പഞ്ചാരപ്പായസത്തോടെതിർപടപൊരുതു-
ന്നോരു വാണീവിലാസ
ത്തിൻ ചാരുത്വം ചെരുത്തോരഖിലകവികുല-
ക്കൊമ്പരൂസാമ്പിമാരായ്
സഞ്ചാരം കൊണ്ടിരിപ്പാനൊരുവിധമെളുത-
ല്ലാതെ വല്ലാതെ മുട്ടെ-
സ്സഞ്ചാരം ചെയ്തു പോകും തവ നവകവിത-
ക്കുട്ടിതൻ പിട്ടു കണ്ടാൽ.
വായയ്ക്കൊട്ടും കഴപ്പെന്നിയെ കഥ പറയു-
ന്നോരു ഞാനേറെ വിഢ്യാ-
നായിക്കോട്ടേ മുറയ്ക്കുന്നഹിപതി മതിക-
ത്തോടു പോയ്ത്തോടുതേവും;
വായിക്കാൻ വാസനക്കാരൊരുവരുമതിന-
ല്ലെന്ന വമ്പുള്ളൊരുമ്പോ-
രോയിക്കൻ മൂക്കുകുത്തും തവ നവകവിത-
ക്കുട്ടി നേരിട്ടു വന്നാൽ.
കാണിക്കും കൂസലെന്ന്യേ കവികളൊടു കിട-
ക്കുത്തടിച്ചുത്തമത്വം
കാണിക്കും കാളിദാസക്കവി കവിത കലാ-
ശിച്ചു കാശിക്കു പോകും;
മാണിക്യപ്പൊങ്കുടപ്പോർമുലകളുലയുമാ-
റോടി നാണിച്ചൊളിച്ചാ
വാണിക്കും മൈ കഴയ്ക്കും തവ നവകവിത-
ക്കുട്ടി നേരിട്ടു വന്നാൽ.
കവിതക്കൊതിയൻ തീത്തൊരു
കവിതക്കുട്ടിത്രയത്തെ നല്ലോണം
ചെവി തന്നു കേൾക്കുമോരോ-
കവികളുടെ ചിത്തം കുളുത്തു കുഴയട്ടേ.
ചാറേ! ചമ്മന്തി! ചക്കപ്രഥമ! രസികനു-
പ്പേരി! പാല്പായസേ! സാ-
മ്പാറേ! ചൂടുള്ള ചോറേ! കറികൾപലവകേ!
പപ്പടേ! നല്പരിപ്പേ!
ചോരും നെയ്യേ! പഴേ! തേൻ! ദധി! നിഖിലപദാര്-
ത്ഥങ്ങളേ! നിങ്ങളെല്ലാ-
പേരുംകൂടിസ്സഹായിക്കണമിവനു വിശ-
ക്കുമ്പൊഴിക്കുമ്പ വീര്‍ക്കാൻ,
ആനന്ദാശ്രമവാസമഞ്ചുദിവസ-
ത്തോളം ലഭിച്ചു, നമു-
ക്കാനന്ദിപ്പതിനത്ര നല്ല വിജന-
സ്ഥാനം ജഗദ്ദുർല്ലഭം;
ആനന്ദാശ്രമമെന്ന പേരു മതിയാ-
യിട്ടില്ലിതി,ന്നാകയാൽ
ഞാനിന്നിട്ടൊരു പേരു നിത്യപരമാ-
നന്ദാനുഭോഗാശ്രമം.
പാര്‍ക്കിൽ സത്വരജോഗുണങ്ങളിവിടെ
സ്ഥാനംപിടിച്ചെപ്പൊഴും
പാര്ക്കുന്നുണ്ടു തമോഗുണം പുനരശേ-
ഷംപോലുമില്ലെങ്കിലും;
ഊക്കേറും സ്വഗുണങ്ങൾകൊണ്ടു പരമാ-
നന്ദോത്സവം താമസ-
ക്കാര്ക്കാണേകുവതീ സ്ഥലം; ചതുരമാ-
നന്ദാശ്രമത്തിന്റെ ഗുണം.
