ജി.സീ. കെ.എം.നു്
ബുദ്ധ്യാ സമസ്തമറിയം മതിമാനതെന്ന
തത്ത്വം പറഞ്ഞതിനുദാഹരണത്തിനായോ
ഉത്തുംഗമോദമോടു ഞാൻ കവികൊമ്പനെന്ന-
തോര്‍ത്തങ്ങറിഞ്ഞവിധമോതിയതെന്നു പത്രേ?
പേരും മറ്റുവിശേഷവും പറയുവാൻ
മുന്നം ഭവാനോടു സൽ-
സാരജ്ഞോത്തമനാമെളേടമഴകിൽ
ചോദിച്ച ചോദ്യത്തിനും
പാരാതുത്തരമോതിടാതയി ഭവാൻ
മൗനം ധരിച്ചപ്പൊൾ ഞാൻ
സ്വൈരം സൂത്രമിതൊന്നെടുത്തിതു ഭവ-
ന്മൌനം കളഞ്ഞീടുവാന്‍
അദ്ദേഹത്തിന്റെ പോദ്യത്തിനു മറുപടി ചൊ-
ല്ലായ്കായാല്‍ ലജ്ജയുണ്ടെ-
ന്നുദ്ദേശിക്കാമൊളിച്ചെന്നതു വിരവിൽ വിളി-
ച്ചപ്പൊളില്ലായ്കയാലും
ആദ്യം ഗാംഭീര്യഭാവത്തൊടു കൃതി പൊടിപാ-
റ്റീട്ട് പിന്നീടടങ്ങി-
പ്പാര്‍ത്തിപ്പോൾ താങ്കളിൽ ചേര്‍ത്തിതു പരമഹമാ-
രംഭശൂരാഗ്രത്വം.
എല്ലാം ത്വദീയകൃതി കണ്ടു രസിപ്പതിന്നു
വല്ലാതെ വാച്ച കുതുകേനു തുടര്‍ന്നു ഞാനും
അല്ലാതെ ദുഷ്ടതയെഴുന്ന വിചാരമൊന്നു-
മില്ലാ നമുക്കു കരുതീടുക കല്യബുദ്ധേ!