സമ്പാദകൻ - ഒറ്റശ്ശേഖരമംഗലം ടി. ജി. അച്യുതൻനമ്പൂതിരി
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1113 തുലാം
-Page 76-
അപ്പയോനിധിമദ്ധ്യേ നിര്‍മ്മിച്ചതാം
തൽപുരി കൃഷ്ണനുദ്ധവരാദിയോ-
ടൊത്തുവാണിതു ചിത്തരസത്തോടും
പത്മനാഭ വിഭോ പാഹി പാഹി മാം. (1)
തൽപുരി കൃഷ്ണനുദ്ധവരാദിയോ-
ടൊത്തുവാണിതു ചിത്തരസത്തോടും
പത്മനാഭ വിഭോ പാഹി പാഹി മാം. (1)
ആദരാൽ പരിപാലനംചെയ്തിതു
സാദരം പുരവാസിജനങ്ങളോ-
ടാദിയാദി യഥാക്രമമാംവണ്ണം
പത്മനാഭ വിഭോ പാഹി പാഹി മാം. (2)
ഇപ്പുരത്തിലൊരുത്തമവിപ്രനു
വിപ്രരെട്ടുകുമാരർ ജനിച്ചിതു
ജാതമാത്രമപമൃതിതേടിനാൻ
പത്മനാഭ വിഭോ പാഹി പാഹി മാം. (3)
ഈവണ്ണം കഴിഞ്ഞീടുന്ന കാലത്ത-
ങ്ങാവിർഭൂതനായൊമ്പതാംബാലകൻ
ജീവനോടഥ വേർപെട്ടുവീണിതു
പത്മനാഭ വിഭോ പാഹി പാഹി മാം. (4)
-Page 77-
ഉൾപ്പുവിങ്കലേ ദുഃഖങ്ങളോക്കവേ
ഒട്ടുമെ സഹിയാഞ്ഞിട്ടു വിപ്രനും
ഉൽപലേക്ഷണനെപ്പഴിച്ചീടിനാൻ
പത്മനാഭ വിഭോ പാഹി പാഹി മാം. (5)
ഒട്ടുമെ സഹിയാഞ്ഞിട്ടു വിപ്രനും
ഉൽപലേക്ഷണനെപ്പഴിച്ചീടിനാൻ
പത്മനാഭ വിഭോ പാഹി പാഹി മാം. (5)
ഊക്കുസര്വ്വവും കേവലമോക്കുര്മ്പോൾ
വാക്കിലത്രേ നിനക്കുള്ളു നിര്‍ണ്ണയം
പാര്‍ത്ഥനെന്നൊരു വീരനെ കേൾപ്പുണ്ടു്
പത്മനാഭ വിഭോ പാഹി പാഹി മാം. (6)
എന്നു ചൊന്നതു കേട്ടു ധനഞ്ജയൻ
നന്ദനൻതന്നെ കാത്തുതരാമെന്നു
ദുര്മ്മദത്തോടു ചൊന്നു ദ്വിജനോടു
പത്മനാഭ വിഭോ പാഹി പാഹി മാം. (7)
ഏവമുള്ളതു സത്യമിതെന്നിയേ
ആവതില്ലെന്നു വന്നുവെന്നാകിലോ
ജീവനെക്കളഞ്ഞീടുവേനഗ്നിയിൽ
പത്മനാഭ വിഭോ പാഹി പാഹി മാം. (8)
ഐരണ്ടാമതുമുണ്ടായി ഗര്‍ഭവും
എയ്തുണ്ടാക്കി ശരകൂടമസ്ഥല
മൈയത്തിൽച്ചെന്നു പാര്ത്തിതുപാർത്ഥനും
പത്മനാഭ വിഭോ പാഹി പാഹി മാം. (9)
ഒന്നുമീവണ്ണം കണ്ടില്ല നിര്‍ണ്ണയം
നന്ദനന്റെ ശവംപോലും കണ്ടില്ല.
നിന്ദിച്ചാൻ ദ്വിജൻ കുന്തീതനയനെ
പത്മനാഭ വിഭോ പാഹി പാഹി മാം. (10)
ഓടിപ്പോയിതു പീഡയോടുംകൂടെ
ചാടുവാനഗ്നിതന്നിൽ ധനഞ്ജയൻ
കോടക്കാറൊളിവര്ണ്ണൻ തടുത്തിതു
പത്മനാഭ വിഭോ പാഹി പാഹി മാം. (11)
-Page 78-
ഔവഴിയെ കിരീടിയും കൃഷ്ണനും
സൗവര്ണ്ണത്തേരിലേറി ഗമിച്ചുടൻ
ഔവനത്തിലപമൃതിതേടിനാർ
പത്മനാഭ വിഭോ പാഹി പാഹി മാം. (12)
സൗവര്ണ്ണത്തേരിലേറി ഗമിച്ചുടൻ
ഔവനത്തിലപമൃതിതേടിനാർ
പത്മനാഭ വിഭോ പാഹി പാഹി മാം. (12)
അംബുജാക്ഷനെ ചിന്തിച്ചു മാനസേ
ലോകലോകം കടന്നു ക്ഷണംകൊണ്ടു്,
വൈകുണ്ഠമാര്ന്നു വന്ദിച്ചുചൊല്ലിനാൻ
പത്മനാഭ വിഭോ പാഹി പാഹി മാം. (13)
അക്കടലിൽ വസിക്കും ഭഗവാന്റെ
തൃക്കഴലിലിരിക്കും ശിശുക്കളെ
പാര്ത്ഥനോ വീണ്ടു വിപ്രനു നല്കിനാൻ
പത്മനാഭ വിഭോ പാഹി പാഹി മാം. (14)