സമ്പാദകൻ - ടി. ബാലകൃഷ്ണൻനായർ, ചിറയ്ക്കൽ.
തൃക്കൺമുനകൊണ്ടു തൃക്കൺപാർത്തീടേണം
തൃശ്ശിവപേരൂർ വടക്കുംനാഥാ
വാണീശ്വരീ കളവാണീ കനിവോടു
വാണീട്ടുകെന്റെ രസനാരംഗേ
ഗോപാളിലാളിത ഗോകുലപാലിത
ഗോപാലബാലക വന്ദിക്കുന്നേൻ.
പണ്ടു കുചേലനെന്നുണ്ടായി ഭൂസുരൻ
രണ്ടുകുലത്തിലും ശുദ്ധിയോടെ.
വേദങ്ങളും നല്ല വേദാന്തശാസ്ത്രങ്ങൾ
വേദാന്തയോഗങ്ങളെന്നുവേണ്ട
സര്‍വ്വം ഗ്രഹിച്ചീടുമുര്‍വീസുരോത്തമൻ
സര്‍വ്വാതിശായി സരസശീലൻ.
നന്ദകുമാരനൊടൊന്നിച്ചു താൻമുന്നം
സാന്ദീപനിയൊടു വിദ്യ വാങ്ങി.
ക്ഷോണീസുരൻപിന്നെ പോന്നു ഗൃഹംപുക്കു
പാണിഗ്രഹംചെയ്ത ഭാര്യയൊടെ
ചെമ്മെ ഗൃഹസ്ഥന്റെ കര്‍മ്മങ്ങളുംചെയ്തു
ധര്‍മ്മംപിഴയാതെ മേവു കാലം,
നാലഞ്ചു നന്ദനന്മാരുമുളവായി
ലീലാനുകൂലം വളരുംകാലം
ദാരിദ്ര്യ സങ്കടം പാരം മുഴുക്കയാൽ
ധൈര്യം വെടിഞ്ഞു പറഞ്ഞു ഭാര്യ
ഓര്‍ത്താലുമെന്നുടെ ഭർത്താവേ നമ്മുടെ
വാർത്താവിശേഷങ്ങളെത്ര ദീനം.
പാരം വിശന്നു തര്‍ളന്നു കുമാരന്മാ-
രാരോടു ഞാനിതു കേൾപ്പിക്കേണ്ടൂ!
ഊണിനൊരുവക കാണുന്നതില്ലിഹ
പ്രാണങ്ങളെങ്ങനെ രക്ഷിക്കേണ്ടൂ!
നാണം കുറഞ്ഞൊന്നുവേണം മനുഷ്യര്‍ക്കു
ആണെന്നും പെണ്ണെന്നും ഭേദംവേണം.
പെണ്ണുങ്ങ... ... ... ... ... ... ... ... ... ... ...
പെണ്ണുങ്ങൾ ക്കാശ്രയം ഭർത്താവത്രെ!
ഉണ്ണായ്കകാരണമുണ്ണിക്കിടാങ്ങൾക്കു
കണ്ണുമയങ്ങി മെലിഞ്ഞു ദേഹം
ഉച്ചയ്ക്കൊരു പിടിച്ചോറുകൊടുപ്പാനു-
മിച്ഛിക്കിലേതുമുപായമില്ലാ
ഇല്ലങ്ങളിൽ ചെന്നിരുന്നാലൊരുപിടി
നെല്ലെങ്കിലും കൂടക്കിട്ടാതായി
അപ്പാടെ ഉണ്ണികൾക്കുള്ളൊരു കോപ്പുക-
ളെപ്പേരുമെപ്പോഴും കാണുന്നില്ലേ?
ഒട്ടുവെളുക്കുമ്പൊളഷ്ടികഴിച്ചവർ
പട്ടുമുടുത്തു നടക്കുന്നില്ലേ?
ഓണപ്പുടവയും ചുറ്റിച്ചമഞ്ഞിഹ
കാണപ്പെടുന്നില്ലെ ലീലയൊടെ?
കീറിത്തുണിഞ്ഞ തുണിയെ നമുക്കുള്ളു
കൂറില്ലാ ദൈവത്തിനെന്തുചെയ്യാം.
