ഭര്ക്തക്കിഷ്ടം കൊടുക്കും ഭുവനജനനി, നിൻ-
ചെഞ്ചൊടിക്കും ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും വിരുതിനുമിരുളിൻ
പേർ മുടിക്കും മുടിക്കും
അത്താടിക്കും തടിക്കും രുചിയുടെ ലഹരി-
ക്കുത്തടിക്കും തടിക്കും
നിത്യം കൂപ്പാമടിക്കും ഗണപതി വിടുവാ-
നായ് മടിക്കും മടിക്കും.
താരമ്പക്കളി താമരത്തരുണിതൊ-
ട്ടോരോന്നെനിക്കെന്തിനെൻ-
താരാനാഥകലാകലാപദയിതേ,
നിന്നാൽ നിവര്ത്തിക്കുകിൽ?
ഓരോ ജാതികളിൽജ്ജനിക്കുക മരി-
പ്പെന്നുള്ളൊരീ ദുർഘടം
തീരെത്തീരണ,മായതിന്നു തരമാ-
ക്കേണം തരേണം ഗുണം.
കാരുണ്യം കാളകണ്ഠപ്പകുതി, തവ കട-
കണ്ണു കൈകാര്യമേറി-
ത്തിരെദ്ദീപാളിവച്ചോ തിരുമിഴിയി,ലതോ
ചണ്ഡി, ചെങ്കണ്ണുവന്നോ?
നേരേ നോക്കാത്തതെന്താണടിയനടിയിണ-
ത്താമരത്താർ വണങ്ങി-
പ്പോരുന്നോനാണിതോര്ത്താലതിനിവനു മുറ-
യ്ക്കുണ്ടു മുഖ്യാവകാശം.
ഉണ്ണിച്ചന്ദ്രൻ ജടാന്തേ, നിറുകയിലുദകം,
പന്നഗം കാതിൽ മൂന്നാം-
കണ്ണിൻ തീ, കാളകൂടം ഗളമതി, ലരയിൽ
തോലു കയ്യിൽ കപാലം,
വെണ്ണിരാപാദചൂഡം മുഴുവനുമണിയും
ദേഹമര്ദ്ധിക്കുവാൻ നൈ-
പുണ്യം കൂടുന്ന പെണ്ണിൻ കുളിർകരുണ ഭവാ-
ന്മാരിൽ നേരിട്ടിടട്ടേ.
"കൂളിക്കൂട്ടത്തോടും പോയ്ക്കുളിർപയസി കുളി-
ച്ചോളു കുന്നിൻകിടാവേ,
കാളിപ്പെണ്ണേ, കളിപ്പാൻ നട, കരിമുഖ, പോ
വത്സ, വത്സം തരാം തേ;
നാളൊക്കം വേണ്ട നാകപ്പടകളുടെ കവാ-
ത്തിന്നു നീ സ്കന്ദ, പോകെ"-
ന്നാളെല്ലാം മാറ്റി മറ്റേപ്പണി സുരനദിയെ-
ച്ചെയ്യുമാബ്ഭവ്യനവ്യാൽ.
തക്കത്തിലദ്രിസുതയെക്കബളിച്ചു കൂടി-
നില്ക്കുന്നൊരാസ്സുരതബാക്കി കണക്കുതീര്‍ത്തു
മുക്കണ്ണനെ സ്മരജലത്തിലിറക്കി മുക്കി -
പ്പൊക്കുന്ന സുന്ദരി ഭവാനു സുഖം തരട്ടേ!
പഞ്ചസാര കദളിപ്പഴം ഗുളം
നെഞ്ചസാരമലിയും മിഠായിയും
കൊഞ്ചമപ്പാവിലും തരാം പുരഃ
കൊഞ്ചിവാ കൊതിയ കുഞ്ജരാനന!
എന്തെൻകുഞ്ഞേ, മുലപ്പൊന്മലകൾ മുറിയുവാൻ
കാരണം? മാരണം നിൻ-
ചെന്തൊണ്ടിച്ചുണ്ടിലെന്തീ വടു? തനുമുഴുവൻ
ചാരമിന്നാരു തേച്ചു?
