സുരപുരനദി ജട ചന്ദ്രക്കലയും
ഗരമുരഗാവലി പിന്നെക്കലയും
വരിമാലകളായ് മെയ്യൊത്തുലയു-
ന്നൊരു നരകാസ്ഥികൾ കയ്യിൽത്തലയും
പെരുവിരുതോലുന്നൊരു വിരിതോലും
കരിവരതോലും കുഞ്ഞാത്തോലും
പരമരസാലിവ പരിപാലിക്കും
പുരഹരഭഗവാൻതന്നുടെ മടിയിൽ
സ്മരരസകുതുകത്തോടു വസിക്കും
ഗിരിവരതനയേ, തായേ, മായേ!
പരമഴകെഴുമൊരു തുള്ളക്കഥയെ,
പ്പെരുമഴ കോരിച്ചൊരിയുംപോലെ,
ഒരു പിഴകൂടാതിന്നു കഥിപ്പാൻ
പെരുവഴി നമ്മുടെ കരളിലുദിപ്പാൻ
തരമെഴുമാറകമലരു കനിഞ്ഞാ-
ത്തിരുമിഴിയൊന്നു തുറന്നേ തീരൂ.
പെരുമനദേശേ തൈക്കാടെന്നു-
ള്ളൊരു മനതന്നിൽ ജനനംചെയ്തു
ശരിവരെയായുര്വ്വേദക്കടല-
ക്കരവരെ നീന്തിക്കേറിയ ധീരൻ,
ഹരിചരണാംബുജഭജനത്തിൽ തെ-
ല്ലരുചി പിണഞ്ഞീടാത്തൊരുദാരൻ,
കരളതിലിയലുമൊരജ്ഞാനക്കൂ-
രിരുളിനു രവി 'രവി' വിമലാകാരൻ,
ഗുരുതര കരുണാസാരൻ നമ്മുടെ
ഗുരുവരനഖിലഗുണൈകാധാരൻ,
തിരുമനമൊന്നു തെളിഞ്ഞു കൃപാരസ-
തിരമറിയുന്നൊരു കണ്ണു തുറന്നു
കരതളിരെന്നുടെ ശിരസി മുദാ ചേര്-
ത്തരുളണമവിരതമാശീർവ്വചനം.
കുരുകുലമുടിമണി ദുര്യോധനനും
കരബലമുടയൊരു കര്ണ്ണൻ താനും
പരിചയമൊക്കെപ്പാപ്പറയാക്കി-
പ്പരിചയമേറും ദുശ്ശാസനനും
തിരിചതിവേറും ശകുനിയൊടായി-
പ്പരിചിനൊടൊരു കഥയാലോചിച്ചു:
"തിരുവടിതൊഴുമിയ്യടിയങ്ങളെ നി-
ന്തിരുവടി തെല്ലു സഹായിച്ചതിനാൽ
പിരിയും പണവും നാടും തങ്ങടെ
പുരിയും മറ്റും പണയം കെട്ടി
പരിജനവും നൃപപദവികളും പോയ്
പരഭൂതമൊഴിയാം ദ്രൌപദിയോടും
പരവശരായിപ്പാണ്ഡവർ വിപിനം
കരവശമാക്കി വസിച്ചീടുന്നു.
വിരിയെച്ചെന്നായവരെപ്പിതൃപതി-
പുരിയിൽത്തന്നെ വസിപ്പിക്കേണം.
തിരിയെപ്പോന്നവർ നമ്മോടിനിയും
തിരിയാനവധി കൊടുക്കാൻ മേലാ.
വിരവിനൊടിപ്പോൾപ്പോയാൽ കാര്യം
വിരളതയെന്ന്യേ സാധിച്ചീടാം.
പരിപന്ഥികളീയാപൽക്കാലം
കരപറ്റീടിലസാദ്ധ്യം പിന്നെ.
പരുഷത നമ്മൊടു ചെയ്വാനേതൊരു
പുരുഷനവര്ക്കു സഹായിച്ചീടും?
നരിയോ കരിയോ ചെന്നായോ കുറു-
നരിയോ കലയോ ചെറുചുണ്ടെലിയോ,
ഇരുവാച്ചാത്തനരിച്ചാനുച്ചാൻ
കുരിയിലു കോഴി കുളക്കോഴികളോ
പരമാവധിയൊരു ചികിടോ കൊതുവോ
പരഭാഗത്തു തുണപ്പാൻ ചെല്ലും.
നരരുടെ നാറ്റം കേട്ടാലീവക
തെരുതെരെയോടിപ്പമ്പകടക്കും.
ചെറിയാമനുജനൊരുത്തൻ പോയാ-
ലറിയാമവനന്നെന്നുടെ വേഷം.
കുരുകുലനാഥൻ ധൃതരാഷ്ട്രൻതാ-
നറിയരുതീവകയാലോചനകൾ.
കുരുടച്ചാര്ക്കു കുശുമ്പന്മാരായ്
ചരടുപിടിപ്പാൻ ചിലരുണ്ടിവിടെ;
സുരനദിസുതനും വിദുരൻ കൃപഭൂ-
സുരനും ദ്രോണർ വികര്ണ്ണൻ താനും
അരചനെയിട്ടിവരേഷണികൂട്ടി-
പ്പരചക്രംതിരിയിച്ചേ നില്ക്കൂ.'’
മരുമകനിങ്ങിനെയറിയിച്ചപ്പോൾ
മറുപടി ശകുനി പറഞ്ഞതുടങ്ങി:
"നിരുപമബുദ്ധേ, നിന്നുടെ കള്ള-
ക്കരുതലു കൊള്ളാം, കാര്യം പറ്റും.
നിരുപിച്ചീടുകിലായതിനുണ്ടി-
ത്തിരിയൊരു ദുര്ഘഗ്ടമുൽക്കടകീര്ത്തേ!
പരഗുണവൃദ്ധികൾ കാണുന്നേരം
പരിഭവമുള്ളിലുദിക്കുന്നവരാം
കരളക്കാർ ചിലർ നമ്മളെയിങ്ങിനെ
പരിഹാസങ്ങൾ പറഞ്ഞുതുടങ്ങും:
കരബലമഹിമകൾകൊണ്ടീ രത്നാ-
കരവലയാന്തരമേദിനിയെല്ലാം
കരമപഹാരം ചെയ്തു ഭുജിക്കും
ദുരിയോധനനൊരു കാര്യം ചെയ്തു.
അരികളൊടേറ്റാച്ചൂതിൽ മടങ്ങി-
പ്പുരിയും നാടുവമര്ക്കു മടങ്ങി
ഒരുപിടി തവിടിനുപോലും ഗതി വി-
ട്ടിര കിട്ടാതെ വിശന്നുതളര്‍ന്നും
കരണം മുഴുവൻ കാടുകളിൽ സ-
ഞ്ചരണംകൊണ്ടു വലഞ്ഞുമുലഞ്ഞും
മരണത്തിന്നു മുഹൂര്‍ത്തം നോക്കി-
ശ്ശരണം വിട്ടു കിടക്കുന്നവരെ
തരസാ പടയൊടുകൂടിച്ചെന്നാ-
ത്തരസാൽ കണ്ടുപിടിച്ചു വധിച്ചു.
തരുണിമാത്രസഹായന്മാരായ്
ചരമശ്വാസമെടുക്കുന്നവരെ
പരലോകത്തിനയപ്പാൻ നമ്മുടെ
യുരൽനക്കിപ്പട്ടിക്കും കഴിയും.'
പരിഹാസം ചിലരിങ്ങിനെ നമ്മെ-
പ്പറവതിനിടയാക്കീടരുതല്ലോ.
കുരുകുലജാതന്മാരാം ഭൂതല-
പുരുഹൂതന്മാരിന്നേവരെയും
പരിഹാസത്തിനു പാത്രമതായൊരു
പെരുമാറ്റങ്ങൾ തുടര്ന്നോരല്ല.
അരിയെ വധിപ്പാൻ ദോഷം കൂടാ-
തൊരു വഴി ഞാനിന്നുപദേശിക്കാം:
ഇരുപതുലക്ഷം ഗോക്കൾ നമുക്കു;-
ണ്ടറുപതുലക്ഷം വത്സന്മാരും.
ഇരുനൂറ്റമ്പത്തൊമ്പതു ഗോപ-
പ്പരിഷകളുണ്ടു വിരുത്തിക്കാരായ്.
