രസികരഞ്ജിനി
കൊ.വ. 1079 കര്‍ക്കിടകം
ശ്രമമകന്നിടുവാൻപണിയുന്നുഞാൻ;
ഹിമകരാർദ്ധധരാർദ്ധശരീരമാം
കമലകോമലകോരകസൽക്കുചേ
ക്ഷിതിധരപ്രവരപ്രജയായനിൻ
പദസുദാസനതായ്മരുവീടുകിൽ;
തദനുദേവവരപ്രപദംലഭി
പ്പതിനുമേതിനുമേവനുമർഹനാം
നരനുകർമ്മജമാകിയജന്മവും
മരണവുംമഹിയികൽനിരന്തരം;
നിരുപമേ!നിഖിലേശ്വരി!ഗൌരി!ഹാ
വരുവതോരുവതോബഹുസങ്കടം
ശകലശക്തിവശാലുദിതംശിവേ!
അഖിലലോകസവിത്രി!കനിഞ്ഞിടെ-
ന്നഘമഹോഘമഹോപൊടിയായ്വരാൻ
ഭവഭയപ്രസവപ്രബലാർത്തിസം
ഭവമഹാവിവശത്വമൊഴിഞ്ഞിടാൻ
ഭവകുഡുംബിനി!നീകൃപചെയ്കിൽമേ
ഭവനവുംവനവുംസുഖവാസദം
പരമനിർവൃതിതൻസ്മൃതിവിട്ടുദു-
സ്മരഭവാബ്ധിയിലാണുവലഞ്ഞിടും;
നരനിൽനീകൃപചെയ്കിലവന്നുടൻ
വിരതിയുംരതിയുംരസദായികൾ
മദനമാനധനാദിയിൽനിന്നെഴും
കദനമാശുകളഞ്ഞുഭരിക്കമാം;
മദനജീവഹരപ്രിയയായചി-
ത്സദനമോദനമോഹനവിഗ്രഹേ!
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️