ചിന്തൂരപ്പൊട്ടെടുത്തു ചെറുതു പകലുറ-
ങ്ങെ"ന്നുണര്ന്നെത്തിടുമ്പോൾ
സ്വന്തം കൂട്ടാളിവാക്കാൽ ചുളിയുമൊരചല-
ക്കുട്ടി കണ്ണിട്ടിടട്ടേ!
കാലാരാതി കനിഞ്ഞിടുന്നതുവരെ-
ക്കാളും തപം ചെയ്തു തൽ-
ക്കോലം പാതി പകുത്തെടുത്തൊരു കുളിർ-
കുന്നിന്റെ കുഞ്ഞോമനേ!'
കാലൻ വന്നു കയര്‍ത്തുനിന്നു കയറെൻ-
കാലിൽക്കടന്നിട്ടിടും-
കാലത്താക്കഴുവേറിതൻ കഥ കഴി-
ക്കേണം മിഴിക്കോണിനാൽ.
"നീ വാച്ച രാഗമൊടു മന്മഥനെജ്ജയിച്ച
ബാധാച്ചിയെബ്ബത വരിക്കരുതെ"ന്നുരയ്ക്കും
ആ വാമദേവവടുവോടു കടന്നുതര്ക്കി-
ച്ചാവാമതെന്നു നിലനില്ക്കു മുമേ, നമസ്തേ.
കണ്ടെത്തും കലമാൻ ചലാക്ഷികളിലും
കാമൻ കൃഷിച്ചെയ്തിടും
കണ്ടത്തുങ്കലുമാശകൊണ്ടതുകളെ-
ക്കയ്യിൽക്കിടയ്ക്കായ്കയാൽ
കുണ്ഠത്വം കലരുന്നൊരെന്നുടെ സകാ-
ശത്തിൽ പ്രകാശിച്ചു വൈ-
കുണ്ഠാത്തിങ്കലെഴും പുരാണപുരുഷൻ
പുണ്യം പെരുപ്പിക്കണം.
പാട്ടിൽപ്പാണ്ഡിത്യമുണ്ടാക്കണ,മധികധനം
നേടണം, നാടിണക്കി-
പ്പാട്ടിൽപ്പാര്ക്കേണ,മെന്നീവക ദുരകളെടു-
ത്തിട്ടകത്തിട്ടിടും ഞാൻ
കാട്ടും പാപങ്ങൾ നീക്കിക്കുളിർകരുണ കലര്-
ന്നെന്നെ നിയ്യൊന്നു പയ്യെ-
ന്നോട്ടക്കണ്ണിട്ടു നോക്കിത്തരു തിരുപളനി-
ത്തേവരമ്മേ, വരമ്മേ.
നന്മകളേറും ഗിരിയുടെ-
നന്മകളേറുന്ന തുടയൊടുടയ പുമാൻ
വെണ്മതിചൂഡൻ മഹിമാ-
വെന്മതിയിങ്കൽ കൊടുക്കട്ടേ.
തിയ്യന്തും മിഴിയൻ തികഞ്ഞ തിരുവു-
ള്ളം തന്ന പെണ്ണേ, കനി-
ഞ്ഞിയ്യുള്ളാനിലൊരിക്കലും മിഴിതുറ-
ന്നീടാതിരുന്നീടുകിൽ
നിയ്യര്ക്കൻ പുലരും വരെയ്ക്കു പതിതൻ
നെഞ്ഞത്തു കേറിക്കിട,-
ന്നയ്യയ്യേ, തെറികാട്ടിടും കഥ വിളി-
ച്ചോതും വെളിച്ചത്തു ഞാൻ.
