ശ്രീപത്മാകേളിരംഗം, ശ്രിതജനസുഖസ-
ന്ദോഹസന്താനവൃക്ഷം,
താപദ്ധ്വാന്താര്ക്കബിംബം, വിമലതരപര-
ബ്രഹ്മതേജോവിലാസം;
ഗോപപ്രൗഢാവതാരം, പവനപുരപുരാ-
പുണ്യസത്തിന്റെ മുമ്പിൽ
ദീപസ്തംഭം വിളങ്ങുന്നിതു ദിനകരനെ-
ദ്ദീനനാക്കും വിധത്തിൽ. 1
പൂവിൽപ്പെണ്മൗലി പൂര്ണ്ണപ്രണയമൊടു തലോ-
ടുന്ന തൃപ്പാദപത്മം
സേവിക്കും ഭക്തലോകത്തിനു സുരപുരിയിൽ
സ്വൈരമായ്ക്കേറുവാനും,
ദ്യോവിൽപ്പെടുള്ളവര്ക്കാക്കഴലിണ തൊഴുവാ-
നിങ്ങിറങ്ങീടുവാനും
ഗോവിന്ദൻ വെച്ച കോണിപ്പടി വടിവിൽ വിള-
ങ്ങുന്നിതീ സ്തംഭരത്നം. 2
ധൈര്യം, ധര്‍മ്മം, ധനപ്രാഭവ, മതിധിഷണാ-
ശക്തി, വാഗ്ദ്ധാടി, കാര്യാ-
കാര്യജ്ഞത്വം തുടങ്ങിപ്പല പല സുഗുണം
തങ്കുമാശ്ശങ്കരാഖ്യൻ
ന്ദോഹസന്താനവൃക്ഷം,
താപദ്ധ്വാന്താര്ക്കബിംബം, വിമലതരപര-
ബ്രഹ്മതേജോവിലാസം;
ഗോപപ്രൗഢാവതാരം, പവനപുരപുരാ-
പുണ്യസത്തിന്റെ മുമ്പിൽ
ദീപസ്തംഭം വിളങ്ങുന്നിതു ദിനകരനെ-
ദ്ദീനനാക്കും വിധത്തിൽ. 1
പൂവിൽപ്പെണ്മൗലി പൂര്ണ്ണപ്രണയമൊടു തലോ-
ടുന്ന തൃപ്പാദപത്മം
സേവിക്കും ഭക്തലോകത്തിനു സുരപുരിയിൽ
സ്വൈരമായ്ക്കേറുവാനും,
ദ്യോവിൽപ്പെടുള്ളവര്ക്കാക്കഴലിണ തൊഴുവാ-
നിങ്ങിറങ്ങീടുവാനും
ഗോവിന്ദൻ വെച്ച കോണിപ്പടി വടിവിൽ വിള-
ങ്ങുന്നിതീ സ്തംഭരത്നം. 2
ധൈര്യം, ധര്‍മ്മം, ധനപ്രാഭവ, മതിധിഷണാ-
ശക്തി, വാഗ്ദ്ധാടി, കാര്യാ-
കാര്യജ്ഞത്വം തുടങ്ങിപ്പല പല സുഗുണം
തങ്കുമാശ്ശങ്കരാഖ്യൻ
ആര്യൻ ഹൈക്കോർട്ടിനീശന്നുടയൊരു വഴിവാ.-
ടാമിതിൽ സ്വാമിതൻ, നൽ
കാര്യസ്ഥൻ കോന്തിമേനോനവർകളുടെ മഹോ-
ത്സാഹവും ഗണ്യമല്ലോ 3
എങ്ങും തൂകുന്നു ധാരാധരനിര ജല, മെ-
ന്നാകിലം ശുക്തിതന്നിൽ-
ത്തങ്ങും ബിന്ദുക്കൾ മാത്രം വിലപെടുമണിമു-
ത്താവതുണ്ടാ, വിധത്തിൽ
തിങ്ങും ധര്മ്മേച്ഛയാലീസ്സുകൃതി ധനമുതിര്-
ത്തീടിലും കോന്തിമേനോ-
നങ്ങുന്നേർപ്പെട്ടതിൻ കാരണമിതു സുകൃത-
സ്തംഭമായ്ത്തീർന്നുകൂടി. 4