ആനന്ദക്കണ്ണുനീർകൊണ്ടൊരു പുഴ വിരചി-
ച്ചായതിൽച്ചാടി നീന്തി
സ്നാനംചെയ്തിന്നു നിങ്ങൾക്കുടയൊരുടയവ-
ന്നിഷ്ടസിദ്ധിക്കുവേണ്ടി
ധ്യാനിപ്പിൻ പത്മനാഭൻതിരുവുടൽ തിരുവാം-
കൂറുകാരേ, കഴിപ്പിൻ
ദാനം ശ്രീമൂലഭൂമണ്ഡലവലരിപുതാ-
നിയ്യിടെദുത്തെടുത്തു.
പാരീരേഴ്ച പരം പരന്നു പതറും
സാമൂതിരിക്ഷ്മാവരോ-
ദാരൻതന്നുടെ കീര്‍ത്തി കണ്ടതിഭയ-
പ്പെട്ടോരിരുട്ടാകുലാൽ
തീരെത്താൻ വെളിവിൽപ്പെടാതെ പകലെ-
ല്ലാം രാവിറങ്ങീടുമ-
ന്നേരം ചന്ദ്രിക കാണ്കിലും പുനരൊളി-
ച്ചീടുന്നു തച്ഛങ്കയാ.
പണ്ടാരം വെച്ചുപോവാനിതൊരു ശവി നന-
ഞ്ഞെത്തി ... കേറി-
ക്കൊണ്ടെന്തോ ... വെച്ചങ്ങിനെ ചകിരിയര-
യ്ക്കുന്നു ചക്കെന്നപോലെ;
പണ്ടേ നാലഞ്ചു പെറ്റിട്ടിനി ... മ
-ല്ലെങ്കിലോ, തെല്ലനക്കം
കണ്ടാലോടുന്ന ഘണ്ടാമൃഗപൃഥുകപൃഥ-
ക്കണ്ണി, നീ മണ്ണു തിന്നോ!
പന്തീരാണ്ടായുടുപ്പാനൊരു മുറി തുണി ത-
ന്നിട്ടു, പണ്ടാരടങ്ങി-
പ്പന്തീരാനിപ്പ വന്നിട്ടൊരുപടി തവുതാ-
രിപ്പതെന്തിപ്രകാരം ?
... ... ... ... ഞ്ഞീടിലുമൊരു രസമി,-
ല്ലാവതല്ലീ പതൂരി-
ക്കെന്തെന്റമ്മേ, പിരാന്താണിനിയിവിടെ വരു-
ന്നാകിൽ ഞാൻ ചൂലെടുക്കും!
തോയം മണ്ണംബരം തീ പവനനിവ പഴേ-
മട്ടു കൈവിട്ടടങ്ങി-
പ്പോയാലും സ്വന്തജോലിക്കൊരു കുറവു ഭവി-
ക്കാതെ വിഖ്യാതിയോടും
ശ്രേയശ്രീവൃദ്ധിയോടും ബുധകുലധിഷണാ-
രാമനാംരാമരാജ-
ന്നായുസ്സുണ്ടായ്വരട്ടേ വിധി നിജവിഷയം
വിട്ടിരിക്കുംവരെയ്ക്കും.
നേരംപോക്കും പറഞ്ഞങ്ങിനെ പകലിരവും
ചെന്നുടൻ കാലുരണ്ടും
പാരം പൊക്കിക്കളിച്ചും വിഷമവിധിവശാൽ
ഭേസ്സുവെച്ചും മലച്ചും
ചാരുത്വം പൂണ്ട വങ്കപ്രഭുമകുടമണി-
ശ്രീധരൻ പാറവത്യ-
ക്കാരൻ ശേഷം വിശേഷം പറയുമറിയുമാ-
റൊക്കവേ തര്‍ക്കമെന്ന്യേ.
