രസികരഞ്ജിനി
കൊ.വ. 1081 കുംഭം
ശമലമോചനകൃഷ്ണഭവല്പദേ
വിമലഭക്തിവിളഞ്ഞുവിളങ്ങണം
മമതുലോമതുലോരുകൃപാനിഥേ 1
ഭവമൃതിശ്രമഭാരമൊഴിച്ചിടും
ഭവദനുസ്മൃതിലേശമുദിക്കുകിൽ
ഭവമുഖസ്തുതവസ്തുതയാസമം
ഭവനമാവനമായ്വരുമാശുമേ 2
സ്മൃതിരസംമമതന്നരുളേണമേ
മൃതിരുജാനിഹതിയ്ക്കഥമേമനം
മുതിരുമേതിരുമേനിയിലെത്തുമേ 3
ശമരസത്തൊടുമെന്നുടെയീമന-
സ്സമരസംസ്തുതനിസ്തുലശോഭയാ
ഭ്രമരസമ്മിതമാംതിരുമേനിയോർ-
ത്തമരണംമരണംവരുവോളവും 4
ഭ്രമതകൊണ്ടിഹകൃഷ്ണ!ഗൃഹം,പണം
പ്രമദനന്ദിനിയെന്നനിരൂപണം
മമതപൂണ്ടതൊഴിച്ചുതരേണമേ
മമഹിതംമഹിതംതവസേവനം 5
വിതതസംസൃതിസങ്കടവങ്കടൽ
പ്രതരണേതുണനിന്തിരുമേനിമേ
സതതമാർക്കൊരുശക്തിവിമുക്തിതൻ
വിതരണേതരണേവിജയംഹരേ 6
വരവധൂധനസാധനകൌതുകം
പരമകൃത്യമസത്യമസൽഭ്രമം
ദുരിതമീവകതീർത്തുതരേണമേ
വരദനീരദനീലരുചേസുഖം 7
മരണജന്മഹരംതവചേവടി
സ്മരണവുംതിരുനാമവുമെപ്പൊഴും
ശരണമെന്നുഹരേ!മമമാനസേ
വരണമാറണമാമയമാകവേ 8
ള്ളനഘഭക്തിഭവിക്കണമാശുമേ
വിനയമൊന്നതിശുദ്ധതതേടുമേ
പുനരകംനരകംവരികില്ലമേ 9
ഭവലയപ്രഭ!കൃഷ്ണ!മദാശയം
തവവശസ്ഥിതമായിവരായ്കിലോ
കുവലയാക്ഷികളായതിനെബ്ബലാൽ
കവരുമേവരുമേറ്റവുമാർത്തിമേ 10
ചതുരചിഹ്നചതുർഭുജമേസദാ
പുതുമപൂണ്ടൊരുനിന്നുടെമേനിയിൽ
കുതുകചിന്തയുറയ്കുകിത്തലെ
ന്നതുവരാതുവരാസുഖബാഷ്പവും, 11
വിഷയനാശനകേശവദൈവമേ
വിഷമമെന്തിഹനിന്തിരുമേനിമേ
ധിഷണയിൽകുടികൊള്ളുകിലറ്റിടും
കഷണമേഷണമേഭുജമക്ഷണം 12
മമഗൃഹാദിനശിക്കുകിലെത്തുമേ
ശമമതിന്നുതുണച്ചരുളേണമേ
കമലനേത്രമലത്തിനുമൂലമീ-
ക്കമലമേമലമേകിടുമേഭൃശം 13
സവിനയംഭവദീയകഥാസുധാ
വിവിധസാരമറിഞ്ഞുപുകഴ്ത്തുവാൻ
കവിമുഖസ്തുതകൃഷ്ണ!തരണമേ
കവിപദംവിപദംകളയേണമേ 14
ണവശമായലയുംഹൃദയംഹരേ!
ഭവദനുഗ്രഹമേറ്റിനിയെങ്കിലും
നിവരണംവരണംമമമംഗലം 15
സകരുണാശയകൃഷ്ണസദാവധൂ-
നികരമെയ്യിലെഴുംമമമാനസം
പകവെടിഞ്ഞിനിനിന്തിരുമേനിയിൽ
പകരണംകരണങ്ങടങ്ങണം
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️