്ഞുമറിയുന്ന പരിഭ്രമത്താൽ
തത്വങ്ങളൊന്നുമറിയാതെ കിനാവു സര്വ്വം
പ്രത്യക്ഷമെന്നിവനുറച്ചു കുറച്ചുനേരം.
പിന്നെ സ്വപ്നം കണ്ടതാണെന്ന ബോധം
വന്നു രാഹത്തോടു നോക്കുന്നനേരം
മന്ദംമന്ദം കാണുമാറായ് കിഴക്കൻ-
കുന്നിൻമോളിൽ ബാലസൂര്യപ്രകാശം.
നേരാകുമോ നരനുണര്ന്നുകിടന്നിടാത്ത
നേരത്തു കണ്ട,തഥവാ പൊളിയെന്നുറച്ചാൽ
പോരായ്മ വല്ലതുമകപ്പെടുമോ നമുക്കി-
ബ്ഭാരം വഹിക്കുവതിനപ്ഫനൊടേറ്റതല്ലേ?
മുട്ടുന്നതെന്തിനു? പറഞ്ഞതുപോലെ ചെന്നാ-
പ്പെട്ടിക്കകത്തു പരിശോധന ചെയ്തുനോക്കാം;
കിട്ടായ്ക്കിലോ വലിയ ദുര്ഗ്ഘടമാണു, ശുദ്ധം
വിഢ്യാമ്പറമ്പനിവനെന്നൊരു പേരു കിട്ടും.
ചെന്നൊന്നു ബുക്കു ശരിയായ് തിരയാതിരുന്നു-
വെന്നാകിലും തിരയിലും വിഷമങ്ങളോര്ത്തു
മുന്നിട്ടൊരീവക വിചാരമിയന്നു രണ്ടു-
മിന്നിട്ടിരുന്നൊടുവിലിങ്ങിനെ തീച്ചയാക്കി:
ഒട്ടും സംശയമില്ല പോയ് തിരയണം
ബുക്കായ,തല്ലെങ്കിലുൾ-
ത്തട്ടിൽ തൃപ്തിവരുന്നതല്ല,തവിടെ-
ക്കാണാതെപോയെങ്കിലോ
'കിട്ടീടും ഫലമന്നുതന്നെ ശരിയായ്
ഗോസര്ഗ്ഗകാലത്തിൽ നേ-
രിട്ടീടുന്ന കിനാവിനെ'ന്ന മുനിതൻ
വാക്കിന്നു ഭോഷ്കാവണം.
എന്നു മനസ്സിലുറച്ചര-
വിന്ദവിശാലാക്ഷി, താമസിക്കാതെ
ചെന്നു കുളിച്ചഥ സന്ധ്യാ-
വന്ദനവും ചെയ്തു ഞാൻ പുറപ്പെട്ടു.
ചിൻതൂരം തൊട്ടു ചിന്തും പ്രഭയുടയ മണി-
ക്കോപ്പണിഞ്ഞാളിമാരൊ-
ത്തെന്തോ ചെന്താമരക്കണ്മുന ചെറുതു ചെരി-
ച്ചുച്ചരിച്ചും ചിരിച്ചും
ചെന്താരമ്പൻ ചെറുക്കുന്നതിനു ചെറുതിര-
ച്ചില്ലി ചിന്നിച്ചു മത്തൻ -
ചന്തിക്കെട്ടും ചലിപ്പിച്ചൊരു തരുണി വരും
പിട്ടു നേരിട്ടു കണ്ടേൻ.
കൊള്ളാം ശകുനം, നേടി-
ക്കൊള്ളാം ചിന്തിച്ച കാര്യമിനിയെല്ലാം,
എള്ളോളമില്ല കില്ലെ-
ന്നുള്ളിലൊരുത്സാഹമേറി നടകൊണ്ടൻ.
തടിക്കുമാനന്ദമിയന്നു ഞാനെൻ-
തുടയ്ക്കു നാലഞ്ചടി പോടിയോടി
പഠിപ്പെഴും പ്ഷാരടി താമസിക്കും
പടിപ്പുരസ്രാമ്പിയിലെത്തി നിന്നു.
എന്നെക്കണ്ടു പരിഭ്രമത്തോടെഴുനേ-
"റ്റിങ്ങോട്ടെഴുന്നള്ളിടാ"-
മെന്നോതിപ്പലി തന്നു നിന്നു തൊഴുതാ
നാരായണപ്ഷാരടി
"ഇന്നിങ്ങോട്ടു സവാരിചെയ്തതു വിശേ-
ഷിച്ചോ കഥാപുസ്തക-
ത്തിന്നല്ലേ? ശരി, നല്ല"തെന്നൊരു ശരം
നോക്കിശ്ശരിക്കോതിനാൻ.
