ഉണ്ടാകും സന്ധികൾക്കൊക്കെയുമയവു വിടാ-
തങ്ങൊരേടത്തിലെത്തി-
ക്കൊണ്ടാൽക്കാണാം ചിലപ്പോൾ തലതിരിയലക-
ത്തെന്നുമത്യഗ്നി, ദാഹം,
ഉണ്ടാം വല്ലാത്ത വെള്ളംകുടി, മുറികൾ പഴ-
ത്തുണ്ടു മാറാ, നിതൊക്കെ-
ക്കണ്ടാൽ പാരം പ്രമേഹക്കെടുതികൾ പുകവ-
ണ്ടിക്കുണ്ടെന്നു തോന്നും.
തീയിട്ടിങ്ങിനെ കാഞ്ഞതാണുടൽ, സദാ-
വൃത്തിയ്ക്കു താൻ പാത്രമായ് -
പ്പോയിത്തന്റെ മനസ്സുപോലെ നിയമി-
ച്ചേടുത്തു ചെന്നെത്തിടും,
സ്ഥായിപ്പെട്ടവരില്ല, വൻപുകവലി-
ച്ചൂതിപ്പറത്തേയ്ക്കു ന-
ന്നായിത്തള്ളുമിതൊക്കെയോര്ക്കുകിലഹോ!
തീവണ്ടി 'ബാവാച്ചി'യാം.