ഇത്രമുഷിഞ്ഞൊരു വസ്ത്രമുടുത്തു ഞാൻ
എത്രനാളിങ്ങനെ വാണീടെണ്ടൂ?
ഇല്ലത്തൊരുവകയില്ലെന്നറിഞ്ഞിട്ടു
ഇല്ലാ ഭവാനല്ലൽ തെല്ലുമിപ്പോൾ
മാരിചൊരിയുമ്പോൾ ചോരുന്നു നീളവെ
ചോരും കവാടവും വീഴാറായി.
മച്ചിൻപലകയും തട്ടുതുലാങ്ങളു-
മച്യുതഭക്ത മറിഞ്ഞുവീണൂ.
പാത്രങ്ങൾ പണ്ടേ നമുക്കില്ലതുകൊണ്ടു
പാത്രങ്ങൾ മാത്രമുടയുന്നില്ലാ.
പാനികലങ്ങളും പാനീയകുംഭവും
സ്ഥാനത്തൊരേടത്തു വെപ്പാനില്ല.
ശ്വാക്കൾക്കകത്തു കടപ്പാൻ തടവില്ല
കാക്കയുമങ്ങനെ തന്നെ നാഥാ.
നാഴിയരിപോലും വെപ്പാൻ വിറകില്ല
നാരായണാ ശിവ കാലദോഷം!
നാളെയ്ക്കു കാണാതെ ഭക്ഷിക്കരുതെന്നു
നീള പ്രസിദ്ധമീ ലോകവാര്‍ത്ത.
ഇന്നെയ്ക്കു ഭക്ഷിപ്പാനില്ലാത്ത ഞാനെന്തു
പിന്നെയും കൂടെക്കരുതീടുന്നു.
ആഴക്കരിയിട്ടു കഞ്ഞി കുടിക്കയും
മൂഴക്കരിവെച്ചു ഭക്ഷിക്കയും
മേദിനി നിളവെ താളം തകരയും
... ... ... ... ... ... ... ... ... ... ... ... ...
പട്ടിണിയിട്ടു കിടന്നു കരയുന്ന
കുട്ടികളെക്കണ്ടാലുണ്ടോ സൌഖ്യം?
ഉണ്മാനുടുപ്പാൻ മാത്രമുണ്ടെങ്കിൽ
സമ്മോദമിങ്ങതിലേറ്റം... ... ... ...
... ... ... ... ... ... മറ്റും പണിയിപ്പാ-
നാശ നമുക്കില്ല ഭൂമിദേവാ.
നിത്യം ബലിക്കരിയില്ലാത്തവർക്കുണ്ടൊ
നിച്ചാത്തമൂട്ടുവാനാശയുള്ളിൽ!
ദുര്യോഗമിങ്ങനെ ചൊന്നാലൊടുങ്ങുമൊ
അയ്യൊ മഹാദുഃഖമെന്നേവേണ്ടൂ.
ദുഃഖങ്ങൾതീർപ്പാനെളുപ്പം നമുക്കുണ്ടാ-
മിക്കാമല്പം പ്രയത്നം ചെയ്താൽ
സിന്ധുസുതാപതിയാകിയ മാധവൻ
ബന്ധു നമുക്കെന്നു കേൾപ്പൂഞാനും.
ചേതോഹരാകൃതി പീതാംബരൻ കൃഷ്ണ-
നേതാനുമൊന്നു നമുക്കു നൽകും
ഇന്നു ഭവാനങ്ങു ചെന്നു കനിവോടെ
നന്ദകുമാരനെക്കണ്ടിടണം.
അന്നന്നു കാണാഞ്ഞാലാസ്ഥ കുറഞ്ഞുപോം
മനവന്മാർക്കും തരുണിമാർക്കും
കംസാരിയെച്ചെന്നു കണ്ടാകിൽ നമ്മുടെ
സംസാരഖേദം ശമിക്കും നൂനം.
ദീനന്മാരായിട്ടും മാനവന്മാർക്കെല്ലാം
ദാനങ്ങൾ ചെയ്യുന്നു വേണ്ടുവോളം.
എണ്ണായിരം പുനരെണ്ണാരത്തെട്ടു
പെണ്ണുങ്ങളുണ്ടവനിഷ്ടമാടാൻ.