ഒരു പറ മുതിരയുമെട്ടു തുലാം പു-
ല്ലിരുപത്തഞ്ചു പലം പിണ്ണാക്കും
ഉരി നെയ്യും നാലുരുളയുമൊന്നി-
ച്ചുരുവൊന്നിന്നു കൊടുത്തീടേണം.
ഉറതയിർ പാലും മോരും നെയ്യും
മുറതെറ്റാതെ തരേണംതാനും.
ശരിയായിതുകൾ നടത്തുന്നോ വക-
തിരിവറിയാത്തൊരു ഗോപാലന്മാർ
ചെറുതു വിളംബവിഹീനം നാം പോ-
യറിയണമതിനധികാരികളോടും.
ഗിരികാടുകളിൽ ഘോഷംതോറും
പരിശോധനകൾ നടത്താനായി
കരുപതിയോടനുവാദം വാങ്ങി-
ച്ചൊരുമിച്ചാര്ത്തു പുറപ്പെട്ടീടാം.
മരവിരി കെട്ടിപ്പട്ടിണി പററ്റീ
മരനിരമൂടാം വീടും പറ്റി
പിരിജട കെട്ടിക്കാടുകളിൽ കാ-
പ്പിരികൾകണക്കെത്തെണ്ടിനടക്കും
പരലോകത്തിനു പാന്ഥന്മാരാം
പരലോകങ്ങൾ വസിക്കും ദിക്കിൽ
നരകരിതുരഗരഥാദികളാകിയ
നരവരപദവികളോടുംകൂടി
സുരപുരി തോല്‍ക്കും കൈനില കെട്ടി-
ച്ചൊരു ദിനമവിടെപ്പാര്ത്തിടേണം.
കുരുകുലമഹിമ സഹിക്കാതപ്പോ-
ക്കിരികൾ കിടന്നു കഷായിക്കട്ടെ.
മറുതല ചത്തു നശിപ്പാൻ നമ്മുടെ
കരുതലൊരുത്തനറിഞ്ഞീടേണ്ട.
തരമറിയാതവർ നമ്മൊടു പോരിനു
തിരിയുമസൂയ സഹിക്കാതായി.
ഇരുപതു പട്ടിണി രണ്ടേകാദശി
മറുദിനമേഴുപവാസവുമായി
ഒരു മാസത്തിൽപ്പിന്നെദ്ദിവസം
തരമായ് വന്നാലന്നേ ദിവസം
ഉരിയോ നാഴിയുഴക്കോ വീതം
വരിയോ കാട്ടുകിഴങ്ങോ കായോ
തരമായെന്നാൽ തിന്നുന്നവരൊരു
ശരമേല്‍ക്കുമ്പോൾ ചത്തുകിടക്കും.
ശരനിര തൂകിക്കണ്ടുകിടച്ചാൽ
സുരവരസുതനെക്കര്ണ്ണൻ കൊല്ലും.
ഇരുവർപിറന്നവർ നേരിട്ടെന്നാൽ
പൊരുവതിനീ ഞാനാളാണല്ലോ.
ഒരുപടി തിന്നും ഭീമൻ നിന്നുടെ
ചെറുവിരലിന്നിരയായിത്തീരും.
വിരുതു നടിക്കും ധര്‍മ്മാത്മജനെ-
പ്പൊരുതു ജയിച്ചു പിടിച്ചുവലിച്ചു്
കരചരണാദികൾ കെട്ടിക്കുട്ടി-
ക്കരണമുരുട്ടിക്കൊണ്ടിഹ പോരാം.
ധരണീശര്ക്കഭിമാനവിനാശം
മരണത്തേക്കാളധികം മോശം.
വരനെക്കൊണ്ടു തിരിച്ചാൽ ദ്രൌപദി
ശരണം നമ്മെപ്രാപിച്ചീടും.
പുരികുഴലാളവൾ നമ്മുടെയന്തഃ -
പുരമുറ്റങ്ങളടിപ്പാൻ കൊള്ളാം."
ധീരത ചതിയതിലിയലുന്നൊരു ഗാ-
ന്ധാരനിവണ്ണമുരച്ചദശായാം
ഭീരുത മനസി കളഞ്ഞു മഹാഗം-
ഭീരൻ കുരുപതിയൊന്നു രസിച്ചു.
സാരം തെല്ലു വിചാരിച്ച സ്സം-
സാരം കര്ണ്ണൻ ബഹുമാനിച്ചു.
ശൂരനതാകിയ ദുശ്ശാസനനിത-
സാരം നന്നെന്നിഭനന്ദിച്ചു.
പൂരുകുലാധിപനതിമോദാംബുധി-
പൂരത്തിരകളിലിളകിമറിഞ്ഞു്
വീരശിഖാമണിദുശ്ശാസനനൊടു
ദാരം പുനരിദമാജ്ഞാപിച്ചു
"ആറുകയില്ലിതിനാളെക്കാല-
ത്താറരമണി കഴിയുന്നതിനുള്ളിൽ
ഭാരതസേനകളുരുതരരണസം-
ഭാരസമേതമൊരുങ്ങീടേണം.
തോരണനിരകൾ നിരക്കെക്കെട്ടി-
ത്തീരണമെല്ലാപ്പെരുവഴിതോറും.
വാരണമിരുപത്തഞ്ചു സഹസ്രം
പോരണമീയെഴുന്നള്ളത്തിന്നു്.
തേരുകളും പുനരവ്വണ്ണം വിരു-
തേറും കുതിരകളതിലും ത്രിഗുണം
നൂറുസഹസ്രം കാലാളുകളും
ഭേദികളനവധി പീരങ്കികളും.
പോരിനു പോരും പോരാളികളെ-
പ്പേരും പോരണമായുധസഹിതം
ചോര കുടിച്ചു മദിക്കും നക്ത-
ഞ്ചാരികളുള്ള വനാന്തത്തിൽ.
ആരണരാരും നമ്മുടെ കൂടെ -
പ്പോരണമെന്നു തുനിഞ്ഞിടേണ്ട.
വാരസ്സദ്യ പശുദ്ദാനം കളി
വാരവധൂജനമീവകയൊന്നും,
തീരെസ്സംശയമില്ല, കൊടും കാ-
ന്താരംതന്നിൽ കാണുകയില്ല;
പോരിനൊരുത്തനെതിര്ത്താലിവരുടെ
കാരിയമെല്ലാം കമ്പിളിതന്നെ.
ശൂരതയുള്ളതു മുഴുവൻ പശ്ചാ-
ദ്വാരത്തൂടെയൊലിച്ചുതുടങ്ങും.
ചോറോ കറിയോ പപ്പടമോ സാ-
മ്പാറോ ചാറോ മധുരക്കറിയോ
ധാരാളിച്ചു കൊടുത്താലിവരുടെ
ധീരതയെല്ലാമവിടെക്കാണാം.
ചാരൻ ചോരൻ ചെകിടൻ വികിട-
ക്കാരൻ കോരൻ കുരുടൻ വരടൻ
നാരികളോടു കലമ്പാന്മാത്രം
ക്രൂരതകൂടും പൊണ്ണത്തടിയൻ
ഭീരു മുടന്തനമാന്തക്കാരൻ
കൂറുകുറഞ്ഞ കുരുത്തംകെട്ടോൻ
മാറത്തൊരു ശരമേല്‍ക്കുമ്പോൾ പിൻ
മാറിയൊളിക്കും മടയൻ ചടയൻ
ചോറൊരു നേരം തെറ്റുന്നേരം
തീരെപ്പശുവാം കുശവൻതാനും-
ഏറപ്പറയുന്നെന്തിനു വേണ്ടും
കാര്യം മാത്രം കല്പിച്ചീടാം-
പോരിനു കൊള്ളരുതാത്തവരാരും
പോരുന്നതിനു തുനിഞ്ഞിടേണ്ട.
തേരാളികളായീടും നാമൊരു-
നൂറാളുകളും സേവന്മാരും
പോരിനു പോരും പോരാളികളെ-
പ്പേരും പോരണമായുധസഹിതം.”
ഏവം പറഞ്ഞു നരദേവൻ നടന്നു പിതാ
മേവുന്ന മണിമഞ്ജുഭൂവിങ്കൽ ചെന്നണഞ്ഞു.
രാവും പകലുമൊരു ഭാവം കലര്‍ന്നിരിക്കും
ഭൂവലാന്തകനോടു കേവലമുണത്തിച്ചു:
"ഉണ്ണിസുയോധനൻ ഞാൻ; കര്ണ്ണനാണിവൻ; പാ
പുണ്ഡരീകങ്ങൾതന്നിൽ ദണ്ഡനതിചെയ്യുന്നു.''
