കാലക്ഷേപത്തിനു വനകരി-
ങ്കുട്ടിയെസ്സേവ നന്നി-
ക്കാലത്തെന്നോര്ത്തതിനു കിഴവ-
ച്ചാലിയച്ചാമൊരുത്തൻ
ബാലപ്പുള്ളിപ്പിടമൃഗമിഴി-
ക്കെട്ടിയോളെപ്പിരിഞ്ഞാ-
പാലപ്പിള്ളിപ്പെരിയ മലതൻ
കാട്ടിലുൾപ്പെട്ടു വാണു.
മൂലഞ്ചീരത്തരമിയ മുറ-
യ്ക്കായവൻ തിന്നു രണ്ടോ
നാലഞ്ചാറോ ദിവസമവിടെ-
ത്താമസിച്ചോരുശേഷം
പാലഞ്ചീടും പരിമൃദുമൊഴി-
ച്ചാലിയപ്പെൺകിടാവിൻ
കോലം ചിന്തിച്ചകമലരകം
ഹന്ത! ചെന്തന്ധനായി.
കന്ദര്പ്പച്ചടിളകിയവനാ-
ക്കാടുമുട്ടെ ചരിക്കും
സന്ദർഭത്തിൽ സരസിജമണം
പൂണ്ടെഴും പുണ്യവാതം
വന്നെത്തീടും വഴിയനുസരി-
ച്ചൊട്ടു ചെന്നിട്ടു കണ്ടാ-
നുന്നിദ്ര ശ്രീതടവുമൊരു നൽ-
താമരത്താർ തടാകം.
പൂമാതാവിൻ പുതുമപുലരു-
ന്നോരു പൂഞ്ചോലയിൽത്താൻ
കാമം മോന്തും മധുരമകര-
ന്ദക്കുഴമ്പാസ്വദിപ്പാൻ
പ്രേമോദാരം പ്രണയനിധികൾ-
ക്കേകിടും രാജഹംസീ-
കാമാവേശക്കളികലശലാ-
ക്കാമുകൻ കണ്ടുനിന്നാൻ.
അന്നത്തെക്കാളധികമധുരാ-
ശിഭ്രമം പൂണ്ട സാക്ഷാ-
ലന്നത്തെക്കണ്ടളവിലകതാർ-
തങ്കലാതങ്കമാര്ന്നു്
അന്നത്തെത്തൻനിലകളറിയാ-
താ മുതുക്കൻ മുറയ്ക്കാ-
സന്നത്തിൽക്കൂടെഴുമൊരു വെറും
നത്തിനോടിത്ഥമൂചേ:
കേളെൻനത്തേ; കമനി മരുവും
കോടിലിംഗപ്രദേശ-
ത്തോളം നീ പോയ്വരണ,മതിനാൽ
നന്നെനിക്കും നിനക്കും;
കാളീമാതിൻ കഴലിണയതു-
കണ്ടു വന്ദിച്ചു പിറ്റേ-
ന്നാളെത്തിടാം തിരിയെ,യിവിടെ-
ക്കൂടി ഞാൻ കൂടു കാക്കാം.
പോവാമെങ്കിൽപ്പറയുവനെളു-
പ്പത്തിലെത്തുന്ന നൽപ്പ-
ന്ഥാവെല്ലാം ഞാൻ, മമ മടിയിൽവ-
ന്നെത്തു നത്തേ, നമസ്തേ;
ആവശ്യം പോലിളയ തവള-
ക്കുട്ടിയെത്തിന്നു വെള്ളം
സേവിച്ചുകൊണ്ടുയരുക നഭ-
സ്തട്ടു മുട്ടുംവരെയ്ക്കും!
മണ്ടിപ്പോകും വഴിയിലധികം
കാളവണ്ടിത്തരം നീ
കണ്ടെത്തീടും കയറരു,തതിൽ
കേറിയാൽ താമസിക്കും;
വണ്ടിക്കേറ്റം വളരെ വഷളാ-
ണീപ്പറക്കുന്നവര്,ക്കീ-
ക്കുണ്ടാമണ്ടിത്തൊഴിലൊരു മുഴു -
ക്കമ്പാസംരംഭഭേദം.
