കുന്നിക്കും കുറയാതെ കുന്നൊടു കുശു -
മ്പേറും കുചം പേറിടും
കുന്നിൻനന്ദിനി, കുന്ദബാണനു കൊല-
ക്കേസൊന്നു പാസായതിൽ
ഒന്നാംസാക്ഷിണിയായ നീ കനിവെഴും-
വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നിൽപ്പെരുമാറണേ! പെരുമന-
ത്തപ്പന്റെ തൃപ്പെൺകൊടി!
പുരന്ദരൻ തൻ പുരമങ്ങു ദൂരെ-
പറന്നു പോകും മലയാളദേശ
പിറന്നുപോൽ പണ്ടൊരു ഭൂമിദേവൻ
പരം നതാംഗീജനകാമദേവൻ.
സുദതിമാർ മണിമാർ മനതാരില-
ങ്ങുദിതകൌതുകമോര്ത്തു വസിച്ചിടും
മദനസുന്ദരനാമവനങ്ങു പേർ
മദനകേതനനെന്നു ഭവിച്ചുപോൽ.
പുരുഷന്നിഹ വേണ്ടുന്ന
പുരുസൽഗുണമൊക്കെയും
പരിചോടെഴുമാ വിപ്രൻ
പരിശോഭിച്ചിതേറ്റവും.
ക്ഷോണിക്കുള്ളിൽ പ്രസിദ്ധപ്പെടുമഖിലകലാ-
വല്ലഭന്മാർ ധരിക്കും
മാണിക്യക്കല്ലുപോലങ്ങിനെ വിലസിടുമാ-
ബ്ഭൂസുരൻ ഭാസുരാംഗൻ
വാണിക്കുള്ളാഗ്ഗുണത്താൽ ഗുരുവിനെയുമുപാ-
യങ്ങൾകൊണ്ടങ്ങു സാക്ഷാൽ
ചാണക്യൻ തന്നെയും വെന്നഥ സുരപുരിയോ-
ടൊത്തൊരില്ലത്തിരുന്നാൻ.
ഉരുതരചരിതോഷം പൂണ്ടു വാഴുന്ന കാല-
ത്തൊരു ദിനമഴകേറും പൂരമമ്പോടു കാണ്മാൻ
പരമസഖികളോടങ്ങൊത്തുടൻ കീർത്തിപൊങ്ങും
പരമശിവപുരത്തേയ്ക്കായവൻ പോയി വേഗാൽ.
കാലേ കാളും പ്രമോദം ശിവപുരിയിലണ-
ഞ്ഞമ്പൊടാശ്ശംഭുതൻ തൃ-
ക്കാലേറെബ്ഭക്തിപൂര്വ്വം തൊഴുതു രസികലോ-
ക്കാല്യനാമദ്വിജേന്ദ്രൻ
മാലേതും ചേർന്നിടാതങ്ങിനെ സഖികളൊടും
കൂടി വന്മോടികൂട്ടി-
ച്ചാലേ പൂരങ്ങളും കണ്ടഥ തരുണികളെ-
ത്തേടിനാനാടലെ.
അന്നേരത്താ ദ്വിജേന്ദ്രൻ കമലശരകളി-
പ്പൊയ്കയോയെന്നു ചിത്തേ
തോന്നീടും മാറു തോഴീനികരമൊടൊരുമി-
ച്ചാസ്ഥയാ സ്വസ്ഥയായി
ചിന്നിടും കാന്തി തേടും മണിഗണകൃതമാം
വേദികാമദ്ധ്യഭാഗേ
നിന്നീടുന്നോരു മീനാക്ഷികൾകുലമണിയെ-
ക്കണ്ടുപോലിണ്ടലെന്ന്യേ.
ചോദിച്ചു പിന്നെയവൾ തന്നുടെ വാര്‍ത്തയെല്ലാം
വേദിച്ചു ധന്യവരനാം ധരണീസുരേന്ദ്രൻ
വാദിച്ചിടാതെ സഖിമാരൊടുമൊത്തു പാരം
മോദിച്ചിടുന്നപരവേദിയിലേറി നിന്നാൻ.
ശൃംഗാരയോനിസമനായി വിളങ്ങിടുന്ന
ശൃംഗാരനീരനിധിയാമവനെത്തദാനീം
തുംഗാനുമോദലഹരീപരിമഗ്നയായി-
ബ്ഭംഗ്യാ തെളിഞ്ഞവളുമാദരവോടു കണ്ടാൽ.
അത്യാഗ്രഹം പൂണ്ടവനാരതെന്നു-
മോര്ത്താശ്ശശാങ്കാനന നിന്നിടുമ്പോൾ
അത്യന്തഗൂഢം സഖ്വിമാരവൻതൻ
വൃത്താന്തമെല്ലാം വിവരിച്ചു ചൊന്നാർ.
പിന്നെയങ്ങലർശരാഗ്നിതപ്തരായ്
പിന്നെയൊന്നുമറിയാതെകണ്ടഹോ!
അന്നു തമ്മിലഥ കണ്ടു കണ്ടുകൊ-
ണ്ടുന്നതപ്രമദമോടു നിന്നുപോൽ
അന്നല്പനേരമഥ കെല്പൊടു പോയശേഷം
കന്ദര്പ്പവൈരിയുടെ പൂരവുമാശു നിര്‍ത്തി
വന്നുല്ലസിക്കുമഴൽപൂണ്ടവർതന്റെ കണ്ണിൽ
നിന്നില്ല തെല്ലുമതിയായിടുമശ്രുപൂരം.
പിരിഞ്ഞുപോമെന്നൊരു ശോകമൂലം
കരഞ്ഞുകൊണ്ടത്തറതന്നിൽ നിന്നും
ഇറങ്ങിനിന്നാരഥ മന്ദമന്ദം
കുരംഗശാബാക്ഷി മഹീസുരന്മാർ.
നിങ്കൽക്കെല്പൊടു രാഗമുണ്ടിഹ നമുക്കെ-
ന്നങ്ങു തോന്നിക്കുവാൻ
കൊങ്കക്കുന്നിലെഴുന്ന കുങ്കുമരസം
തൻകയ്യുകൊണ്ടങ്ങിനെ
ശങ്കിയ്ക്കാതുടനങ്ങെടുത്തു ഹൃദയേ
വെച്ചീടിനാളുല്ലസൽ-
തിങ്കൾക്കാന്തി കവര്‍ന്ന ചാരുമുഖിയാ-
ളന്നാളമന്ദാദരം.
ശോകാന്ധയായ് രസികനാമവനുള്ളൊരംഗ-
ശ്രീകാന്തിപൂരമഥ കെല്ലൊടു കണ്ടുകൊണ്ടു്
രാഗാതിരേകവിവശീകൃതചിത്തയായി
നാഗാധിരാജനടയാൾ നടകൊണ്ടു മന്ദം.
പൂര്ണ്ണചന്ദ്രമുഖി പിന്നെ മന്ദിരേ
പൂര്ണ്ണശോകമൊടണഞ്ഞനന്തരം
ദണ്ണമാണിഹ നിതാന്തമെന്നഹോ!
പൊണ്ണനായ പതിയോടു ചൊല്ലിനാൾ.
അഞ്ചാതെ കോപരസമോടു വലിച്ചുതൂകും
പഞ്ചായുധാസ്ത്രഗണമേറ്റു വലഞ്ഞു പാരം
പഞ്ചാരവാണിമണിയാൾ യുഗതുല്യമാകു-
മഞ്ചാറു നാളഴലൊടങ്ങു കഴിച്ചുകൂട്ടി.
"ഇന്നു രാഗമിയലുന്നതുണ്ടു മമ നിന്നി'-
ലെന്നതറിയിക്കുവാൻ
കുന്നുപോലെ വിലസുന്നൊരാഗ്രഹമെഴുന്ന
തന്നുടയ മാനസം
സുന്ദരീമണിയിൽ വെച്ചു പാരമെരിയുന്ന
ശോകമൊടു തത്ര ത-
ന്മന്ദിരംപ്രതി ഗമിച്ചു മന്ദമതിമാന്യ-
നായൊരു മഹീസുരൻ.
ഇല്ലത്തന്നഥ ചെന്നു കിഞ്ചന കഴി-
ഞ്ഞപ്പോളനംഗന്റെ നൽ-
ശല്യത്താൽ മമ ശങ്കയില്ല മരണം
വന്നീടുമെന്നോര്ത്തവൻ
അല്ലൽപ്പെട്ടളിവേണിതൻ നിലയനം
പ്രാപിയ്ക്കുവാൻ വ്യാജവും
ചൊല്ലിപ്പുഷ്ടജവാൽ പുറത്തഥ പരു-
ങ്ങാതങ്ങിറങ്ങീടിനാൻ.