പുത്രന്റെ വാക്കു കേട്ടു ബദ്ധസന്തോഷത്തോടും
വൃദ്ധനാം മഹിപാലനിത്ഥമരുളിച്ചെയ്തു.
“എന്നുണ്ണി, സുയോധന, വന്നാലും കര്‍ണ്ണ, വീര,
നന്നായ്വരിക പോരിലെന്നും ജയിക്ക നിങ്ങൾ!
കൂപ്പുമെൻകുഞ്ഞുങ്ങളെ തപ്പിക്കാണുവാനല്ലാ-
തിപ്പിറവിയിൽ ദൈവകല്പന നമുക്കില്ല.
എന്മകൻ വന്നതെന്തു? നമ്മോടു പറഞ്ഞാലും;
നിന്മതം നമുക്കുള്ളിൽ സമ്മതംതന്നെയല്ലോ."
താതന്റെ വാക്കു കേട്ടു പ്രീതനായ് സുയോധനൻ
കൈതവത്തോടുമുരചെയ്തുതുടങ്ങി മെല്ലേ
"ഗോക്കളും വിപ്രന്മാരും പാര്‍ക്കേണം സുഖത്തോടെ;
നോക്കുമ്പോളിതൊന്നല്ലോ നോക്കുള്ള കുലധർമ്മം.
സോമകുലത്തിൻ കീർത്തിസ്തോമം സുരലോകത്തും
കാമിനിമാർ പാടുന്നതീ മഹിമകൊണ്ടല്ലോ.
നമ്മുടെ പശുക്കൾക്കു നന്മ വരുത്തുവാനു-
മമ്മുനിവരന്മാര്ക്കു സമ്മോദം വളര്‍ത്താനും
മാത്രമായൊരു ഘോഷയാത്രയ്ക്കും നായാട്ടിന്നും
ചീര്‍ത്ത കൌതുകമുള്ളിൽ പേർത്തും വളർന്നിടുന്നു.
ഘോഷങ്ങൾതന്നിൽ പല വേഷങ്ങൾ കാണാം; ഗോപ-
ഭോഷന്മാർ പശുക്കൾക്കു ദോഷം ചെയ്യുന്നോ നോക്കാം
ദുഷ്ടമൃഗങ്ങളുടെ ധൃഷ്ടത തീര്ത്തില്ലെന്നാൽ
കഷ്ടത മുനികൾക്കു തട്ടും, തപം മുടങ്ങും.
നായാട്ടൊന്നതുമൂലം നായന്മാർ നടത്തട്ടെ;
തായാട്ടമതിന്നുള്ളിൽ സ്ഥായി നമുക്കില്ലേതും.
കല്പനയുണ്ടെന്നാകിലല്പം താമസിയാതെ
കെപ്പേറും പടയോടുമൊപ്പം പുറപ്പെട്ടീടാം."
പെട്ടന്നങ്ങതു കേട്ടു ഞെട്ടീ നരേന്ദ്രനുള്ളിൽ-
പ്പെട്ട ഭയത്തോടേവം സ്പഷ്ടമരുളിച്ചെയ്തു:
"വേട്ടയും ഗോക്കളുടെ നോട്ടവുമെല്ലാം കൊള്ളാം;
കോട്ടമില്ലതി,നൊരു കൂട്ടം മനസ്സിൽ വേണം:
പാര്‍ത്ഥന്മാർ പാര്‍ക്കും കാട്ടിൽമാത്രം കടന്നീടൊല്ല;
ചീര്‍ത്ത വൈരത്തോടവർ നേര്ത്താലനര്ത്ഥമുണ്ടാം.
ആശുഗസുതൻ ഗദ വീശിയടുത്തെന്നാകി-
ലാശാപാലരും പോരിൽ മോശക്കാരായിത്തീരും.
വാശികൂടുന്ന സാക്ഷാൽ കേശവസഖൻ താനു -
മീശനോടമർചെയ്തു പാശുപതാസ്ത്രം വാങ്ങി
വിക്രമനിധിയാകും ശക്രസുതനോടേറ്റാ
ലര്ക്കതനൂജൻപോലും നില്‍ക്കുമോ ക്ഷണനേരം?
എണ്ണമകുന്ന രിപുമണ്ഡലങ്ങളെപ്പോരിൽ
ഖണ്ഡനം ചെയ്യാനൊരു ദണ്ഡം യമന്മാർക്കില്ല."
ഇങ്ങിനെ താതൻ തന്റെയിംഗിതമറിഞ്ഞപ്പോൾ
തുംഗപരിഹാസത്തോടംഗേശൻമുഖം നോക്കി,
ഒന്നുമുരിയാടാതെ "യെന്നാൽ വിടകൊള്ളട്ടേ"
എന്നു വിടയും വാങ്ങി മന്ദം നടന്നു നൃപൻ.
അത്താഴമൂണും, കഴിഞ്ഞുത്തുംഗസൌധമേറി
ചിത്തനിർവൃതി പൂണ്ടു തത്ര ശയിച്ചു സുഖം.
ഭാസ്കരഭഗവാനുദയക്കുന്നിൻ-
മേൽക്കരയേറുവതിന്നു തുനിഞ്ഞു.
അക്കുന്നിന്നു സമീപമിരുട്ടി-
ന്നാക്കം നിന്നു ചുമന്നുതുടങ്ങി.
കാക്ക കരഞ്ഞു പറന്നുതുടങ്ങി,
കാക്കൽ കണ്ണു പതിഞ്ഞുതുടങ്ങി.
ഊക്കു കഴിച്ചഥ വിപ്രന്മാരും
മൂക്കു പിടിച്ചു ജപിച്ചുതുടങ്ങി.
താക്കൂട്ടീടിന താമരതന്നുടെ
പൂക്കൾ നിരക്കെ വിരിഞ്ഞുതുടങ്ങി.
പൂക്കുലതോറും വരിവണ്ടുകളും
പോക്കു ലഭിച്ചു മദിച്ചുതുടങ്ങി.
പൊക്കിരിമാരഭിസാരികമാരുടെ
പോക്കുകൾ കണ്ടു ചിരിച്ചുതുടങ്ങി.
തീയ്ക്കു വെളിച്ചമിളച്ചു ഭടന്മാർ
തോക്കുമെടുത്തു കവാത്തു തുടങ്ങി.
നേക്കും രിപുകുലമന്തകപുരിയുടെ
നേര്‍ക്കു നടക്കും വഴികാണിപ്പാൻ
ഊക്കു ചെരുത്തൊരു കുരുവരവീര-
ന്മാര്ക്കെഴുനള്ളാൻ നേരമടുത്തു.
കൊട്ടാരത്തിൽ ശേവക്കാരുടെ
മട്ടുകളൊന്നു പകര്‍ന്നു കഴിഞ്ഞു;
പെട്ടന്നോരോന്നിങ്ങിനെ ബദ്ധ-
പ്പെട്ടg നടന്നു പറഞ്ഞുതുടങ്ങി:
"പെട്ടികൾ വെള്ളിത്തട്ടുകൾ ചങ്ങല-
വട്ടകൾ തങ്കത്തളികകളെന്നിവ
കെട്ടിയെടുത്തഥ തലയിൽ കേറ്റി-
ച്ചെട്ടികൾ കൊണ്ടുനടന്നീടട്ടേ.
ഒട്ടുംതന്നെയമാന്തം മേലാട;
കൊട്ടും വെടിയും കേട്ടതുടങ്ങി.
കിട്ടിയ കിട്ടിയ സാമാനം പൊതി-
കെട്ടിയെടുത്തു നടപ്പിൻ നിങ്ങൾ.
പട്ടുകൾ വളകളരഞ്ഞാണുകളും
പട്ടക്കരയൻതിരുവുടയാടകൾ
ചട്ടകൾ തുപ്പട്ടാവുകൾ തൊപ്പികൾ
ചട്ടറ്റോരു തലപ്പാവുകളും-
ചട്ടം ചാര്ത്തീടുന്നവയെല്ലാം
ചട്ടംകെട്ടിയെടുത്തിടേണം.
പട്ടണമ,ല്ലതു കാടാണവിടെ-
ക്കിട്ടുകയില്ലിവയന്ധാളിച്ചാൽ.
പിട്ടുകൾ ഫലിയാ, മണ്ടനു മണ്ട-
യ്ക്കിട്ടടികൊള്ളുമതെന്നറിയേണം.