കോടശ്ശേരിക്കൊടുമുടിയതാ-
ണീ മരത്തിന്നിടയ്ക്കൽ-
ക്കൂടിക്കാണുന്നതു വെളിവിലായ്-
തെല്ലു തെക്കായതിങ്കൽ
പാടേ പൊങ്ങിപ്പരിചൊടു പറ-
ന്നെത്തണം പത്തു മിന്നി-
ട്ടാടിക്കോട്ടേ ചിറകു ചെറുതാ-
യാസമായാശ്വസിക്കാം.
പന്നിപ്പെണ്ണിൻ നയനഗമലം
മാത്രമല്ലാതെ വേറി-
ട്ടൊന്നും കിട്ടില്ലവിടെ,യതു നീ
തിന്നു തിണ്ണം നിറഞ്ഞാൽ
മുന്നേക്കാളും ജവമൊടു പടി-
ഞ്ഞാറു നോക്കിപ്പറന്നാൽ
മുന്നിൽക്കാണാം കഠിനകുചതൻ
വീടെഴും കോടിലിംഗം.
ഇതി പ്രഥമഭാഗഃ
ഉത്തരഖണ്ഡം
കുട്ടിത്തിങ്കൾത്തിരുമുടിയെഴും
കാളകണ്ഠന്റെ ചെന്തീ-
ക്കട്ടക്കണ്ണിന്നുടയ മകളാം
കാളിതൻ കാവു കണ്ടാൽ
പെട്ടെന്നപ്പാരിടമതിലിറ-
ങ്ങീടു നീ തെല്ലിരിപ്പാ-
നിഷ്ടം പോലാ നടയിലരയാ-
ലുണ്ടു ചേലുണ്ടതിങ്കൽ.
ശ്രീകണ്ഠൻതൻ നിടിലനയനം
പെറ്റ പെണ്ണിന്റെ പുണ്യ-
ശ്രീ കൊണ്ടീടും ചരണകമല-
ത്തിങ്കലുത്തുംഗഭക്ത്യാ
നീ കൊണ്ടാടിത്തൊഴുതു തിരിയെ-
പ്പോന്നു തെക്കോട്ടു ചെന്നാ-
ലോ കണ്ടീടും പെരിയ തെരുവൊ,-
ന്നായതാണായതാക്ഷ്യാഃ
നേരമ്പോക്കല്ലവിടെയവൾ പാര്-
ത്തീടുമാ വീടു കാണും-
നേരം വേറിട്ടറിയുമടയാ-
ളങ്ങളോതിത്തരാം തേ;
നാറക്കീറത്തുണികളുമുടു-
ത്തെത്തിടും നെയ്ത്തുവേല-
ക്കാരും കോഴിത്തലകളുമൊര-
റ്റത്തു മുറ്റത്തു കാണാം.
ചൂലും ചുണ്ണാമ്പുരലുമി കലം
ചട്ടി പാ വട്ടി കട്ടിൽ -
കാലും കിണ്ണം കയിൽ ചിരവ തീ-
യമ്മി ചെമ്മീൻകിടാരം
നൂലിൻ കെട്ടും മുറമുറി കുടം
കൂട കോടാലിതൊട്ടാ-
ക്കോലായൊട്ടുക്കവിടെ വളരെ-
സ്സാധനം സാധു കാണാം.
നേരറ്റോരാപ്പുരയതിൽ വിരൂ-
പാംഗിമാരായനേകം
പേരുണ്ടെന്നാലവളവരിലൊ-
ന്നല്ല തെല്ലല്ല ഭേദം,
നേരോതീടാമവളുടെ മുഖം
നിന്മുഖത്തോടു നത്തേ,
നേരാണെന്നാകിലുമതിനെഴും
ശ്രീവിലാസം വിശേഷം.
കാതിൻ കാര്യം കശ, കടുകൊളം
പോരുമൊറ്റക്കുചം, മ-
റ്റേതിൻ മട്ടുക്കരിയ പനിനീർ-
ക്കുപ്പി കപ്പം കൊടുക്കും;
ഭൂതക്കണ്ണാണൊരു മിഴി, കുറ-
ച്ചുണ്ടു മറ്റേതിനും തെ-
റ്റേതാ,ണ്ടല്ലാതവളിലഴകി-
ന്നില്ലൊരല്പം വികല്പം.
