സ്തോത്രം ചൊല്ലുക, ലാടശൃംഖലയഴി-
യ്ക്കെന്നല്ല, ശീട്ടാടുക,-
ത്യർത്ഥം ദുർഘടമാം കണക്കു ശരിയാ-
യൊപ്പിയ്ക്കു കെല്പാടഹോ!
ഗാത്രത്തിൽപ്പല ധാന്യമിട്ടതു കണ-
ക്കായ്ച്ചൊൽക, ഘണ്ടാരവം
ചിത്രം സംഖ്യയെടുക്ക, ദുർഘടസമ-
സ്യാപൂരണം ചെയ്യുക; 1
എന്നല്ലാ, ചതുരംഗകേളിയതിനു-
ള്ളശ്വപ്രചാരക്രമ-
ത്തിന്നുള്ളാ വിരുതൊന്നു കാട്ടുകയിട-
യ്ക്കോരോ പദം കേവലം
മന്ദം മാറ്റിമറിച്ച സംഖ്യയൊടുര-
ച്ചാലും ക്രമാൽച്ചേത്തു ചൊൽ-
കെന്നെല്ലാം പിഴയാതെ ചെയ്തിതു മഹാ-
നാമീമഹീനിർജ്ജരൻ. 2
ഇതിനുള്ളിലനൌഷ്ഠ്യമായ പദ്യം
ക്ഷിതിപാലോത്തമനെക്കുറിച്ചു തീർത്തു;
അതുപോര പറഞ്ഞിതാഴ്ച ചോദി-
ച്ചതുനാൾക്കൊക്കെയലക്ഷ്യമൊത്തുതാനും. 3
യോ മദ്രാസ്പ്രസിഡൻസി-
ക്കോളേജ്യാം പണ്ഡിതസ്സഖാസീന്മേ,
തസ്യ കില താതദേശിക-
താമാചാര്യസ്യ സോദരസ്സോസൌ. 4
നൈതച്ചിത്രമമുഷ്യ പണ്ഡിതമണേഃ
കാഞ്ചീപുരീ(രോ)മണ്ഡന-
സ്യാന്യാദൃക്ഷമലഭ്യമന്യവിദുഷാ
വൈചിത്ര്യമുച്ചെർദ്ധിയഃ
കാമാക്ഷീ കരുണാകദംബവസതേ-
രേതത്തതോന്ന്യച്ച വാ
ജായേതൈവ പുരാ നിദർശനമഭൂ-
ദുദ്ദണ്ഡസുരിഃ കില. 5
ഭോസ്സഭ്യാസ്സമദിക്ഷ്യ സാമ്പ്രതമിദം
ചിത്രം പ്രമോദാമൃത-
ജ്യോതീരശ്മികരംബിമിതം * * * *
* * * * * * * *
ആഹന്താദ്യ വയന്തു കൌതുകഝരീ-
സമ്മിശ്രഹർഷോദധി.
പ്രാഗ്ഭാരപ്രളയാഗമേന മുഷിതാ
നൊ വിദമ'ഹേ കിഞ്ചന. 6
ആചാര്യവര്യ വിപുലാൽഭൂതകർമ്മകാരി-
ന്നേതാവദേവ ലഘുധീരഹമർത്ഥയാമി
അസ്മാദൃശാം മഹതി സാഹസഏവമാദൌ
മാ ദേഹശക്തിമനപേക്ഷ്യ മുഹുര്യതേഥാഃ. 7
ഗുണരത്നാകര നൃപതേ!
ഗുണമുള്ളീമട്ടിലുള്ള വിദ്വാന്മാർ
ക്ഷണമിഹ ദാരിദ്ര്യം പോയ്
പണമുള്ളവരാകുവാൻ തുണയ്ക്കട്ടെ. 8