കിട്ടച്ചാമി ഹരിക്കാരന്മാര്‍-
ക്കെട്ടിനു മേലാവെവിടെപ്പോയി?
പട്ടരു വരുവാനെന്തൊരമാന്തം!
പട്ടക്കാരനറിഞ്ഞാൽ പണി പോം.
പൊട്ടച്ചാക്കു കുളന്തകളേ വേർ-
പെട്ടു ഗമിപ്പാനെളുതല്ലെന്നോ?
കെട്ടിയ പെണ്ണിനെ മൂളിപ്പാൻ പണി-
പെട്ടുഴലുന്നോ, കണ്ടാലറിയാം.
അച്ചികളെന്തിഹ തൂണുകണക്കിനു
നിശ്ചലമാരായ് നിന്നീടുന്നു?
പശ്ചിമഗോപുരമതിലുവരെയ്ക്കും
പച്ചിലപോലും കണ്ടാലറിയാം.
ഇച്ചിക്കുട്ടിയടിച്ചീടട്ടെ,
കൊച്ചിളയിച്ചി തളിച്ചീടട്ടെ,
കൊച്ചിനെ വെച്ചു കളിപ്പിച്ചീടാ-
നുച്ചതിരിഞ്ഞാലൊരു കുറവില്ല.
ഇച്ചിരി, നിയ്യെന്തിളകീടാത്തൂ?
ഇച്ചിരി കാണ്മാനാളില്ലിവിടെ.
മൊച്ചകണക്കിനിളിച്ചാൽ പോരാ,
സ്വച്ഛമതാക്കണമീ വഴി മുഴുവൻ.
കൊച്ചങ്ങേലി, നേരമുദിച്ചു,
നിശ്ചയമെഴുനള്ളത്തുതുടങ്ങി.
പിച്ചുപിടിച്ചു നടന്നാൽ പോരാ,
പിച്ചകമലരും മലരുമതെവിടെ?
മെച്ചം ചന്ദനമകിൽ തകരം രാ-
മച്ചം കൊട്ടം മട്ടിപ്പശയും
കൊച്ചിയിൽനിന്നു വരുത്തിയ മുരവുമി-
ടിച്ചു പൊടിച്ചു പുകച്ചീടേണം.'’
കാനനയാത്രയ്ക്കങ്ങൊരു ദിക്കിൽ
സേനകൾ വന്നു നിരന്നുതുടങ്ങി.
മേനോന്മാരതിലെജമാനന്മാർ
മേനിനടിച്ചു പറഞ്ഞുതുടങ്ങി:
"ആനകളെല്ലാമിവിടെ വരട്ടെ
ഞാനൊരുകുറി പരിശോധിക്കട്ടെ,
ന്യൂനത വല്ലതുമുണ്ടെന്നാകിൽ
മാനക്കേടു നമുക്കാണല്ലോ.
ആനക്കാരേ, കുലയാനകളെ
സ്നാനംചെയ്യിച്ചണിയിച്ചില്ലേ?
ദാനമൊലിയ്ക്കുന്നവയുടെ മെയ്യിനു
പൂണൂച്ചങ്ങല പോട്ടീട്ടില്ലേ?
കൂനൻനാണുവിനായുധമില്ലേ?
ദാനംചെയ്തോ കള്ളുകുടിപ്പാൻ?
ആനക്കോലും തോട്ടിയുമെവിടെ?
മാനം നോക്കി മിഴിച്ചാൽ മതിയോ?
ചേനച്ചൊറിയാ, മൂക്കോളം മധു-
പാനം ചെയ്തും തെറികാണിച്ചും
ആനന്ദിച്ചു നടക്കുന്നവനൊരു
ഹാനിപിണപ്പാൻ ഞാൻ മതിയാകും.
കുതിരകളെല്ലാമണിവരിയായി-
ച്ചതുരതയോടഥ നിന്നീടട്ടെ.
ചതികൾ തുടങ്ങരുതാരു,മവറ്റിനു
മുതിര കൊടുത്തോ പുല്ലു കൊടുത്തോ?
കുതിരക്കാരുടെ കുന്തത്തിന്മേൽ
പുതിയ തരം കൊടി കെട്ടീട്ടില്ലേ?
മതിധൈര്യത്തൊടു മറുതലയോടെതിർ-
മതിചെയ്തവരുടെ നാശം ചെയ്യാൻ
മതിയായുള്ളവർമാത്രം പോന്നാൽ
മതി, മറ്റുള്ളവർ വീട്ടിൽപ്പോട്ടേ,
മൃതിയുടെ പേടി വെടിഞ്ഞ മഹാരഥ-
തതികളൊരുങ്ങി നിരന്നിട്ടില്ലേ?
ചതിയമ്പുകളും ഗദരഥശക്തികൾ
മുതലായവയും കരുതിട്ടില്ലേ?
സ്തുതി ഞാനോതുകയല്ല, മഹാരണ-
മതിലതികുശലതയുള്ളതുമൂലം
അതിരഥരാകിയ നിങ്ങളിലൊരു കുറ-
വതു കണ്ടീടാനില്ലവകാശം.
നായകരാകിയ കര്‍ത്താവും പട-
നായർ കുറുപ്പു പണിക്കന്മാരും
നായന്മാരെക്കളരികൾതോറും
ആയുധവിദ്യ പഠിപ്പിച്ചവരും.
ആയോധനമതിലതികുശലന്മാ-
രായ കരക്കാർ മറ്റുള്ളവരം
ആയവരെല്ലാം നരപതികല്പന-
യായതുപോൽ തയ്യാറായില്ലേ?
ഈയുള്ളോര്ക്കു വിനോദത്തിന്നൊരു
നായാട്ടിനനുവാദം കിട്ടും.
ആയതുമൂലം കുന്തം കത്തികൾ
നായകൾ വലകൾ പുലിക്കൂടുകളും
വായ പിളര്ന്നെതിരിട്ടിടും കടു-
വായെക്കാച്ചി മറിക്കും തോക്കുകൾ
ആയുധമിങ്ങിനെ മറ്റും പലവക
നായന്മാരേ, കുരുതിക്കൊൾവിൻ.”
തങ്ങടെ തങ്ങടെ യജമാനന്മാ-
രിങ്ങിനെ ധൃതഗതികൂട്ടുംനേരം
മംഗലമായ മുഹൂത്തത്തിൽ കുരു-
പുംഗവനെഴുനള്ളത്തുതുടങ്ങി.
തുടുതുടെ മനോഹരം ബാലസൂര്യപ്രഭാ
പടലമവനീതലം പൂതമാക്കുംവിധൌ
പടുമതി സുയോധനൻ മംഗലാനന്തരം
ചടുലമണിചിത്രമാം തേരിൽക്കരേറിനാൻ.
കൊടികളിടചേര്ന്നു തത്തേര്ത്തടത്തിൽത്തദാ
കൊടിമരമുയര്ന്നുതേ നാഗരാജാങ്കിതം.
ഉഡുപതികളേബരംപോലെ ശോഭിച്ചു വെൺ-
കുടയുമഥ ചാമരം താലവൃന്തങ്ങളും
പടഹമുഖനിസ്വനം ശംഖനാദങ്ങളും
പടകളുടെ ഘോഷവും ഭേരീനിനാദവും
വെടിയുമിടചേര്ന്നു ജൃംഭിച്ച കോലാഹലം
കിടുകിടെവിറയ്ക്കു മാറാക്കി ദിക്കൊക്കെയും.
അനുശകുനികര്ണ്ണനും ദുശ്ശാസനാദിയാ-
മനുജനൃപവൃന്ദവും വന്നു തേരേറിനാർ.
മനസി ബഹുകൌതുകം കാണികൾക്കേകുമാ
മനുജപതിസഞ്ചയം മന്ദം ചലിച്ചുതേ.
ജനനയനമോഹനം ഘോഷയാത്രോത്സവം
ജനനില തുറന്നു കണ്ടാനന്ദമന്ഥരം
വനിതകൾ ചൊരിഞ്ഞതായ് സൌധസംഘത്തിൽ നി-
ന്നനവധി പതിച്ചുതേ ലാജവര്ഷങ്ങളും.
വിനതിനതിപൂർവ്വകം പൌരവൃന്ദങ്ങൾതൻ
വിനയബഹുമാനസൽക്കാരകൃത്യങ്ങളെ
അനുനയനിരീക്ഷണംകൊണ്ടു കൈക്കൊണ്ടു ശ-
ന്തനുകുലകലാധിപൻ മന്ദം ചലിച്ചുതേ.