നന്ദിച്ചങ്ങു വെളുത്ത വാവിൽ വിലസും
ചൊൽക്കൊണ്ടിടും രാത്രിയാ-
മിന്ദുശ്രീമുഖിതന്റെ നല്ല വദനം-
പോലന്നു മാലെന്നിയേ
ഇന്ദ്രൻതന്നുടെ ദേശമായതിലനം-
ഗൻതന്റെ സേനാനിയാം
ചന്ദ്രൻതന്നുടെ ശോഭയോടുമതുകാ-
ലത്തിങ്കലെത്തീടിനാൻ.
എരിഞ്ഞ തീക്കട്ടയതെന്നപോലേ
ചൊരിഞ്ഞിടും ചന്ദ്രികയേല്ക മൂലം
നിറഞ്ഞ കാമാഗ്നി പിടിച്ചു പാരം
കരഞ്ഞുകൊണ്ടായവനാശു പോയാൻ.
പാരം ദീനതപൂണ്ടനന്തരമവൻ
മാര്‍ഗ്ഗേ മനോരാജ്യമ-
ങ്ങോരോന്നങ്ങിനെ ചിന്തചെയ്തവൾഗൃഹം
പ്രാപിച്ചുമന്ദാദരം
ചാരത്തുള്ള തടാകവാരിയതിനാൽ
താപം കളഞ്ഞായതിൻ
തീരത്തിൽ കുളിർകാറ്റു കൊള്ളുവതിനായ്
ചെന്നങ്ങിരുന്നീടിനാൻ.
ആവിര്മ്മോദേന പാരം പരിമളമിളകും
പത്മിനീതീരദേശേ
മേവും നല്ക്കാറ്റുമേറ്റങ്ങിനെ വിമലരസം
ചേര്ന്നിരിക്കുന്നനേരം
പൂവമ്പൻ കോരിവാരിച്ചൊരിയുമലർശരം
കൊണ്ടെഴുന്നേറ്റു മങ്ങി-
പ്പൂവെല്ലുംഗാത്രി മേവും പുരിയിലുടനണ-
ഞ്ഞീടിനാനാടലെന്ന.
അന്നേരമങ്ങു മണിമച്ചിനകത്തു മേവും
തന്വംഗിയെപ്പരിചിനോടൊരു നോക്കു കണ്ടാൻ;
ധന്യൻ ധരാസുരനനന്തരമന്ധനായി
നിന്നീടിനാനൊരു വിനാഴിക പാവപോലെ.
പിന്നിടാപ്പീനതുംഗസ്തനിയുടെ മണിമ-
ച്ചിന്നകംതന്നിൽ മോദാൻ
നിന്നീടുന്നോരു ചൊണ്ണത്തടിയനെ വിരവിൽ
കാണ്കയാൽ ശങ്കയോടേ
മാന്ന്യശ്രീമാൻ മഹീനിര്ജ്ജരനഥ നിതരാം
ഗൂഢമായോരു വാതിൽ-
പ്പിന്നിൽ ചെന്നിട്ടൊളിച്ചിങ്ങിനെ പരമഴലോ-
ടന്തരാ ചിന്തചെയ്താൻ:
"ബാധിയ്ക്കും മാരപീഡാപരവശതരയാം
ബാലതൻ ചിത്തമൊട്ടും
ബോധിക്കാതേ ചടഞ്ഞങ്ങിനെ മരുവുമവൻ
പോകുമോ പോകയില്ല;
സാധിക്കാ സർവ്വകാര്യങ്ങളുമിതി കരുതീ-
ടുന്നു ഞാൻ വന്നതിപ്പോ-
ളാധിക്കായ്ത്തീര്ന്നു കഷ്ടം!" പലതുമിവയവൻ
പാർത്തുടൻ പാര്‍ത്തിടുമ്പോൾ.
ഇട്ടിക്കണ്ടപ്പനേക്കാളും
വിഡ്ഡിയായുള്ള മറdറവൻ
പെട്ടന്നുറങ്ങുവാൻ ബദ്ധ-
പ്പെട്ടന്നേവം പറഞ്ഞുപോൽ:
"സാരം ചേര്‍ന്നൊരു മൽപ്രിയാപ്രിയസഖീ-
പ്രൌഢാംഗനാരത്നമേ!
സാരംഗാക്ഷി, കുറച്ചുറങ്ങുവതിനായ്
ദശാകേന പോകുന്നു ഞാൻ:
പാരം മണ്ഡമിയന്നിടുന്നിവളെ നീ
പാലിച്ചുകൊണ്ടങ്ങിനെ
സ്വൈരം വാഴുക, വന്നിടാം വനിതമാർ -
ഭൂഷേ, നിമേഷേണ ഞാൻ.
കൃഷ്ണമേഘനിഭവേണിമാർ തൊഴും
കൃഷ്ണസാരമിഴിമാർകുലോത്തമേ!
ഉഷ്ണമായതിഹ പാരമാകയാൽ
കഷ്ണമാണിഹ കിടന്നുറങ്ങുവാൻ."
ചിക്കന്നിവണ്ണമുരചെയ്തൊരു ചിക്കുപായ
വെക്കം പുറത്തവനെടുത്തഥ നീര്‍ത്തിയിട്ടു
പോര്ക്കെന്നപോലതിൽ മലച്ചുകിടന്നു പാരം
കൂർക്കംവലിച്ചു കുടിലാകൃതിയാമവൻ താൻ.
തങ്കപ്രകാശമിയലും തനുഗാത്രിതന്റെ
തിങ്കൾപ്രസന്നമുഖിയാം സഖിയങ്ങു മോദാൽ
വങ്കത്തമേറുമവനങ്ങു ശയിച്ചശേഷം
ശങ്കിച്ചിടാതെ കതകും പരിചോടടച്ചാൾ.
പൊണ്ണൻ നടന്നു കതകിപ്പൊളടച്ചുവെന്നു
തിണ്ണന്നെരിഞ്ഞഴലൊടമ്പിലടുത്തനേരം
കണ്ണാടിവാതിലുടയോരു ജനേല കണ്ടാൻ
കണ്ണാലെ കാമസമനായൊരു ഭൂമിദേവൻ.
വമ്പത്തമേറും വസുധാസുരേന്ദ്രൻ
കുംഭസ്തനിക്കുള്ള വിലാസമെല്ലാം
അമ്പിൽ തഥാ കാണുവതിന്നൊരോമൽ-
സ്തംഭത്തെ മങ്ങാതെ മറഞ്ഞുനിന്നാൻ.
അപ്പൊയ്ത്താരമ്പനെയ്തിട്ടൊരു ശരഗണമോ-
യെന്നു തോന്നുന്ന നൽപ്പൂ-
തല്പത്തിങ്കൽ ശയിക്കുന്നൊരു ശശിമുഖിയെ-
ച്ചേടിമാരോടുകൂടി
വിപ്രോത്തംസൻ വിളങ്ങീടിന വിപുലരസം-
കൊണ്ടു വിങ്ങീടുമോമൽ-
ബ്ബാഷ്പത്താലങ്ങണിഞ്ഞീടുമൊരണിനയനം-
കൊണ്ടുടൻ കണ്ടുവല്ലോ.
അവരുടെ ലീലകളെല്ലാ-
മവിരളകുതുകം കലര്‍ന്ന കനിവോടെ
അവനഥ നോക്കിക്കൊണ്ട-
ങ്ങവിടെ വസിച്ചാനതീവ ഗൂഢേന.
കല്യാണിമാർമൌലിയാകും
കല്യാണാംഗിയതാമവൾ
ചൊല്ലെഴും സഖിമാരോടു
ചൊല്ലി നാളപ്പൊൾ മെല്ലവേ
"പണ്ടാ മഹേശ്വരമഹോത്സവമായതിങ്കൽ
കണ്ടോരു മാരസമനായ മഹീസുരന്നു്
ഉണ്ടോ മനസ്സിലഭിലാഷമതെങ്കിലോർത്തു-
കണ്ടാലു,മായതറിവാകണമാളിമാരേ!
