ആരും തെല്ലുമറിഞ്ഞിടാത്ത നിലയിൽ,
പാര്ത്തീടിലത്യത്ഭുതാ-
കാരം ചേര്‍ന്ന നിജപ്രവൃത്തികൾ നട-
ത്തീടുന്നു ദൈവം സദാ;
പാരാവാരമതിങ്കലും ബത! കൊടും-
കാറdറിൻ പ്രഭാവത്തിലും
നേരേ നിത്യമവന്റെ കല്പന വിള-
ങ്ങീടുന്നിതെല്ലാടവും.
എന്നും ന്യൂനതയേതുമെന്നിയെ വിള-
ങ്ങീടുന്ന കൌശല്യമാ-
കുന്നോരാഴമെഴും മഹാ ഖനികളിൽ,
ഗംഭീരമായെത്രയും
ധന്യശ്രീ കലരും സ്വകീയ പരമോ-
ദ്ദേശ്യങ്ങളെസ്സംഭരി-
ച്ചെന്നെന്നും തിരുവുള്ളമങ്ങനെ നട-
ത്തീടുന്നു സച്ചിന്മയൻ.
ഉള്ളിൽസംഭ്രമമാര്ന്നിടുന്നൊരു ബുധ-
ന്മാരേ! നവം ധൈര്യമുൾ-
ക്കൊള്ളിൻ; നിങ്ങളിലിത്ര ഭീതിയുളവാ-
ക്കീടുന്ന മേഘവ്രജം
കല്യാണങ്ങൾ വളര്‍ത്തിടും കരുണയാൽ
സംപൂര്ണ്ണമാണ; -ത്ര സം-
ഫുല്ലാനുഗ്രഹരൂപമായതു പൊഴി-
ഞ്ഞീടും ദൃഢം നിങ്ങളിൽ.
പാരം ദുർബ്ബല ബുദ്ധികൊണ്ടു വിഭുവിൻ-
ഭാവം വിധിച്ചീടുവാ-
നാരംഭിക്കരുതായവന്റെ കൃപയിൽ
താൻ വിശ്വസിച്ചീടുവിൻ,
ക്രൂരത്വം കലരുന്ന ദര്ശനമതിൻ-
പിന്നിൽ കൃപാ കോമള-
സ്മേരത്വേന വിളങ്ങുമാനനമൊളി-
ച്ചീടുന്നതുണ്ടായവൻ.
സാരം ചേര്ന്നൊരവന്നെഴുന്ന പരമോ-
ദ്ദേശ്യപ്രസൂനങ്ങൾ ദുർ-
വാര ശ്രീയോടനുക്ഷണം ബത! വിടിർ-
ന്നൻപിൽ ഫലിക്കും ദ്രുതം;
നേരോര്‍ത്താലൊരു കയ്പു മൊട്ടുകളിലൊ-
ട്ടുണ്ടായ്വരാമെങ്കിലും
ചാരുത്വം മുതിരുന്ന മാധുരി വിള-
ങ്ങിടും വിടര്‍ന്നീടവേ.
വിശ്വാസം കലരാത്ത മൂഢരവതാ-
ളത്തിൽ പെടും നിര്‍ണ്ണയം;
വിശ്വേശന്റെ വിലാസമായവർ പരീ-
ക്ഷിക്കുന്നതും നിഷ്ഫലം;
വിശ്വത്തിങ്കലവന്റെ തത്ത്വമറിയി-
ക്കുന്നോനവൻ തന്നെയാ -
ണാശ്വാസത്തൊടു വാഴ്വി;-നായതവനി-
ങ്ങുച്ചൈർല്ലസിപ്പിച്ചിടും.
പാര്ത്തീടിലത്യത്ഭുതാ-
കാരം ചേര്‍ന്ന നിജപ്രവൃത്തികൾ നട-
ത്തീടുന്നു ദൈവം സദാ;
പാരാവാരമതിങ്കലും ബത! കൊടും-
കാറdറിൻ പ്രഭാവത്തിലും
നേരേ നിത്യമവന്റെ കല്പന വിള-
ങ്ങീടുന്നിതെല്ലാടവും.
എന്നും ന്യൂനതയേതുമെന്നിയെ വിള-
ങ്ങീടുന്ന കൌശല്യമാ-
കുന്നോരാഴമെഴും മഹാ ഖനികളിൽ,
ഗംഭീരമായെത്രയും
ധന്യശ്രീ കലരും സ്വകീയ പരമോ-
ദ്ദേശ്യങ്ങളെസ്സംഭരി-
ച്ചെന്നെന്നും തിരുവുള്ളമങ്ങനെ നട-
ത്തീടുന്നു സച്ചിന്മയൻ.
ഉള്ളിൽസംഭ്രമമാര്ന്നിടുന്നൊരു ബുധ-
ന്മാരേ! നവം ധൈര്യമുൾ-
ക്കൊള്ളിൻ; നിങ്ങളിലിത്ര ഭീതിയുളവാ-
ക്കീടുന്ന മേഘവ്രജം
കല്യാണങ്ങൾ വളര്‍ത്തിടും കരുണയാൽ
സംപൂര്ണ്ണമാണ; -ത്ര സം-
ഫുല്ലാനുഗ്രഹരൂപമായതു പൊഴി-
ഞ്ഞീടും ദൃഢം നിങ്ങളിൽ.
പാരം ദുർബ്ബല ബുദ്ധികൊണ്ടു വിഭുവിൻ-
ഭാവം വിധിച്ചീടുവാ-
നാരംഭിക്കരുതായവന്റെ കൃപയിൽ
താൻ വിശ്വസിച്ചീടുവിൻ,
ക്രൂരത്വം കലരുന്ന ദര്ശനമതിൻ-
പിന്നിൽ കൃപാ കോമള-
സ്മേരത്വേന വിളങ്ങുമാനനമൊളി-
ച്ചീടുന്നതുണ്ടായവൻ.
സാരം ചേര്ന്നൊരവന്നെഴുന്ന പരമോ-
ദ്ദേശ്യപ്രസൂനങ്ങൾ ദുർ-
വാര ശ്രീയോടനുക്ഷണം ബത! വിടിർ-
ന്നൻപിൽ ഫലിക്കും ദ്രുതം;
നേരോര്‍ത്താലൊരു കയ്പു മൊട്ടുകളിലൊ-
ട്ടുണ്ടായ്വരാമെങ്കിലും
ചാരുത്വം മുതിരുന്ന മാധുരി വിള-
ങ്ങിടും വിടര്‍ന്നീടവേ.
വിശ്വാസം കലരാത്ത മൂഢരവതാ-
ളത്തിൽ പെടും നിര്‍ണ്ണയം;
വിശ്വേശന്റെ വിലാസമായവർ പരീ-
ക്ഷിക്കുന്നതും നിഷ്ഫലം;
വിശ്വത്തിങ്കലവന്റെ തത്ത്വമറിയി-
ക്കുന്നോനവൻ തന്നെയാ -
ണാശ്വാസത്തൊടു വാഴ്വി;-നായതവനി-
ങ്ങുച്ചൈർല്ലസിപ്പിച്ചിടും.