നീലച്ചണ്ടിത്തലമുടിയെ നേ-
രിട്ടു കണ്ടാലടുത്താ-
ബ്ഭൂലോകസ്ത്രീകുലമുടിമണീ-
മാലതൻ മാലശേഷം
ചാലേ നിയ്യെൻകഥകൾ കഥനം-
ചെയ്തു മാറ്റീടണം തൽ-
ക്കാലം ചൊല്ലിത്തരുവനടയാ-
ളത്തിനൂടൊത്ത കാര്യം:
"മദ്യച്ചാറിൽ മദമൊടൊരു നാൾ
നമ്മളന്യോന്യമംഗം
മര്ദ്ദിച്ചേന്തും മദനസമര-
ത്തിങ്കൽ നീ തിങ്കളാസ്യേ,
വര്ദ്ധിച്ചീടും മണമൊടൊരധോ-
വായു വിട്ടോരുനേരം
ഛര്ദ്ദിച്ചില്ലേ തവ തനുവിൽ ഞാൻ
കള്ളകത്തുള്ളതെല്ലാം?"
പേടിച്ചോടും പുരടഹരിണ-
ക്കുട്ടിയെത്തോറ്റു തുന്നം-
പാടിച്ചീടും മിഴിയിലമൃതം
പെയ്തു പെൺപൈതൽ നിന്നെ
പാടേ മാനിച്ചരികിൽ വരുമീ
വാക്കു കേട്ടാൽ തദാ മേ
പാടെല്ലാം നീ പറയുക മറ-
ക്കാതെ മൽക്കാതരാക്ഷ്യൈ.
വേവിച്ചീടും വലിയ വിരഹ-
ചൂടുകൊണ്ടുള്ളു പൊള്ളി-
ച്ചാവാൻ പോകും മുതുകിഴവനാ-
ചാലിയൻ താനിവണ്ണം
പൂവമ്പഭ്രാന്തിളകിയുരിയാ-
ടുന്നതാ നത്തു കേട്ടുൾ-
പ്പൂവിൽ കൂറോടവളൊടിതു പോയ്-
മെച്ചമുച്ചൈശ്ചിലച്ചാൻ.
ഉത്തരഖണ്ഡം സമാപ്തം.
ങ്കുട്ടിയെസ്സേവ നന്നി-
ക്കാലത്തെന്നോര്ത്തതിനു കിഴവ-
ച്ചാലിയച്ചാമൊരുത്തൻ
ബാലപ്പുള്ളിപ്പിടമൃഗമിഴി-
ക്കെട്ടിയോളെപ്പിരിഞ്ഞാ-
പാലപ്പിള്ളിപ്പെരിയ മലതൻ
കാട്ടിലുൾപ്പെട്ടു വാണു.
മൂലഞ്ചീരത്തരമിയ മുറ-
യ്ക്കായവൻ തിന്നു രണ്ടോ
നാലഞ്ചാറോ ദിവസമവിടെ-
ത്താമസിച്ചോരുശേഷം
പാലഞ്ചീടും പരിമൃദുമൊഴി-
ച്ചാലിയപ്പെൺകിടാവിൻ
കോലം ചിന്തിച്ചകമലരകം
ഹന്ത! ചെന്തന്ധനായി.
കന്ദര്പ്പച്ചടിളകിയവനാ-
ക്കാടുമുട്ടെ ചരിക്കും
സന്ദർഭത്തിൽ സരസിജമണം
പൂണ്ടെഴും പുണ്യവാതം
വന്നെത്തീടും വഴിയനുസരി-
ച്ചൊട്ടു ചെന്നിട്ടു കണ്ടാ-
നുന്നിദ്ര ശ്രീതടവുമൊരു നൽ-
താമരത്താർ തടാകം.
പൂമാതാവിൻ പുതുമപുലരു-
ന്നോരു പൂഞ്ചോലയിൽത്താൻ
കാമം മോന്തും മധുരമകര-
ന്ദക്കുഴമ്പാസ്വദിപ്പാൻ
പ്രേമോദാരം പ്രണയനിധികൾ-
ക്കേകിടും രാജഹംസീ-
കാമാവേശക്കളികലശലാ-
ക്കാമുകൻ കണ്ടുനിന്നാൻ.
