പെങ്കുലമണിയും തങ്കത്തങ്കച്ചിയ്ക്കുിന്നു ചിത്തതാരിങ്കൽ
എങ്കഥകേൾപ്പാൻ മോഹംതങ്കുന്നെങ്കിൽ പറഞ്ഞുതന്നീടാം
ചാലേ മാടമഹീപതിപാലിച്ചീടുന്ന കൊച്ചിരാജ്യത്തിൽ
ചാലക്കുടിയാണില്ലം നീലാംഭോജാക്ഷി! കേട്ടുകൊണ്ടാലും.
കൊല്ലംകേളായിരത്തിൽ പരമൊരു പതിനാ-
റാകുമാമീനമാസേ
കല്യേ! സഞ്ജാതനാണെന്നറിയണമതുമ-
ല്ലമ്മയുണ്ടിപ്പൊഴും മേ
അല്ലേ ഞാനൊന്നു വേട്ടു പുനരതിലുളവായ്
പുത്രരായ രണ്ടുപേരും
കല്യാണം ചെയ്തയച്ചുള്ളൊരു സൂതയുമിനി-
യ്ക്കിത്ഥമെൻ വർത്തമാനം
ദിവാകരൻ താനിതി നാമധേയം
ദിവാനിശം താവകവര്‍ത്തമാനം
ഇവന്നു പാരായണമാണു താനും
ഭവിച്ച ജന്മത്തിലെ വാര്‍ത്തയാവാം.
എല്ലാമുപായം നിരുപിച്ചിടുമ്പോ-
ളില്ലാ നമുക്കിന്നൊരു യോഗ്യതാംശം
വല്ലാതെ തെറ്റിദ്ധരിയായ്കവേണം
കല്യേ! കലാനായകചാരുവക്ത്രേ!