Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 20

20 മജിസ്ട്രേട്ടു ത്യാഗരാജയ്യർക്ക്

വന്നുചേരുന്നതെല്ലാം നോക്കൊന്നുപോലുള്ള സങ്കടം
എന്നുവന്നാൽ മാര്‍ഗ്ഗമെന്താണെന്നു നോക്കുക നോക്കിനി


മാറാതുള്ളാടലിൽ കേളുവേറാടിയുടെ യാത്രയിൽ
ആറാടീട്ടുള്ള നോക്കായതേറാൻ കാരണമായിതു.


ത്യാഗരാജയ്യരോടിത്ര വേഗം പിരിയുമെന്നു നാം
ഹാ! ഗണിച്ചോ? കഷ്ട, മിന്നാബ്ഭാഗമോര്‍ക്കുന്നതെങ്ങിനെ?


വാതാലയേശൻ ശ്രീകൃഷ്ണൻ ജാതാദരമഹര്‍ന്നിശം
ഏതായാലും കാക്കുമെന്നതോതാം നോക്കീഷലില്ലതിൽ.


പണ്ടാകൃഷ്ണന്റെവായിൽജ്ജനനിയൊരുദിനം
കണ്ടൊരാക്കാഴ്ചയോ ഹാ!
കൊണ്ടാടീട്ടിന്നു കൃഷ്ണന്നുടയ വലിയ ഹാ-
സ്പിറ്റലിൽക്കാണ്മതാണോ?
കണ്ടാലിവണ്ണമെല്ലാം ജനതതി മതിയിൽ
ച്ചേര്‍ത്തിടും മട്ടു നമ്മൾ-
ക്കുണ്ടാൽത്തീരാത്തതാമിപ്പലപല വിഭവം
പാര്‍ക്കിലതന്തരമ്യം.


ഹിതങ്ങൾ നോക്കീട്ടു പദാര്‍ത്ഥമോരോ-
ന്നതങ്ങിനെ വൃത്തിയിൽ മാറിടാതെ
ചിതമ്പരം ചേർത്തു വിളമ്പിടുന്നീ-
ച്ചിതമ്പരയ്യൻ വിജയിച്ചിടട്ടേ.