പയ്യീച്ച പൂച്ച പുലി വണ്ടെലി ഞണ്ടു പച്ച-
പ്പയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരിപ്പുരുഷാകൃതിത്വം
കയ്യിൽക്കിടച്ചവർ കളഞ്ഞുകുളിച്ചിടൊല്ലേ!
ഹേമാംഗനാദിവിഷയാംബുധിയിൽപ്പതിച്ചു
കാമാദിവൈരിവശരായ്ക്കഷണിച്ചിടാതെ
നാമിപ്രപഞ്ചപരമാര്‍ത്ഥമറിഞ്ഞു ചുമ്മാ
നാമം ജപിക്കു ജനത, ജനിയാതിരിപ്പാൻ.
ഇന്നുണ്ടു ജോലി, ഭഗവൽസ്മൃതി നാളെയാവാ-
മെന്നോര്ത്തുപോകരുതു, മാനുഷനായ്പ്പിറന്നാൾ
എന്നോ നമുക്കു മരണം, മൃതിപെട്ടുപോയാൽ-
പിന്നെപ്പിറക്കുവതുമെന്തൊരു ജന്തുവായോ?
നോക്കുള്ള കര്മ്മചയനാൾവഴി ചിത്രഗുപ്തൻ
ചേര്‍ക്കുന്ന ബുക്കിലൊരു നാമപദം പതിഞ്ഞാൽ
ലാക്കായ് നമുക്കു പുനരാപ്പുരുഷന്റെ നേരെ
നോക്കുന്നതിന്നു യമനില്ലവകാശലേശം.
കാലാരിതൻ കഥ മറന്നു കളത്രപുത്ര-
ജാലം പുലർത്തുവതിനായ്പ്പണിചെയ്തിരുന്നാൽ
കാലൻ കയര്‍ത്തു കയറിട്ടു വലിച്ചിഴയ്ക്കും-
കാലം കടന്നു തടവാനൊരു ബന്ധുവാരോ?
ദായാദപുത്രഗൃഹഭൃത്യധനാഭിമാന-
ജായാദിയിൽക്കൊതി വളര്ക്കുമൊരിപ്രപഞ്ചം
മായാവിലാസമയമെന്നു മനസ്സിലായി-
പ്പോയാൽക്കഴിഞ്ഞു, പുനരായവ പുല്ലുപോലെ.
സാരം തിരക്കുകിലഹേബതുച്ഛമീസ്സം-
സാരം, സമസ്തമൊരു ശുദ്ധമഹേന്ദ്രജാലം;
ചാരം ധരിച്ച തിരുമേനിയിൽ നോം മനസ്സ-
ഞ്ചാരം തുടങ്ങീലതു പെട്ടപൊളിഞ്ഞു കാണാം.
തിയ്യാളിടുന്നതു തനിക്കൊരു തീറ്റയെന്നോര്-
ത്തിയ്യാനതിൽ ബത പതിച്ചുപെടുംപ്രകാരം
ഇയ്യുള്ള നാം വിഷയബന്ധവിഷത്തിലും വീ-
ണയ്യോ! കിടന്നു കഷണിച്ചു നശിച്ചിടുന്നു.
മുട്ടാതെ കണ്ടു ഭഗവൽസ്മരണേ മനസ്സു
മുട്ടാതെകണ്ടു കഴിയുന്നൊരു മര്ത്ത്യജന്മം
പൊട്ടിച്ചിടാതെയൊരു തേങ്ങ കരിംകുരങ്ങിൻ-
കുട്ടിക്കു കിട്ടിയതുപോലെ കളഞ്ഞിടുന്നൂ.
സൂരിവ്രജത്തൊടിടപെട്ടിതരാനുബന്ധം
ദൂരെ ത്യജിച്ചു ദുരഹംകൃതിയുള്ളതെല്ലാം
തീരെക്കളഞ്ഞു തിരുനാമപദം ജപിച്ചാൽ
തീരും നമുക്കു ജനനീ ജഠരപ്രവേശം.
