രാധാരോധത്തിനായ് ലക്ഷ്മി
മുദ്ര വെച്ചെന്ന പോലവേ
കൌസ്തുഭോല്ലസിയാം വിഷ്ണു
ഹൃദയം തരണം ശുഭം.
ഒരിക്കൽ സ്മരിക്കിൽ തെരിക്കെന്നഘൌഘം
ഹരിക്കും ഹരിക്കാചരിക്കും നമസ്യ
ഇരിയ്ക്കു മ്പോഴും സഞ്ചരിയ്ക്കുമ്പൊഴും മേ
"മരിക്കും വരെയ്ക്കും സ്ഫുരിക്കും ധരിക്ക.'’
ഹന്ത! രാഹുവധുവിൻകുളുർകൊങ്ക
പ്പന്തിനേവനഫലത്വമിയറ്റി
ചന്തമേന്തുമവനുള്ളൊരു പുത്തൻ-
ചെന്തളിർക്കഴലിണയ്ക്കു നമിക്കാം.
പാരാകെ പ്രളയാംബുരാശികളിൽ മു-
ങ്ങീടുന്ന നാളോമന-
ശ്രീരാശിക്കു നിധാനമായ ശിശുവാ-
യാശ്ചര്യമേറും വിധം
പേരാലിന്റിലമേൽ ശയിച്ചു വിളയാ-
ടീടുന്ന ലക്ഷ്മീശ! നിൻ
പേരാളുമ്പദപങ്കജങ്ങളനിശം
ഭക്ത്യാ വണങ്ങുന്നു ഞാൻ.
കാലുൾക്കാമ്പായ കണ്ണാൽ കലുഷതതി കള
ഞ്ഞിടുവാൻ കാണുവോരെ
കാലേ കാമങ്ങളേകിക്കനിവിനൊടു കട-
ക്കണ്ണിനാൽ കാത്തു കാമം
കാലാബ്ദശ്രീ കളിക്കും കളതരകളമായ്
കാളകണ്ഠാദികൾക്കും
കാലുഷ്യം തീർത്തു "പാലാഴിയിലടിയരുളും
പോറ്റി മാം പോറ്റിടേണം"
"പാലാഴിയെന്നുള്ളതിനുള്ള പൂരണം
നാലാറു വട്ടം വഴിപോലെ നോക്കി ഞാൻ;
ചേലേറെയുണ്ടെന്നതു തന്നെയല്ലതിൽ
കോലാഹലം തന്നെ കകാരമെത്രയും.
ഹേ കേശവാഖ്യയ്ക്കെഴമാദ്യവര്ണ്ണ-
രാകുന്നുവെന്നുള്ള മഹത്ത്വമോര്‍ത്തു
സ്വകാര്യമായിക്കരുതിക്കിടന്നോ
കകാരമീവണ്ണമെടുത്തു തീര്‍പ്പാൻ?''
മുദ്ര വെച്ചെന്ന പോലവേ
കൌസ്തുഭോല്ലസിയാം വിഷ്ണു
ഹൃദയം തരണം ശുഭം.
ഒരിക്കൽ സ്മരിക്കിൽ തെരിക്കെന്നഘൌഘം
ഹരിക്കും ഹരിക്കാചരിക്കും നമസ്യ
ഇരിയ്ക്കു മ്പോഴും സഞ്ചരിയ്ക്കുമ്പൊഴും മേ
"മരിക്കും വരെയ്ക്കും സ്ഫുരിക്കും ധരിക്ക.'’
ഹന്ത! രാഹുവധുവിൻകുളുർകൊങ്ക
പ്പന്തിനേവനഫലത്വമിയറ്റി
ചന്തമേന്തുമവനുള്ളൊരു പുത്തൻ-
ചെന്തളിർക്കഴലിണയ്ക്കു നമിക്കാം.
പാരാകെ പ്രളയാംബുരാശികളിൽ മു-
ങ്ങീടുന്ന നാളോമന-
ശ്രീരാശിക്കു നിധാനമായ ശിശുവാ-
യാശ്ചര്യമേറും വിധം
പേരാലിന്റിലമേൽ ശയിച്ചു വിളയാ-
ടീടുന്ന ലക്ഷ്മീശ! നിൻ
പേരാളുമ്പദപങ്കജങ്ങളനിശം
ഭക്ത്യാ വണങ്ങുന്നു ഞാൻ.
കാലുൾക്കാമ്പായ കണ്ണാൽ കലുഷതതി കള
ഞ്ഞിടുവാൻ കാണുവോരെ
കാലേ കാമങ്ങളേകിക്കനിവിനൊടു കട-
ക്കണ്ണിനാൽ കാത്തു കാമം
കാലാബ്ദശ്രീ കളിക്കും കളതരകളമായ്
കാളകണ്ഠാദികൾക്കും
കാലുഷ്യം തീർത്തു "പാലാഴിയിലടിയരുളും
പോറ്റി മാം പോറ്റിടേണം"
"പാലാഴിയെന്നുള്ളതിനുള്ള പൂരണം
നാലാറു വട്ടം വഴിപോലെ നോക്കി ഞാൻ;
ചേലേറെയുണ്ടെന്നതു തന്നെയല്ലതിൽ
കോലാഹലം തന്നെ കകാരമെത്രയും.
ഹേ കേശവാഖ്യയ്ക്കെഴമാദ്യവര്ണ്ണ-
രാകുന്നുവെന്നുള്ള മഹത്ത്വമോര്‍ത്തു
സ്വകാര്യമായിക്കരുതിക്കിടന്നോ
കകാരമീവണ്ണമെടുത്തു തീര്‍പ്പാൻ?''