ധാരാളം ബുദ്ധിമുട്ടിപ്പകലിരവു പഠി
ച്ചിട്ടു വേണ്ടുന്ന വിദ്യാ-
സാരാംശം കയ്ക്കലാക്കീടുകിലതു പഴുതായ്
പോയിടും വസ്തുവല്ലാ;
എ. രാമച്ചൻ നെടുങ്ങാടിയെയതിനിവിടെ
സ്പഷ്ടദൃഷ്ടാന്തമാക്കാം;
നേരായ് കൈവന്നുവല്ലോ പരമിവനു കല-
ക്കട്ടരുദ്യോഗയോഗം. 1
വിദ്യാഭ്യാസത്തികവൊരുവിധം മുമ്പു സാധിച്ചിതീയാൾ-
ക്കദ്യാഭീഷ്ടപ്പടി മികവതിൽക്കിട്ടുവാൻ മാർഗ്ഗമായീ;
ഹൃദ്യാമോദത്തൊടു ബഹുഗുണം നാട്ടുകാർക്കേകിയാലേ
"വിദ്യാഭ്യാസത്തികവിൽ മികവു"ണ്ടായിയെന്നോതിടാവൂ. 2
ആയാസം മുത്ത സക്കാർ പണി ബഹുപരത-
ന്ത്രത്വമേകുന്നതെന്നും,
പോയാലോ പോയി മാനം മുഴുവനുമിതു
വേണ്ടെന്നുമുണ്ടന്യപക്ഷം;
ന്യായാന്യായങ്ങൾ നോക്കീട്ടുലകിനുതകിടും
നന്മ ഹൈക്കോർട്ടുവക്കീ-
ലായാൽ സാധിപ്പതേക്കാളധികമിതിനു സാ-
ധിക്കുമെന്നെന്റെ പക്ഷം. 3
പാട്ടിലസംഖ്യഗുണം പല-
നാട്ടിലുമുണ്ടാക്കുമീനെടുങ്ങാടി;
കോട്ടയ്ക്കൽ നാട്ടിലുള്ളോരു
കൂട്ടക്കാർക്കതു നിനച്ചു ബഹുമാനം, 4