പെയ്യുന്ന മാരിയതുപോലെ ശരങ്ങൾ കോപി-
ച്ചെയ്യുന്നു മാരനുടനെന്നുടലിങ്കലെല്ലാം;
തിയ്യെന്നപോലതുനിമിത്തമുദിച്ചു താപം
വയ്യിന്നെനിക്കിഹ സഹിപ്പതിനാളിമാരേ!''
"ബാലേ, സംഗീതലീലേ, സരസിജമിഴിമാർ
മൌലിയിൽ ചേർത്തു ചാര്‍ത്തും
മാലേ, മാലേതുമിപ്പോൾ മനസി കരുതൊലാ
മാന്യയാകുന്ന നിന്നെ
ചാലേ കണ്ടന്നുതൊട്ടങ്ങിനെ കുസുമശരൻ
തൂകിടും കൂത്ത ശസ്ത്ര-
ത്താലേറെച്ചുട്ടുനീറീട്ടവനു ധൃതിബലം
മായുമാറായി നൂനം."
ഇത്തരം സഖി പറഞ്ഞനേരമ-
സ്സത്തമൻ ദ്വിജകുലോത്തമോത്തമൻ
"സത്യമാണിവർ പറഞ്ഞതൊക്കെ"യെ-
ന്നോര്‍ത്തു മാനസമതിൽ സവിസ്മയം.
അന്നയാനകൾശിരോമണിയാകും
മാന്യയാമവളനംഗശരത്താൽ
ഖിന്നയായ് സഖികളോടു തദാനീം
പിന്നെയും പലതുമാശു പറഞ്ഞാൾ:
"കുന്തത്താൽ മമ ദേഹമാസകലവും
കുത്തീട്ടതിൻമേലുമേൽ
ചന്തത്താൽ മുളകങ്ങരച്ചുടനുടൻ
തെറ്റന്നു പറ്റിക്കയോ?
ചെന്തീയിൻ കനൽ വാരി മേൽച്ചൊരികയോ?
ഹാഹാ! വിഷം തേയ്ക്കയോ?
എന്തയ്യോ! പരിതാപമിന്നിതു കള-
ഞ്ഞീടാൻ തുനിഞ്ഞീടുവിൻ!"
ക്ലേശം പൂണ്ടുഴലുന്ന കേഴമിഴിതൻ
വാക്യങ്ങൾ കേട്ടേറ്റുടൻ
വീശം പോലുമാന്തിയാതെ സഖിമാ-
രെല്ലാം സഖേദം തദാ
വീശി നല്ല പനീരുവീശിയതുകൊ,-
ണ്ടെന്നല്ലഹോ! പിന്നെയും
വീശി വീതവിളംബനം വിശറി കൈ-
ക്കൊണ്ടും വികുണ്ഠാദരം.
"വടിഞ്ഞീടും കാമജ്വലനനി-
ലെരിഞ്ഞെന്റെ ഹൃദയം
പൊടിഞ്ഞീടുന്നയ്യോ! രമണ, ക-
രുണാസാഗര, ഭവാൻ
വെടിഞ്ഞോ ഹാഹാ! മാ"മിതി പല
പറഞ്ഞെങ്ങിനെ കര-
ഞ്ഞുടൻ ജാതാതങ്കം പൊടുപൊടെ-
യുരുണ്ടാളവളഹോ!
അന്നകിശോരനടയാളഴൽ പൂണ്ടു പാരം
മന്നിൽ കിടന്നുടനുരുണ്ടതു കണ്ടനേരം
ഇന്നി ക്ഷമിക്കുക ഞെരുക്കുമതെന്നുറച്ചു
ധന്യക്ഷമാസുരനസാരമുടൻ നടന്നാൻ.
"അപ്പൊണ്ണനെന്നെബ്ബത കണ്ടുവെന്നാ-
ലിപ്പെണ്ണിനുണ്ടാകുമനര്ത്ഥ"മെന്നു
ഉൾപൂര്ണ്ണശോകേന നിനച്ചുനിന്നാ-
നപ്പുണ്ഡരികാനനനാം ദ്വിജേന്ദ്രൻ.
അപ്പൊഴാ പ്രകൃതമങ്ങു മറപ്പാൻ
കെല്പെഴുന്ന സഖിമാരതിവേഗാൽ
നൽപ്രകാശമിയലുന്നവളോടാ-
യിപ്രകാരമഴലോടുരചെയ്താർ:
"മിന്നുന്നൂ ചന്ദ്രബിംബം, വെളുവെളെ വിലസും
വെൺനിലാവിന്നു ഭൂമൌ
ചിന്നുന്നൂ, ചീര്‍ത്ത മോദാൽ പല ദിശി കുയിലിൻ
കൂട്ടവും കൂകിടുന്നൂ;
മന്ദം നല്ലോരു വാതം സരസമണമണി-
ഞ്ഞിന്നു വീശുന്നൂ, വണ്ടിൻ
വൃന്ദം നാദിച്ചിടുന്നൂ, പരമിതു സകലം
കാഞ്ച സംഗീതലീലേ!"
കേട്ടാൽത്തദാ വിരഫിലോകമതിന്റെ ചിത്തം
പൊട്ടിത്തെറിക്കുമൊരു വാക്കുകളിത്ഥമപ്പോൾ
പെട്ടന്നു കേട്ട സമയത്തവളങ്ങു ബോധം
കെട്ടുന്നു പാരിടമതിൽപ്പരിചിൽപ്പതിച്ചാൾ.
പരം ജവാൽ പിന്നെയഹോ! നിതാന്തം
മറഞ്ഞുടൻ മുന്നമതെന്നപോലെ
എരിഞ്ഞ ശോകേന നിറഞ്ഞ കണ്ണീർ
ചൊരിഞ്ഞുകൊണ്ടങ്ങു കരഞ്ഞുനിന്നാൻ.
അവനീസുരലോകമൌലിയാകു-
ന്നവനീവണ്ണമുഴന്നു മൂർച്ഛയോടെ
അവനീതലമായതിൽക്കിടക്കും
നവനീതാംഗിയെയങ്ങു കണ്ടനേരം.
ദൂരെദ്ധൈര്യം തെറിച്ചൂ ദുരിതമിഹ നമു-
ക്കേറ്റമുണ്ടെന്നുറച്ചൂ,
മാരത്തീയും ജ്വലിച്ചൂ, മനതളിരതിനാൽ
ഭസ്മമായിബ്ഭവിച്ചൂ;
തീരെബ്ബോധം ക്ഷയിച്ചൂ, തെരുതെരെയുടനേ
കണ്ണുനീരാലിച്ചൂ,
പാരം ദേഹം വിറച്ചു, പരിചിലുടനവൻ
പാരിടത്തിൽപ്പതിച്ചൂ.
രാമച്ചം ബഹുമെച്ചമായ പനിനീർ
കസ്തൂരികാമിശ്രമാം
ശ്രീമച്ചന്ദനപങ്കമെന്നിവകളാൽ
ദേഹം തണുപ്പിച്ചുടൻ
സോമച്ഛായ കലര്‍ന്ന ചാമരമെടു-
ന്നാളിമാർ വീശിനാ;-
രോമച്ചാരുതരാംഗിയാളുമെഴുനേ-
റ്റപ്പോളിരുന്നീടിനാൾ.
ചന്തത്തിലീ മിഥുനമംഗജനേകമായ
യന്ത്രത്തിലിട്ടു രസമോടു തിരിക്കമൂലം
പൂന്തേൻതൊഴുംമൊഴിയൊടൊപ്പമവൻ നിതാന്തം
സ്വാന്തം തെളിഞ്ഞു ചിതമോടെഴുനേറ്റുനിന്നാൻ.
ആകാശമായതിലുദിച്ചു വിളങ്ങിടുന്ന
രാകാശശാങ്കമുഖിയാൾ സഖിമാരൊടപ്പോൾ
ചാകാനുറച്ചഥ നിറഞ്ഞുവഴിഞ്ഞിടുന്ന
ശോകാനലക്കനൽ പൊരിഞ്ഞു പറഞ്ഞിതേവം:
"ആരോമൽ തോഴിമാരേ, സകലസമയവും
സാന്ദ്രകോപാലെനിക്കു-
ള്ളോരോ മര്‍മ്മം തുളയ്ക്കുന്നിതു മലർശരനി-
ന്നമ്പുവിട്ടമ്പുവിട്ടു്
ആരോടിസ്സങ്കടത്തെസ്സുകലവുമുരചെ-
യ്യേണ്ടു ഹാ! കഷ്ടമീ, ഞാ-
നാരൂഢാതങ്കവേഗാലെരിയുമനലനിൽ-
ച്ചാടുവാനോടിടുന്നേൻ."
