Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / സൂര്യസ്തുതി

സൂര്യസ്തുതി

സമ്പാദകൻ - ശ്രീമാൻ വെള്ളാട്ട് കരുണാകരൻനായർ

ഇത് ഒരു പഴയ സൂര്യസ്തുതിയാണു് അകാരാദിക്രമത്തിനു് 'ഹരി'മുതൽ 'ക്ഷ'വരെ യുള്ള അക്ഷരങ്ങൾകൊണ്ടു് ഇതിലെ പാട്ടുകൾ ആരംഭിക്കുന്നു.


ഹരിശരണം പെരിയോനേ ആദിനാഥ അമരകളും മുനിമാരും വണങ്കും മൂര്‍ത്തി!
ഗുരുവരമാം നിൻപാദം വന്ദിക്കുന്നേൻ ഗുണംവരുത്തി വിനയൊഴിക്കും തമ്പുരാനേ!
നിരുപിച്ചു നിരുപിച്ചു വന്ദിക്കുന്നേൻ നിര്‍മ്മലനെ നിത്യവും ഞാനായവണ്ണം
അരുൾ പരനേ അനുതാപമുടയോനേ ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ,


ശ്രീപരനേ പരമ്പരമാനന്ദചോതി തിരുവുള്ളമില്ലായ്‍വാനെന്തുമൂലം?
അറിയാതേ ഞാൻ നിന്നെസ്തുതിച്ചതിന്നോ അകുമലരിലറിവു നന്നക്കുറയ്ക്കയാലോ?
പ്രീതനല്ലോ തമ്പുരാനേ പ്രാണങ്ങൾക്കും പിശകില്ലാ സ്ഥാനത്തുള്ളയിരും പോറ്റി!
നിറക്കരുവേ നിത്യവും വണങ്ങുന്നേൻ ഞാൻ നിര്‍മ്മലനേ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഗതികളെനിക്കില്ല മറ്റു കേഴുംകാലം ഖേദമെന്നിത്തൊഴുതു നിന്നെപ്പുകഴ്ത്തുന്നല്ലോ 
ഉദയമുണ്ടാമതിലരുളുമുടയകോനേ ഉറ്റിനി മേലുറ്റോരും നീയേയല്ലോ;
വിധിയെനിക്കു വിശേഷിച്ചു നിയതം വന്ന വിനയൊഴിച്ചു മലരിട്ടു തൊഴുവോനാകിൽ
പദവിനല്കും പരമ്പരമ്പൂണ്ടഖിലമൂർത്തി ഭാസ്കരനേ നിണക്കടിയൻ ശരൺ പുകുന്തേൻ.


ണാപിരിഞ്ഞു തുണയില്ലാതുഴലുന്നു ഞാൻ ഇമയവർകൾ തൊഴുതെത്തും പരമാനന്ദ
ഗുണമരുളും ... .... ... പ്പെരുമാളെന്മേൽ കുറ്റമറുത്തത്ഭുതം നീയരുളീടാഞ്ഞാൽ
കണികാണ്മാൻ മനസ്സുവരാ പിന്നയാര്‍ക്കും കാണും നിൻ തിരുവിള്ളമധുരമാനാൽ 
അണുകിനെന്നനര്‍ത്ഥങ്ങളകുന്നു പോവാൻ ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


പരാപരത്തിൽ നിറഞ്ഞൊക്കപ്പരിപാലിക്കും പരമ്പരനേ ഭഗവാനേ പരമമൂർത്തി
നിരാമയം ഞാൻ നിരുപിച്ചു വന്ദിക്കുന്നേൻ നീളത്തിൽവിനപിടിച്ചു ഗതികുറഞ്ഞാൽ
ഒരുത്തര്‍ക്കുമമ്പുവരാ പിന്നയേതും ഒന്നിന്നും ചുമടില്ലാ എന്നു കണ്ടാൽ
അരുളുക എൻ തമ്പുരാനേ വ്യാധിപോവാൻ ആദിത്യാ നിണക്കുടിയൻ ശരൺപൂകുന്നേൻ.


തക്കത്തിൽ വിളക്കാകും ലോകനാഥ! ധാതുവോടേ നിനപ്പാനോ പാപമൊട്ടാം
അകലത്തിൽ വലിയാത ആത്മാവേ നീ ആദിമൂലഭംഗം വരുമോര്‍ക്കുന്തോറും
വകയാതേ പുതികളേ നിങ്ങളെല്ലാം പിരിചിനൊടേ ഏകപാദം തൊഴുതുകൊൾവിൻ
ആക്കമേവം തിരയുന്നു വ്യാധിപോവാൻ ആദിത്യാ നിണക്കടിയൻ ശരൺപുകുന്തേൻ.