ശ്രീ പാര്‍ക്കും സ്ഥാനമല്ലോ ഗിരിശ, തവ ശരം
തൂണി രത്നാകരം നൽ-
ച്ചാപം പൊങ്കുന്നു സേവൻ നിധിപതി രജത-
ക്കുന്നിരിക്കും പ്രദേശം
ആപീഡം ചന്ദ്രകാന്തം തനുവിലണിയുവാൻ
ഭൂതി പിന്നെപ്പൂരാരേ,
നീ പോയിപ്പിച്ചതെണ്ടുന്നതു തലയിലെഴു-
ത്തിന്റെ തായാട്ടമല്ലോ.
ഉണ്ണിശ്ശശാങ്കനണിമൌലിയിലും തുടുത്ത
വര്‍ണ്ണപ്പകിട്ടു തരമായ്ത്തിരുമേനിമേലും
കണ്ണിൽക്കവിഞ്ഞ കരുണാരസവും കലര്‍ന്ന
പെണ്ണൊന്നു വന്നു പെരുമാറണമന്തരംഗേ.
വരദാഭയപുസ്തകങ്ങളേയും
കരതാർ നാലിലുമക്ഷമാലയേയും
തിരുമൌലിയിലിന്ദുഖണ്ഡവും ചേര്-
ത്തരുളും മൂര്‍ത്തിയെ നിങ്ങളോർത്തുകൊൾവിൻ!
പണ്ടാ ശ്രീനീലകണ്ഠൻതിരുവടി തരമായ്-
ക്കണ്ട രാജ്യങ്ങൾതോറും
പണ്ടാരം തന്റെ വേഷം തടവി വടിവുകൈ-
ക്കൊണ്ടു തെണ്ടിത്തിരിഞ്ഞു്
പണ്ടാരപ്പെണ്കിടാവാം ശിശിരഗിരിസുതാ-
തന്നൊടും ചേര്‍ന്നു ശുദ്ധം-
ചണ്ടിത്തം കാട്ടിയോരാക്കളിപുതുമ ഭവാ-
ന്മാര്‍ക്കു മാൽ നീക്കിടട്ടേ!
"കണ്ടാലെന്താണു, കുന്നിനുകളവളെവളാ,-
ണെന്തു നമ്മോടെടുക്കും,
കണ്ടോട്ടേ കള്ളി, ഞാനിന്നമൃതകരകലാ-
പന്റെ കൂടെക്കിടക്കും;
ഉണ്ടാ ഭേദം നമുക്കെ”ന്നമരനദി ജടാ-
മണ്ഡലത്തീന്നിറങ്ങി-
ക്കണ്ടപ്പോൾ കാളിമാതിൻ കലുഷത കലരും
കണ്ണു കാമം തരട്ടേ!
മുക്കണ്ണൻ മുന്നമൊന്നാന്തരമൊരു വെറിയൻ
മൂത്ത മൊച്ചക്കുരങ്ങ-
ച്ചെക്കൻവേഷം ധരിച്ചോരളവതിനനുരൂ-
പാംഗിയായ്ത്തുംഗഭംഗ്യാ
തക്കത്തിൽപ്പെൺകുരങ്ങായ്വരുമരമുകളിൽ
കൊഞ്ഞനംകാട്ടി വാലും-
പൊക്കിച്ചാടിക്കളിക്കും ഗിരിതനയ കട-
ക്കണ്ണിനാൽ കാത്തിടട്ടേ!
"സ്വര്‍ഗ്ഗംഗാദേവിയില്ലേ, ശിവനവളെ രഹ-
സ്യംപിടിക്കാറുമില്ലേ,
സ്വര്ഗ്ഗത്തിൽക്കട്ടുറുമ്പായിവളിവിടെയിരു-
ന്നിട്ടവര്ക്കെന്തു കാര്യം?
ഭര്‍ഗ്ഗിക്കുന്നില്ല ഞാനായിനി ബഹുസുഖമാ-
യെന്റെ പാടായി''യെന്നും
ഭര്‍ഗ്ഗൻ തന്നാടനേകം പരിഭവമരുളും
പാർവ്വതിക്കായ്ത്തൊഴുന്നേൻ.