വേണ്ടുന്ന വസ്തുക്കളെല്ലാം കൊടുക്കുന്നു
വേണ്ടുന്ന നേരമവർക്കവൻ പോൽ,
നന്മയ്ക്കൊരുമ്പെട്ടാൽ നാരായണനിന്നു
നമ്മെപ്പുലത്തുവാനെന്തു ദണ്ഡം?
എന്നുള്ള വാക്കുകൾ കേട്ടു കുചേലനും
മന്ദം പറഞ്ഞു തുടങ്ങീതപ്പോൾ.
ആര്യേ, ശുഭേ മമ ഭാര്യേ, മനോഹരേ,
കാര്യം നീയെന്നൊടു ചൊന്നതെല്ലാം
പാരിൽ ജനങ്ങൾക്കു ദാരിദ്ര്യമെന്നതു
പാരിച്ച സങ്കടമെങ്കിലും കേൾ
അർത്ഥം മുഴുത്താലനർത്ഥങ്ങളുണ്ടാക്കും
വ്യർത്ഥം ധനമെന്നെനിക്കു പക്ഷം.
ദ്രവ്യത്തിലാഗ്രഹമാകാ നമുക്കെന്നു
ഭവ്യന്മാർ ചൊല്ലി ഗ്രഹിച്ചീടുന്നു
പത്തു പണം കയ്യിലുള്ള പുരുഷന്നു
ശത്രുക്കളും പലരുണ്ടാമല്ലോ,
ഞാനെന്നഹംഭാവമുണ്ടാമതുനേരം
മാനംവളർന്നു ഞെളിഞ്ഞു തീരും
അന്നേരമാപത്തനേകം ജനിച്ചീടും
അന്നേരം രാജാവും കോഴവാങ്ങും.
തക്കത്തിൽ വന്നുടൻ തസ്കരിച്ചീടുവാൻ
തസ്തരന്മാരുമടുത്തുകൂടും.
കാണാം മുതലാഴ്മകൊണ്ടു പറയുമ്പോൾ
പ്രാണൻ നശിപ്പാനെളുപ്പം ഭാര്യേ.
ഇല്പം പണിയിച്ചു നെല്ല സ്വരൂപിച്ചു
ചെല്ലംനെറച്ചു തലൽ വെച്ചു
അപ്പോഴൊരു കുറ്റമുണ്ടാക്കി മന്നവ-
നെപ്പേരും കുത്തിക്കർവന്നുകൊള്ളും,
കെട്ടിയടിച്ചുപിടിച്ചുപിഴിഞ്ഞീടും
പെട്ടെന്നു നമ്മുടെ നാടുവാഴി
കാലൻവരുന്നേരം ദ്രവ്യം കൊടുത്തങ്ങു
നാലഞ്ചുനാഴിക പാർപ്പിക്കാമൊ?
വേണ്ടാ ധനമെന്നെനിക്കിന്നു തോന്നുന്നു
വേണ്ടുംപ്രകാരമിരിക്കാം താനും.
വൈരംമുഴുത്തിടും നേരു കുറഞ്ഞുപോം
ചേരുന്ന കൃത്യങ്ങളില്ലാതാകം.
ഇത്യാദിദോഷങ്ങളുണ്ടാം ധനികന്നു
സത്യം ദരിദ്രന്നു ദോഷമില്ല.
പോകുന്നതുണ്ടു ഞാനേതും മടിയാതെ
ആകുന്നതെല്ലാം പ്രയത്നംചെയ്യാം.
ബോധിക്ക നീ നിന്റെ മോഹം വഴിപോലെ
സാധിപ്പിക്കാനെനിക്കില്ല ഖേദം.
ഏവം പറഞ്ഞു കുചേലൻ പുറപ്പെട്ട
ദേവൻ മുകുന്ദനെച്ചെന്നു കാണ്മാൻ.
അന്തർജ്ജനമതുനേരം കനിവോടെ
സന്തോഷം പൂണ്ടെഴുനേറ്റു വേഗാൽ
മൂഴക്കുനെൽ കൊണ്ടവിലുമുളവാക്കി
മുണ്ടിൻതലക്കൽ വരിഞ്ഞുകെട്ടി
വിപ്രന്റെകയ്യിൽ കൊടുത്താളതുനേരം
വിപ്ലൻകനിവോടെ വാങ്ങിക്കൊണ്ടാൻ.
