രസികരഞ്ജിനി
കൊ.വ. 1079 കന്നി
ചിത്താവേശമുരക്കുവാൻവിഷമമായ്കാലംകഴിക്കുമ്പൊഴും
വിദ്യാഭ്യാസവിധിക്കുഴന്നവശരായ്തീരുമ്പൊഴുംപാർക്കിലി
ന്നാദ്യന്തംസുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
ആശാപാശംതങ്ങളാലനിശമാസ്സമ്പാദ്യമുണ്ടാക്കുവാൻ
ക്ലേശിച്ചേറ്റമുഴന്നിടുംകഥയിരിക്കട്ടെയുവാക്കൾക്കഹൊ!
വേശസ്ത്രീവശരായവർക്കഭിമതംനൽകാൻകുഴങ്ങുംമഹാ
വേശത്തിൽസുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
കുന്നും,കുണ്ടുകളും,നിറഞ്ഞപുഴയും,മഞ്ഞുംമഴക്കാറുമ
ക്കുന്നിക്കുന്നൊരുകൂരിരുട്ടു,കലരുംരാവും,കുവത്മാക്കളും
ഒന്നുംതന്നെനിനച്ചിടാതബലയെച്ചൊല്ലിസ്വദ്ദേഹംത്യജി
ക്കുന്നോർക്കുംസുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
വിദ്യാവൈഭവമൂത്തമാമ്പയമതുംവിഖ്യാതിവിത്താദിയും
ഹൃദ്യസ്വാത്മവിവേകനിർമ്മലതയുംകൂസാതെവേശാങ്കണേ
സോദ്യോഗംകളിയാടിടംകവിവരന്മാർക്കുംനിനച്ചാൽപരം
പദ്യശ്രീസുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
കാലുംകയ്യുമനക്കുവാൻവിഷമമായാസന്നമായ്മൃത്യുസങ്-
കാലേകണ്ടവിവേകമിന്നുതെളിവാകുന്നീമന്നിലമേ
മേലാക്കംഗതിയെന്തിന്നുമുറയിട്ടല്ലൽപ്പെടുന്നന്ത്യമാം
കാലത്തിൽസുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
ദാരാപത്യസുഹൃജ്ജനങ്ങൾധനമുള്ളന്നേറെനന്ദിച്ചിടും
ദാരിദ്ര്യസ്ഥിതിയായിട്ടുമ്പൊളവർതാൻനിന്ദിച്ചിടുംനിസ്തൃപം
ദൂരത്തീദ്ദുരിതങ്ങൾനീക്കുവതിനാളല്ലാത്തവല്ലാത്തവർ
ക്കോരുമ്പോൾസുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
എന്നാൽമാമകചിത്തമെചലപസര്ഗ്ഗാദിസർവംവെടി
ഞ്ഞെന്നുംനീവിഷയാബ്ധിതൻതിരകളിൽച്ചാടാതെവാടാതഹൊ
എന്നെക്കുംസ്ഥിരമായനന്തഗുണമായ്നിർവേദ്യമായിത്യമാ
കുന്നദ്വൈതരസാനുഭൂതിസുഖസമ്പത്തൊടുവർത്തിക്കെടോ
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️