* * *
(അപൂര്‍ണ്ണം)
ഗരമുരഗാവലി പിന്നെക്കലയും
വരിമാലകളായ് മെയ്യൊത്തുലയു-
ന്നൊരു നരകാസ്ഥികൾ കയ്യിൽത്തലയും
പെരുവിരുതോലുന്നൊരു വിരിതോലും
കരിവരതോലും കുഞ്ഞാത്തോലും
പരമരസാലിവ പരിപാലിക്കും
പുരഹരഭഗവാൻതന്നുടെ മടിയിൽ
സ്മരരസകുതുകത്തോടു വസിക്കും
ഗിരിവരതനയേ, തായേ, മായേ!
പരമഴകെഴുമൊരു തുള്ളക്കഥയെ,
പ്പെരുമഴ കോരിച്ചൊരിയുംപോലെ,
ഒരു പിഴകൂടാതിന്നു കഥിപ്പാൻ
പെരുവഴി നമ്മുടെ കരളിലുദിപ്പാൻ
തരമെഴുമാറകമലരു കനിഞ്ഞാ-
ത്തിരുമിഴിയൊന്നു തുറന്നേ തീരൂ.
പെരുമനദേശേ തൈക്കാടെന്നു-
ള്ളൊരു മനതന്നിൽ ജനനംചെയ്തു
ശരിവരെയായുര്വ്വേദക്കടല-
ക്കരവരെ നീന്തിക്കേറിയ ധീരൻ,
ഹരിചരണാംബുജഭജനത്തിൽ തെ-
ല്ലരുചി പിണഞ്ഞീടാത്തൊരുദാരൻ,
കരളതിലിയലുമൊരജ്ഞാനക്കൂ-
രിരുളിനു രവി 'രവി' വിമലാകാരൻ,
ഗുരുതര കരുണാസാരൻ നമ്മുടെ
ഗുരുവരനഖിലഗുണൈകാധാരൻ,
തിരുമനമൊന്നു തെളിഞ്ഞു കൃപാരസ-
തിരമറിയുന്നൊരു കണ്ണു തുറന്നു
കരതളിരെന്നുടെ ശിരസി മുദാ ചേര്-
ത്തരുളണമവിരതമാശീർവ്വചനം.
കുരുകുലമുടിമണി ദുര്യോധനനും
കരബലമുടയൊരു കര്ണ്ണൻ താനും
പരിചയമൊക്കെപ്പാപ്പറയാക്കി-
പ്പരിചയമേറും ദുശ്ശാസനനും
തിരിചതിവേറും ശകുനിയൊടായി-
പ്പരിചിനൊടൊരു കഥയാലോചിച്ചു:
"തിരുവടിതൊഴുമിയ്യടിയങ്ങളെ നി-
ന്തിരുവടി തെല്ലു സഹായിച്ചതിനാൽ
പിരിയും പണവും നാടും തങ്ങടെ
പുരിയും മറ്റും പണയം കെട്ടി
പരിജനവും നൃപപദവികളും പോയ്
പരഭൂതമൊഴിയാം ദ്രൌപദിയോടും
പരവശരായിപ്പാണ്ഡവർ വിപിനം
കരവശമാക്കി വസിച്ചീടുന്നു.
വിരിയെച്ചെന്നായവരെപ്പിതൃപതി-
പുരിയിൽത്തന്നെ വസിപ്പിക്കേണം.
തിരിയെപ്പോന്നവർ നമ്മോടിനിയും
തിരിയാനവധി കൊടുക്കാൻ മേലാ.
വിരവിനൊടിപ്പോൾപ്പോയാൽ കാര്യം
വിരളതയെന്ന്യേ സാധിച്ചീടാം.
പരിപന്ഥികളീയാപൽക്കാലം
കരപറ്റീടിലസാദ്ധ്യം പിന്നെ.
പരുഷത നമ്മൊടു ചെയ്വാനേതൊരു
പുരുഷനവര്ക്കു സഹായിച്ചീടും?
നരിയോ കരിയോ ചെന്നായോ കുറു-
നരിയോ കലയോ ചെറുചുണ്ടെലിയോ,
ഇരുവാച്ചാത്തനരിച്ചാനുച്ചാൻ
കുരിയിലു കോഴി കുളക്കോഴികളോ
പരമാവധിയൊരു ചികിടോ കൊതുവോ
പരഭാഗത്തു തുണപ്പാൻ ചെല്ലും.
നരരുടെ നാറ്റം കേട്ടാലീവക
തെരുതെരെയോടിപ്പമ്പകടക്കും.
ചെറിയാമനുജനൊരുത്തൻ പോയാ-
ലറിയാമവനന്നെന്നുടെ വേഷം.
കുരുകുലനാഥൻ ധൃതരാഷ്ട്രൻതാ-
നറിയരുതീവകയാലോചനകൾ.
കുരുടച്ചാര്ക്കു കുശുമ്പന്മാരായ്
ചരടുപിടിപ്പാൻ ചിലരുണ്ടിവിടെ;
സുരനദിസുതനും വിദുരൻ കൃപഭൂ-
സുരനും ദ്രോണർ വികര്ണ്ണൻ താനും
അരചനെയിട്ടിവരേഷണികൂട്ടി-
പ്പരചക്രംതിരിയിച്ചേ നില്ക്കൂ.'’
മരുമകനിങ്ങിനെയറിയിച്ചപ്പോൾ
മറുപടി ശകുനി പറഞ്ഞതുടങ്ങി:
"നിരുപമബുദ്ധേ, നിന്നുടെ കള്ള-
ക്കരുതലു കൊള്ളാം, കാര്യം പറ്റും.
നിരുപിച്ചീടുകിലായതിനുണ്ടി-
ത്തിരിയൊരു ദുര്ഘഗ്ടമുൽക്കടകീര്ത്തേ!
പരഗുണവൃദ്ധികൾ കാണുന്നേരം
പരിഭവമുള്ളിലുദിക്കുന്നവരാം
കരളക്കാർ ചിലർ നമ്മളെയിങ്ങിനെ
പരിഹാസങ്ങൾ പറഞ്ഞുതുടങ്ങും:
കരബലമഹിമകൾകൊണ്ടീ രത്നാ-
കരവലയാന്തരമേദിനിയെല്ലാം
കരമപഹാരം ചെയ്തു ഭുജിക്കും
ദുരിയോധനനൊരു കാര്യം ചെയ്തു.
അരികളൊടേറ്റാച്ചൂതിൽ മടങ്ങി-
പ്പുരിയും നാടുവമര്ക്കു മടങ്ങി
ഒരുപിടി തവിടിനുപോലും ഗതി വി-
ട്ടിര കിട്ടാതെ വിശന്നുതളര്‍ന്നും
കരണം മുഴുവൻ കാടുകളിൽ സ-
ഞ്ചരണംകൊണ്ടു വലഞ്ഞുമുലഞ്ഞും
മരണത്തിന്നു മുഹൂര്‍ത്തം നോക്കി-
ശ്ശരണം വിട്ടു കിടക്കുന്നവരെ
തരസാ പടയൊടുകൂടിച്ചെന്നാ-
ത്തരസാൽ കണ്ടുപിടിച്ചു വധിച്ചു.
തരുണിമാത്രസഹായന്മാരായ്
ചരമശ്വാസമെടുക്കുന്നവരെ
പരലോകത്തിനയപ്പാൻ നമ്മുടെ
യുരൽനക്കിപ്പട്ടിക്കും കഴിയും.'
പരിഹാസം ചിലരിങ്ങിനെ നമ്മെ-
പ്പറവതിനിടയാക്കീടരുതല്ലോ.
കുരുകുലജാതന്മാരാം ഭൂതല-
പുരുഹൂതന്മാരിന്നേവരെയും
പരിഹാസത്തിനു പാത്രമതായൊരു
പെരുമാറ്റങ്ങൾ തുടര്ന്നോരല്ല.
അരിയെ വധിപ്പാൻ ദോഷം കൂടാ-
തൊരു വഴി ഞാനിന്നുപദേശിക്കാം:
ഇരുപതുലക്ഷം ഗോക്കൾ നമുക്കു;-
ണ്ടറുപതുലക്ഷം വത്സന്മാരും.
ഇരുനൂറ്റമ്പത്തൊമ്പതു ഗോപ-
പ്പരിഷകളുണ്ടു വിരുത്തിക്കാരായ്.
