ശോകാ ദിനംതോരമകന്നു ദൂരെ-
പോകേണമീ "ക്കര്‍ക്കടകാബ്ദ"കാന്തിയേ
പൂകും മുകുന്ദൻ മുദ് "മാണ്ടസത്താ"-
ന്നാകേ നിവാസം മമ തന്നിടേണമേ.
കവിയെന്ന ജഗൽകീർത്തി കവിയുന്ന മഹാമതേ!
ഭവദീയമുഖാംഭോജഭവപദ്യങ്ങൾ കണ്ടു ഞാൻ.
എന്നാലും വേഴ്ചയോര്‍ത്തും കൊണ്ടെന്നാലായതുപോലെഞാൻ
ഇന്നാലോചിച്ചയക്കുന്നു ധന്യാലംകൃതരത്നമേ!
സത്വരം ഞാനിതിന്മണ്ണമുത്തരം തീർത്തയക്കുവാൻ
കുത്തിരുന്നുമുഷിഞ്ഞാലുമിത്തിരിയ്ക്കൊത്തിരിക്കുമോ?
കുട്ടിയ്ക്കുള്ളൊരു ദീനവും കവിമണേ!
ശങ്കുണ്ണിതൻ ദണ്ഡവും
കഷ്ടിച്ചൊട്ടു ശമിച്ചുവെങ്കിലുമിനി-
ച്ചൊല്ലുന്നു തെല്ലൊന്നു ഞാൻ
പെട്ടന്നെൻ ചെവിയിൽ കുരുത്തു കുരുവൊ-
ന്നിത്തവ്വു രണ്ടാമതും
പൊട്ടീ വേദന തെല്ലടങ്ങി ശിവനേ!
കഷ്ണിച്ചതൊട്ടല്ല ഞാൻ
ചൊല്ലേണ്ടതു മുഴുവൻ തീർ-
ന്നില്ലാ സുകുവേ! മറന്നു മലവെള്ളം
വല്ലാതെ വന്നു വട്ടൻ
നെല്ലെല്ലാം മുക്കി പൊക്കി സാപ്പാടും:
ഒന്നാംതിയ്യതി വെണ്മണിദ്വിജവരൻ
തൻനാട്ടിനായ് ശേഖരൻ
തന്നോടൊത്തു തിരിച്ചു ഞാനതിനകം
ചെയ്തുള്ള യത്നങ്ങളാൽ
വന്നീലാ ഫലമേതുമേ കൃതി കഴി-
പ്പിപ്പാൻ കഴിഞ്ഞില്ലത-
ല്ലെന്നാലാവുകയില്ലതെന്നൊടുവിൽ ഞാ-
നൊത്തിങ്ങു പാര്‍ത്തീടിനേൻ.
വഞ്ചീശ്വരീരമണനിപ്പൊഴുതിൽ സമസ്യ-
യഞ്ചാതെയിട്ടതു ഭവാൻ പരിവൃത്തിചെയ്ത്
തഞ്ചത്തോടിങ്ങെഴുതിടേണമതിന്റെ വൃത്ത-
മെഞ്ചിത്തതാരിലറിയാതലയുന്നു പാരം.