ഉത്തുംഗശ്രീവിലാസം തടവിന തരുണ-
ന്മാരെ നീ തള്ളിനീക്കി-
ത്തൃത്താലിച്ചാര്ത്തു ചാര്ത്തുന്നതിനൊരു ചതുരാ-
ഭോഗ്യസൌഭാഗ്യനായി
കത്തും കണ്ണിൽ, കലാനായകകലിതകചേ,
കാമനെക്കാച്ചിവിട്ടോ-
രത്താടിക്കാരനെക്കണ്ടതു കുളിരചല-
ക്കുട്ടി, നിൻകഷ്ടകാലം.
കൊച്ചുന്നാളൊരു പെണ്ണിനെക്കഥകഴി-
ച്ചില്ലേ, മറിച്ചല്ല നീ
പച്ചപ്പാലൊടു വെണ്ണ കട്ടു കബളി-
ച്ചില്ലേ വ്രജസ്ത്രീകളെ?
അച്ചിഭ്രാന്തു പിടിച്ചു ഗോപവനിതാ-
വൃന്ദങ്ങളെച്ചെന്നു കൈ-
വെച്ചില്ലേ, കമലാപതേ, കഥ നിന-
ക്കുണ്ടോ നിനയ്ക്കും വിധൌ?
തന്നെത്താണുതൊഴുന്നവര്ക്കു കടലിൽ-
പ്പാര്ക്കും മലപ്പെങ്ങളെ
പിന്നെത്തെക്കുറിയാക്കിടാതഭിമതം
റൊക്കം കൊടുക്കുന്ന നീ
തന്നെത്താനഥ കാളിദാസകവിയിൽ
കാണിച്ച കണ്ണിൻ മിടു-
ക്കെന്നിൽത്തല്ലകതാരലിഞ്ഞൊരര മാ-
കാണിക്കു കാണിക്കണേ!
ഇക്കാണാകുന്ന ലോകം മുഴുവനുമൊരു നോ-
ട്ടത്തിൽ ദാരിദ്ര്യസിന്ധൌ
മുക്കിപ്പൊക്കികളിപ്പിപ്പതിനു മിടുമിടു-
ക്കത്തിയായ് നത്തിനേയും
കയൊണ്ടുങ്കൊണ്ടു കാണുന്നളവിലളവുകൂ-
ടാത്തറപ്പേറെ നല്‍കും
വര്‍ക്കത്തില്ലാത്ത ചേട്ടാഭഗവതി ഭവതാ-
മാര്ത്തിയെത്തീര്ത്തിടട്ടേ.
നിന്നെത്താണുതൊഴുന്നവ,ര്ക്കുവരപേ-
ക്ഷിക്കാതെകണ്ടും കട-
ന്നൊന്നാംക്ലാസ്സു വരം കൊടുത്തുവിടുവാൻ
തെല്ലും പിശുക്കില്ല തേ;
എന്നാലാപ്പണി ഞാനെടുക്കുകിലെനി-
ക്കെന്നും വരം നീ കൊടു-
ക്കുന്നീലായതു ഹന്ത! നിന്നുടെ കുറു-
മ്പല്ലേ കുരുംബേശ്വരി!
നീരും പനിമതിയും വെ-
ണ്ണീരും ശൂലം കപാലമെന്നിവയും
ചേരും ഹരനുടെ വാമശ-
രീരം നിങ്ങൾക്കു കുശലമേകട്ടെ!
കുട്ടിച്ചന്ദ്രക്കിരീടൻതിരുവടി തുടമേൽ
വെച്ചു ലാളിച്ചിടും പൊൻ-
കട്ടേ, നെയ്പായസം പത്തറുപതുപറ നേ-
ദിച്ചു ചോദിച്ചിടുന്നേൻ;
ഒട്ടേറെപ്പാടുപെട്ടെൻ'കവിത'യിലതിയാ-
യ്വന്ന 'നാരായണീയ-
പ്പട്ടേരിപ്പാടെ'തിര്ത്തീടിലുമതിനു മറു-
ങ്കയ്യു നിങ്കയ്യിലില്ലേ?
