കൊടുങ്ങല്ലൂർ 66 മീനം 14
കുഞ്ഞൻ തമ്പാൻ കുലുങ്ങതിനിയുമിതുവിധം
പേരുമാറ്റം തുടർന്നാൽ
രഞ്ജിപ്പുണ്ടായിരിയ്ക്കാമവളിലതു നമു-
ക്കത്ര കൂട്ടാക്കിടാമോ?
ഭഞ്ജിക്കാതെ കടത്തിച്ചിലതിനിയെഴു-
താമപ്പൊഴും മുപ്പർ പഥ്യം
നെഞ്ഞിൽപ്പറ്റാതിടഞ്ഞേറ്റിടുമതുമിവിടെ-
ക്കൊണ്ട കോളാണ് താനും.
ശേഷം വിശേഷം വഴിയേ,
ശേഷിയില്ലിന്നെഴുത്തിനു;
ദോഷമറ്റ കവിശ്രേഷ്ഠ-
ഭൂഷണപ്പൊടിരത്നമേ!
മറന്നുപോയേനിനിയൊന്നുകൂടി-
പ്പറഞ്ഞിടാനുണ്ടതുമോതിയേക്കാം;
ഭരണ്ണിനാൾത്താനവിടേയ്ക്കു ഞങ്ങൾ
പരന്നമോദത്തൊടു വന്നു ചാടും.