പാരം മുഷിഞ്ഞു തുണിഞ്ഞൊരുവസ്ത്രവും
പാരാതെ തന്നുടെ തോളിലിട്ടാൻ.
യാത്രയും ചൊല്ലി നടന്നു കുചേലനും
മാത്രേതരാനന്ദഭാവത്തോടും.
നാലഞ്ചു വാസരംകൊണ്ടു മഹീസുരൻ
നാരായണന്റെ നഗരം പൂക്കു.
ദ്വാരകയെന്നു പുകണ്ണപുരിതന്നിൽ
ആരണൻ ചെന്നു കടന്നു മെല്ലെ.
ശ്രീവാസുദേവൻ വസിക്കും പുരിതന്നിൽ
ശ്രീവാസമന്ദിരം തന്നിൽ ചെന്നാൻ.
അപ്പോൾ മുകന്ദനും രുഗ്മിണീദേവിയും
തല്പംവെടിഞ്ഞെഴുനേറ്റു ... ... ... ... ... ...
വെക്കം കുചേലന്റെ കയ്യെപ്പിടിച്ചങ്ങു
സൽക്കാരവാക്കുമരുളിക്കൃഷ്ണൻ.
തല്പേ കരേറ്റിയിരുത്തി വഴിപോലെ
ചില്പുരുഷൻ താനുമങ്ങിരുന്നു.
കാലുകഴുകിച്ചു പൂജിച്ചു മാധവൻ
ആലസ്യംതീർത്തു കുചേലൻതന്റെ
പെട്ടെന്നു ചെന്നാലവട്ടമെടുത്തുടൻ
മട്ടോലും വാണിയാം രുക്‍മിണിയും.
വീശിനിന്നിടിനാളാശു കൃശോദരി
'ശീശി അരുതെ'ന്നു വിപ്രൻ ചൊന്നാൻ.
വിപ്രന്റെ പാണിപിടിച്ചു കനിവൊടേ
ക്ഷിപ്രമരുൾചെയ്തു വാസുദേവൻ,
'കല്ല്യാണശീല കുചേല ഭവാനിപ്പോൾ
ഇല്ലത്തുനിന്നു വരുന്നതല്ലീ?
അന്തർജ്ജനത്തിനും മക്കൾക്കുമൊക്കവേ
സന്തോഷ സൗഖ്യം ഭവിക്കുന്നല്ലീ?
വേട്ടു ഭവാനെന്നു കേട്ടു വിശേഷങ്ങൾ
കേട്ടു തനയന്മാരുണ്ടായെന്നും.
അന്വേഷണമുണ്ടെനിക്കെന്നറിഞ്ഞാലും
അന്യോന്യമൈത്രി മറക്കയില്ല.
പണ്ടു ചെറുപ്പത്തിലുണ്ടായ സൗഖ്യങ്ങൾ
രണ്ടുജനത്തിനുമോർത്തുകണ്ടാൽ
ആനന്ദമെന്നേ പറയാവതുള്ള മേ
നാനാരസങ്ങൾക്കൊടുക്കമുണ്ടോ?
സബ്രഹ്മചാരികൾക്കന്യോന്യമുള്ളൊരു
സന്തോഷത്തിന്നൊരു സാമ്യമുണ്ടോ?
സുശ്രോത്രിയൻ ഗുരുനാഥന്റെ പാദങ്ങൾ
ശുശ്രൂഷചെയ്തു നാം മേവും കാലം,
ചെമ്മേ ലഭിച്ചോരു ചേതോവിനോദങ്ങൾ
സമ്മോദമോടെ സ്മരിക്കുന്നില്ലേ.
മുന്നമിരുവരും കൂടിട്ടൊരുദിനം
ചെന്നുവനത്തിൽ വിറകൊടിപ്പാൻ.
ഊറ്റത്തിൽ വന്നൊരു കാറ്റുമിടികളും
പാറ്റും മഴയും തുടങ്ങുന്നേരം,
ദിക്കു തിരിയാഞ്ഞു ദീനന്മാരായി നാം
അക്കാട്ടിൽ നീളെ നടക്കുന്നേരം.