ശുംഭൽശാസ്ത്രാവബോധാരുണ കരനിരയാൽ-
ക്കൈരളീപത്മിനിക്കുൾ-
ഡംഭം വർദ്ധിക്കുമാറാക്കിയ ശുഭചരിതൻ
ശങ്കരാചാര്യതുല്യൻ
ജംഭദ്വേഷിപ്രതാപത്തിനുമിടിവരുളും
ശങ്കരൻനായർ ദീപ
സ്തംഭവ്യാജാൽ പ്രതിഷ്ഠിച്ചിതു നിജവിജയ-
സ്തംഭമീയമ്പലത്തിൽ. 5
ടാമിതിൽ സ്വാമിതൻ, നൽ
കാര്യസ്ഥൻ കോന്തിമേനോനവർകളുടെ മഹോ-
ത്സാഹവും ഗണ്യമല്ലോ 3
എങ്ങും തൂകുന്നു ധാരാധരനിര ജല, മെ-
ന്നാകിലം ശുക്തിതന്നിൽ-
ത്തങ്ങും ബിന്ദുക്കൾ മാത്രം വിലപെടുമണിമു-
ത്താവതുണ്ടാ, വിധത്തിൽ
തിങ്ങും ധര്മ്മേച്ഛയാലീസ്സുകൃതി ധനമുതിര്-
ത്തീടിലും കോന്തിമേനോ-
നങ്ങുന്നേർപ്പെട്ടതിൻ കാരണമിതു സുകൃത-
സ്തംഭമായ്ത്തീർന്നുകൂടി. 4
ശുംഭൽശാസ്ത്രാവബോധാരുണ കരനിരയാൽ-
ക്കൈരളീപത്മിനിക്കുൾ-
ഡംഭം വർദ്ധിക്കുമാറാക്കിയ ശുഭചരിതൻ
ശങ്കരാചാര്യതുല്യൻ
ജംഭദ്വേഷിപ്രതാപത്തിനുമിടിവരുളും
ശങ്കരൻനായർ ദീപ
സ്തംഭവ്യാജാൽ പ്രതിഷ്ഠിച്ചിതു നിജവിജയ-
സ്തംഭമീയമ്പലത്തിൽ. 5
ധീശക്തിയൊത്ത സൂക്തിപ്രകരവിധികളാൽ
മൗഢ്യമാകും തമസ്സിൻ
നാശത്തെച്ചേര്ത്തു മര്ത്ത്യാവലിയിൽ വെളിവുദി-
പ്പിച്ചുദിപ്പിച്ചു മെല്ലേ
ശ്രീശസ്വാമിക്കുമിമ്മാതിരി വലിയ വെളി-
ച്ചത്തെയുണ്ടാക്കി വെപ്പാ-
നീശത്വം പൂണ്ടൊരിശ്ശങ്കരസുകൃതിയൊഴി-
ഞ്ഞേവനാലാവതുള്ളു? 6
'ധാതാ ഞാൻ നാലുദിക്കും കലിതസുഖമണ-
യ്ക്കുന്ന സര്വ്വേശ, നെന്നാ-
യോതാതേ 'മേദിനിക്കാ'ണ്ടവരിലധികമി-
ല്ലല്പമായൊന്നുയര്ന്നാൽ
ഏതായാലും തുളുമ്പാത്തൊരു നിറകുടമാ-
മിബ്ബുധേന്ദ്രൻ സ്വകീര്‍ത്തി-
ശ്വേതാശ്വാരൂഢനായിസ്സസുഖമമരണം
കല്പകാലം വരേയ്ക്കും. 7
കൃത്യത്തിൻനിഷ്ഠ, ഗംഭീരത, കൃപണകൃപാ-
സാര, മുത്സാഹശീലം,
നിത്യം നിത്യസ്വരൂപസ്മൃതി, നിഖിലബുധ-
പ്രീതി, നിസ്തുല്യബുദ്ധി,
മൗഢ്യമാകും തമസ്സിൻ
നാശത്തെച്ചേര്ത്തു മര്ത്ത്യാവലിയിൽ വെളിവുദി-
പ്പിച്ചുദിപ്പിച്ചു മെല്ലേ
ശ്രീശസ്വാമിക്കുമിമ്മാതിരി വലിയ വെളി-
