Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / കഥകളിച്ചടങ്ങു്  പ്രാചീനകവിത

കഥകളിച്ചടങ്ങു്

സമ്പാദകൻ - കേ. നാരായണപ്പിഷാരടി

നത്വാ ഗജാനനം വാണീം കൃഷ്ണം വ്യാസഞ്ച ദേശികാൻ
ക്രീഡാകിരാതമൂര്‍ത്തിഞ്ച ക്രീഡാശാസ്ത്രം കരോമ്യഹം


കടലാസ് ചകലാസ് തകിടും
വണ്ടൊടും ചില്ലുമഭ്രപാച്ചൊറ്റി
കല്ലും മുള്ളം മരവും
മെഴുകും നൂൽ പീലി ശീല കൊപ്പിനിവ.


കിരീടം കേശഭാരഞ്ച കണ്ഡലം കര്‍ണ്ണപുഷ്പവും
കുരലാരഞ്ച കുപ്പായം കേയൂരം കങ്കണങ്ങളും


വനമാലാ കടിതടേ പട്ടും നാക്കുകളൊറെയും
പടിയേലസ്സു പഥ്യാ ച മൂന്നുകൂട്ടിട്ടു കെട്ടുക


കെച്ചയും തണ്ടയും തസ്യ പതുപ്പുഞ്ച വിശേഷതഃ
നഖകേശോത്തരീയഞ്ച രാജവേഷങ്ങളിങ്ങനെ
ചാമരം ചുട്ടിയും തന്യ പൂവും ദംഷ്ട്രം ചരസ്യ ച


കൊണ്ടക്കുത്താടു കെട്ടു കോപ്പുമഴകേ -
റീട്ടും മുഖം ശോഭയാ
ചേര്‍ക്കേണം തിലകങ്ങളും കുറികളും
വക്ത്രേ ച താംബലവും
കുപ്പായത്തൊടുചേര്‍ന്ന കുത്തുമുലയും
പ്രായോചിതം ഭൂഷണം
കര്‍ണ്ണേ കുണ്ഡലമംബരം കടിതടേ
പാദേ ച തുംകാമപി


അഭ്രപ്പൊടി മുഖേ ചേര്‍ക്ക തലയിൽ ചന്ദ്രകാവിയും
തലമുടിയതു


ശുദ്ധൻ വലത്തുനില്ക്കേണം മുമ്പു തസ്യ വിധീയതേ
മനോരഞ്ജനയും വേണം മേളക്കാര്‍ക്കു വിശേഷതഃ.


തൊപ്പി മുമ്പായിരിക്കേണം ചൊല്ലിയാട്ടം തുടങ്ങിയാൽ
ഘോരവേഷം വരുന്നേരം മുമ്പ ശുദ്ധനു കഥ്യതേ


വാക്കിനര്‍ത്ഥം വിചാരിച്ചു ഭാവമപ്പോൾ നടിക്കണം
സാവധാനം ശ്രവിക്കേണം നോപേത്തദ്രസഭംഗമാം.


ദിവൈവ ഭുക്ത്വാഥ വിളക്കുകണ്ടാൽ
കുറിക്കിരിക്കേണമതേഴു പിന്നെ
എട്ടിന്നു കൊട്ടങ്ങു തുടങ്ങിടേണം
പത്തിൽ പുറപ്പാടുമിതി ക്രമേണ.


ചൊറങ്ങൊരെണ്ണാഴിയരുട്ടിനന്നാ-
യാറാതെകണ്ടങ്ങതടച്ചുവെയ്ക്ക
എട്ടിൽക്കുറഞ്ഞീടിരുതൊന്നുരണ്ടു
മൂന്നേറെയുണ്ടെങ്കിലതീവ സൌഖ്യം.


എട്ടുനാഴികയുള്ളപ്പോൾ കഴിച്ചീടുകിലുത്തമം
അഞ്ചു നാഴികയുള്ളപ്പോൾ മധ്യമഞ്ചാധമം പുനഃ