അന്തിയുംവന്നിട്ടുകൂടി നമുക്കപ്പോൾ
എന്തെനിവേണുന്നതെന്നു
മാരിചൊരിഞ്ഞു കുളിർന്നുവലഞ്ഞുനാം
പാരമിട്ടും പരന്നു കൂടി.
... ... ... ... ... ... ... ... ... ... ... ...
കെട്ടിപ്പിടിച്ചുവരുന്നനേരം.
നമ്മെത്തിരിഞ്ഞെഴുനള്ളി മഹാമുനി
ചെമ്മേ വഴിയീന്നു കണ്ടനേരം
അയ്യോ കുമാരന്മാർ പാരം വലഞ്ഞിതോ.
... ... ... ... ... ... ... ... ... ... ... ...
... ... ... ... ... ... വഴികാട്ടി മഹാമുനി
കൂട്ടിക്കൊണ്ടാശ്രമം തന്നിലാക്കി.
ഇപ്പാടനേകപ്രകാരം കഴിഞ്ഞതു-
മിപ്പോൾ മറന്നിതോ ഭൂമിദേവാ?'
അപ്പോഴുരചെയ്തു വിപ്രൻ കുചേലനും
'ചില്പുരുഷോത്തമാ വാസുദേവാ!
പണ്ടുള്ള വാര്‍ത്തകളുണ്ടോ മറക്കുന്നു
തണ്ടാരിൽ മാനിനികാന്താ കൃഷ്ണാ?
അന്നു ഭവാനൊടുകൂടിവസിക്കയാൽ
ഇന്നും മനക്കാമ്പിലുണ്ടാനന്ദം,
ഏണാങ്കതുല്യ, ഭവാന്റെ മുഖാംബുജം
കാണായ്കകൊണ്ടു കഴിഞ്ഞകാലം
ഒട്ടും സുഖമില്ലെനിക്കു ജനാർദ്ദന
കഷ്ടം വൃഥാതന്നെ പോയിതല്ലൊ
ഇന്നു മഹാസുഖംവന്നു നമുക്കുള്ളിൽ
നന്ദാത്മജാ നിന്നെക്കാണ്‍കമൂലം.
പാപങ്ങളും മമ താപങ്ങളും നീങ്ങി
ഗോപാല ഗോവിന്ദ നന്ദസൂനോ!
കൃഷ്ണാ മുകിൽ വര്‍ണ്ണാ വൃഷ്ണികുലോത്തമാ
തൃഷ്ണാസമുദ്രം കടത്തുകെന്നെ.
നിൻ പാദപങ്കജം തന്നോടു ചേരുവാൻ
അമ്പോടനുഗൃഹം ദേഹി ദേവാ!'
ഏവം പറഞ്ഞു രസിച്ചു വസിക്കുമ്പോൾ
ദേവൻ മുകുന്ദൻ മടികൂടാതെ
ക്ഷിപ്രം കുചേലന്റെ തോളിൽ കിടക്കുന്ന
വസ്ത്രം പിടിച്ചു പറിച്ചു കൊണ്ട്
പെട്ടെന്നഴിച്ചവിൽ മുഷ്ടിപിടിച്ചുടൻ
തുഷ്ടികലര്‍ന്നു ഭുജിച്ചു ദേവൻ.
രണ്ടാമതുമൊരു മഷ്ടിപിടിച്ചപ്പോൾ
തണ്ടാരിൽ മാനിനി കൈ പിടിച്ചു.
നാണിച്ചുനിന്നു കുചേലനുമന്നേരം
നാരായണനും ചിരിച്ചു തിണ്ണം.
അത്താഴവും കഴിഞ്ഞാത്തകുതൂഹലം
മെത്തമേലേറിശ്ശയിച്ചുകൃഷ്ണൻ
കല്പിച്ചുതീര്‍ത്തൊരു തല്പം കചേലനും
... ... ... ... രിവരും നിദ്രയായി.
പിറ്റെന്നാളമ്പൊടുണർന്നു കുചേലനും
തെറ്റന്നെഴുനേറ്റു യാത്രചൊല്ലി.
ചെമ്മേ പുലർകാലേ പോന്നൂകുചേലനും
സമ്മോദമോടെ നടക്കുന്നേരം.
ചിന്തിച്ചു ഞാനിനിയന്തര്‍ജ്ജനത്തോട-
ങ്ങെന്തെന്നു ചെന്നു പറഞ്ഞിടേണ്ടു?