ചെഞ്ചൊടിക്കും ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും വിരുതിനുമിരുളിൻ
പേർ മുടിക്കും മുടിക്കും
അത്താടിക്കും തടിക്കും രുചിയുടെ ലഹരി-
ക്കുത്തടിക്കും തടിക്കും
നിത്യം കൂപ്പാമടിക്കും ഗണപതി വിടുവാ-
നായ് മടിക്കും മടിക്കും.
താരമ്പക്കളി താമരത്തരുണിതൊ-
ട്ടോരോന്നെനിക്കെന്തിനെൻ-
താരാനാഥകലാകലാപദയിതേ,
നിന്നാൽ നിവര്ത്തിക്കുകിൽ?
ഓരോ ജാതികളിൽജ്ജനിക്കുക മരി-
പ്പെന്നുള്ളൊരീ ദുർഘടം
തീരെത്തീരണ,മായതിന്നു തരമാ-
ക്കേണം തരേണം ഗുണം.
കാരുണ്യം കാളകണ്ഠപ്പകുതി, തവ കട-
കണ്ണു കൈകാര്യമേറി-
ത്തിരെദ്ദീപാളിവച്ചോ തിരുമിഴിയി,ലതോ
ചണ്ഡി, ചെങ്കണ്ണുവന്നോ?
നേരേ നോക്കാത്തതെന്താണടിയനടിയിണ-
ത്താമരത്താർ വണങ്ങി-
പ്പോരുന്നോനാണിതോര്ത്താലതിനിവനു മുറ-
യ്ക്കുണ്ടു മുഖ്യാവകാശം.
ഉണ്ണിച്ചന്ദ്രൻ ജടാന്തേ, നിറുകയിലുദകം,
പന്നഗം കാതിൽ മൂന്നാം-
കണ്ണിൻ തീ, കാളകൂടം ഗളമതി, ലരയിൽ
തോലു കയ്യിൽ കപാലം,
വെണ്ണിരാപാദചൂഡം മുഴുവനുമണിയും
ദേഹമര്ദ്ധിക്കുവാൻ നൈ-
പുണ്യം കൂടുന്ന പെണ്ണിൻ കുളിർകരുണ ഭവാ-
ന്മാരിൽ നേരിട്ടിടട്ടേ.
"കൂളിക്കൂട്ടത്തോടും പോയ്ക്കുളിർപയസി കുളി-
ച്ചോളു കുന്നിൻകിടാവേ,
കാളിപ്പെണ്ണേ, കളിപ്പാൻ നട, കരിമുഖ, പോ
വത്സ, വത്സം തരാം തേ;
നാളൊക്കം വേണ്ട നാകപ്പടകളുടെ കവാ-
ത്തിന്നു നീ സ്കന്ദ, പോകെ"-
ന്നാളെല്ലാം മാറ്റി മറ്റേപ്പണി സുരനദിയെ-
ച്ചെയ്യുമാബ്ഭവ്യനവ്യാൽ.
തക്കത്തിലദ്രിസുതയെക്കബളിച്ചു കൂടി-
നില്ക്കുന്നൊരാസ്സുരതബാക്കി കണക്കുതീര്‍ത്തു
മുക്കണ്ണനെ സ്മരജലത്തിലിറക്കി മുക്കി -
പ്പൊക്കുന്ന സുന്ദരി ഭവാനു സുഖം തരട്ടേ!
പഞ്ചസാര കദളിപ്പഴം ഗുളം
നെഞ്ചസാരമലിയും മിഠായിയും
കൊഞ്ചമപ്പാവിലും തരാം പുരഃ
കൊഞ്ചിവാ കൊതിയ കുഞ്ജരാനന!
എന്തെൻകുഞ്ഞേ, മുലപ്പൊന്മലകൾ മുറിയുവാൻ
കാരണം? മാരണം നിൻ-
ചെന്തൊണ്ടിച്ചുണ്ടിലെന്തീ വടു? തനുമുഴുവൻ
ചാരമിന്നാരു തേച്ചു?