ഒരു പറ മുതിരയുമെട്ടു തുലാം പു-
ല്ലിരുപത്തഞ്ചു പലം പിണ്ണാക്കും
ഉരി നെയ്യും നാലുരുളയുമൊന്നി-
ച്ചുരുവൊന്നിന്നു കൊടുത്തീടേണം.
ഉറതയിർ പാലും മോരും നെയ്യും
മുറതെറ്റാതെ തരേണംതാനും.
ശരിയായിതുകൾ നടത്തുന്നോ വക-
തിരിവറിയാത്തൊരു ഗോപാലന്മാർ
ചെറുതു വിളംബവിഹീനം നാം പോ-
യറിയണമതിനധികാരികളോടും.
ഗിരികാടുകളിൽ ഘോഷംതോറും
പരിശോധനകൾ നടത്താനായി
കരുപതിയോടനുവാദം വാങ്ങി-
ച്ചൊരുമിച്ചാര്ത്തു പുറപ്പെട്ടീടാം.
മരവിരി കെട്ടിപ്പട്ടിണി പററ്റീ
മരനിരമൂടാം വീടും പറ്റി
പിരിജട കെട്ടിക്കാടുകളിൽ കാ-
പ്പിരികൾകണക്കെത്തെണ്ടിനടക്കും
പരലോകത്തിനു പാന്ഥന്മാരാം
പരലോകങ്ങൾ വസിക്കും ദിക്കിൽ
നരകരിതുരഗരഥാദികളാകിയ
നരവരപദവികളോടുംകൂടി
സുരപുരി തോല്‍ക്കും കൈനില കെട്ടി-
ച്ചൊരു ദിനമവിടെപ്പാര്ത്തിടേണം.
കുരുകുലമഹിമ സഹിക്കാതപ്പോ-
ക്കിരികൾ കിടന്നു കഷായിക്കട്ടെ.
മറുതല ചത്തു നശിപ്പാൻ നമ്മുടെ
കരുതലൊരുത്തനറിഞ്ഞീടേണ്ട.
തരമറിയാതവർ നമ്മൊടു പോരിനു
തിരിയുമസൂയ സഹിക്കാതായി.
ഇരുപതു പട്ടിണി രണ്ടേകാദശി
മറുദിനമേഴുപവാസവുമായി
ഒരു മാസത്തിൽപ്പിന്നെദ്ദിവസം
തരമായ് വന്നാലന്നേ ദിവസം
ഉരിയോ നാഴിയുഴക്കോ വീതം
വരിയോ കാട്ടുകിഴങ്ങോ കായോ
തരമായെന്നാൽ തിന്നുന്നവരൊരു
ശരമേല്‍ക്കുമ്പോൾ ചത്തുകിടക്കും.
ശരനിര തൂകിക്കണ്ടുകിടച്ചാൽ
സുരവരസുതനെക്കര്ണ്ണൻ കൊല്ലും.
ഇരുവർപിറന്നവർ നേരിട്ടെന്നാൽ
പൊരുവതിനീ ഞാനാളാണല്ലോ.
ഒരുപടി തിന്നും ഭീമൻ നിന്നുടെ
ചെറുവിരലിന്നിരയായിത്തീരും.
വിരുതു നടിക്കും ധര്‍മ്മാത്മജനെ-
പ്പൊരുതു ജയിച്ചു പിടിച്ചുവലിച്ചു്
കരചരണാദികൾ കെട്ടിക്കുട്ടി-
ക്കരണമുരുട്ടിക്കൊണ്ടിഹ പോരാം.
ധരണീശര്ക്കഭിമാനവിനാശം
മരണത്തേക്കാളധികം മോശം.
വരനെക്കൊണ്ടു തിരിച്ചാൽ ദ്രൌപദി
ശരണം നമ്മെപ്രാപിച്ചീടും.
പുരികുഴലാളവൾ നമ്മുടെയന്തഃ -
പുരമുറ്റങ്ങളടിപ്പാൻ കൊള്ളാം."
ധീരത ചതിയതിലിയലുന്നൊരു ഗാ-
ന്ധാരനിവണ്ണമുരച്ചദശായാം
ഭീരുത മനസി കളഞ്ഞു മഹാഗം-
ഭീരൻ കുരുപതിയൊന്നു രസിച്ചു.
സാരം തെല്ലു വിചാരിച്ച സ്സം-
സാരം കര്ണ്ണൻ ബഹുമാനിച്ചു.
ശൂരനതാകിയ ദുശ്ശാസനനിത-
സാരം നന്നെന്നിഭനന്ദിച്ചു.
പൂരുകുലാധിപനതിമോദാംബുധി-
പൂരത്തിരകളിലിളകിമറിഞ്ഞു്
വീരശിഖാമണിദുശ്ശാസനനൊടു
ദാരം പുനരിദമാജ്ഞാപിച്ചു
"ആറുകയില്ലിതിനാളെക്കാല-
ത്താറരമണി കഴിയുന്നതിനുള്ളിൽ
ഭാരതസേനകളുരുതരരണസം-
ഭാരസമേതമൊരുങ്ങീടേണം.
തോരണനിരകൾ നിരക്കെക്കെട്ടി-
ത്തീരണമെല്ലാപ്പെരുവഴിതോറും.
വാരണമിരുപത്തഞ്ചു സഹസ്രം
പോരണമീയെഴുന്നള്ളത്തിന്നു്.
തേരുകളും പുനരവ്വണ്ണം വിരു-
തേറും കുതിരകളതിലും ത്രിഗുണം
നൂറുസഹസ്രം കാലാളുകളും
ഭേദികളനവധി പീരങ്കികളും.
പോരിനു പോരും പോരാളികളെ-
പ്പേരും പോരണമായുധസഹിതം
ചോര കുടിച്ചു മദിക്കും നക്ത-
ഞ്ചാരികളുള്ള വനാന്തത്തിൽ.
ആരണരാരും നമ്മുടെ കൂടെ -
പ്പോരണമെന്നു തുനിഞ്ഞിടേണ്ട.
വാരസ്സദ്യ പശുദ്ദാനം കളി
വാരവധൂജനമീവകയൊന്നും,
തീരെസ്സംശയമില്ല, കൊടും കാ-
ന്താരംതന്നിൽ കാണുകയില്ല;
പോരിനൊരുത്തനെതിര്ത്താലിവരുടെ
കാരിയമെല്ലാം കമ്പിളിതന്നെ.
ശൂരതയുള്ളതു മുഴുവൻ പശ്ചാ-
ദ്വാരത്തൂടെയൊലിച്ചുതുടങ്ങും.
ചോറോ കറിയോ പപ്പടമോ സാ-
മ്പാറോ ചാറോ മധുരക്കറിയോ
ധാരാളിച്ചു കൊടുത്താലിവരുടെ
ധീരതയെല്ലാമവിടെക്കാണാം.
ചാരൻ ചോരൻ ചെകിടൻ വികിട-
ക്കാരൻ കോരൻ കുരുടൻ വരടൻ
നാരികളോടു കലമ്പാന്മാത്രം
ക്രൂരതകൂടും പൊണ്ണത്തടിയൻ
ഭീരു മുടന്തനമാന്തക്കാരൻ
കൂറുകുറഞ്ഞ കുരുത്തംകെട്ടോൻ
മാറത്തൊരു ശരമേല്‍ക്കുമ്പോൾ പിൻ
മാറിയൊളിക്കും മടയൻ ചടയൻ
ചോറൊരു നേരം തെറ്റുന്നേരം
തീരെപ്പശുവാം കുശവൻതാനും-
ഏറപ്പറയുന്നെന്തിനു വേണ്ടും
കാര്യം മാത്രം കല്പിച്ചീടാം-
പോരിനു കൊള്ളരുതാത്തവരാരും
പോരുന്നതിനു തുനിഞ്ഞിടേണ്ട.
തേരാളികളായീടും നാമൊരു-
നൂറാളുകളും സേവന്മാരും
പോരിനു പോരും പോരാളികളെ-
പ്പേരും പോരണമായുധസഹിതം.”
ഏവം പറഞ്ഞു നരദേവൻ നടന്നു പിതാ
മേവുന്ന മണിമഞ്ജുഭൂവിങ്കൽ ചെന്നണഞ്ഞു.
രാവും പകലുമൊരു ഭാവം കലര്‍ന്നിരിക്കും
ഭൂവലാന്തകനോടു കേവലമുണത്തിച്ചു:
"ഉണ്ണിസുയോധനൻ ഞാൻ; കര്ണ്ണനാണിവൻ; പാ
പുണ്ഡരീകങ്ങൾതന്നിൽ ദണ്ഡനതിചെയ്യുന്നു.''
