രസികരഞ്ജിനി
കൊ.വ. 1080 ചിങ്ങം
വിഹഗവാഹ! ഗവാം പതിയോടലം
ഇടയുമാടയുമാ മൃദുമെയ്യുമെൻ-
ധിഷണ മോഷണമോദിത! കാണണം ൧
അവനമാ വനമാലി നടത്തുമെ-
ന്നിഹ മുദാഹമുദാര! നിനച്ചു താൻ
ഭുവനപാവന! പാർക്കുവതെന്നതോർ-
ക്കണമിതാണമിതാദരമാശ മേ ൨
ദുരിതമീരിതമീശ! പൊറുത്തു നീ
മഹിത! മേ ഹിതമേകണമേ സദാ;
വിമല! കോമലകോലതനോ! ഭവൽ-
പദമിതാ ദമിതാഹിത! കൈതൊഴാം ൩
ജഗതി മേ ഗതി മേശ! സമർച്ചനം
തവ; ലയേ വലയേണ്ടിവരാ മുഹുഃ
വിഹിതമേ ഹിതമേതിലുമാക; നിൻ-
തുണയിതാണയിതാമരസേക്ഷണ ൪
ന്നിവനിതാ വനിതാമദന! പ്രഭോ!
മരണകാരണകാലഭയത്തിൽ നി-
ന്നു പരമം പരമം തരണം ഹരേ! ൫
അഭവ! മേ ഭവമേദുരസിന്ധുവി-
ന്നലകളാലകളാത്മക! സങ്കടം;
അവനതാവനതാന്ത! തുണയ്ക്ക
നീയജിത ഹേജിതഹേമനവാംബര! ൬
അമല! മാമലമാതിനെഴും വരൻ
സമരസാമരസാഹ്യമൊടേ തൊഴും
സുമഹിമാ മഹിമാനദ! തേ യഥാ-
സമയമാമയമാകെയൊഴിക്ക മേ ൭
ഇഹ രമാഹരമാകിയ മേനിതൻ-
നമനമേ മനമേ! തവ ഭവ്യദം;
നരകകാരകകാപഥസേവനം
ത്യജ നിജാജനിജാഗരണാന്വിതം ൮
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️