ചിന്തൂരപ്പൊട്ടെടുത്തു ചെറുതു പകലുറ-
ങ്ങെ"ന്നുണര്ന്നെത്തിടുമ്പോൾ
സ്വന്തം കൂട്ടാളിവാക്കാൽ ചുളിയുമൊരചല-
ക്കുട്ടി കണ്ണിട്ടിടട്ടേ!
കാലാരാതി കനിഞ്ഞിടുന്നതുവരെ-
ക്കാളും തപം ചെയ്തു തൽ-
ക്കോലം പാതി പകുത്തെടുത്തൊരു കുളിർ-
കുന്നിന്റെ കുഞ്ഞോമനേ!'
കാലൻ വന്നു കയര്‍ത്തുനിന്നു കയറെൻ-
കാലിൽക്കടന്നിട്ടിടും-
കാലത്താക്കഴുവേറിതൻ കഥ കഴി-
ക്കേണം മിഴിക്കോണിനാൽ.
"നീ വാച്ച രാഗമൊടു മന്മഥനെജ്ജയിച്ച
ബാധാച്ചിയെബ്ബത വരിക്കരുതെ"ന്നുരയ്ക്കും
ആ വാമദേവവടുവോടു കടന്നുതര്ക്കി-
ച്ചാവാമതെന്നു നിലനില്ക്കു മുമേ, നമസ്തേ.
കണ്ടെത്തും കലമാൻ ചലാക്ഷികളിലും
കാമൻ കൃഷിച്ചെയ്തിടും
കണ്ടത്തുങ്കലുമാശകൊണ്ടതുകളെ-
ക്കയ്യിൽക്കിടയ്ക്കായ്കയാൽ
കുണ്ഠത്വം കലരുന്നൊരെന്നുടെ സകാ-
ശത്തിൽ പ്രകാശിച്ചു വൈ-
കുണ്ഠാത്തിങ്കലെഴും പുരാണപുരുഷൻ
പുണ്യം പെരുപ്പിക്കണം.
പാട്ടിൽപ്പാണ്ഡിത്യമുണ്ടാക്കണ,മധികധനം
നേടണം, നാടിണക്കി-
പ്പാട്ടിൽപ്പാര്ക്കേണ,മെന്നീവക ദുരകളെടു-
ത്തിട്ടകത്തിട്ടിടും ഞാൻ
കാട്ടും പാപങ്ങൾ നീക്കിക്കുളിർകരുണ കലര്-
ന്നെന്നെ നിയ്യൊന്നു പയ്യെ-
ന്നോട്ടക്കണ്ണിട്ടു നോക്കിത്തരു തിരുപളനി-
ത്തേവരമ്മേ, വരമ്മേ.
നന്മകളേറും ഗിരിയുടെ-
നന്മകളേറുന്ന തുടയൊടുടയ പുമാൻ
വെണ്മതിചൂഡൻ മഹിമാ-
വെന്മതിയിങ്കൽ കൊടുക്കട്ടേ.
തിയ്യന്തും മിഴിയൻ തികഞ്ഞ തിരുവു-
ള്ളം തന്ന പെണ്ണേ, കനി-
ഞ്ഞിയ്യുള്ളാനിലൊരിക്കലും മിഴിതുറ-
ന്നീടാതിരുന്നീടുകിൽ
നിയ്യര്ക്കൻ പുലരും വരെയ്ക്കു പതിതൻ
നെഞ്ഞത്തു കേറിക്കിട,-
ന്നയ്യയ്യേ, തെറികാട്ടിടും കഥ വിളി-
ച്ചോതും വെളിച്ചത്തു ഞാൻ.