പുത്രന്റെ വാക്കു കേട്ടു ബദ്ധസന്തോഷത്തോടും
വൃദ്ധനാം മഹിപാലനിത്ഥമരുളിച്ചെയ്തു.
“എന്നുണ്ണി, സുയോധന, വന്നാലും കര്‍ണ്ണ, വീര,
നന്നായ്വരിക പോരിലെന്നും ജയിക്ക നിങ്ങൾ!
കൂപ്പുമെൻകുഞ്ഞുങ്ങളെ തപ്പിക്കാണുവാനല്ലാ-
തിപ്പിറവിയിൽ ദൈവകല്പന നമുക്കില്ല.
എന്മകൻ വന്നതെന്തു? നമ്മോടു പറഞ്ഞാലും;
നിന്മതം നമുക്കുള്ളിൽ സമ്മതംതന്നെയല്ലോ."
താതന്റെ വാക്കു കേട്ടു പ്രീതനായ് സുയോധനൻ
കൈതവത്തോടുമുരചെയ്തുതുടങ്ങി മെല്ലേ
"ഗോക്കളും വിപ്രന്മാരും പാര്‍ക്കേണം സുഖത്തോടെ;
നോക്കുമ്പോളിതൊന്നല്ലോ നോക്കുള്ള കുലധർമ്മം.
സോമകുലത്തിൻ കീർത്തിസ്തോമം സുരലോകത്തും
കാമിനിമാർ പാടുന്നതീ മഹിമകൊണ്ടല്ലോ.
നമ്മുടെ പശുക്കൾക്കു നന്മ വരുത്തുവാനു-
മമ്മുനിവരന്മാര്ക്കു സമ്മോദം വളര്‍ത്താനും
മാത്രമായൊരു ഘോഷയാത്രയ്ക്കും നായാട്ടിന്നും
ചീര്‍ത്ത കൌതുകമുള്ളിൽ പേർത്തും വളർന്നിടുന്നു.
ഘോഷങ്ങൾതന്നിൽ പല വേഷങ്ങൾ കാണാം; ഗോപ-
ഭോഷന്മാർ പശുക്കൾക്കു ദോഷം ചെയ്യുന്നോ നോക്കാം
ദുഷ്ടമൃഗങ്ങളുടെ ധൃഷ്ടത തീര്ത്തില്ലെന്നാൽ
കഷ്ടത മുനികൾക്കു തട്ടും, തപം മുടങ്ങും.
നായാട്ടൊന്നതുമൂലം നായന്മാർ നടത്തട്ടെ;
തായാട്ടമതിന്നുള്ളിൽ സ്ഥായി നമുക്കില്ലേതും.
കല്പനയുണ്ടെന്നാകിലല്പം താമസിയാതെ
കെപ്പേറും പടയോടുമൊപ്പം പുറപ്പെട്ടീടാം."
പെട്ടന്നങ്ങതു കേട്ടു ഞെട്ടീ നരേന്ദ്രനുള്ളിൽ-
പ്പെട്ട ഭയത്തോടേവം സ്പഷ്ടമരുളിച്ചെയ്തു:
"വേട്ടയും ഗോക്കളുടെ നോട്ടവുമെല്ലാം കൊള്ളാം;
കോട്ടമില്ലതി,നൊരു കൂട്ടം മനസ്സിൽ വേണം:
പാര്‍ത്ഥന്മാർ പാര്‍ക്കും കാട്ടിൽമാത്രം കടന്നീടൊല്ല;
ചീര്‍ത്ത വൈരത്തോടവർ നേര്ത്താലനര്ത്ഥമുണ്ടാം.
ആശുഗസുതൻ ഗദ വീശിയടുത്തെന്നാകി-
ലാശാപാലരും പോരിൽ മോശക്കാരായിത്തീരും.
വാശികൂടുന്ന സാക്ഷാൽ കേശവസഖൻ താനു -
മീശനോടമർചെയ്തു പാശുപതാസ്ത്രം വാങ്ങി
വിക്രമനിധിയാകും ശക്രസുതനോടേറ്റാ
ലര്ക്കതനൂജൻപോലും നില്‍ക്കുമോ ക്ഷണനേരം?
എണ്ണമകുന്ന രിപുമണ്ഡലങ്ങളെപ്പോരിൽ
ഖണ്ഡനം ചെയ്യാനൊരു ദണ്ഡം യമന്മാർക്കില്ല."
ഇങ്ങിനെ താതൻ തന്റെയിംഗിതമറിഞ്ഞപ്പോൾ
തുംഗപരിഹാസത്തോടംഗേശൻമുഖം നോക്കി,
ഒന്നുമുരിയാടാതെ "യെന്നാൽ വിടകൊള്ളട്ടേ"
എന്നു വിടയും വാങ്ങി മന്ദം നടന്നു നൃപൻ.
അത്താഴമൂണും, കഴിഞ്ഞുത്തുംഗസൌധമേറി
ചിത്തനിർവൃതി പൂണ്ടു തത്ര ശയിച്ചു സുഖം.
ഭാസ്കരഭഗവാനുദയക്കുന്നിൻ-
മേൽക്കരയേറുവതിന്നു തുനിഞ്ഞു.
അക്കുന്നിന്നു സമീപമിരുട്ടി-
ന്നാക്കം നിന്നു ചുമന്നുതുടങ്ങി.
കാക്ക കരഞ്ഞു പറന്നുതുടങ്ങി,
കാക്കൽ കണ്ണു പതിഞ്ഞുതുടങ്ങി.
ഊക്കു കഴിച്ചഥ വിപ്രന്മാരും
മൂക്കു പിടിച്ചു ജപിച്ചുതുടങ്ങി.
താക്കൂട്ടീടിന താമരതന്നുടെ
പൂക്കൾ നിരക്കെ വിരിഞ്ഞുതുടങ്ങി.
പൂക്കുലതോറും വരിവണ്ടുകളും
പോക്കു ലഭിച്ചു മദിച്ചുതുടങ്ങി.
പൊക്കിരിമാരഭിസാരികമാരുടെ
പോക്കുകൾ കണ്ടു ചിരിച്ചുതുടങ്ങി.
തീയ്ക്കു വെളിച്ചമിളച്ചു ഭടന്മാർ
തോക്കുമെടുത്തു കവാത്തു തുടങ്ങി.
നേക്കും രിപുകുലമന്തകപുരിയുടെ
നേര്‍ക്കു നടക്കും വഴികാണിപ്പാൻ
ഊക്കു ചെരുത്തൊരു കുരുവരവീര-
ന്മാര്ക്കെഴുനള്ളാൻ നേരമടുത്തു.
കൊട്ടാരത്തിൽ ശേവക്കാരുടെ
മട്ടുകളൊന്നു പകര്‍ന്നു കഴിഞ്ഞു;
പെട്ടന്നോരോന്നിങ്ങിനെ ബദ്ധ-
പ്പെട്ടg നടന്നു പറഞ്ഞുതുടങ്ങി:
"പെട്ടികൾ വെള്ളിത്തട്ടുകൾ ചങ്ങല-
വട്ടകൾ തങ്കത്തളികകളെന്നിവ
കെട്ടിയെടുത്തഥ തലയിൽ കേറ്റി-
ച്ചെട്ടികൾ കൊണ്ടുനടന്നീടട്ടേ.
ഒട്ടുംതന്നെയമാന്തം മേലാട;
കൊട്ടും വെടിയും കേട്ടതുടങ്ങി.
കിട്ടിയ കിട്ടിയ സാമാനം പൊതി-
കെട്ടിയെടുത്തു നടപ്പിൻ നിങ്ങൾ.
പട്ടുകൾ വളകളരഞ്ഞാണുകളും
പട്ടക്കരയൻതിരുവുടയാടകൾ
ചട്ടകൾ തുപ്പട്ടാവുകൾ തൊപ്പികൾ
ചട്ടറ്റോരു തലപ്പാവുകളും-
ചട്ടം ചാര്ത്തീടുന്നവയെല്ലാം
ചട്ടംകെട്ടിയെടുത്തിടേണം.
പട്ടണമ,ല്ലതു കാടാണവിടെ-
ക്കിട്ടുകയില്ലിവയന്ധാളിച്ചാൽ.
പിട്ടുകൾ ഫലിയാ, മണ്ടനു മണ്ട-
യ്ക്കിട്ടടികൊള്ളുമതെന്നറിയേണം.
കിട്ടച്ചാമി ഹരിക്കാരന്മാര്‍-
ക്കെട്ടിനു മേലാവെവിടെപ്പോയി?
