Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

033. ചൊ— നപുംസകം എങ്ങിനെ—

ഉ— പുന്നപും സകമെന്നും സ്ത്രീനവും സകമെന്നും നപുംസകലിംഗം രണ്ടവിധമാകുന്നു അതിന്ന കാരണം പറയുന്നു സംസ്കൃതത്തിൽ അൎത്ഥത്തെക്കുറിച്ചും ലിംഗവ്യവസ്ഥയുണ്ട അതിനാൽ ദെവൻ എന്നൎത്ഥത്തിൽ സ്ത്രീലിംഗം ദെവതാ എന്നശബ്ദവും ഭാൎയ്യഎന്നൎത്ഥത്തിൽ പുല്ലിംഗം ദാരശബ്ദവും തീരം എന്നൎത്ഥത്തിൽ— തടശബ്ദത്തിന്നമൂന്നലിംഗവുംവിധിയുണ്ട അതശബ്ദത്തെക്കുറിച്ചു വ്യവസ്ഥയാകുന്നു ഭാഷയിൽ അൎത്ഥത്തെക്കുറിച്ചു തന്നെ വ്യവസ്ഥയാകുന്നു ഇവിടെ മൃഗാദികൾക്കും വസ്തുക്കൾക്കും സ്ത്രീപുരുഷവിവക്ഷ യില്ലാഴികകൊണ്ടും ആവക സംസ്കൃതശബ്ദ സംബന്ധികളായുള്ള പുല്ലിംഗങ്ങളെയും നവുംസക ലിംഗങ്ങളെയും പുന്നപുംസകമെന്നും ശബ്ദസംബന്ധികളായുള്ള സ്ത്രീലിംഗങ്ങളെസ്ത്രീന പുംസകമെന്നും നിയമിക്കുന്നു അതിനാൽ സിംഹം— ഗജം— ആന— അശ്വം— കുതിര— വൃക്ഷം— മരം— സമുദ്രം— കടൽ— ജലം— വെള്ളം— ഇത്യാദി അകാരാന്തങ്ങളും— കപി— പട്ടി— അബ്ധി— ആധി— ഇത്യാദി ഇകാരാന്തങ്ങളും ഹസ്തി— ശാഖി— ഇത്യാദി— നകാരാന്തങ്ങളും— വായു— സിന്ധു— സെതു— ഹെതു— ഇത്യാദി ഉകാരാന്തങ്ങളും പുന്നപും സകമാകുന്നു മാല— ധാര— തല— വാഴ— പാതാ— വായാ— ഇത്യാദി ആകാരന്തങ്ങളും ഭൂമി— നദി— തൊണി— വെള്ളി— രൂശി— ഇത്യാദി ഇകാരാന്തങ്ങളും കണ്ഡു— ധെനു— ഇത്യാദി ഉകാരാന്തങ്ങളും സ്ത്രീനപുംസകമെന്ന പറയപ്പടണം പുംനപുംസകത്തിൽ അകാരാന്തത്തിന്ന ഏകവചനം അം— പ്രത്യയമാകുന്നു സിംഹം ഗജം ഇത്യാദി ൟഭെദത്തെ സംബന്ധിച്ച മറ്റും ചിലവിഭക്തിക്ക ഭെദം വരുന്നത വിഭക്തി പ്രകരണത്തിൽ പറയും ബഹുവചനത്തിൽ ങ്ങൾ— ആകുന്നു— സിംഹങ്ങൾ ഇത്യാദി സ്ത്രീനപുംസകത്തിൽ ഏകവചനത്തിന്ന നാമം തന്നെ മാല— രുചി— ധെനു— ബഹുവചനത്തിന്നു കൾ പ്രത്യയമാകുന്നു മാലകൾ— പായകൾ— തൊണികൾ— ധെനുകൾ— ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!