യെങ്ങുന്നും പ്രാണരക്ഷ ചെയ്തുകൊൾവാനിടേറ്റം വരുത്തുന്ന ധര്‍മ്മരൂപ!
മയങ്ങുന്നേൻ മനമുരുകി വ്യസനംകൊണ്ടു മായവനേ മധുതാരം പെരിയ ദേവ!
ജയം കുറഞ്ഞു ബലം കെട്ടു നടയുംമുട്ടി ശേഷികെട്ടിരിക്കുമാറോ വലഞ്ഞുവന്നേൻ
അയി പരനേ ആദിയാകും പുതിമാനേ ആദിതാ നിണക്കടിയൻ ശരൺ പുന്തേൻ.


നരനായിപ്പിറപ്പാനോ യോഗം വന്നു നാലുദിക്കും നടന്നുകാണ്മാൻ വിധിയുമില്ലൈ
ചുരുതിപൊങ്ങും ശുദ്ധമൂര്‍ത്തി ചൂഴവന്തു ചുടര്‍ന്നുടനേ തിമിരംതാനടങ്കുംവണ്ണം
വരം തരേണമടിയന്നു നല്ലവണ്ണം വന്നവിനയൊഴിഞ്ഞു മമ ഗുണത്തെക്കാണ്മാൻ
അരുമയോതാൻ വിനയപ്പെടുന്നു തമ്പുരാനേ ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


മണമധികം പെരുകീടും കസുമംകൊണ്ട് മാലയാകുമവ്വണ്ണമനേകും ചാര്‍ത്തി
ഗുണത്തോടേ വിളങ്ങുന്ന വിനോദവാനേ കുമാരരുമായ് വാനുലകം വാഴുംചോതി
ഉണർന്തുടനേ പുലർകാലമടുത്തനേരം ഉറ്റുനിന്നു സ്തുതിപ്പവര്‍ക്കു ഗുണങ്ങൾ കാണ
അണഞ്ഞല്ലോ നമ്മിലുള്ള മുന്നമേതാൻ ആദിത്യാ നിണക്കടിയൻ ശരൺ പുന്തേൻ.


അന്തണരും മുനിമാരും വണങ്കുംമൂര്‍ത്തി ആനന്ദത്തത്തുവമേ പരമചോതി
വെന്തുരുകി നീറുന്ന മനമിതയ്യോ വേദനകൾ പലതുമോര്‍ത്തെൻതമ്പുരാനേ! 
അന്തകാരവിഷയമോഹമതിൽപ്പുക്കന്ധനായിട്ടുഴലുന്നു കരകാണാതേ
ചിന്തതന്നിൽ തെളിയുമാറിങ്ങരുൾക പോറ്റി ശ്രീസൂര്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


ആതിയന്തമറിഞ്ഞുനിന്നെ സ്തുതിച്ചുകൊൾവാൻ ആരുമൊരു പുരുഷനെ ഞാൻകണ്ടുതില്ലെ 
നാദമതിന്നൂടെഴുന്ന വടിവും നീയേ ജ്ഞാനത്തിന്നെഴുന്നവറ്റിനുയിരും നീയേ
ആദിയാനവക്ഷരത്തിൻ വേരും നീയേ ആഗമത്തിന്നുൾപ്പൊരുളും നിയേയല്ലോ
ആദരവോടറിഞ്ഞു നിന്നെ സ്തുതിച്ചുകൊൾവാനാദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഇകരമാനവക്ഷരത്തിൻ വേരും നീയേ ഇന്ദ്രിയത്തിൽ കലര്‍ന്ന പൊരുൾതാനും നീയേ
ശകാരമാന വില്ലുമായി ശീകാരം ഞാണായി ശക്തി പാത്രം ലാക്കത്തോ പുരുഷനമ്പായ് 
അകാരമായുകാരമായി മകാരമായ് ശികാരമായും അരുമയുടൻ വെളിപ്പെട്ടു ദിക്കുതോറും
അകരമായക്ഷരത്തിൽ നാലക്ഷരം ജനിപ്പിക്കും ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഈരേഴുപതിന്നാലുലോകങ്ങൾക്കും ഇടർകെടുത്തങ്ങദിച്ചീടും പരനേ ചോതി
മാരുതാദിപൂതികളിൽ തെളിഞ്ഞുനില്ക്കും മരതകനേർമേനിയോനേ തമ്പുരാനേ
ആരുമില്ല നിയൊഴിഞ്ഞങ്ങുടയോർ മറ്റിങ്ങാതുരനായ് വരുത്തൊല്ലേ വിമലമൂര്‍ത്തി
തീരാത വിനകളെല്ലാം തീര്‍ന്നുപോവാൻ ശ്രീസൂര്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഉള്ളകത്തങ്ങുണർന്നിരിക്കും വേന്തരെല്ലാം ഉദിച്ചെഴുന്ന മന്ദിരത്തെക്കണ്ടുകൊൾവാൻ
കള്ളിമൂന്നിൽ മുമ്പിലേതിൽ നടുവേ പാര്‍ത്താൽ കനകമയച്ചുടരാകുന്നൊളിവിളക്കേ
ഉള്ളിലുള്ള പള്ളിയറത്തളത്തിൽ നീയേ ഉപദേശമായ പൊരുൾതാനും നീയേ
തള്ളിവന്ന വിനയകൽവാൻ തമ്പുരാനേ തുണയരുൾക സദാശിവനേ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഊക്കു കൊണ്ടങ്ങോലവായ്പോരില്ലയല്ലീ ഉടൻ തെളിയാതവർക്കു ജ്ഞാനമുറപ്പില്ലല്ലീ
മാര്‍ഗ്ഗമേതുമറിയാതേ മതിയില്ലാത്തോർ മഹാമായാര്‍ണ്ണവേ കിടന്നങ്ങുഴലുമല്ലോ;
വേക്കങ്ങൾ പിശാചന്മാരും ഭൂതമോരോ വേതാളപ്പരിഷകളും പാഷണ്ഡങ്ങൾ
ആക്കമുള്ള വഴിയെങ്കലണയായ്‌വാനായാദിത്യാ നിണക്കുടിയൻ ശരൺ പുകുന്തേൻ