പട്ടരു വരുവാനെന്തൊരമാന്തം!
പട്ടക്കാരനറിഞ്ഞാൽ പണി പോം.
പൊട്ടച്ചാക്കു കുളന്തകളേ വേർ-
പെട്ടു ഗമിപ്പാനെളുതല്ലെന്നോ?
കെട്ടിയ പെണ്ണിനെ മൂളിപ്പാൻ പണി-
പെട്ടുഴലുന്നോ, കണ്ടാലറിയാം.
അച്ചികളെന്തിഹ തൂണുകണക്കിനു
നിശ്ചലമാരായ് നിന്നീടുന്നു?
പശ്ചിമഗോപുരമതിലുവരെയ്ക്കും
പച്ചിലപോലും കണ്ടാലറിയാം.
ഇച്ചിക്കുട്ടിയടിച്ചീടട്ടെ,
കൊച്ചിളയിച്ചി തളിച്ചീടട്ടെ,
കൊച്ചിനെ വെച്ചു കളിപ്പിച്ചീടാ-
നുച്ചതിരിഞ്ഞാലൊരു കുറവില്ല.
ഇച്ചിരി, നിയ്യെന്തിളകീടാത്തൂ?
ഇച്ചിരി കാണ്മാനാളില്ലിവിടെ.
മൊച്ചകണക്കിനിളിച്ചാൽ പോരാ,
സ്വച്ഛമതാക്കണമീ വഴി മുഴുവൻ.
കൊച്ചങ്ങേലി, നേരമുദിച്ചു,
നിശ്ചയമെഴുനള്ളത്തുതുടങ്ങി.
പിച്ചുപിടിച്ചു നടന്നാൽ പോരാ,
പിച്ചകമലരും മലരുമതെവിടെ?
മെച്ചം ചന്ദനമകിൽ തകരം രാ-
മച്ചം കൊട്ടം മട്ടിപ്പശയും
കൊച്ചിയിൽനിന്നു വരുത്തിയ മുരവുമി-
ടിച്ചു പൊടിച്ചു പുകച്ചീടേണം.'’
കാനനയാത്രയ്ക്കങ്ങൊരു ദിക്കിൽ
സേനകൾ വന്നു നിരന്നുതുടങ്ങി.
മേനോന്മാരതിലെജമാനന്മാർ
മേനിനടിച്ചു പറഞ്ഞുതുടങ്ങി:
"ആനകളെല്ലാമിവിടെ വരട്ടെ
ഞാനൊരുകുറി പരിശോധിക്കട്ടെ,
ന്യൂനത വല്ലതുമുണ്ടെന്നാകിൽ
മാനക്കേടു നമുക്കാണല്ലോ.
ആനക്കാരേ, കുലയാനകളെ
സ്നാനംചെയ്യിച്ചണിയിച്ചില്ലേ?
ദാനമൊലിയ്ക്കുന്നവയുടെ മെയ്യിനു
പൂണൂച്ചങ്ങല പോട്ടീട്ടില്ലേ?
കൂനൻനാണുവിനായുധമില്ലേ?
ദാനംചെയ്തോ കള്ളുകുടിപ്പാൻ?
ആനക്കോലും തോട്ടിയുമെവിടെ?
മാനം നോക്കി മിഴിച്ചാൽ മതിയോ?
ചേനച്ചൊറിയാ, മൂക്കോളം മധു-
പാനം ചെയ്തും തെറികാണിച്ചും
ആനന്ദിച്ചു നടക്കുന്നവനൊരു
ഹാനിപിണപ്പാൻ ഞാൻ മതിയാകും.
കുതിരകളെല്ലാമണിവരിയായി-
ച്ചതുരതയോടഥ നിന്നീടട്ടെ.
ചതികൾ തുടങ്ങരുതാരു,മവറ്റിനു
മുതിര കൊടുത്തോ പുല്ലു കൊടുത്തോ?
കുതിരക്കാരുടെ കുന്തത്തിന്മേൽ
പുതിയ തരം കൊടി കെട്ടീട്ടില്ലേ?
മതിധൈര്യത്തൊടു മറുതലയോടെതിർ-
മതിചെയ്തവരുടെ നാശം ചെയ്യാൻ
മതിയായുള്ളവർമാത്രം പോന്നാൽ
മതി, മറ്റുള്ളവർ വീട്ടിൽപ്പോട്ടേ,
മൃതിയുടെ പേടി വെടിഞ്ഞ മഹാരഥ-
തതികളൊരുങ്ങി നിരന്നിട്ടില്ലേ?
ചതിയമ്പുകളും ഗദരഥശക്തികൾ
മുതലായവയും കരുതിട്ടില്ലേ?
സ്തുതി ഞാനോതുകയല്ല, മഹാരണ-
മതിലതികുശലതയുള്ളതുമൂലം
അതിരഥരാകിയ നിങ്ങളിലൊരു കുറ-
വതു കണ്ടീടാനില്ലവകാശം.
നായകരാകിയ കര്‍ത്താവും പട-
നായർ കുറുപ്പു പണിക്കന്മാരും
നായന്മാരെക്കളരികൾതോറും
ആയുധവിദ്യ പഠിപ്പിച്ചവരും.
ആയോധനമതിലതികുശലന്മാ-
രായ കരക്കാർ മറ്റുള്ളവരം
ആയവരെല്ലാം നരപതികല്പന-
യായതുപോൽ തയ്യാറായില്ലേ?
ഈയുള്ളോര്ക്കു വിനോദത്തിന്നൊരു
നായാട്ടിനനുവാദം കിട്ടും.
ആയതുമൂലം കുന്തം കത്തികൾ
നായകൾ വലകൾ പുലിക്കൂടുകളും
വായ പിളര്ന്നെതിരിട്ടിടും കടു-
വായെക്കാച്ചി മറിക്കും തോക്കുകൾ
ആയുധമിങ്ങിനെ മറ്റും പലവക
നായന്മാരേ, കുരുതിക്കൊൾവിൻ.”
തങ്ങടെ തങ്ങടെ യജമാനന്മാ-
രിങ്ങിനെ ധൃതഗതികൂട്ടുംനേരം
മംഗലമായ മുഹൂത്തത്തിൽ കുരു-
പുംഗവനെഴുനള്ളത്തുതുടങ്ങി.
തുടുതുടെ മനോഹരം ബാലസൂര്യപ്രഭാ
പടലമവനീതലം പൂതമാക്കുംവിധൌ
പടുമതി സുയോധനൻ മംഗലാനന്തരം
ചടുലമണിചിത്രമാം തേരിൽക്കരേറിനാൻ.
കൊടികളിടചേര്ന്നു തത്തേര്ത്തടത്തിൽത്തദാ
കൊടിമരമുയര്ന്നുതേ നാഗരാജാങ്കിതം.
ഉഡുപതികളേബരംപോലെ ശോഭിച്ചു വെൺ-
കുടയുമഥ ചാമരം താലവൃന്തങ്ങളും
പടഹമുഖനിസ്വനം ശംഖനാദങ്ങളും
പടകളുടെ ഘോഷവും ഭേരീനിനാദവും
വെടിയുമിടചേര്ന്നു ജൃംഭിച്ച കോലാഹലം
കിടുകിടെവിറയ്ക്കു മാറാക്കി ദിക്കൊക്കെയും.
അനുശകുനികര്ണ്ണനും ദുശ്ശാസനാദിയാ-
മനുജനൃപവൃന്ദവും വന്നു തേരേറിനാർ.
മനസി ബഹുകൌതുകം കാണികൾക്കേകുമാ
മനുജപതിസഞ്ചയം മന്ദം ചലിച്ചുതേ.
ജനനയനമോഹനം ഘോഷയാത്രോത്സവം
ജനനില തുറന്നു കണ്ടാനന്ദമന്ഥരം
വനിതകൾ ചൊരിഞ്ഞതായ് സൌധസംഘത്തിൽ നി-
ന്നനവധി പതിച്ചുതേ ലാജവര്ഷങ്ങളും.
വിനതിനതിപൂർവ്വകം പൌരവൃന്ദങ്ങൾതൻ
വിനയബഹുമാനസൽക്കാരകൃത്യങ്ങളെ
അനുനയനിരീക്ഷണംകൊണ്ടു കൈക്കൊണ്ടു ശ-
ന്തനുകുലകലാധിപൻ മന്ദം ചലിച്ചുതേ.
* * *
(അപൂര്‍ണ്ണം)