1. മധുരമൊഴി ശ്രീദേവീ മാതാതാരനും താതൈ
2. അധികമുദാ മംഗളം നൾകീടേണം താതൈ
3. മധുമഥനൻ തന്നുടെ രാസകേളീ താതൈ
4. മധുരതരം വര്‍ണ്ണനം ചെയ്തീടാം ഞാൻ താതൈ
5. വിധുവദനൻ ശ്രീകൃഷ്ണൻ പണ്ടാരുനാൾ താതൈ
6. മധുസഖനാം മന്മഥൻ തന്നുടെയാ താതൈ
7. മധുചൊഴിയും ബാണങ്ങളേറ്റുപാരം താതൈ
8. വിധുരതയാൽ വൈവശ്യം പുണ്ടുകൃഷ്ണൻ താതൈ
9. നിധുവനത്തി ലൌത്സുക്യ ഭാരത്തോടെ താതൈ
10. പ്രജയുവതിമാരോടു മൊത്തുകൂടി താതൈ
11. വിധുകിരണ വൈശദ്യമേറുന്നോരു താതൈ
12. മധുകസുമ രമ്യമാം വൃന്ദാവനെ താതൈ
13. മതികുതുകം പുണ്ടങ്ങു ചെന്നു മന്ദം താതൈ
14. മതിമുഖിമാരെല്ലാരും മേളത്തോടെ താതൈ
15. അതിസുഭഗൻ കൃഷ്ണനെ ചെന്നുചേര്‍ന്ന താതൈ
16. അതുസമയം മാനസ മോദത്തോടെ താതൈ
17. രതിപതിയും തക്കത്തിൽ കോപ്പുകൂട്ടി താതൈ
18. ദ്രുതമവിടെക്കായി വന്നുചേര്‍ന്നു താതൈ
രണ്ടാംവൃത്തം
1. അതുനേരം സുരുചിര തരുനികരവുംതത്ര
മധുരിപു വരവിനെ യനുമോദിച്ചു
2. കതിചയതരുക്കളു മതിസുരഭിയായുള്ളാ
പുതിയകുസുമങ്ങളാലുപചരിച്ചു
3. ക്ഷിതിരുഹം ചിലതുകളതിരസ ഫലങ്ങളാൽ
മതിമോദാലുപായന വിധിയെചെയ്തു
4. അതിവിനീതമായുള്ള വിടപത്താൽ വിടപികൾ
നതിചെയ്തു വിനയത്താൽ അധികമോദം
5. മതിമോദം വളർത്തുവാ നതിചതുരങ്ങളായ
ക്ഷിതിരുഹങ്ങളൊക്കവെ വണങ്ങിനിന്നു
6. മതിബിംബ മതുനേരം രതിപതിസമനായ
ദിതിസുതരിപുതന്നെ രസിച്ചുകണ്ടു
7. അതിവിനയമോടവൻ സിതകുടാകണക്കവെ
ദ്രുതമുപരിമോദേന വണങ്ങിനിന്നു
8. അതിരസികനായുള്ള ഹരിയുമങ്ങതുകണ്ടു
മതിമുഖിമാരോടേവ മരുളിചെയ്തു.
1. അതുനേരം സുരുചിര തരുനികരവുംതത്ര
മധുരിപു വരവിനെ യനുമോദിച്ചു
2. കതിചയതരുക്കളു മതിസുരഭിയായുള്ളാ
പുതിയകുസുമങ്ങളാലുപചരിച്ചു
3. ക്ഷിതിരുഹം ചിലതുകളതിരസ ഫലങ്ങളാൽ
മതിമോദാലുപായന വിധിയെചെയ്തു
4. അതിവിനീതമായുള്ള വിടപത്താൽ വിടപികൾ
നതിചെയ്തു വിനയത്താൽ അധികമോദം
5. മതിമോദം വളർത്തുവാ നതിചതുരങ്ങളായ
ക്ഷിതിരുഹങ്ങളൊക്കവെ വണങ്ങിനിന്നു
6. മതിബിംബ മതുനേരം രതിപതിസമനായ
ദിതിസുതരിപുതന്നെ രസിച്ചുകണ്ടു
7. അതിവിനയമോടവൻ സിതകുടാകണക്കവെ
ദ്രുതമുപരിമോദേന വണങ്ങിനിന്നു
8. അതിരസികനായുള്ള ഹരിയുമങ്ങതുകണ്ടു
മതിമുഖിമാരോടേവ മരുളിചെയ്തു.