ന്നോരു വാണീവിലാസ
ത്തിൻ ചാരുത്വം ചെരുത്തോരഖിലകവികുല-
ക്കൊമ്പരൂസാമ്പിമാരായ്
സഞ്ചാരം കൊണ്ടിരിപ്പാനൊരുവിധമെളുത-
ല്ലാതെ വല്ലാതെ മുട്ടെ-
സ്സഞ്ചാരം ചെയ്തു പോകും തവ നവകവിത-
ക്കുട്ടിതൻ പിട്ടു കണ്ടാൽ.
വായയ്ക്കൊട്ടും കഴപ്പെന്നിയെ കഥ പറയു-
ന്നോരു ഞാനേറെ വിഢ്യാ-
നായിക്കോട്ടേ മുറയ്ക്കുന്നഹിപതി മതിക-
ത്തോടു പോയ്ത്തോടുതേവും;
വായിക്കാൻ വാസനക്കാരൊരുവരുമതിന-
ല്ലെന്ന വമ്പുള്ളൊരുമ്പോ-
രോയിക്കൻ മൂക്കുകുത്തും തവ നവകവിത-
ക്കുട്ടി നേരിട്ടു വന്നാൽ.
കാണിക്കും കൂസലെന്ന്യേ കവികളൊടു കിട-
ക്കുത്തടിച്ചുത്തമത്വം
കാണിക്കും കാളിദാസക്കവി കവിത കലാ-
ശിച്ചു കാശിക്കു പോകും;
മാണിക്യപ്പൊങ്കുടപ്പോർമുലകളുലയുമാ-
റോടി നാണിച്ചൊളിച്ചാ
വാണിക്കും മൈ കഴയ്ക്കും തവ നവകവിത-
ക്കുട്ടി നേരിട്ടു വന്നാൽ.
കവിതക്കൊതിയൻ തീത്തൊരു
കവിതക്കുട്ടിത്രയത്തെ നല്ലോണം
ചെവി തന്നു കേൾക്കുമോരോ-
കവികളുടെ ചിത്തം കുളുത്തു കുഴയട്ടേ.
ചാറേ! ചമ്മന്തി! ചക്കപ്രഥമ! രസികനു-
പ്പേരി! പാല്പായസേ! സാ-
മ്പാറേ! ചൂടുള്ള ചോറേ! കറികൾപലവകേ!
പപ്പടേ! നല്പരിപ്പേ!
ചോരും നെയ്യേ! പഴേ! തേൻ! ദധി! നിഖിലപദാര്-
ത്ഥങ്ങളേ! നിങ്ങളെല്ലാ-
പേരുംകൂടിസ്സഹായിക്കണമിവനു വിശ-
ക്കുമ്പൊഴിക്കുമ്പ വീര്‍ക്കാൻ,
ആനന്ദാശ്രമവാസമഞ്ചുദിവസ-
ത്തോളം ലഭിച്ചു, നമു-
ക്കാനന്ദിപ്പതിനത്ര നല്ല വിജന-
സ്ഥാനം ജഗദ്ദുർല്ലഭം;
ആനന്ദാശ്രമമെന്ന പേരു മതിയാ-
യിട്ടില്ലിതി,ന്നാകയാൽ
ഞാനിന്നിട്ടൊരു പേരു നിത്യപരമാ-
നന്ദാനുഭോഗാശ്രമം.
പാര്‍ക്കിൽ സത്വരജോഗുണങ്ങളിവിടെ
സ്ഥാനംപിടിച്ചെപ്പൊഴും
പാര്ക്കുന്നുണ്ടു തമോഗുണം പുനരശേ-
ഷംപോലുമില്ലെങ്കിലും;
ഊക്കേറും സ്വഗുണങ്ങൾകൊണ്ടു പരമാ-
നന്ദോത്സവം താമസ-
ക്കാര്ക്കാണേകുവതീ സ്ഥലം; ചതുരമാ-
നന്ദാശ്രമത്തിന്റെ ഗുണം.