അതു കേട്ടു കുതൂഹലം കലര്ന്നുൾ
ച്ചതിവിട്ടുന്നു കിനാവു കണ്ടതെല്ലാം
മതിമട്ടെഴുമാ മനുഷ്യനോടായ്
മതിമട്ടുംമുഖി, ഞാൻ മനസ്സിലാക്കി.
'എന്നേ ഭാഗ്യമിതാര്ക്കു കിട്ടുമവിട-
യ്ക്കല്ലാതെ ജീവിച്ചിരി-
ക്കന്നാൾ കാലപുരം കരേറിവരുവാൻ
ലാക്കോര്ക്കിലാര്ക്കൊത്തിടും?'
എന്നെന്നോടു പറഞ്ഞു പെട്ടിയിലിരി-
ക്കും പുസ്തകക്കെട്ടിൽനി-
ന്നൊന്നെൻകയ്യിലെടുത്തു തന്നു സരസൻ
പിന്നെപ്പറഞ്ഞീടിനാൻ:
"അമ്പോടു ഞാനിതു കുറച്ചു മനസ്സിരുത്തി-
ക്കമ്പോടുകമ്പു പരിശോധനചെയ്തുനോക്കി
അമ്പോ കവിക്കുടയ വാസന! വാസ്തവം തോ-
റ്റമ്പും മഹാകവികളിക്കൃതി കണ്ടുപോയാൽ.
കാണിക്കും കൂസലെന്ന്യേ കവികളൊടു കിട-
ക്കുത്തടിച്ചുത്തമത്വം
കാണിക്കും കാളിദാസകവി കവിത കലാ-
ശിച്ചു കാശിക്കു പോകും;
മാണിക്യപ്പൊൻ കുടപ്പോർമുലകളുലയുമാ-
റോടി നാണിച്ചൊളിച്ചാ
വാണിക്കും മൈ കഴയ്ക്കും ബഹുരസമെഴുമി-
ബ്ബുക്കു വായിച്ചുകണ്ടാൽ.
താമസമെന്ന്യേ കരളിൽ
താമസഗുണമുള്ളതാകെ മാറ്റീടും
ഈ മഹിമ പൂണ്ട പുസ്തക-
മീ മഹിമുഴുവൻ നടന്നീടും.
വിണ്ണോരോതിക്കനെക്കാളധികമറിവെഴും
വാരിയേടത്തു സുബ്ര-
ഹ്മണ്യൻ നമ്പൂരിയോടൊത്തൊരു കവികളിനി-
ല്ലെനിക്കില്ലപൂർവ്വം;
കര്ണ്ണാനന്ദം കൊടുക്കും കവിതകൾ കഷണം
വിട്ടു സൃഷ്ടിക്കുവാൻ നൈ-
പുണ്യം പുണ്യം പെരുക്കും പുരുഷനു പുറമേ
പാര്ക്കിൽ മറ്റാര്ക്കു കിട്ടും?
കഥയോ ബഹുസാരമുള്ളതാ,ണീ-
ക്കഥ വായിക്കുകിലേതു പോക്കിരിക്കും
മതിദോഷമശേഷമറ്റുപോവാൻ
മതിയാകും, സ്തുതിവാക്കെനിക്കുമാന്തം.'
തിക്കററിവണ്ണമവനോതിയതായ സര്ട്ടി-
പ്പിക്കറ്റു ഞാനെഴുതിവാങ്ങി വരാംഗിമൌലേ!
മെക്കട്ടുകേറിമറിയുന്ന മഹാരസംകൊ-
ണ്ടുൾക്കെട്ടലിഞ്ഞവിടെനിന്നു നടന്നു വേഗം.
ഇല്ലത്തു ചെന്നൂണു കഴിച്ച പിന്നെ-
ത്തെല്ലസ്ഥലത്തിങ്കലിരുന്നിടാതെ
ഫുല്ലാരവിന്ദാക്ഷി, തിരിച്ചിതാ ഞാൻ
നല്ലുച്ച നേരത്തിവിടത്തിലെത്തി
അപ്ഫൻ കൃതിച്ചുവെച്ചോ-
രപ്പുസ്തകമാണിതെൻ വിശാലാക്ഷി!
നല്പരിശോധന ചെയ്വതി-
നിപ്പൊഴുതിതു കൊണ്ടുവന്നു ഞാനിവിടെ.