മോദിച്ചുമേളിച്ചിരിക്കകൊണ്ടിന്നലേ
ചോദിപ്പതിനും തരംവന്നില്ല.
ഇല്ലത്തെ വൃത്താന്തം ചോദിച്ചു ഗോവിന്ദൻ
വല്ലാഞ ദൈന്യങ്ങൾ കേൾപ്പിച്ചില്ല.
ദാരിദ്ര്യമെന്നതറിഞ്ഞില്ല മാധവൻ
പോരുമ്പോളൊന്നുമരുൾചെയ്തില്ല.
ഏതാനുമൊന്നു ലഭിക്കാതിരിക്കില്ല
പീതാംബരനോടു ചോദിച്ചെങ്കിൽ
ശങ്കിച്ചു ഞാനേതും ചോദിച്ചതുമില്ലാ
എങ്കിലതുമെന്റെ കര്‍മ്മദോഷം
ജന്മാന്തരത്തിങ്കൽ മാനങ്ങൾ ചെയ്യാത്ത
ദുർമ്മാനുഷൻ ഞാൻ ദരിദ്രനായി,
ഭര്‍ത്താവുടൻ ധനംകൊണ്ടു വരുമെന്ന-
തോര്‍ത്തിരിക്കുന്നു ധര്‍മ്മപത്നി
അച്ഛൻ നമുക്കവിലപ്പം തരുമെന്നാ-
ങ്ങിച്ഛിച്ചിരിപ്പുണ്ടാം ബാലകന്മാർ.
അച്ഛനൊരുവസ്തുപോലും ലഭിച്ചീല
തത്വം നിനച്ചാകിൽ നിര്‍ഭാഗ്യൻ ഞാൻ.
പണ്ടത്തെക്കീറിയ മുണ്ടുമുടുത്തെന്നെ-
ക്കണ്ടാൽ കരഞ്ഞീടുമെന്റെ കാന്ത.
ചെറ്റപ്പുരയിലിരിപ്പു മതിയാക്കാൻ
ചെറ്റു സുകൃതം നമുക്കില്ലല്ലൊ.
രണ്ടുപണ്ടം കയ്യിലുണ്ടാകരുതെന്നു
മണ്ടയിലാഞ്ഞു വരഞ്ഞു ദൈവം,
ഇത്ഥം വിചാരിച്ചു ചിത്തേ വിഷാദിച്ചു
ധാത്രീസുരേന്ദ്രൻ നടക്കുന്നേരം
മുന്നിൽ പരിചൊടു മിന്നും മണിക്കെട്ടും
മിന്നുന്ന മന്ദിരം കാണായ്‍വന്നു.
കേടറ്റ വെൺകളിമാടങ്ങൾ മാളിക
ക്രീഡാലയങ്ങളും കാണായ്‍വന്നു.
സ്വര്‍ണ്ണാലായങ്ങളും രത്നാലയങ്ങളും
കര്‍ണ്ണീരഥങ്ങളും കാണായ്‍വന്നൂ.
മുത്തും പവിഴവുമൊത്തു വിളങ്ങീടു-
മുത്തുംഗസൗധങ്ങൾ കാണായ്‍വന്നൂ.
നല്ലോരേഴുനിലമാടങ്ങളിൽ പല
മല്ലാക്ഷിമാരെയും കാണായ്‍വന്നൂ
... ... ... ... ... ... ഏണാക്ഷിമാരുടെ
വീണാനിനാദങ്ങൾ കേൾക്കായ് വന്നു.
കാളം കുഴൽവിളി താളം കടുന്തുടി
മേളം പലവക കേൾക്കായ്‍വന്നൂ
മോദേന മേവുന്ന വേദിയന്മാരുടെ
വേദാക്ഷരങ്ങളും കേൾക്കായ്‍വന്നൂ.
വിദ്യാലയങ്ങളിൽ... ... ... ... ... ... ... ...
ഗദ്യപദ്യങ്ങളും കേൾക്കായ്‍വന്നൂ
ദേവാലയങ്ങളിൽ ശീവേലിഘോഷവും
... ... ... ...ഘോഷവും കേൾക്കായ്‍വന്നൂ
... ... ... ... ... ... ... ... സങ്കീര്‍ത്തനങ്ങളും
സംഗീതഭംഗിയും കേൾക്കായ്‍വന്നൂ.