ഋതുവാക രസങ്ങളാറുവകയായിതാവു ഇരുവകയുമൊരുനാങ്കായി നിനന്തതെല്ലാം
മതമഞ്ചു മുഖമഞ്ചു മയങ്ങളഞ്ചു മന്ദിരങ്ങളഞ്ചുമഞ്ചും
... ... ... പുലങ്കളൈന്തുപൂതത്തിൽകലർന്ന പൊരുളിരുപത്തൈന്തും
കതിരവനേയറിവാനായിത തൊഴുതേൻ കാലകാല ശ്രീസൂര്യാ ശരൺ പുകുന്തേൻ.


ൠങ്കാരത്തുള്ളിൽ താനുമായിരിപ്പൂ ഈശ്വരനേ ഉടലകത്തോ ഉയിരിരിപ്പൂ
ആങ്കാരത്തുള്ളൂടെ പുറമയോതാൻ ആശ്ചര്യമിവയെല്ലാം തമ്പുരാനേ
ഓങ്കാരമടങ്ങിയൊരുവടിവേ ചൊല്ലൂ ഉച്ചയിലേ വിളന്തുപോയ രൂപമെന്തു 
ആങ്കാരമടങ്ങുവാനായാത്മജ്ഞാനം വേണ്ടും അനുഗ്രഹിക്ക ശ്രീസൂര്യാ ശരൺ പുകുന്തേൻ.


ലവണകടുകാരികൾകൊണ്ടുഴന്നു നീറീട്ടിനിയൊരുജന്മവും ദുരിതംചെയ്കയില്ലെ-
ന്നലിവൊടു നേര്‍ന്നവനിമീതേ പിറന്തോനാകിൽ അഷ്ടയോഗേ നടന്നു സമാധിയിങ്കൽ നില്പോന്‍ 
ഉലകിൽവന്നവനിമീതേ പിറന്തോനാകിൽ കരുതിയതു മറന്നു കാമക്കലമുഴുക്കും
ഉലകുടയ തമ്പുരാനേ ഉമ്പർകോനേ ഉണ്മതെളിവതിനടിയൻ ശരൺ പുകുന്തേൻ.


ലീലയത്രേ നിണക്കിതെല്ലാം തമ്പുരാനേ ഇരിപത്തോരായിരത്തിലറുനൂറ്റെട്ടു
മൂലനാഡിത്തളത്തിൽവെച്ചു മുളപ്പിച്ചായേ മൂന്നുചുറ്റി വലിച്ച നിന്റെ ഇരുഭാഗത്തും
ആലസ്യം വരാതെന്നെക്കാത്തുകൊൾക അപാനവായു കീനോക്കി പ്രാണൻ മേലായ്
കാലം മൂന്നുടയവനേ പുരാണനാഥ കനിഞ്ഞരുൾക ശ്രീസൂര്യാ ശരൺ പുകുന്തേൻ.


