കൊടുങ്ങല്ലൂർ 23-6-66
അയ്യോ നമ്മുടെ ദൈവയോഗവികട-
ത്തത്താൽ ... ...
ക്കയ്യോടേ കടികൂ ... ... ... ... ... ... ... ...
പാമ്പൊന്നു സന്ധുക്കഹോ!
പൊയ്യോതീടുകയല്ല രാത്രിയിലുറ-
ങ്ങീടാതിരുന്നെൻ സഖേ!
വയ്യോ വയ്യിതുറങ്ങിയില്ല പകലും
ഞാനിന്നു നന്ദ്യാകൃതേ!
നിർമ്മായമായ് നമ്മുടെ രാമശുപ്പൻ
ചെമ്മേ ചികിത്സിച്ചിതു ഭേദമാക്കി
ശിമ്മിൽക്കു നീരുണ്ടതു വിട്ടുപോകിൽ
സൌമ്യാകൃതേ! കേളതിസൗഖ്യമാകും.
ഉറക്കംപിടിച്ചിട്ടിനിയ്ക്കിപ്പൊഴൊന്നും
കുറിക്കാൻ പ്രയാസം മഹിദേവമൌലേ!
മുറയ്ക്കൊക്കയും നല്ലൊരാശ്വാസമായാൽ
തെരിയ്ക്കെന്നയക്കാം തരംപോലെ പത്രം.