മൂന്നാംവൃത്തം
1. മന്ദം മന്ദം വാരിജാക്ഷിമാരെ നിങ്ങൾ കാണ്‍കെ
സുന്ദരമായുള്ളാവന സൌഭാഗ്യത്തെ താതൈ
2. സുന്ദരിമാർമണി രാധെ രാജീവാക്ഷിബാലെ
വൃന്ദാവനമിതു നൊമ്മെ കൊണ്ടാടുന്നു താതൈ
3. ഇന്ദുമതി സിതചന്ദ്രികകൊണ്ടിഹ മന്ദം മന്ദം നൊമ്മെ
നന്ദിയൊടഭിമത സൽകൃതിചെയ്തിഹ മാനിക്കുന്നു താതൈ
4. എന്നതുകൊണ്ടിനി നിങ്ങൾ സുന്ദരാംഗിമാരെ
മന്ദേതരമൊരുങ്ങുവിൻ കേളിക്കായി താതൈ
5. എന്നുരചെയ്തൊരുനേര മൊരംഗനാ മന്ദഹാസം ചെയ്തു
ചെന്നു മുകുന്ദസമീപ മതിദ്രുതമാനന്ദേന താതൈ
6. നന്ദസുതാ മതി മതി പ്രേമനാട്ട്യം നിന്റെ
സുന്ദരിയാം പൂതനയെ കൊന്ന കൃഷ്ണാ താതൈ
7. സുന്ദരനാകിയ നിന്നുടെ സംഗമെ പേടിക്കുന്നു ഞങ്ങൾ
എന്നൊരു കാമിനിയാളുരചെയ്തിതു സാപഹാസം താതൈ
8. നന്നു തവ തൊഴിലുകൾ നന്ദസൂനൊ കൃഷ്ണാ
നന്നായിഹചൊല്ലാമെന്നും ചൊന്നാളേകാ താതൈ
ശേഷം പിന്നാലെ
1. മന്ദം മന്ദം വാരിജാക്ഷിമാരെ നിങ്ങൾ കാണ്‍കെ
സുന്ദരമായുള്ളാവന സൌഭാഗ്യത്തെ താതൈ
2. സുന്ദരിമാർമണി രാധെ രാജീവാക്ഷിബാലെ
വൃന്ദാവനമിതു നൊമ്മെ കൊണ്ടാടുന്നു താതൈ
3. ഇന്ദുമതി സിതചന്ദ്രികകൊണ്ടിഹ മന്ദം മന്ദം നൊമ്മെ
നന്ദിയൊടഭിമത സൽകൃതിചെയ്തിഹ മാനിക്കുന്നു താതൈ
4. എന്നതുകൊണ്ടിനി നിങ്ങൾ സുന്ദരാംഗിമാരെ
മന്ദേതരമൊരുങ്ങുവിൻ കേളിക്കായി താതൈ
5. എന്നുരചെയ്തൊരുനേര മൊരംഗനാ മന്ദഹാസം ചെയ്തു
ചെന്നു മുകുന്ദസമീപ മതിദ്രുതമാനന്ദേന താതൈ
6. നന്ദസുതാ മതി മതി പ്രേമനാട്ട്യം നിന്റെ
സുന്ദരിയാം പൂതനയെ കൊന്ന കൃഷ്ണാ താതൈ
7. സുന്ദരനാകിയ നിന്നുടെ സംഗമെ പേടിക്കുന്നു ഞങ്ങൾ
എന്നൊരു കാമിനിയാളുരചെയ്തിതു സാപഹാസം താതൈ
8. നന്നു തവ തൊഴിലുകൾ നന്ദസൂനൊ കൃഷ്ണാ
നന്നായിഹചൊല്ലാമെന്നും ചൊന്നാളേകാ താതൈ
ശേഷം പിന്നാലെ