പരന്ന താപാലവളിത്ഥമോതി-
പരം ജവത്താലെഴുനേറ്റശേഷം
പരിഭ്രമിച്ചാദ്ധരണീസുരേന്ദ്രൻ
പറഞ്ഞു പോയ്ത്തൽസ്സഖിമാരൊടേവം:
"ചാവാനുറച്ചഹഹ! പാവകനിൽപ്പതിപ്പാൻ
ഭാവിച്ചിടും നളിനകോമളഗാത്രിതന്നെ
നോവാതകണ്ടിഹ പിടിക്കുക വേഗമോടി-
പ്പോവാതിരിപ്പതിനു സാദരമാളിമാരേ."
പടുതപരമെഴുന്നോരാളിമാർ സംഭ്രമത്താൽ
വടിവിനൊടിതു കേട്ടില്ലെങ്കിലും ശങ്കയെന്ന്യേ
ചടുലനയനയാളെച്ചാരുവാകും കരത്താ-
ലുടലിലുദിതവേഗാലോടിയെത്തിപ്പിടിച്ചാർ.
"വിടുക, വിടുക പാരം വേഗമോടെന്നെ"യെന്ന-
തുടനുടനുരചെയ്താത്തന്വിയും ഖിന്നയായി
പിടയുമൊരളവിങ്കൽച്ചെന്നു വാതുക്കലന്നാ-
ത്തടിയനുമതിവേഗാൽ മുട്ടിപോൽ മുഷ്ടികൊണ്ടു്.
വാദമെന്നിയെ ജവാലെഴുനേറ്റാ
വാതിൽ മന്ദമൊരു ദാസി തുറന്നാൾ;
ആദരാലവനകത്തു കടന്നാ-
ക്കാതരാക്ഷിയൊടിവണ്ണമുരച്ചാൻ:
"എന്തെന്തു, നിയ്യിഹ കിടന്നുപിടഞ്ഞിടുന്നു?
സന്തോഷമോടിഹയിരിക്കുക മെത്തതന്നിൽ"
ചന്തം കലര്ന്നവനിവണ്ണമുരച്ചിരുത്തി-
സ്സന്താപമോടുടനെ പിന്നെയുമൊന്നുരച്ചു:
"കുംഭസ്തനികുലമണേ, ജനനിയ്ക്കു ദണ്ഡം
സംപ്രത്യഹോ! കലശലാണു വരേണമെന്നു"
കമ്പിത്തപാലിലറിയിക്കുക കാരണത്താ-
ലമ്പിൽത്തവാലയമഹം ബത വേർപെടുന്നേൻ.
വിശ്വസൃഷ്ടിമൃതിരകൾ ചെയ്യു-
ന്നീശ്വരന്റെ കളിയാട്ടമിതെന്നു്
വിശ്വസിച്ചു വിരഹാര്‍ത്തി സഹിച്ചി-
ന്നാശ്വസിച്ചു ഒരുവീടുക ബാലേ!"
ഇത്ഥം പറഞ്ഞു പരിചോടു പരിഭ്രമിച്ചാ-
പ്പോത്തൻ ഗമിച്ചസമയത്തവനീസുരേന്ദ്രൻ
ചിത്തം കുളിര്‍ത്തു കതുകാംബുധിവീചിതന്നിൽ
തത്തിക്കളിച്ചഥ രസിച്ചു നിനച്ചിതേവം:
"ഇത്തണ്ടുതപ്പിയുടെ വാക്കതു കേൾക്കകൊണ്ടു
വര്‍ദ്ധിച്ച താപമിഹ പോയതു കേടുതന്നെ:
ക്രgദ്ധിച്ച നൽഫണി കടിച്ച വിഷം 'വരുത്തി-
ക്കൊത്തിച്ചുവെങ്കിലകലത്തതുപോകുമല്ലോ.
ക്ഷമാഹീനമേവം വിചാരിച്ചുകൊണ്ടാ
ക്ഷമാദേവവര്യൻ ക്ഷണം നിന്നിടാതെ
സമാരൂഢവേഗേന ചെന്താമരപ്പൂ-
സമാക്ഷീസകാശത്തിലമ്പോടണഞ്ഞാൻ.
കള്ളം വിട്ടിഹ ചിന്തചെയ്യുമവനെ-
പ്പാര്ക്കാതിരിക്കുമ്പൊഴാ-
പ്പുള്ളിക്കുട്ടി മൃഗാക്ഷി പുണ്യവിഭവം-
കൊണ്ടൊന്നു കണ്ടപ്പൊഴേ
ഉള്ളിൽത്തിങ്ങിയ സംഭ്രമത്തോടെഴുനേ-
റ്റൊന്നും കഥിക്കാതുടൻ
തള്ളിത്തിങ്ങിയലച്ച മോദജലധൌ
മങ്ങാതെ മുങ്ങീടിനാൾ.
കളതരമൊഴിമാരാം തോഴിമാർദത്തമാകും
ലളിതതൃണകടത്തിൽ ധന്യനാം ഭൂമിദേവൻ
മിളിതസുഖമിരുന്നിട്ടാളിമാരോടുകൂടി-
കളമൊഴിയൊടിരുന്നീടേണമെന്നും പറഞ്ഞാൻ.
മനം തെളിഞ്ഞാളികളോടുമൊന്നി-
ച്ചനന്തരം മറ്റൊരു പായതന്നിൽ
മനോജ്ഞയാമായവളായവൻത-
ന്നനുജ്ഞയോടും വിരവോടിരുന്നാൾ.
പിന്നെക്കെല്പൊടു മന്ദമങ്ങിനെ മുറു-
ക്കിക്കൊണ്ടഹോ മാനസം-
തന്നിൽക്കൌതുകമോടു തമ്മിലുടനോ-
രോന്നങ്ങുരയ്ക്കും വിധൌ
കന്നൽക്കാറണിവേണിയോടു നിജവൃ-
ത്താന്തത്തെയന്നിങ്ങിനെ
മന്നിൽക്കീര്ത്തി പെരുത്തിടുന്ന വസുധാ-
ദേവൻ വദിച്ചീടിനാൻ:
"സാരം പൂണ്ടൊരു പാൽ കൊതിച്ചു സരസം
വേഗാലണഞ്ഞോരു നൽ-
ക്കീരം, പാണ്ടനതായ പൂച്ചയവിടെ-
പ്പാര്‍ക്കുന്ന കണ്ടപ്പൊഴേ
പാരം കുണ്ഠിതമോടു ഗൂഢതരമാ-
യാഹന്ത! മോഹാന്ധനായ്
ക്ഷീരം കണ്ടു കൊതിച്ചുതന്നെ വളരെ-
ക്കാലം കഴിച്ചീടിനാൻ.''
ഇത്ഥമായവനുരച്ചതിന്റെ ന-
ല്ലര്ത്ഥമൊക്കയുമറിഞ്ഞു സാദരം
ഇത്തരം ബത പറഞ്ഞുപോലതി-
ന്നുത്തരം ലളിതഗാത്രിയാമവൾ:
"പൊങ്ങീടും രസക്കേടു പൂര്വ്വഗിരിതൻ
മൂലത്തിലെത്തീട്ടുടൻ
തിങ്ങീടും തിമിരപ്രഭാവമവിടെ-
കണ്ടാക്കലാകാമുകൻ
തുംഗാനന്ദമിയന്നഹോ! രജനിയെ
പ്രാപിക്കുവാൻ ഭീതിപൂ-
ണ്ടെങ്ങാനും ബഹുഗൂഢമായ് ബത മനം
മന്ദിച്ചിരുന്നീടുമോ?"
ഇത്യാദി വക്രവചനങ്ങളുരച്ചുകൊണ്ട-
ന്നത്യാദരത്തൊടവർ വാണിടുമദൃശായാം
പ്രീത്യാ ഗമിച്ചിതു സഖീനിവഹം ക്രമത്താൽ
മത്തേഭയാനമണിതന്മണിമച്ചിൽനിന്നു്.
ത്വരിതമമിത തോഷം തോഴിമാരങ്ങശേഷം
വിരവൊടു ബഹുഘോഷം വിട്ടുപോയോരുശേഷം
പരിചൊടവർ നിമേഷം നിന്നിടാതേ വിശേഷം
പെരുകുമധര യൂഷം ചേര്ത്തുചേര്ത്താരദോഷം.