പ്പയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരിപ്പുരുഷാകൃതിത്വം
കയ്യിൽക്കിടച്ചവർ കളഞ്ഞുകുളിച്ചിടൊല്ലേ!
ഹേമാംഗനാദിവിഷയാംബുധിയിൽപ്പതിച്ചു
കാമാദിവൈരിവശരായ്ക്കഷണിച്ചിടാതെ
നാമിപ്രപഞ്ചപരമാര്‍ത്ഥമറിഞ്ഞു ചുമ്മാ
നാമം ജപിക്കു ജനത, ജനിയാതിരിപ്പാൻ.
ഇന്നുണ്ടു ജോലി, ഭഗവൽസ്മൃതി നാളെയാവാ-
മെന്നോര്ത്തുപോകരുതു, മാനുഷനായ്പ്പിറന്നാൾ
എന്നോ നമുക്കു മരണം, മൃതിപെട്ടുപോയാൽ-
പിന്നെപ്പിറക്കുവതുമെന്തൊരു ജന്തുവായോ?
നോക്കുള്ള കര്മ്മചയനാൾവഴി ചിത്രഗുപ്തൻ
ചേര്‍ക്കുന്ന ബുക്കിലൊരു നാമപദം പതിഞ്ഞാൽ
ലാക്കായ് നമുക്കു പുനരാപ്പുരുഷന്റെ നേരെ
നോക്കുന്നതിന്നു യമനില്ലവകാശലേശം.
കാലാരിതൻ കഥ മറന്നു കളത്രപുത്ര-
ജാലം പുലർത്തുവതിനായ്പ്പണിചെയ്തിരുന്നാൽ
കാലൻ കയര്‍ത്തു കയറിട്ടു വലിച്ചിഴയ്ക്കും-
കാലം കടന്നു തടവാനൊരു ബന്ധുവാരോ?
ദായാദപുത്രഗൃഹഭൃത്യധനാഭിമാന-
ജായാദിയിൽക്കൊതി വളര്ക്കുമൊരിപ്രപഞ്ചം
മായാവിലാസമയമെന്നു മനസ്സിലായി-
പ്പോയാൽക്കഴിഞ്ഞു, പുനരായവ പുല്ലുപോലെ.
സാരം തിരക്കുകിലഹേബതുച്ഛമീസ്സം-
സാരം, സമസ്തമൊരു ശുദ്ധമഹേന്ദ്രജാലം;
ചാരം ധരിച്ച തിരുമേനിയിൽ നോം മനസ്സ-
ഞ്ചാരം തുടങ്ങീലതു പെട്ടപൊളിഞ്ഞു കാണാം.
തിയ്യാളിടുന്നതു തനിക്കൊരു തീറ്റയെന്നോര്-
ത്തിയ്യാനതിൽ ബത പതിച്ചുപെടുംപ്രകാരം
ഇയ്യുള്ള നാം വിഷയബന്ധവിഷത്തിലും വീ-
ണയ്യോ! കിടന്നു കഷണിച്ചു നശിച്ചിടുന്നു.
മുട്ടാതെ കണ്ടു ഭഗവൽസ്മരണേ മനസ്സു
മുട്ടാതെകണ്ടു കഴിയുന്നൊരു മര്ത്ത്യജന്മം
പൊട്ടിച്ചിടാതെയൊരു തേങ്ങ കരിംകുരങ്ങിൻ-
കുട്ടിക്കു കിട്ടിയതുപോലെ കളഞ്ഞിടുന്നൂ.
സൂരിവ്രജത്തൊടിടപെട്ടിതരാനുബന്ധം
ദൂരെ ത്യജിച്ചു ദുരഹംകൃതിയുള്ളതെല്ലാം
തീരെക്കളഞ്ഞു തിരുനാമപദം ജപിച്ചാൽ
തീരും നമുക്കു ജനനീ ജഠരപ്രവേശം.