അന്നത്തെക്കാളധികമധുരാ-
ശിഭ്രമം പൂണ്ട സാക്ഷാ-
ലന്നത്തെക്കണ്ടളവിലകതാർ-
തങ്കലാതങ്കമാര്ന്നു്
അന്നത്തെത്തൻനിലകളറിയാ-
താ മുതുക്കൻ മുറയ്ക്കാ-
സന്നത്തിൽക്കൂടെഴുമൊരു വെറും
നത്തിനോടിത്ഥമൂചേ:
കേളെൻനത്തേ; കമനി മരുവും
കോടിലിംഗപ്രദേശ-
ത്തോളം നീ പോയ്വരണ,മതിനാൽ
നന്നെനിക്കും നിനക്കും;
കാളീമാതിൻ കഴലിണയതു-
കണ്ടു വന്ദിച്ചു പിറ്റേ-
ന്നാളെത്തിടാം തിരിയെ,യിവിടെ-
ക്കൂടി ഞാൻ കൂടു കാക്കാം.
പോവാമെങ്കിൽപ്പറയുവനെളു-
പ്പത്തിലെത്തുന്ന നൽപ്പ-
ന്ഥാവെല്ലാം ഞാൻ, മമ മടിയിൽവ-
ന്നെത്തു നത്തേ, നമസ്തേ;
ആവശ്യം പോലിളയ തവള-
ക്കുട്ടിയെത്തിന്നു വെള്ളം
സേവിച്ചുകൊണ്ടുയരുക നഭ-
സ്തട്ടു മുട്ടുംവരെയ്ക്കും!
മണ്ടിപ്പോകും വഴിയിലധികം
കാളവണ്ടിത്തരം നീ
കണ്ടെത്തീടും കയറരു,തതിൽ
കേറിയാൽ താമസിക്കും;
വണ്ടിക്കേറ്റം വളരെ വഷളാ-
ണീപ്പറക്കുന്നവര്,ക്കീ-
ക്കുണ്ടാമണ്ടിത്തൊഴിലൊരു മുഴു -
ക്കമ്പാസംരംഭഭേദം.
കോടശ്ശേരിക്കൊടുമുടിയതാ-
ണീ മരത്തിന്നിടയ്ക്കൽ-
ക്കൂടിക്കാണുന്നതു വെളിവിലായ്-
തെല്ലു തെക്കായതിങ്കൽ
പാടേ പൊങ്ങിപ്പരിചൊടു പറ-
ന്നെത്തണം പത്തു മിന്നി-
ട്ടാടിക്കോട്ടേ ചിറകു ചെറുതാ-
യാസമായാശ്വസിക്കാം.
പന്നിപ്പെണ്ണിൻ നയനഗമലം
മാത്രമല്ലാതെ വേറി-
ട്ടൊന്നും കിട്ടില്ലവിടെ,യതു നീ
തിന്നു തിണ്ണം നിറഞ്ഞാൽ
മുന്നേക്കാളും ജവമൊടു പടി-
ഞ്ഞാറു നോക്കിപ്പറന്നാൽ
മുന്നിൽക്കാണാം കഠിനകുചതൻ
വീടെഴും കോടിലിംഗം.
ഇതി പ്രഥമഭാഗഃ
ഉത്തരഖണ്ഡം
കുട്ടിത്തിങ്കൾത്തിരുമുടിയെഴും
കാളകണ്ഠന്റെ ചെന്തീ-
ക്കട്ടക്കണ്ണിന്നുടയ മകളാം
കാളിതൻ കാവു കണ്ടാൽ
പെട്ടെന്നപ്പാരിടമതിലിറ-
ങ്ങീടു നീ തെല്ലിരിപ്പാ-
നിഷ്ടം പോലാ നടയിലരയാ-
ലുണ്ടു ചേലുണ്ടതിങ്കൽ.
ശ്രീകണ്ഠൻതൻ നിടിലനയനം
പെറ്റ പെണ്ണിന്റെ പുണ്യ-
ശ്രീ കൊണ്ടീടും ചരണകമല-
ത്തിങ്കലുത്തുംഗഭക്ത്യാ
നീ കൊണ്ടാടിത്തൊഴുതു തിരിയെ-
പ്പോന്നു തെക്കോട്ടു ചെന്നാ-
ലോ കണ്ടീടും പെരിയ തെരുവൊ,-
ന്നായതാണായതാക്ഷ്യാഃ
നേരമ്പോക്കല്ലവിടെയവൾ പാര്-
ത്തീടുമാ വീടു കാണും-
നേരം വേറിട്ടറിയുമടയാ-
ളങ്ങളോതിത്തരാം തേ;
നാറക്കീറത്തുണികളുമുടു-
ത്തെത്തിടും നെയ്ത്തുവേല-
ക്കാരും കോഴിത്തലകളുമൊര-
റ്റത്തു മുറ്റത്തു കാണാം.