ഇക്കാലാന്തത്തിലേന്തും കടലുകളിലിട-
ഞ്ഞംബരാന്തത്തിലോളം
തിക്കിക്കേറിത്തിരക്കും തിരകളൊടെതിരായ്
നിന്നു നീചത്വമെന്ന്യേ
വക്കാണിക്കുന്ന വാക്കിൻഗുണമുടയ കവി-
പ്രൌഢരാം നിങ്ങളൊന്നി-
ച്ചിക്കാണിക്കും കഥാപുസ്തകമകമലർ ബോ-
ധിച്ചു ശോധിച്ചിടേണം."
ഇപ്പടി നമ്പൂതിരിതാൻ
നല്പടുവചനം പുറപ്പെടിച്ചപ്പോൾ
അത്ഭുതമത്ഭുതമെന്ന-
സ്സുഭൂ പറഞ്ഞാൾ; കവീന്ദ്രർ ശരിവെച്ചാർ.
മതിയിൽ കൌതുകം പൂണ്ടാ-
പ്പുതുതേൻവാണി പിന്നെയും
അതു വായിച്ചുകേൾപ്പാനായ്
കൊതികൊണ്ടുരചെയ്തുതേ:
"ന്യായം നോക്കുകിലാ മഹാകവി കൃതി-
ച്ചോരിക്കഥാപുസ്തകം
വായിക്കാനിവിടുന്നു വേണ,മടിയൻ
കേൾക്കാം കനക്കും രസാൽ;
മായം വിട്ടിതു കേട്ടറിഞ്ഞു ഗുണദോ-
ഷങ്ങൾക്കടുത്തോരഭി-
പ്രായം പ്രാഭവമേറുമിക്കവിവര-
ന്മാരും കഥിച്ചീടണം.''
സംപ്രീതിയോടിങ്ങിനെ തീര്ച്ചയാക്കി-
പ്പെൺപൈതൽ മാനിച്ചു പറഞ്ഞനേരം
അമ്പോടുതാൻ ബുക്കു നിവർത്തിവെച്ചാ
നമ്പൂരി വായിച്ചുതുടങ്ങി മന്ദം:
"കട്ടപ്പേറും ഗരം, തീ, ഗളമിഴികളിലീ-
ക്കേടു കേറിശ്ശിരസ്സിൽ
തട്ടിപ്പോകാതിരിപ്പാനമൃതകിരണനും
നീരുമെൻ നീരജാക്ഷി!
കെട്ടിപ്പേറുന്നു ഞാനെന്നിയെ ഹരനു ജല-
പ്പെണ്ണിലില്ലിഷ്ടമെന്നാ-
ത്തട്ടിപ്പോതും പ്രിയൻ മൈ പുണരുമൊരചല-
പ്പെണ്ണിടക്കണ്ണിടട്ടേ.
കല്ക്കണ്ടം മുന്തിരിങ്ങാപ്പഴമട വട നൈ-
പ്പായസം തേൻ വരിയ്ക്കു-
ച്ചക്കത്തുണ്ടം പഴം പാൽ പൊരിമലരയില-
പ്പം ഗുളം നാളികേരം
ഇക്കോപ്പെല്ലാം തരാം ഞാൻ; കുടവയറിതു തി-
ന്നൊട്ടു വീര്പ്പിച്ചൊരോട്ട-
ത്തൃക്കണ്ണിട്ടെന്നെ രക്ഷിക്കുക തുഹിനഗിരി-
പ്പെങ്കിടാവിൻ കിടാവേ!
ഭാഷാരീതി കവിത്വമെന്നതെവിടെ,-
ക്കാവ്യങ്ങൾ കാണാത്തൊരി-
ബ്ഭോഷന്താനെവിടെ-ക്കുറച്ചിതു വിചാ-
രിയ്ക്കാതിരിയ്ക്കുന്നു ഞാൻ;
വേഷംകെട്ടി ഞെളിഞ്ഞു ചെന്നുടനര-
ങ്ങേറാനൊരുങ്ങീടുകിൽ
ഭേഷാകും കഥ, കണ്ടുനിന്നാർ ശകാ-
രിക്കും, ചിരിക്കും ചിലർ.
എന്നാലെന്തു നമുക്കു, വന്നതു വര-
ട്ടേ, നീ തുടങ്ങീടുകെ-
ന്നെന്നെക്കുത്തിയിളക്കിടുന്നു കവിത-
ക്കമ്പം കണക്കെന്നിയേ;
തന്നത്താനറിയാതെപോകുമതിമോ-
ഹം വന്നുകൂടീടുകിൽ-
പ്പിന്നത്തെക്കഥ മോശ,മാ മടയനു-
ണ്ടാമോ വിവേകോദയം?