നാരായണ കൃഷ്ണ ഗോവിന്ദനെന്നുള്ള
സാരാദരങ്ങളും കേൾക്കായ്‍വന്നൂ
രാമായണകഥ മോദേന ചൊൽവതും
രോമാഞ്ചമുൾക്കൊണ്ട് കേൾക്കായ്‍വന്നൂ.
മാര്‍ഗ്ഗംപിഴച്ചു നമ്മുക്കെന്നു കല്പിച്ചു
പാര്‍ക്കാതെ പിന്നോക്കം വാങ്ങി വിപ്രൻ.
മറ്റൊന്നു ചിന്തിച്ചു പോകുന്ന ഞാനിപ്പോൾ
മറ്റൊരു മന്ദിരെ വന്നു ചാടി,
എന്നുവിചാരിച്ചു പിന്നോക്കം പോവാനായ്
മന്ദം തുടങ്ങി കുചേലനപ്പോൾ.
അന്നേരമങ്ങൊരു സര്‍വ്വാംഗസുന്ദരി
മുന്നിൽ വരുന്നതും കാണായ്‍വന്നൂ
പൊന്നിൻതള വള കാന്തിഭരംകൊണ്ടു
മിന്നുന്നപുത്രന്മാരോടും കൂടി.
ആരിവരുന്നതു നാരീശിഖാമണി
പാരിലഴകേറുമംബുജാക്ഷി
എന്നുവിചാരിച്ചു സൂക്ഷിച്ചുകണ്ടപ്പോൾ
തന്നുള്ളിലുണ്ടായി തത്വമെല്ലാം
എന്തൊരു വിസ്മയമെന്റെ കുടുംബിനി
സന്തോഷത്തോടേ വരുന്നു മുമ്പിൽ.
ചിത്രം ശിവ! മമ പുത്രന്മാരാമിവർ
അത്ര വരുന്നതു ... ... ... ... ... ...
ഇന്ദ്രാലയം പോലെ ചാലേവിളങ്ങുന്നൊ-
രില്ലം നമുക്കു മുകുന്ദൻ നൽകി.
ഇക്കണ്ടപൌരുഷമൊക്കെച്ചമച്ചിതൊ
ചിൽക്കാതലായുള്ള ഗോപവേഷം.
പെട്ടെന്നവിൽക്കട്ട മുഷ്ടി ഭുജിച്ചൊരു
പുഷ്ടിയിതൊക്കവെ കാണാകുന്നു.
ആശ്ചര്യമാശ്ചര്യമെൻ മുകിൽവര്‍ണ്ണ-
ന്നാശ്രിതവാത്സല്യമിത്രയുണ്ടൊ!
അന്നേരമിത്തൊഴിലൊന്നും ധരിച്ചീല
നന്ദാത്മജ! ശുദ്ധബ്രാഹ്മണൻ ഞാൻ.
ഓണപ്പുടപോലും തന്നീല മാധവൻ
നാണിച്ചു പോന്നു ഞാൻ വാസുദേവ.
കാണപ്പെടാതുള്ള സമ്പത്തിതൊക്കവെ
കാണിച്ചിതൊ മമ കഞ്ജനേത്രൻ.
അയ്യമിരന്നു നടക്കുന്ന വിപ്രനെ
ഐന്ദ്രപദത്തെ ലഭിപ്പിച്ചായൊ
കാരുണ്യവാരിധേ കാർവണ്ണ മാധവ
കാത്തീടുകെന്നെ നീ കാമരൂപാ.
ഉള്ളിലഹംഭാവമുണ്ടാകൊല്ലാ മമ
... ... ... ... ... ... ... ...ജഗന്നിവാസ.
ഏവം വിചാരിച്ചകം പുക്കു മെല്ലവേ
കൈവല്യകാമീ കുചേലവിപ്രൻ
നന്ദനന്മാരെയും നന്ദിച്ചു ലാളിച്ചു
മന്ദിരം തന്നിൽ സുഖിച്ചുവാണാൻ.
സര്‍വ്വാര്‍ത്ഥമോടും കുചേലകുടുംബിനി
സര്‍വ്വോപഭോഗം ലഭിച്ചുവാണാൾ.