സമ്മോദം വന്നുദിച്ചൂ, സരസമലർശരൻ-
തൻറെ ലീലയ്ക്കുറച്ചൂ,
തമ്മിൽക്കെട്ടിപ്പിടിച്ചൂ, തരമൊടധരപീ-
യൂഷസാരം കുടിച്ചൂ;
ബ്രഹ്മാനന്ദം ലഭിച്ചൂ, ബഹുലപുളകസം-
ഘങ്ങൾ വന്നങ്കുരിച്ചൂ,
ചെമ്മേ കാമൻ ചൊടിച്ചൂ, ചിതമൊടവരുടൻ
മെത്തതന്നിൽ ശയിച്ചൂ.
മട്ടോന്മൊഴീമകുടമായവൾതന്റെ കൊങ്ക-
മൊട്ടാ മഹീസുരവരൻ മതിമോദമോടെ
ഒട്ടേറെ വേഗമൊടു തന്നുടെ മാറു നൂറായ് -
പ്പൊട്ടീടുമാറുടനണച്ചിതു നൂറുവട്ടം.
ധന്യന്മാർമൌലിമാരാം ധരണിസുരകുരം-
ഗാക്ഷിമാരേവമമ്പോ-
ടന്യൂനാനന്ദപാഥോനിധിനടുവിലഹോ!
മുങ്ങിമങ്ങും ദശായാം
ചിന്നീടും ശക്തിയോടും മലർപിശിഖമഹീ-
ന്ദ്രാജ്ഞയാൽ ചേലതന്മേൽ
മിന്നീടും പൊന്നരഞ്ഞാളവനിസാനഴി-
ച്ചീടിനാൻ ഗാഢമോദം.
പിന്നത്തെ വസ്തുത സമസ്തവുമസ്തശങ്ക -
മിന്നീ നിറഞ്ഞ സഭയിൽ സരസം കഥിപ്പാൻ
നന്നായ് തുടങ്ങുകിലഹോ! ബഹുലജ്ജ പൂണ്ടു
ധന്യത്വമേറിടുമനന്തനുമന്ധനാകും.
മന്ദം നൽക്കാറഴിഞ്ഞൂ, മണമെഴുമണിതാ-
രങ്ങൾ താഴെക്കൊഴിഞ്ഞൂ;
ചന്ദ്രൻ മുത്തങ്ങണിഞ്ഞൂ, ചെറുതിര രസമോ-
ടാടിയാടിക്കുഴഞ്ഞൂ;
ചിന്നിച്ചിന്നിച്ചമഞ്ഞൂ ചിതമൊടളിക,ളി-
ന്ദീവരം തെല്ലടഞ്ഞൂ,
നന്ദ്യാ വാതം കുറഞ്ഞൂ, നളിനമഥ നിലാ-
വങ്ങു കോരിച്ചൊരിഞ്ഞൂ.
സാരം ചേരുന്നൊരോമൽപ്പവിഴമണിനിനാ-
ദങ്ങളെല്ലാമൊതുങ്ങീ,
മേരുക്കുന്നങ്ങടങ്ങീ, കരിവരതലയും
നിന്നുപോയന്നു മന്ദം;
പാരം ചാരുത്വമേറും കനകഗിരിയതിൻ
നര്‍ത്തനം തത്ര നിന്നൂ,
പാരാതപ്പോളമർന്നൂ കളതരകളുഹം -
സങ്ങൾനാദങ്ങളെല്ലാം.
സാന്ദ്രാനന്ദസമുദ്രമദ്ധ്യമതിലാ-
ത്തന്വംഗിയും വിപ്രനും
നന്ദ്യാ മുങ്ങിമയങ്ങിയങ്ങിനെ കിട-
ന്നാരൊട്ടു നേരം സുഖാൽ;
അന്നേരത്തതിഘോരമായ് ശ്രുതിപുട-
ത്തട്ടിന്നു നാരാചമാ-
കുന്നാക്കര്ക്കശകുക്കുടോൽക്കടരവം
കേട്ടൊന്നു ഞെട്ടീടിനാർ.
കണ്ണീന്നഹോ കുടുകുടെന്നൊഴുകുന്നൊരോമൽ-
ക്കണ്ണീരു കൈത്തളിരുകൊണ്ടു തുടച്ചുകൊണ്ടു്
ദണ്ഡം കലർന്ന വടിവോടിടനെഞ്ഞു പൊട്ടി-
ത്തിണ്ണം കലേശമുഖി കാമുകനോടു ചൊന്നാൾ:
"കല്യാണാംഗിജനത്തിനൊക്കെയുമഹോ!
കന്ദര്പ്പനായീടുമെൻ-
കല്യാണാലയ ജീവനാഥ, തവ ന-
ല്ലംഗങ്ങൾ ഭംഗംവിനാ
ഉല്ലാസത്തോടു കണ്ടനാളതുമുതൽ-
ക്കൊട്ടല്ല കഷ്ണിച്ചു ഞാൻ
മല്ലീസായകനെയ്ത ശല്യനിവഹം-
കൊണ്ടുള്ള ശല്യത്തിനാൽ.
ഇന്നിതൊക്കയുമഹോ! നശിച്ചുപോയ്
സുന്ദരാംഗ, തവ സംഗകാരണം;
ഇന്നിമേലിലടിയന്റെ കാന്തനായ്
നന്ദിയോടരുളണം കൃപാനിധേ!"
ഇത്ഥം കുരംഗമിഴിയാളുരചെയ്തനേരം
മുത്തങ്കുരിച്ച ധരണീസുരസംഘവര്യൻ
നേത്രം നിറഞ്ഞഥ വഴിഞ്ഞിടുമശ്രുവോടു-
മത്തന്വിയോടധരമൊന്നു നുകര്‍ന്നു ചൊന്നാൻ:
"നിയ്യിന്നു ചൊല്ലിയതുപോലലർബാണനെന്നെ-
ത്തിയ്യെന്നപോലിതുവരെയ്ക്കുമെരിച്ചു പാരം;
പൊയ്യെന്നു നീ കരുതൊലാ, മധുസാരമേറ്റം
പെയ്യുന്ന നിന്നധരമാണിതു സത്യമാണു.''
പൊട്ടുന്നൊട്ടേറെ മോദാൽ പ്രിയനുടയ സുധാ-
തുല്യമായുള്ള വാക്യം
കേട്ടാ മട്ടോന്മിഴിത്തയ്യലുമതികുതുകാൽ
ചൊല്ലിനാളല്ലലെന്ന്യേ:
“വാട്ടംവിട്ടുണ്ണുവാനിന്നടിയനുടെ മഠം-
തന്നിൽ വൈഷമ്യമെന്ന്യേ
വട്ടം കൂട്ടാം, ഭവാനങ്ങവിടമതിലണ-
ഞ്ഞുണ്ടുകൊൾകിണ്ടലെന്ന്യേ.''
വാക്കേവം വരവാണിമാർമണി വദി-
ച്ചപ്പോൾ മനസ്സിൽപ്പരം
വായ്ക്കും ദുഃഖമിയന്നു മന്ദമധരം
കൈവിട്ടു കഷ്ടം! തദാ
ദീര്ഗ്ഘാക്ഷീമണിതന്റെ മേനിമുഴുവൻ
കണ്ണീരു വര്ഷിച്ചുടൻ
ദീര്ഗ്ഘശ്വാസവുമിട്ടുകൊണ്ടഥ നട-
ന്നാനാ മഹീനിര്ജ്ജരൻ.
കാന്തത്വമേറുമൊരു കാന്തനനന്തശോകാ-
ലന്ധത്വമേറ്റവുമിയന്നു നടന്നശേഷം
പന്തൊത്ത കൊങ്കയെഴുമാകുയിൽവാണിയാളും
സ്വാന്തത്തിലേന്തുമഴലോടെഴുനേറ്റുപോയാൾ.
മാനം ചേന്നൊരു മാനിനീജനമുടി-
ക്കല്ലായ മല്ലാക്ഷിയും
സ്നാനം ചെയ്തരിയോരു വസ്ത്രവുമുടു-
ത്തഞ്ചമ്പനഞ്ചുംപടി
മീനഞ്ചുംമിഴി രണ്ടുമമ്പിലെഴുതി-
സർവ്വാംഗമമ്പോടണി-
ഞ്ഞൂനം ചെറ്റു വരാതെ തന്റെ പതിയെ
പ്പാര്‍ത്തങ്ങു പാര്ത്തീടിനാൾ.
