മാനംവിക്രമമത്രയല്ല നിതരാം ജ്യേഷ്ഠത്വവും നോക്കിയാൽ
മാനംവിട്ടു ഭവാനിലുണ്ടതുവശാൽ മാലോകരെല്ലാവരും
മാനിച്ചാവക കൊണ്ടു തന്നെയൊരു പേരാക്കിബ്ഭാനെപ്പരം
മൌനം വിട്ടു പുകഴ്ത്തിടുന്നു പുരുപുണ്യാംഭോനിധേ! നിത്യവും.
ഏറെത്തന്നെ കൊതിച്ചിടുന്നിതു ഭാവ-
ദ്വീക്ഷോത്സവത്തിങ്കൽ ഞാൻ
ദൂരത്തായതുകൊണ്ടിനിയ്ക്കു കഴിവായ്
വന്നീലതിന്നവരെ
നേരോത്താലിതുതന്നെയല്ല ചിലരോ-
ഗംവന്നു ബാധിച്ചു സ-
ഞ്ചാരത്തിന്നൊരു സൌഖ്യമില്ല നൃപതേ!
സാധിയ്ക്കുമോ വാഞ്ഛിതം.