Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / പൂന്താനത്തിന്റെ മറ്റൊരു കൃതി പ്രാചീനകവിത

പൂന്താനത്തിന്റെ മറ്റൊരു കൃതി 

സമ്പാദകൻ - ടി. ബാലകൃഷ്ണൻ നായർ, ചിറയ്ക്കൽ

കൃഷ്ണ രാമ മുകുന്ദ മുരാന്തക വിശ്വരൂപ ധരാധരനേ ജയ
വൃഷ്ണിപുംഗവ മംഗലരൂപനേ  ജിഷ്ണുസേവ്യനേ മുക്തിമനേ ജയ


പണ്ടു വേദങ്ങൾ നാലിനേയും കട്ടുകൊണ്ടുപോയുള്ള നാളൊരു മത്സ്യമായ്
കണ്ടുചെന്നവ വീണ്ടുകൊണ്ടണ്ണലെക്കാണുന്നു പുനരെന്നൊരു നാളിൽ ഞാൻ!


ഭാരമേറിന മന്ദരം താങ്ങുവാനാരുമേയറിയാതെയൊരാമയായ്
നീരിൽ നിന്നൊരു നിര്‍മ്മലരൂപനെക്കാണുന്നൂ പുന


പാർതുയർന്നു വരുന്നൊരു കോലമായ് വാരിധി തന്നിൽ താഴുന്ന മന്നിനെ
നേരെത്തേറ്റമേലേറ്റിന വിഷ്ണുവെക്കാണുന്നൂ പുന


ഈറകൊണ്ടു നരസിംഹമായ് പിറന്നേറെവൈരി ഹിരണ്യനെക്കൊന്നുടൻ
കീറി മാറിടം വേറിട്ടവിഷ്ണുവെക്കാണുന്നൂ പുന


പുഷ്ടിയോടുലകീരേഴുമൊക്കവെ പെട്ടെന്നീരടിയാലൊരു മാണിയായ്
തുഷ്ടിയോടളന്നീടുന്ന വിഷ്ണുവെക്കാണുന്നൂ പുന


പൂവിൽമാനിനീ മാനസരൂപനെദ്ദേവദ്ദേവ ജനാർദ്ദന ഗോവിന്ദാ
പാണിയിൽ മഴുവേന്തുന്ന രാമനായ്ക്കാണുന്നൂ പുന


പേടിയോടേയസുരർകളേവരുമോടുമാറു നുറങ്ങുമാറങ്ങിനെ
കൂടെ ഞെങ്ങോലെടുത്തൊരു രാമനെക്കാണുന്നൂ പുന


പയ്യവേ മണിക്കിങ്ങിണിയും പൂണ്ടു മെയ്യിലെങ്ങും പൊടിയും പുരണ്ടിട്ടു
പൈക്കൾമേച്ചു നടന്നോരു പൈതലെക്കാണുന്നൂ പുന


പൊൽക്കുതിരമേലേറി വിരവോടെയൊക്കെ ദുഷ്ടരെക്കൊന്നൊടുക്കീടുവാൻ
കല്ക്കിരൂപമാം കാര്‍മ്മുകിൽവര്‍ണ്ണരെക്കാണുന്നൂ പുന


പോത്തുമേറിവന്നന്തകദൂതന്മാരാര്‍ത്തടിച്ചു പിടിച്ചങ്ങിഴയ്ക്കുമ്പോൾ
വേര്‍ത്തു മാനസം കാര്‍മ്മുകിൽവര്‍ണ്ണരെ കാണുന്നൂ പുന


ഇപ്പിറപ്പിലുമെപ്പിറപ്പിങ്കലുമിപ്പദാംബുജമെപ്പേരുമെന്നുള്ളിൽ
ഇപ്പടിയെന്നുരപ്പതിന്നൂന്നുവാൻ കാണുന്നൂ പുന