ചൂലും ചുണ്ണാമ്പുരലുമി കലം
ചട്ടി പാ വട്ടി കട്ടിൽ -
കാലും കിണ്ണം കയിൽ ചിരവ തീ-
യമ്മി ചെമ്മീൻകിടാരം
നൂലിൻ കെട്ടും മുറമുറി കുടം
കൂട കോടാലിതൊട്ടാ-
ക്കോലായൊട്ടുക്കവിടെ വളരെ-
സ്സാധനം സാധു കാണാം.
നേരറ്റോരാപ്പുരയതിൽ വിരൂ-
പാംഗിമാരായനേകം
പേരുണ്ടെന്നാലവളവരിലൊ-
ന്നല്ല തെല്ലല്ല ഭേദം,
നേരോതീടാമവളുടെ മുഖം
നിന്മുഖത്തോടു നത്തേ,
നേരാണെന്നാകിലുമതിനെഴും
ശ്രീവിലാസം വിശേഷം.
കാതിൻ കാര്യം കശ, കടുകൊളം
പോരുമൊറ്റക്കുചം, മ-
റ്റേതിൻ മട്ടുക്കരിയ പനിനീർ-
ക്കുപ്പി കപ്പം കൊടുക്കും;
ഭൂതക്കണ്ണാണൊരു മിഴി, കുറ-
ച്ചുണ്ടു മറ്റേതിനും തെ-
റ്റേതാ,ണ്ടല്ലാതവളിലഴകി-
ന്നില്ലൊരല്പം വികല്പം.
നീലച്ചണ്ടിത്തലമുടിയെ നേ-
രിട്ടു കണ്ടാലടുത്താ-
ബ്ഭൂലോകസ്ത്രീകുലമുടിമണീ-
മാലതൻ മാലശേഷം
ചാലേ നിയ്യെൻകഥകൾ കഥനം-
ചെയ്തു മാറ്റീടണം തൽ-
ക്കാലം ചൊല്ലിത്തരുവനടയാ-
ളത്തിനൂടൊത്ത കാര്യം:
"മദ്യച്ചാറിൽ മദമൊടൊരു നാൾ
നമ്മളന്യോന്യമംഗം
മര്ദ്ദിച്ചേന്തും മദനസമര-
ത്തിങ്കൽ നീ തിങ്കളാസ്യേ,
വര്ദ്ധിച്ചീടും മണമൊടൊരധോ-
വായു വിട്ടോരുനേരം
ഛര്ദ്ദിച്ചില്ലേ തവ തനുവിൽ ഞാൻ
കള്ളകത്തുള്ളതെല്ലാം?"
പേടിച്ചോടും പുരടഹരിണ-
ക്കുട്ടിയെത്തോറ്റു തുന്നം-
പാടിച്ചീടും മിഴിയിലമൃതം
പെയ്തു പെൺപൈതൽ നിന്നെ
പാടേ മാനിച്ചരികിൽ വരുമീ
വാക്കു കേട്ടാൽ തദാ മേ
പാടെല്ലാം നീ പറയുക മറ-
ക്കാതെ മൽക്കാതരാക്ഷ്യൈ.
വേവിച്ചീടും വലിയ വിരഹ-
ചൂടുകൊണ്ടുള്ളു പൊള്ളി-
ച്ചാവാൻ പോകും മുതുകിഴവനാ-
ചാലിയൻ താനിവണ്ണം
പൂവമ്പഭ്രാന്തിളകിയുരിയാ-
ടുന്നതാ നത്തു കേട്ടുൾ-
പ്പൂവിൽ കൂറോടവളൊടിതു പോയ്-
മെച്ചമുച്ചൈശ്ചിലച്ചാൻ.
ഉത്തരഖണ്ഡം സമാപ്തം.