രസികതയതിലാകുലരായ്
കകവികളും ജാരപൂരുഷന്മാരും
അക്ഷയമപശബ്ദം
വൃത്തത്തിൻഭംഗവും ഗണിച്ചിടാ.
വിടുവചനമുരയ്ക്കും ചേലൊടന്യൻ വരിക്കും
മടുമൊഴിയെ ഹരിക്കും ദോഷമേറ്റം നിറയ്ക്കും
അടിയിടയിടയേല്ക്കും സജ്ജനൌഘം വെറുക്കും
"വിടരൊടു കിടയത്രേ ദുഷ്കവിക്കൂട്ടമോത്താൽ. '
ആരും നാവിൽ പിടിക്കില്ലിഫ ബത!, ചില ശ-
ബ്ദങ്ങൾ നിങ്ങൾക്കു തോന്നും,
സാരന്മാർ ശാന്തരത്രേ, മനുജപതി തടു-
ക്കില്ല ലോകം സ്വതന്ത്രം;
ഓരോരോ വീടുതോറും കവികൾ നിയതമീ
ഞങ്ങളേ ഞങ്ങളെന്നായ്
ധാരാളം ചെന്നു ചൊല്ലീടുവിനനവരതം,
ഞങ്ങളോ മിണ്ടുകില്ലാ.
കഷ്ടപ്പെട്ടിട്ടു കിട്ടും ചില പദനിര ക-
ഷ്ടിച്ചു ചേര്ക്കുന്നവൻ ത-
ന്നിഷ്ടംപോലൊക്കെ വാക്കുള്ളൊരു കവിയൊടഹോ!
മത്സരിക്കുന്നുവെന്നാൽ,
കഷ്ടം ഹാ! പാപിയാമിക്കലിയി, ലധികമെ-
ന്തിന്നു ചൊല്ലുന്നു? ലോക-
സ്രഷ്ടാവോടത്തെര്തിക്കുന്നതിനു കുശവനും
തര്ക്കമില്ലോര്ക്കുമല്ലോ
കകവികളും ജാരപൂരുഷന്മാരും
അക്ഷയമപശബ്ദം
വൃത്തത്തിൻഭംഗവും ഗണിച്ചിടാ.
വിടുവചനമുരയ്ക്കും ചേലൊടന്യൻ വരിക്കും
മടുമൊഴിയെ ഹരിക്കും ദോഷമേറ്റം നിറയ്ക്കും
അടിയിടയിടയേല്ക്കും സജ്ജനൌഘം വെറുക്കും
"വിടരൊടു കിടയത്രേ ദുഷ്കവിക്കൂട്ടമോത്താൽ. '
ആരും നാവിൽ പിടിക്കില്ലിഫ ബത!, ചില ശ-
ബ്ദങ്ങൾ നിങ്ങൾക്കു തോന്നും,
സാരന്മാർ ശാന്തരത്രേ, മനുജപതി തടു-
ക്കില്ല ലോകം സ്വതന്ത്രം;
ഓരോരോ വീടുതോറും കവികൾ നിയതമീ
ഞങ്ങളേ ഞങ്ങളെന്നായ്
ധാരാളം ചെന്നു ചൊല്ലീടുവിനനവരതം,
ഞങ്ങളോ മിണ്ടുകില്ലാ.
കഷ്ടപ്പെട്ടിട്ടു കിട്ടും ചില പദനിര ക-
ഷ്ടിച്ചു ചേര്ക്കുന്നവൻ ത-
ന്നിഷ്ടംപോലൊക്കെ വാക്കുള്ളൊരു കവിയൊടഹോ!
മത്സരിക്കുന്നുവെന്നാൽ,
കഷ്ടം ഹാ! പാപിയാമിക്കലിയി, ലധികമെ-
ന്തിന്നു ചൊല്ലുന്നു? ലോക-
സ്രഷ്ടാവോടത്തെര്തിക്കുന്നതിനു കുശവനും
തര്ക്കമില്ലോര്ക്കുമല്ലോ