അതുകൊണ്ടു തുടങ്ങുന്നൂ
കൃതിചെയ്യുന്നതിന്നു ഞാൻ;
മതിവൈഭവജാതാഹ-
മ്മതികൊണ്ടല്ല കേവലം.
അണ്ണാക്കിൽത്തങ്ങി വെണ്ണക്കഷണമിതലിവാൻ
തെല്ലു പാലെന്നു കള്ള-
കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകിൽ-
ത്തുമ്പു തൂങ്ങിപ്പിടിച്ചു്
തിണ്ണം ശാഠ്യം പിടിക്കും കപടമാനുജനാം
കണ്ണനുണ്ണിക്കെഴും തൃ-
കണ്ണിൻ കാരുണ്യപൂരം കവിത പൊഴിയുമെൻ
നാക്കു നന്നാക്കിടട്ടേ.
"കനകാകര'പട്ടണത്തിൽ മുന്നം
ഘനകീർത്തിപ്പൊടിയിട്ടു നാടു മൂടി
'ധനശേഖര'നാമധേയനാകും
ധനമേറുന്നൊരു നാടുവാഴിയുണ്ടായ്.
അവനീപതിയോടു മാലിഖാനേ-
റ്റവനീപ്പട്ടണവട്ടമാകമാനം
നവനീതി നടത്തി നാഥനായ്ത്തൻ
നവനീതാംഗിയൊടും സുഖിച്ചു വാണാൻ.
നേരില്ല തെല്ലുമവനെങ്കിലുമിപ്രകാരം
നേരുള്ള പൂരുഷനൊരുത്തനുമില്ല പാരിൽ;
ധാരാളമുണ്ടപകടത്വമതെങ്കിലും ചെ-
റ്റേറെസ്സുശീലനവനെന്നു ജഗൽ പ്രസിദ്ധം.
ഇല്ലെന്ന വാചകമിരപ്പവരോടു കേറി-
ച്ചൊല്ലുന്ന സംഗതിയിൽനിന്നു കുറച്ചു ഭേദം
കൊല്ലുന്നതാ,ണിരുമടങ്ങധികം കൊടുപ്പാൻ
കില്ലില്ലവന്നു, പണവും തൃണവും സമാനം.
മടിയുണ്ടതു മുണ്ടുടുപ്പിൽ മാത്രം;
കുടിലത്വം പുനരാക്കുടുമ്മയിങ്കൽ;
പടുവാമവനാപ്പരാംഗനാദശാ-
ത്ഭടതയ്ക്കും കുറവില്ലതായുധത്തിൽ.
കാലത്തു മൂന്നരമണിക്കെഴുനേറ്റിരുന്നു
കാലുംമുഖം കഴുകി നൂറുരു രാമനാമം
ചാലേ ജപിക്കുമവ, നീ നിയമം നിവർത്തി-
ച്ചാലേ മനസ്സിനു സുഖം മതിയാകയുള്ളൂ.
നേരം വെളുത്തു രവിബിംബമുദിച്ചുപൊങ്ങു-
ന്നേരംവരെക്കുചതടത്തിനിടയ്ക്കുനിന്നു
മാറില്ലയെന്ന പതിവായവനി,ല്ലുറങ്ങു-
മാറില്ലഹസ്സുപകരും സമയം കഴിഞ്ഞാൽ.
അങ്ങോരു പിന്നെ മണി നാലു കഴിഞ്ഞുവെന്നാൽ
ശൃംഗാരവാരിനിധിയാം പ്രിയയോടുകൂടി
സംഗീതസാരസമുദായരസപ്രയോഗം
ഭംഗ്യാ തുടങ്ങുമരുണോദയമാകുവോളം.
ചെമ്മാന്തളിര്ക്കുല വിരിച്ചതുപോലെ ശോഭി-
ച്ചമ്മാനി പാരിലിളവെയ്ലു പരന്നുകണ്ടാൽ
ചെമ്മേ കുളിച്ചു കുറിയിട്ടൊരു കോടി ചുറ്റി-
ച്ചുമ്മാ നടന്നുകഴിയും തൊഴുവാൻ നിദാനം.
നും തിരുമ്മി വെയിൽകണ്ടെഴുനേറ്റുനിന്നു
കണ്ണമ്പഴം, കുടുകുടെച്ചുടുകാപ്പി മോന്തി
പെണ്ണുങ്ങളൊത്തൊരു കവുച്ചി കരേറിവാഴും
പൊണ്ണപ്രഭുക്കളുടെ മട്ടിവനിഷ്ടമില്ല.
* * *