ആനന്ദക്കണ്ണുനീർകൊണ്ടൊരു പുഴ വിരചി-
ച്ചായതിൽച്ചാടി നീന്തി
സ്നാനംചെയ്തിന്നു നിങ്ങൾക്കുടയൊരുടയവ-
ന്നിഷ്ടസിദ്ധിക്കുവേണ്ടി
ധ്യാനിപ്പിൻ പത്മനാഭൻതിരുവുടൽ തിരുവാം-
കൂറുകാരേ, കഴിപ്പിൻ
ദാനം ശ്രീമൂലഭൂമണ്ഡലവലരിപുതാ-
നിയ്യിടെദുത്തെടുത്തു.
പാരീരേഴ്ച പരം പരന്നു പതറും
സാമൂതിരിക്ഷ്മാവരോ-
ദാരൻതന്നുടെ കീര്‍ത്തി കണ്ടതിഭയ-
പ്പെട്ടോരിരുട്ടാകുലാൽ
തീരെത്താൻ വെളിവിൽപ്പെടാതെ പകലെ-
ല്ലാം രാവിറങ്ങീടുമ-
ന്നേരം ചന്ദ്രിക കാണ്കിലും പുനരൊളി-
ച്ചീടുന്നു തച്ഛങ്കയാ.
പണ്ടാരം വെച്ചുപോവാനിതൊരു ശവി നന-
ഞ്ഞെത്തി ... കേറി-
ക്കൊണ്ടെന്തോ ... വെച്ചങ്ങിനെ ചകിരിയര-
യ്ക്കുന്നു ചക്കെന്നപോലെ;
പണ്ടേ നാലഞ്ചു പെറ്റിട്ടിനി ... മ
-ല്ലെങ്കിലോ, തെല്ലനക്കം
കണ്ടാലോടുന്ന ഘണ്ടാമൃഗപൃഥുകപൃഥ-
ക്കണ്ണി, നീ മണ്ണു തിന്നോ!
പന്തീരാണ്ടായുടുപ്പാനൊരു മുറി തുണി ത-
ന്നിട്ടു, പണ്ടാരടങ്ങി-
പ്പന്തീരാനിപ്പ വന്നിട്ടൊരുപടി തവുതാ-
രിപ്പതെന്തിപ്രകാരം ?
... ... ... ... ഞ്ഞീടിലുമൊരു രസമി,-
ല്ലാവതല്ലീ പതൂരി-
ക്കെന്തെന്റമ്മേ, പിരാന്താണിനിയിവിടെ വരു-
ന്നാകിൽ ഞാൻ ചൂലെടുക്കും!
തോയം മണ്ണംബരം തീ പവനനിവ പഴേ-
മട്ടു കൈവിട്ടടങ്ങി-
പ്പോയാലും സ്വന്തജോലിക്കൊരു കുറവു ഭവി-
ക്കാതെ വിഖ്യാതിയോടും
ശ്രേയശ്രീവൃദ്ധിയോടും ബുധകുലധിഷണാ-
രാമനാംരാമരാജ-
ന്നായുസ്സുണ്ടായ്വരട്ടേ വിധി നിജവിഷയം
വിട്ടിരിക്കുംവരെയ്ക്കും.
നേരംപോക്കും പറഞ്ഞങ്ങിനെ പകലിരവും
ചെന്നുടൻ കാലുരണ്ടും
പാരം പൊക്കിക്കളിച്ചും വിഷമവിധിവശാൽ
ഭേസ്സുവെച്ചും മലച്ചും
ചാരുത്വം പൂണ്ട വങ്കപ്രഭുമകുടമണി-
ശ്രീധരൻ പാറവത്യ-
ക്കാരൻ ശേഷം വിശേഷം പറയുമറിയുമാ-
റൊക്കവേ തര്‍ക്കമെന്ന്യേ.