ചിത്തംതന്നിലതീവ ചീര്‍ത്തൊരു മഹാ-
സംഭ്രാന്തിയോടദ്വിജൻ
കൃത്യം തത്ര സമസ്തവും ബത കഴി-
ച്ച മ്പോടു കാളും മുദാ
അത്യന്തം രുചിയോടുമന്നമുപദം-
ശം കൂട്ടിയുണ്ടിട്ടു തൻ-
പുത്തൻ തേന്മൊഴിതൻ പുരത്തിലുടനേ
പൂര്ണ്ണാദരം പൂകിനാൻ.
അവിരളകുതുകം കൈക്കൊണ്ടുടൻ ശങ്കകൂടാ-
തവരഥ മഹിമശ്രീമാളികാമോളിലേറി
അവിടെ വെടിതകർത്തും കൊണ്ടു കൊണ്ടാടിവാഴു-
ന്നവസരമതിൽ വന്നാനന്നു മദ്ധ്യാഹ്നകാലം.
കഷ്ടം! താപം തടിച്ചൂ, ഖരകരകരസം-
ഘങ്ങൾ തത്തിജ്വലിച്ചൂ;
ചുട്ടെല്ലാരും പകച്ചൂ, ചുഴലുമനലനി-
ട്ടെന്നപോലേ തപിച്ചൂ;
കാട്ടിൽച്ചെന്തീ പിടിച്ചൂ, ഖഗഗണമഖിലം
കൂട്ടിൽ മെല്ലെന്നൊളിച്ചൂ,
പെട്ടെന്നേവം ജ്വലിച്ചുൾക്കുടകരമഥ ന-
ട്ടുച്ച ലോകം കരിച്ചൂ.
അക്കാലമര്ക്കനുടെ രശ്മികൾ ഘോരഘോര-
മേല്ക്കുന്നമൂലമഥ ചുട്ടുകരിഞ്ഞു പാരം
അക്കാമിനീമണിയൊടൊത്തു മഹീസുരേന്ദ്രൻ
പുക്കാനുടൻ പുതുമപൂണ്ടൊരു പൂവനത്തിൽ.
വണ്ടിൻ ഗണം ബത വിരണ്ടു മുരണ്ടു മോദം-
കൊണ്ടങ്ങു നിന്നു കളിയാടിടുമാ വനത്തെ
കണ്ടോരു നേരമവനീസുരനായകൻതാൻ
വണ്ടാറണിക്കുഴലിയോടു വദിച്ചിതേവം:
"നൂറായിരത്തിലധികം തരുസംഘവും ന-
ല്ലാറായൊലിക്കുമവതൻ മലർതന്റെ തേനും
വേറായിടാതതു കുടിച്ചു പുളച്ച വണ്ടി-
ന്നാരാവവും ബഹുമനോഹരമേണനേത്രേ!
തണ്ടറെയുള്ള തരുണീജനമൊക്കെ ലജ്ജ-
പൂണ്ടാദരത്തൊടണിയും മണിലൌലി മാലേ!
കണ്ടാലുമീയുപവനം, വരിവണ്ടു പൂന്തേ-
നുണ്ടാല ശീലയുമകന്നു കളിച്ചിടുന്നൂ.
അര്‍ക്കന്റെ രശ്മികൾ തടുത്തു പടുത്വമോടു
തിക്കിത്തിരക്കിയിടതിങ്ങി വിളങ്ങിടുന്ന
ചൊൽക്കൊണ്ട വൃക്ഷമതിനുള്ള സുമങ്ങൾ ഗന്ധം
ദിക്കൊക്കെയും ബത നിറഞ്ഞു ചമഞ്ഞിടുന്നു.
വണ്ടായ ഞാണൊലിയുമുണ്ടിഹ, പൂശരങ്ങൾ
പൂണ്ടോരു വൃക്ഷഗണതൂണിയുമുണ്ടു പാര്‍ത്താൽ,
വണ്ടാർകചേ, പവനനാകിയ തേരുമുണ്ടു;
തണ്ടാർശരന്റെ രണഭൂമിയതാണിതല്ലോ.
മാന്യത്വമേറുമൊരു മന്മഥദേവനേറ്റം
സാന്നിദ്ധ്യമോടരുളുമീസ്സുമവാടിതന്നെ
ഇന്നന്തരംഗമതിലോര്ക്കിൽ വനത്തിൽവെച്ചി-
ട്ടൊന്നാന്തരം തരളകോമളപത്മനേത്രേ!
ഇന്നുഷ്ണലേശവുമഹോ മഷിയിട്ടു നോക്കി-
യെന്നാലുമങ്ങു കിടയാതെഴുമിപ്രദേശേ
കുന്ദാദിപുഷ്പതളിർ ചെന്നു പറിച്ചു തല്പം
നന്നായ്ച്ചമച്ചഥ രസിച്ചു വസിച്ചിടേണം.''
മലർശരസമനാകും വിപ്രനേവം കഥിച്ചാ
മലർമകൾസമയാകും മാനിനീമൌലിയോടും
മലർനിവഹമറുപ്പാൻ മാലകന്നീടുമോമ-
ന്മലയപവനനേറ്റങ്ങാസ്ഥയാ യാത്രയായാൻ.
കാരോവിധം സുമഗണം പരിചിൽപ്പറിച്ചു-
മോരോവിധം വെടിപറഞ്ഞു പരം ഹസിച്ചും
പാരാതെ മോദഭരമുള്ളിലതീവ വാച്ചും
ചോരുന്ന പൂമ്പൊടികൾ കണ്ടഥ കണ്ണടച്ചും
എത്തിച്ചുനിന്നു ചില പൂങ്കുലയിൽപ്പിടിച്ചും
പുത്തൻപ്രസൂനനിവഹം മുടിയിൽ ധരിച്ചും
അദ്ധ്വാനമായതുനിമിത്തമഹോ കിതച്ചു-
മത്യന്തമന്ദത കലര്‍ന്നവരും ഭവിച്ചു. (യുഗ്മകം)
കാലും കരങ്ങളുമഹോ! സുതരാം കുഴഞ്ഞൂ,
ചാലേ മുഖത്തിലഥ ഘര്‍മ്മജലം നിറഞ്ഞൂ;
നീലാക്ഷിയും ദ്വിജനുമന്നു മനം കരിഞ്ഞൂ,
ലീലാവിനോദനവശാലധികം വലഞ്ഞൂ.
പാരാതേ പങ്കജത്തിൻ പരിമളമഴകോ-
ടാസ്വദിച്ചാസ്വദിച്ചി-
ട്ടാരാലാരൂഢമോദാലമരുമൊരരയ-
ന്നങ്ങൾനാദങ്ങൾകൊണ്ടും
പാരം മിന്നുന്ന വെള്ളസ്ഫടികമൊടെതിരാ-
യുള്ള വെള്ളങ്ങൾകൊണ്ടും
ചാരുത്വം ചേര്‍ന്ന പത്മാകരതടമതില
ങ്ങെത്തിനാരത്തലോടെ.
വെള്ളത്തിങ്കൽപ്പതിച്ചൂ, വെളുവെളെ വിലസും
താമരപ്പൂ പറിച്ചൂ,
കള്ളം വിട്ടൂളവെച്ചൂ, കലിതരസമുടൻ
തമ്മിലെത്തിപ്പിടിച്ചൂ;
ഉള്ളിൽത്തോഷം തടിച്ചൂ, പൊടുപൊടെയുടനേ
കൈകൾ കൊട്ടിത്തുടിച്ചൂ,
പൊള്ളും താപം ശമിച്ചൂ, പുതുമയൊടവര-
ന്നേവമെല്ലാം കളിച്ചൂ.
ആറിൽനിന്നഥ കരേറി വേഗമോ-
ടീറനൊക്കെയഥ മാറി നന്മയിൽ
ചാരുവാകുമൊരു പുഷ്പമെത്തമേ-
ലേറിനാരവർകളേറിടും മുദാ.
സരസിജനികരത്തിൻ സാരസൌരഭ്യമോടേ
സരസമണയുമോമൽക്കാറ്റുമേറ്റേറ്റുകൊണ്ടു്
അരിയൊരധരബിംബം മന്ദമന്ദം നുകർന്നും
പരമരസമിയന്നാക്കാമുകന്മാർ കിടന്നാർ.