ശ്രീ പാര്‍ക്കും സ്ഥാനമല്ലോ ഗിരിശ, തവ ശരം
തൂണി രത്നാകരം നൽ-
ച്ചാപം പൊങ്കുന്നു സേവൻ നിധിപതി രജത-
ക്കുന്നിരിക്കും പ്രദേശം
ആപീഡം ചന്ദ്രകാന്തം തനുവിലണിയുവാൻ
ഭൂതി പിന്നെപ്പൂരാരേ,
നീ പോയിപ്പിച്ചതെണ്ടുന്നതു തലയിലെഴു-
ത്തിന്റെ തായാട്ടമല്ലോ.
ഉണ്ണിശ്ശശാങ്കനണിമൌലിയിലും തുടുത്ത
വര്‍ണ്ണപ്പകിട്ടു തരമായ്ത്തിരുമേനിമേലും
കണ്ണിൽക്കവിഞ്ഞ കരുണാരസവും കലര്‍ന്ന
പെണ്ണൊന്നു വന്നു പെരുമാറണമന്തരംഗേ.
വരദാഭയപുസ്തകങ്ങളേയും
കരതാർ നാലിലുമക്ഷമാലയേയും
തിരുമൌലിയിലിന്ദുഖണ്ഡവും ചേര്-
ത്തരുളും മൂര്‍ത്തിയെ നിങ്ങളോർത്തുകൊൾവിൻ!
പണ്ടാ ശ്രീനീലകണ്ഠൻതിരുവടി തരമായ്-
ക്കണ്ട രാജ്യങ്ങൾതോറും
പണ്ടാരം തന്റെ വേഷം തടവി വടിവുകൈ-
ക്കൊണ്ടു തെണ്ടിത്തിരിഞ്ഞു്
പണ്ടാരപ്പെണ്കിടാവാം ശിശിരഗിരിസുതാ-
തന്നൊടും ചേര്‍ന്നു ശുദ്ധം-
ചണ്ടിത്തം കാട്ടിയോരാക്കളിപുതുമ ഭവാ-
ന്മാര്‍ക്കു മാൽ നീക്കിടട്ടേ!
"കണ്ടാലെന്താണു, കുന്നിനുകളവളെവളാ,-
ണെന്തു നമ്മോടെടുക്കും,
കണ്ടോട്ടേ കള്ളി, ഞാനിന്നമൃതകരകലാ-
പന്റെ കൂടെക്കിടക്കും;
ഉണ്ടാ ഭേദം നമുക്കെ”ന്നമരനദി ജടാ-
മണ്ഡലത്തീന്നിറങ്ങി-
ക്കണ്ടപ്പോൾ കാളിമാതിൻ കലുഷത കലരും
കണ്ണു കാമം തരട്ടേ!
മുക്കണ്ണൻ മുന്നമൊന്നാന്തരമൊരു വെറിയൻ
മൂത്ത മൊച്ചക്കുരങ്ങ-
ച്ചെക്കൻവേഷം ധരിച്ചോരളവതിനനുരൂ-
പാംഗിയായ്ത്തുംഗഭംഗ്യാ
തക്കത്തിൽപ്പെൺകുരങ്ങായ്വരുമരമുകളിൽ
കൊഞ്ഞനംകാട്ടി വാലും-
പൊക്കിച്ചാടിക്കളിക്കും ഗിരിതനയ കട-
ക്കണ്ണിനാൽ കാത്തിടട്ടേ!
"സ്വര്‍ഗ്ഗംഗാദേവിയില്ലേ, ശിവനവളെ രഹ-
സ്യംപിടിക്കാറുമില്ലേ,
സ്വര്ഗ്ഗത്തിൽക്കട്ടുറുമ്പായിവളിവിടെയിരു-
ന്നിട്ടവര്ക്കെന്തു കാര്യം?
ഭര്‍ഗ്ഗിക്കുന്നില്ല ഞാനായിനി ബഹുസുഖമാ-
യെന്റെ പാടായി''യെന്നും
ഭര്‍ഗ്ഗൻ തന്നാടനേകം പരിഭവമരുളും
പാർവ്വതിക്കായ്ത്തൊഴുന്നേൻ.