ച്ചത്തെയുണ്ടാക്കി വെപ്പാ-
നീശത്വം പൂണ്ടൊരിശ്ശങ്കരസുകൃതിയൊഴി-
ഞ്ഞേവനാലാവതുള്ളു? 6
'ധാതാ ഞാൻ നാലുദിക്കും കലിതസുഖമണ-
യ്ക്കുന്ന സര്വ്വേശ, നെന്നാ-
യോതാതേ 'മേദിനിക്കാ'ണ്ടവരിലധികമി-
ല്ലല്പമായൊന്നുയര്ന്നാൽ
ഏതായാലും തുളുമ്പാത്തൊരു നിറകുടമാ-
മിബ്ബുധേന്ദ്രൻ സ്വകീര്‍ത്തി-
ശ്വേതാശ്വാരൂഢനായിസ്സസുഖമമരണം
കല്പകാലം വരേയ്ക്കും. 7
കൃത്യത്തിൻനിഷ്ഠ, ഗംഭീരത, കൃപണകൃപാ-
സാര, മുത്സാഹശീലം,
നിത്യം നിത്യസ്വരൂപസ്മൃതി, നിഖിലബുധ-
പ്രീതി, നിസ്തുല്യബുദ്ധി,
സത്യം തൊട്ടുള്ളതാം നന്മകൾ സതതമിണ-
ങ്ങീടുമാക്കോന്തിമേനോ-
നത്യന്താരോഗ്യസൗഖ്യാന്വിതമിനിയുമനേ-
കാണ്ടു പാരാണ്ടിടേണം. 8
തമ്പത്തിൽത്താണു കൂപ്പുന്നവരുടെ ദുരിതം
തീര്‍ത്തു നാനാവിധത്തിൽ-
സമ്പത്തേകും കടാക്ഷാമൃതനിര പൊഴിയും
ചാരുവക്ത്രേന്ദുബിംബം
ഇമ്പത്തോടെൻ സമീരാലയവര! പുതുതാം
സ്തംഭദീപപ്രകാശാൽ
മുമ്പത്തേക്കാൾ തെളിഞ്ഞുള്ളൊരു നിലയിലെനി-
ക്കൊന്നു കാട്ടിത്തരേണം. 9
വാതാഗാരേശ ! വാതാദികകഠിനഗദാ-
രണ്യദാവാഗ്നിസത്തേ!
ഭൂതാധീശാദി ഭൂതാവലികളിലമരും
ജീവനാം പാവനാത്മൻ!
നീതാനല്ലാതെ നേതാവടിയനിതരനി-
ല്ലാ,കയാലെൻ മനസ്സിൽ
സ്ഫീതാനന്ദേന പീതാംബരരുചിരവപു-
സ്സെപ്പൊഴും കാട്ടിടേണം. 10
ങ്ങീടുമാക്കോന്തിമേനോ-
നത്യന്താരോഗ്യസൗഖ്യാന്വിതമിനിയുമനേ-
കാണ്ടു പാരാണ്ടിടേണം. 8
തമ്പത്തിൽത്താണു കൂപ്പുന്നവരുടെ ദുരിതം
തീര്‍ത്തു നാനാവിധത്തിൽ-
സമ്പത്തേകും കടാക്ഷാമൃതനിര പൊഴിയും
ചാരുവക്ത്രേന്ദുബിംബം
ഇമ്പത്തോടെൻ സമീരാലയവര! പുതുതാം
സ്തംഭദീപപ്രകാശാൽ
മുമ്പത്തേക്കാൾ തെളിഞ്ഞുള്ളൊരു നിലയിലെനി-
ക്കൊന്നു കാട്ടിത്തരേണം. 9
വാതാഗാരേശ ! വാതാദികകഠിനഗദാ-
രണ്യദാവാഗ്നിസത്തേ!
ഭൂതാധീശാദി ഭൂതാവലികളിലമരും
ജീവനാം പാവനാത്മൻ!
നീതാനല്ലാതെ നേതാവടിയനിതരനി-
ല്ലാ,കയാലെൻ മനസ്സിൽ
സ്ഫീതാനന്ദേന പീതാംബരരുചിരവപു-
സ്സെപ്പൊഴും കാട്ടിടേണം. 10