അന്യൂനാഭ കലര്ന്നിടുന്നൊരവർതൻ
ചിത്തത്തിലത്യന്തമാ-
യന്യോന്യം വളരുന്ന രാഗവിഭവം
മങ്ങാതൊതുങ്ങായ്കയാൽ
ചിന്നിച്ചിന്നിയശേഷദിക്കുകളിലും
വ്യാപിച്ചുവെന്നിങ്ങിനെ-
ത്തോന്നുമ്മാറുടനന്തി വന്നഖിലദി-
ക്കൊപ്പം ചുമപ്പിച്ചുതേ. .
അന്തണേന്ദ്രകുലമൌലിതാനുമി-
ങ്ങന്തി വന്നു പരമെന്നറിഞ്ഞുടൻ
ഹന്ത! ശോകമൊടു ബന്ധുരാംഗിയെ-
ച്ചന്തമോടഥ പിരിഞ്ഞുപോയിനാൻ.
കനാൽക്കണ്ണിയുമാത്തമോദമഴകിൽ-
പൂഞ്ചായൽ കെട്ടീട്ടതിൽ-
ച്ചിന്നും ഗന്ധമെഴും സുമങ്ങളരയിൽ
പൂഞ്ചേല കാഞ്ചീഗുണം
പൊന്നിൻ തോടകൾ വെഞ്ചിലമ്പുവലയം
ഞാത്തുള്ള മൂക്കുത്തിയും
മിന്നുമ്മാറഴകോടണിഞ്ഞു പതിയെ-
ക്കാത്ത പാര്ത്തീടിനാൾ.
വേണ്ട കൃത്യമഖിലം കഴിച്ചു ചൊൽ-
ക്കൊണ്ടിടുന്ന വസുധാസുധാശനൻ
ഉണ്ടു കാന്തയുടെ പത്തനത്തിലുൾ-
ക്കൊണ്ടു വേഗമൊടു ചെന്നുകേറിനാൻ.
കഴിഞ്ഞനാൾ രാത്രിയിലെന്നപോലേ
വഴിഞ്ഞ മോദാലവർ പിന്നെയന്നും
തഴച്ചിടും കാമരസത്തൊടൊന്നു -
മൊഴിച്ചിടാതെന്തു കഴിച്ചതില്ല?
സദാശയൻ സാരസബാണതുല്യ-
നുദാരശീലൻ ധരണീസുരേന്ദ്രൻ
നിദാനവും നീരജനേത്രയോടും
മുദ്രാ രമിച്ചാൻ പരിചോടിവണ്ണം.
പാരാതേവമൊരാണ്ടു പോയ സമയം
സംവത്സരം ദീക്ഷചെ-
യ്താരൂഢപ്രമദത്തോടാത്തടിയനും
ഭൃത്യവ്രജത്തോടുമായ്
പാരം മോടിയൊടും പയോജവിശിഖൻ
താൻതന്നെയെന്നോര്ത്തുകൊ-
ണ്ടാരോമൽക്കളവാണിതന്റെ ഭവനം
പ്രാപിച്ചു ഭംഗംവിനാ
തെളിഞ്ഞുകൊണ്ടങ്ങിനെ കൈകൾ വീശി-
തെളിഞ്ഞ മോദാലവനെത്തിയപ്പോൾ
തെളിഞ്ഞുടൻ തേൻമൊഴി കുന്തമേകി-
ക്കളഞ്ഞുപോലക്കഴുവേറിതന്നെ.
വായ്ക്കും വൻക്രോധമോടാത്തുടുതുടെ വിലസും
വട്ടദൃഷ്ടിത്തടത്തേ-
ലൂക്കോടേ മൂർഖനാമത്തടിയനുടനുടൻ
വിപ്രനെക്കെല്പൊടപ്പോൾ
നോക്കിക്കൊണ്ടാശു പൊണ്ണത്തടി കുടുകുടെ വേര്-
ത്താര്‍ത്തു ചിത്താര്ത്തിയോടും
നോക്കിക്കോയെന്നു ചൊല്ലിബ്ഭടരൊടുമവിട-
ന്നന്നു വേഗം നടന്നാൻ.
ശല്യം കൂടാതെ പിന്നെശ്ശശധരമുഖിയും
ശാരദോൽഫുല്ലപത്മം
വെല്ലും നല്ലാനനശ്രീ കലരുമൊരു മഹീ-
ദേവനും മന്ദമെന്ന്യേ
മല്ലീബാണന്റെ കേളിയ്ക്കഴകിനൊടൊരുമ-
പ്പെട്ടുകൊണ്ടാറുമാറും
കൊല്ലം വാണാർ സുഖിച്ചങ്ങിനെ കുമുദിനിയോ-
ടിന്ദുതാനെന്നപോലേ.
അക്കാലത്തൊരു നാളിലായവരളി-
ന്ദംതന്നിൽ വാഴുംവിധൌ
ദുഷ്കാലം പ്രഭവിക്കയാലൊരു പുമാൻ
പാഞ്ഞങ്ങണഞ്ഞിട്ടഹോ!
ഉൾക്കൊള്ളും പരിതാപമോടു നിതരാം
പ്രക്ഷീണനായ് ഭൂസുരൻ
തൽക്കാലിങ്കലൊരോലയിട്ടുടനവൻ
ഭംഗ്യാ വണങ്ങീടിനാൻ.
കണ്ണുനീരൊഴുകിടുംപടിയ്ക്കവൻ
തിണ്ണമായതുമെടുത്തുനോക്കിനാൻ;
ദണ്ഡമേറ്റമഥ വാച്ചു ഭൂമിയിൽ-
ദ്ദണ്ഡമെന്നതുകണക്കെ വീണുപോൽ.
കാന്തൻ മറിഞ്ഞു ഭുവി വീണതു കണ്ടനേരം
സ്വാന്തം നിറഞ്ഞഴലൊടായവളും പതിച്ചാൾ:
ചന്തം കലർന്നു ബത! ധൈര്യമതെന്നുവെച്ചാ-
ലെന്തെന്നറിഞ്ഞ മധുവാണികൾ മന്നിലുണ്ടോ?
ഭൃത്യൻ തദാ ബഹുലശീതതരോപചാര-
മത്യന്തവേഗമൊടു ചെയ്ത ദശാന്തരാളേ
ചിത്തം തെളിഞ്ഞവനിദേവനുമേറ്റു കാന്ത
ഗാത്രം തളർന്നഥ പതിച്ചതു കണ്ടു ചൊന്നാൻ:
“എന്തെന്തു നമ്മുടയ കാന്ത പതിപ്പതിന്നു
ബന്ധം മഹാകഠിന"മെന്നവനോതിയപ്പോൾ
"സന്താപമോടു തവ ദുഃഖമഹോ! പൊറാഞ്ഞു
ചന്തത്തിൽ വീണിതിവ''ളെന്നു പറഞ്ഞു ഭൃത്യൻ.
മഹീസുരേന്ദ്രൻ നിജദുഃഖമൊട്ടു-
മഹോ! സഹിക്കാഞ്ഞവളത്തലോടേ
മഹീതലേ വീണതു കണ്ടനേരം
മഹാമനസ്താപമൊടേവമോര്ത്താൻ:
"അരനിമിഷവുമിപ്പോളെന്റെ ദുഃഖം പൊറാഞ്ഞു-
ള്ളുരുകിയുരുകി വീണീടുന്നൊരിത്തന്വിതന്നെ
ഹര ഹര ഹര! കഷ്ടം! ദൈവമേ! വേർപിരിഞ്ഞി-
ട്ടരിമയൊടു ഗമിക്കുന്നെങ്ങിനേ ഭംഗമെന്ന്യേ?"
പരമഥ വിലപിച്ചും പാരമോതിത്തൊഴിച്ചും
കരുണജലമൊലിച്ചും കാന്തതൻ മൈ നിനച്ചും
ഉരസി പരമടിച്ചും നാസ ... ... ... ... ... ...
... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ...
പരിചിനൊടതു കേട്ടാഭൃത്യനെബ്ഭൂസുരേന്ദ്രൻ
പെരുകിന പുരുകോപാൽ നോക്കിനാൻ രൂക്ഷരൂക്ഷം;
തരമൊടൊരു കണക്കിൽ തത്ര ബന്ധുക്കളെല്ലാം
സരസമവനെയപ്പോൾ സാന്ത്വനംചെയ്തുമോദാൽ.