എന്നകത്തങ്ങെഴുന്നീടുമുയിരും നീയേ പിണ്ഡമായ ജഗത്തിന്റെ വേരും നീയേ
തന്നെത്താനറിയാതെ മനുജര്‍ക്കെല്ലാം താൽപര്യം വരുത്തുന്ന തമ്പുരാനേ
എന്നെക്കൊണ്ടുഴലുമാറു വരുത്തിടൊല്ലേ എളുതായ മന്നിടമായ് ചമച്ചുകൊണ്ടു
എന്നെയിനിപ്പരലോകം പുകുന്തുകൊൾവാൻ ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഏതുമില്ലാത്തഗതിയായിട്ടിരിക്കുമാറോ എന്നെ മുന്നം കല്പിച്ചു തമ്പുരാനേ
ആദിമുന്നം ഞാൻ ചെയ്ത വേലയെല്ലാം അനുസരിച്ചു നിലനിന്ന വിമലമൂര്‍ത്തി
നീതിയോടുമുടയ ജ്ഞാനമുറപ്പവര്‍ക്കോ നിര്‍മ്മലമായയ്തെളിന്തുനിന്നോരൊളിവിളക്കേ 
വേദനവരാതെയെന്നെക്കാത്തുകൊൾവാൻ ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ,


ഐയ്യനും തന്തയും താനുമേവ്വകയും മുനികളുടെ നീതി നാലുമറിഞ്ഞവര്‍ക്കു
പൊയ്യാന വചനമതാം കളങ്കളഞ്ഞാൽ പുണ്യലോകത്തുണ്മയായ പരമചോതി
പൊയ്യാതുള്ള പുരുഷകളിലിരുളും നീയേ ബോധവാന്മാരായവരിൽ വെളിവും നീയേ
അയ്യായെൻ വിനകളഞ്ഞു നിലനില്പാനായ് ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഒത്തെഴുത്തുമേയ് കാവലൈമ്പത്തൊന്നുണ്ടുടനവിടെയൊന്നുരണ്ടു തമ്പുരാനേ
പത്തി എണ്ണീട്ടൈവരുണ്ടങ്ങന്തോളത്തിൽ പദവിയെഴും മൂവരുണ്ടു പല്ലക്കിന്മേൽ 
ഉത്തമമായുള്ളേടത്തെക്കണ്ടുകൊൾവാനുപദേശമായെഴുത്തു വേറെനില്പു
അത്തൽ കെടുത്തടിയനിതിങ്ങറിഞ്ഞുകൊൾവാൻ ആദിത്യാ നിണക്കടിയൻ ശരൺ പുകുന്തേന്‍


ഓതുന്ന വേദശാസ്ത്രമതുവും നീയേ ഉലകമെല്ലാമുയിരിടുന്ന പൊരുളും നീയേ
ജാതകമ്മക്രിയ തുടങ്ങി പതിനാറോളം ചെയ്ത കര്‍മ്മം ഭരിച്ചുകൊൾവാൻ ഗുരുവും നീയേ
... ... ... ... ... ... ... ... ... ... ... ... ... ... ... ആഗമത്തിൻ പൊരുളായ ചുടർവിളക്കേ
ആദരവോടറിഞ്ഞുനിന്നെസ്തുതിച്ചുകൊൾവാനാദിത്യാ നിണക്കടിയൻ ശരൺ പുകുന്തേൻ.


ഔവണ്ണമേയിരിക്കുന്ന മുനികളെല്ലാം അന്ത്യയാമമെഴുനേറ്റു നിയമം വീട്ടി
അവ്വായുവെഴുന്നകമേ ചുമപിടിച്ചാലക്കാലമീശ്വരാര്‍ത്ഥം തോന്നും പിന്നെ
യൌവനമായുള്ള കാലം തൊന്നായേതും ... ... ... ... ... ... ... ... ... ... ... ... ...
... ... ... എനിക്കുഗുണംവരുത്തുക സൂര്യദേവ നിണക്ക മേന്മേൽ ശരൺ പുകുന്തേന്‍


അംബരമേ എഴുന്നരുളും വെളിവേ പോറ്റി ആനന്ദത്തത്തുവത്തിന്റെ വടിവേ പോറ്റി 
തുമ്പമലർകുസുമങ്ങളണിന്ത പോറ്റി സ്തുതിപുകഴും ഭക്തരുള്ളിൽ തെളിന്ത പോറ്റി 
അംബുജത്തിൻമലർവിരിന്തോരമൃതേ പോറ്റി ആയിരത്തെട്ടൊളിവുപെറ്റ കതിരാ പോറ്റി
ചെമ്പൊന്നിൻ നിറമുടയ തമ്പുരാനേ ചേവടിയിലണച്ചുകൊൾ ശ്രീസൂര്യദേവ!


അക്കടലിലരവണമേൽ പള്ളികൊള്ളുന്നാദിനാഥൻ പരമചോതിയതുവും നീയേ 
അക്കൈലാസമലതന്നിലമരുമീശനചലസുതാപതിയായ വടിവും നീയേ
അക്കവിമാതിനു പതിയവനും നീയേ നാടുതോറും വെളിപ്പെടുന്ന പരമചോതി
പുക്കടിയൻ മലരിട്ടു തൊഴുതിരുന്നേൻ പുരുഷഗുണം വരുത്തുക നീ സൂര്യദേവ!