സന്തോഷാംഭോധിവീചീനിരകളിലിളകി-
ത്തുള്ളവിൻ നാട്ടുകാരേ!
ചിന്തോദഗ്രാനലജ്വാലയിലെരിയുകിലും
സര്‍വ്വവും വിസ്മരിപ്പിൻ
എന്തോതാം പഞ്ചമൻ ജോര്ജ്ജവനിപനെഴുന-
ള്ളുന്നുതേ; തൃക്കടാക്ഷ-
ബ്ബന്താവസ്തിട്ടു പാലിച്ചിടുവതിനഖിലേ-
ശങ്കലിര്ത്ഥിച്ചുകൊൾവിൻ. 1
രണ്ടാളാംഗ്ലേയരിബ്ഭാരതമഹിതമഹീ-
ചക്രവർത്തിത്വമാർന്നാ,-
രുണ്ടായിട്ടില്ല ഡൽഹിപ്രഥിതപുരിയിൽവെ-
ച്ചുള്ള പട്ടാഭിഷേകം,
കണ്ടാലും പഞ്ചമൻര്ജോജ്ജവനിപനതിനി-
ന്നാദ്യയോഗം ലഭിച്ചൂ:
കൊണ്ടാടും ചക്രവര്ത്തിത്തിരുവടിയെയിതിൻ-
മൂലമായ് മേലിലെന്നും. 2
പാരാവാരം കടന്നിട്ടനവധിവഴി ദൂ-
രത്തു തന്വംഗിയാകു-
ന്നാ രാജ്ഞീമൗലിയൊന്നിച്ചതികുതുകമെഴു-
ന്നെള്ളുവാനുള്ള മൂലം
നേരായോര്ത്തീടിലാത്മപ്രജകളിൽ വിലസും
ഭൂരിവാത്സല്യസത്താ-
ണീരാജ്യക്കാര്ക്കു പൂര്വ്വാധികമിതിലുളവാം
രാജഭക്തിപ്രകര്ഷം. 3
ത്തുള്ളവിൻ നാട്ടുകാരേ!
ചിന്തോദഗ്രാനലജ്വാലയിലെരിയുകിലും
സര്‍വ്വവും വിസ്മരിപ്പിൻ
എന്തോതാം പഞ്ചമൻ ജോര്ജ്ജവനിപനെഴുന-
ള്ളുന്നുതേ; തൃക്കടാക്ഷ-
ബ്ബന്താവസ്തിട്ടു പാലിച്ചിടുവതിനഖിലേ-
ശങ്കലിര്ത്ഥിച്ചുകൊൾവിൻ. 1
രണ്ടാളാംഗ്ലേയരിബ്ഭാരതമഹിതമഹീ-
ചക്രവർത്തിത്വമാർന്നാ,-
രുണ്ടായിട്ടില്ല ഡൽഹിപ്രഥിതപുരിയിൽവെ-
ച്ചുള്ള പട്ടാഭിഷേകം,
കണ്ടാലും പഞ്ചമൻര്ജോജ്ജവനിപനതിനി-
ന്നാദ്യയോഗം ലഭിച്ചൂ:
കൊണ്ടാടും ചക്രവര്ത്തിത്തിരുവടിയെയിതിൻ-
മൂലമായ് മേലിലെന്നും. 2
പാരാവാരം കടന്നിട്ടനവധിവഴി ദൂ-
രത്തു തന്വംഗിയാകു-
ന്നാ രാജ്ഞീമൗലിയൊന്നിച്ചതികുതുകമെഴു-
ന്നെള്ളുവാനുള്ള മൂലം
നേരായോര്ത്തീടിലാത്മപ്രജകളിൽ വിലസും
ഭൂരിവാത്സല്യസത്താ-
ണീരാജ്യക്കാര്ക്കു പൂര്വ്വാധികമിതിലുളവാം
രാജഭക്തിപ്രകര്ഷം. 3
സ്വഗ്ഗംതൊട്ടുത്തരാശാപതിയുടെ നിലയിൽ
ഭാരതക്ഷാതലത്തിൽ
ദുര്‍ഗ്ഗം പോലുല്ലസിക്കും സുമഹിതഹിമവാൻ
തന്റെ പുണ്യത്തിടമ്പേ!
ഭര്ഗ്ഗൻതൻ ഭാഗ്യസത്താകിയ ഭഗവതി! നീ
ഭാവുകം ഭാരതോര്വ്വീ-
വർഗ്ഗസ്നേഹത്തിനാൽ താൻ പുതിയൊരു പതിയിൽ
ചേര്‍ക്കണേ നിഷ്കളങ്കം. 4
ജാതിപ്രഖ്യാതി സമ്പൽസ്ഥിതീകൾ കരുതിടാ-
താശ്രിതന്മാര്ക്കശേഷം
നീതിന്യായത്തണുപ്പനാഹമരുളുവൊരീ-
ഹൂണസാമ്രാജ്യവൃക്ഷം
ഭൂതിശ്രീകാളമേഘപ്രഭനുടെ കരുണാ-
വൃഷ്ടിയാൽ ശുഭ്രകീർത്തി-
പ്പൂ തിങ്ങിസ്സൽഫലശ്രേണികളോടു നെടുനാൾ
വാഴ്ക വാട്ടംവരാതെ. 5
ഭാരതക്ഷാതലത്തിൽ
ദുര്‍ഗ്ഗം പോലുല്ലസിക്കും സുമഹിതഹിമവാൻ
തന്റെ പുണ്യത്തിടമ്പേ!
ഭര്ഗ്ഗൻതൻ ഭാഗ്യസത്താകിയ ഭഗവതി! നീ
ഭാവുകം ഭാരതോര്വ്വീ-
വർഗ്ഗസ്നേഹത്തിനാൽ താൻ പുതിയൊരു പതിയിൽ
ചേര്‍ക്കണേ നിഷ്കളങ്കം. 4
ജാതിപ്രഖ്യാതി സമ്പൽസ്ഥിതീകൾ കരുതിടാ-
താശ്രിതന്മാര്ക്കശേഷം
നീതിന്യായത്തണുപ്പനാഹമരുളുവൊരീ-
ഹൂണസാമ്രാജ്യവൃക്ഷം
ഭൂതിശ്രീകാളമേഘപ്രഭനുടെ കരുണാ-
വൃഷ്ടിയാൽ ശുഭ്രകീർത്തി-
പ്പൂ തിങ്ങിസ്സൽഫലശ്രേണികളോടു നെടുനാൾ
വാഴ്ക വാട്ടംവരാതെ. 5