പോരാടിപ്പണ്ടുപോത്താംദനുജനുടെ കടു-
ഞ്ചോരകോരിക്കുടിച്ച
ങ്ങാറാടിത്തച്ചുകീറിക്കുടലുടലിലണി
ഞ്ഞാര്ത്തുകൊണ്ടാര്ത്തമോദം
പാരിൽശ്രീകോടിലിംഗാലയമടിയങ്ങളും
ഭദ്രതന് ഭദ്രമേകും
ചാരുശ്രീചേവടിത്താരകതളിരിലണ-
ച്ചയ്മ്പില്ഞാൻ കുമ്പിടുന്നേൻ. 1
അയ്യോനല്ലൊരരങ്ങണഞ്ഞഭിനയ-
ത്തിന്നൊത്തകാലോചിത-
ക്കയ്യോരോന്നുതുടര്ന്നുനല്ലനടനെ-
ന്നാപ്പേരുകേള്പ്പാനഹം
പീയൂഷാംശുകലാകലാപതനയേ!
ഭക്തപ്രിയേ! നിന്കൃപാ
പീയൂഷത്തിനുകൈതൊഴുന്നുജഗദാ-
ലംബേ! കുരുബേശ്വരീ! 2
അടങ്ങാതന്തിക്കങ്ങലർശരരിപുസ്വാമിനടന്നു
തുടങ്ങുമ്പോൾ നോക്കിസ്സതതമതുകൊണ്ടാടുമവളേ!
മുടങ്ങാതെപ്പോഴും നവരസമൊലിക്കുന്നമിഴിയാൽ
കൊടുങ്ങല്ലൂരംബേ! കുശലമടിയങ്ങൾക്കുതരണേ! 3
നീലക്കാറും നിലാവും നിറമുടയനിശാ-
നാഥനും നിസ്തുലശ്രീ
ബാലാര്ക്കാരുണ്യമൊത്തുള്ളുടലുമമലസ-
മ്മൂത്തുമുള്ളൊത്തമൂത്തും
കോലും കാരുണ്യസത്തും പലതിഹവിലസും
വാമദേവന്റെവാമാ-
ങ്കാലങ്കാരം കനിഞ്ഞെൻ കരളിലിഹകളി-
ച്ചീടണം കാന്തിയോടും. 4
ഞ്ചോരകോരിക്കുടിച്ച
ങ്ങാറാടിത്തച്ചുകീറിക്കുടലുടലിലണി
ഞ്ഞാര്ത്തുകൊണ്ടാര്ത്തമോദം
പാരിൽശ്രീകോടിലിംഗാലയമടിയങ്ങളും
ഭദ്രതന് ഭദ്രമേകും
ചാരുശ്രീചേവടിത്താരകതളിരിലണ-
ച്ചയ്മ്പില്ഞാൻ കുമ്പിടുന്നേൻ. 1
അയ്യോനല്ലൊരരങ്ങണഞ്ഞഭിനയ-
ത്തിന്നൊത്തകാലോചിത-
ക്കയ്യോരോന്നുതുടര്ന്നുനല്ലനടനെ-
ന്നാപ്പേരുകേള്പ്പാനഹം
പീയൂഷാംശുകലാകലാപതനയേ!
ഭക്തപ്രിയേ! നിന്കൃപാ
പീയൂഷത്തിനുകൈതൊഴുന്നുജഗദാ-
ലംബേ! കുരുബേശ്വരീ! 2
അടങ്ങാതന്തിക്കങ്ങലർശരരിപുസ്വാമിനടന്നു
തുടങ്ങുമ്പോൾ നോക്കിസ്സതതമതുകൊണ്ടാടുമവളേ!
മുടങ്ങാതെപ്പോഴും നവരസമൊലിക്കുന്നമിഴിയാൽ
കൊടുങ്ങല്ലൂരംബേ! കുശലമടിയങ്ങൾക്കുതരണേ! 3
നീലക്കാറും നിലാവും നിറമുടയനിശാ-
നാഥനും നിസ്തുലശ്രീ
ബാലാര്ക്കാരുണ്യമൊത്തുള്ളുടലുമമലസ-
മ്മൂത്തുമുള്ളൊത്തമൂത്തും
കോലും കാരുണ്യസത്തും പലതിഹവിലസും
വാമദേവന്റെവാമാ-
ങ്കാലങ്കാരം കനിഞ്ഞെൻ കരളിലിഹകളി-
ച്ചീടണം കാന്തിയോടും. 4