ഉത്തുംഗശ്രീവിലാസം തടവിന തരുണ-
ന്മാരെ നീ തള്ളിനീക്കി-
ത്തൃത്താലിച്ചാര്ത്തു ചാര്ത്തുന്നതിനൊരു ചതുരാ-
ഭോഗ്യസൌഭാഗ്യനായി
കത്തും കണ്ണിൽ, കലാനായകകലിതകചേ,
കാമനെക്കാച്ചിവിട്ടോ-
രത്താടിക്കാരനെക്കണ്ടതു കുളിരചല-
ക്കുട്ടി, നിൻകഷ്ടകാലം.
കൊച്ചുന്നാളൊരു പെണ്ണിനെക്കഥകഴി-
ച്ചില്ലേ, മറിച്ചല്ല നീ
പച്ചപ്പാലൊടു വെണ്ണ കട്ടു കബളി-
ച്ചില്ലേ വ്രജസ്ത്രീകളെ?
അച്ചിഭ്രാന്തു പിടിച്ചു ഗോപവനിതാ-
വൃന്ദങ്ങളെച്ചെന്നു കൈ-
വെച്ചില്ലേ, കമലാപതേ, കഥ നിന-
ക്കുണ്ടോ നിനയ്ക്കും വിധൌ?
തന്നെത്താണുതൊഴുന്നവര്ക്കു കടലിൽ-
പ്പാര്ക്കും മലപ്പെങ്ങളെ
പിന്നെത്തെക്കുറിയാക്കിടാതഭിമതം
റൊക്കം കൊടുക്കുന്ന നീ
തന്നെത്താനഥ കാളിദാസകവിയിൽ
കാണിച്ച കണ്ണിൻ മിടു-
ക്കെന്നിൽത്തല്ലകതാരലിഞ്ഞൊരര മാ-
കാണിക്കു കാണിക്കണേ!
ഇക്കാണാകുന്ന ലോകം മുഴുവനുമൊരു നോ-
ട്ടത്തിൽ ദാരിദ്ര്യസിന്ധൌ
മുക്കിപ്പൊക്കികളിപ്പിപ്പതിനു മിടുമിടു-
ക്കത്തിയായ് നത്തിനേയും
കയൊണ്ടുങ്കൊണ്ടു കാണുന്നളവിലളവുകൂ-
ടാത്തറപ്പേറെ നല്‍കും
വര്‍ക്കത്തില്ലാത്ത ചേട്ടാഭഗവതി ഭവതാ-
മാര്ത്തിയെത്തീര്ത്തിടട്ടേ.
നിന്നെത്താണുതൊഴുന്നവ,ര്ക്കുവരപേ-
ക്ഷിക്കാതെകണ്ടും കട-
ന്നൊന്നാംക്ലാസ്സു വരം കൊടുത്തുവിടുവാൻ
തെല്ലും പിശുക്കില്ല തേ;
എന്നാലാപ്പണി ഞാനെടുക്കുകിലെനി-
ക്കെന്നും വരം നീ കൊടു-
ക്കുന്നീലായതു ഹന്ത! നിന്നുടെ കുറു-
മ്പല്ലേ കുരുംബേശ്വരി!
നീരും പനിമതിയും വെ-
ണ്ണീരും ശൂലം കപാലമെന്നിവയും
ചേരും ഹരനുടെ വാമശ-
രീരം നിങ്ങൾക്കു കുശലമേകട്ടെ!
കുട്ടിച്ചന്ദ്രക്കിരീടൻതിരുവടി തുടമേൽ
വെച്ചു ലാളിച്ചിടും പൊൻ-
കട്ടേ, നെയ്പായസം പത്തറുപതുപറ നേ-
ദിച്ചു ചോദിച്ചിടുന്നേൻ;
ഒട്ടേറെപ്പാടുപെട്ടെൻ'കവിത'യിലതിയാ-
യ്വന്ന 'നാരായണീയ-
പ്പട്ടേരിപ്പാടെ'തിര്ത്തീടിലുമതിനു മറു-
ങ്കയ്യു നിങ്കയ്യിലില്ലേ?