ഒരുവിധമതിഘോരമായ ധൈര്യം
കരളിലുടൻ കരുതിദ്ധരാസുരേന്ദ്രൻ
അരിയൊരു ഗുരുവാകുമംബതൻ നൽ-
ചരണയുഗം തൊഴുതാനതിവ ഭക്ത്യാ.
നന്ദിയോടവിടെ രണ്ടു വാസരം
ഖിന്നയായ് ബത! വസിച്ചനന്തരം
സാന്ദ്രമാകിയ സുഖം കലര്‍ന്നു ചെ-
ന്നിന്ദ്രലോകമതിൽ വാണിതംബയും.
ശേഷക്രിയാദികൾ സമസ്തവുമാശു ചെയ്ത -
ശേഷം വിശേഷതരമാകിയ വട്ടമോടേ
ഘോഷിച്ചു പിണ്ഡമതു തത്ര കഴിച്ചു ദീക്ഷാ-
വേഷം ധരിച്ചു വിരവോടവനീസുരേന്ദ്രൻ.
അടിത്തനുവാൾക്കുള്ളോ-
രത്തലെല്ലാമകത്തുവാൻ
തത്രനിന്നു മഹീദേവൻ
പത്രമൊന്നു കുറിച്ചുപോൽ :
"ബാലേ, മജ്ജനനിക്കു ദണ്ഡമതിയാ-
യുണ്ടെന്നെഴുത്തമ്പിലെൻ-
ചാലേ കിട്ടുകകാരണാലധികമായ്
സംഭ്രാന്തിയും പൂണ്ടുടൻ
മാലേറും മനമോടു മാനിനി, പിരി-
ഞ്ഞേൻ ഞാനിതെല്ലാം നിന-
ച്ചോലും ശോകമൊടല്പമപ്രിയലവം
തേടൊല്ല പേടേക്ഷണേ!
യാത്രയ്ക്കു നീയനുസരിക്കുകയില്ല തെല്ലും
ചീര്‍ത്തോരു ശ്ലോകമതുകൊണ്ടഹമേവമെല്ലാം
ഓര്ത്തപ്പൊളമ്പിനൊടു യാത്രയുരച്ചതില്ലെൻ -
താര്ത്തേൻമൊഴീമകുടമേ, കൃപവേണമെന്നിൽ."
വിപ്രവര്യനവൾക്കായി-
ട്ടിപ്രകാരം കുറിച്ചുടൻ
അല്പേതരം ശോകമോടു-
മപ്രദേശേ വസിച്ചുപോൽ.
സരസീരുഹബാണവൈഭവത്താ-
ലൊരു നാളിങ്കലഹോ! ധരാസുരേന്ദ്രൻ
കരിവാർ വരവേണിതന്നെയോര്ത്തി-
ട്ടുരുതാപം സഹിയാഞ്ഞുരച്ചിതേവം:
"മന്ദം ചഞ്ചലമെന്നിയേ മണമെഴും
കാറ്റഗ്നിതൻ ബന്ധുവാ-
ണെന്നും ചന്ദനമങ്ങു പാമ്പുകളഹോ!
പാര്‍ക്കുന്ന ദിക്കെന്നതും
മിന്നും ചന്ദ്രികയോടുദിച്ചുയരുമാ-
ക്കുന്നിങ്കലങ്ങേറ്റവും
മിന്നും ചന്ദ്രനഹോ! വിഷൌഘസഹജൻ-
താനെന്നുമോര്ത്തോര്ത്തുപോൽ.
മാത്രയ്ക്കു മാത്രയ്ക്കതിയായിടുന്ന
ചീര്ത്താമയം പൂണ്ടൊരു ഭൂസുരന്റെ
ഉൾത്താപമേതാണ്ടൊരു മട്ടിലെല്ലാം
പ്രീത്യാ കളഞ്ഞാനഥ ബന്ധുവർഗ്ഗം.
ഭൃത്യൻതാനങ്ങു ഭൂമീസുരവരമണിയെ-
ക്കൊണ്ടുപോയോരുശേഷം
പുത്തൻതേൻവാണിയാളും നിജപതിയോടഹോ!
ശൂന്യമായ്മന്നിടത്തിൽ
അത്യന്തം കാറ്റു തട്ടിപ്പരിചിനൊടു പതി-
ച്ചോരു മുല്ലയ്ക്കു തുല്യം
ചിത്തംതന്നിൽക്കെടാതുള്ളൊരു കെടുതിയൊടും
കിഞ്ചിലന്നാൾ കിടന്നാൾ.
ആളുന്ന ശോകമൊടു ഭൂമിതലേ കിടക്കും
നാളീകപത്രമിഴിമാർമണിയെത്തദാനീം
ആളീജനങ്ങളുടനാശയമായതിങ്കൽ-
ക്കാളീടുമത്തലൊടു കണ്ണുകൾകൊണ്ടു കണ്ടാർ.
* * *
(അപൂര്‍ണ്ണം)
മ്പേറും കുചം പേറിടും
കുന്നിൻനന്ദിനി, കുന്ദബാണനു കൊല-
ക്കേസൊന്നു പാസായതിൽ
ഒന്നാംസാക്ഷിണിയായ നീ കനിവെഴും-
വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നിൽപ്പെരുമാറണേ! പെരുമന-
ത്തപ്പന്റെ തൃപ്പെൺകൊടി!
പുരന്ദരൻ തൻ പുരമങ്ങു ദൂരെ-
പറന്നു പോകും മലയാളദേശ
പിറന്നുപോൽ പണ്ടൊരു ഭൂമിദേവൻ
പരം നതാംഗീജനകാമദേവൻ.
സുദതിമാർ മണിമാർ മനതാരില-
ങ്ങുദിതകൌതുകമോര്ത്തു വസിച്ചിടും
മദനസുന്ദരനാമവനങ്ങു പേർ
മദനകേതനനെന്നു ഭവിച്ചുപോൽ.
പുരുഷന്നിഹ വേണ്ടുന്ന
പുരുസൽഗുണമൊക്കെയും
പരിചോടെഴുമാ വിപ്രൻ
പരിശോഭിച്ചിതേറ്റവും.
ക്ഷോണിക്കുള്ളിൽ പ്രസിദ്ധപ്പെടുമഖിലകലാ-
വല്ലഭന്മാർ ധരിക്കും
മാണിക്യക്കല്ലുപോലങ്ങിനെ വിലസിടുമാ-
ബ്ഭൂസുരൻ ഭാസുരാംഗൻ
വാണിക്കുള്ളാഗ്ഗുണത്താൽ ഗുരുവിനെയുമുപാ-
യങ്ങൾകൊണ്ടങ്ങു സാക്ഷാൽ
ചാണക്യൻ തന്നെയും വെന്നഥ സുരപുരിയോ-
ടൊത്തൊരില്ലത്തിരുന്നാൻ.
ഉരുതരചരിതോഷം പൂണ്ടു വാഴുന്ന കാല-
ത്തൊരു ദിനമഴകേറും പൂരമമ്പോടു കാണ്മാൻ
പരമസഖികളോടങ്ങൊത്തുടൻ കീർത്തിപൊങ്ങും
പരമശിവപുരത്തേയ്ക്കായവൻ പോയി വേഗാൽ.
കാലേ കാളും പ്രമോദം ശിവപുരിയിലണ-
ഞ്ഞമ്പൊടാശ്ശംഭുതൻ തൃ-
ക്കാലേറെബ്ഭക്തിപൂര്വ്വം തൊഴുതു രസികലോ-
ക്കാല്യനാമദ്വിജേന്ദ്രൻ
മാലേതും ചേർന്നിടാതങ്ങിനെ സഖികളൊടും
കൂടി വന്മോടികൂട്ടി-
ച്ചാലേ പൂരങ്ങളും കണ്ടഥ തരുണികളെ-
ത്തേടിനാനാടലെ.
അന്നേരത്താ ദ്വിജേന്ദ്രൻ കമലശരകളി-
പ്പൊയ്കയോയെന്നു ചിത്തേ
തോന്നീടും മാറു തോഴീനികരമൊടൊരുമി-
ച്ചാസ്ഥയാ സ്വസ്ഥയായി
ചിന്നിടും കാന്തി തേടും മണിഗണകൃതമാം
വേദികാമദ്ധ്യഭാഗേ
നിന്നീടുന്നോരു മീനാക്ഷികൾകുലമണിയെ-
ക്കണ്ടുപോലിണ്ടലെന്ന്യേ.
ചോദിച്ചു പിന്നെയവൾ തന്നുടെ വാര്‍ത്തയെല്ലാം
വേദിച്ചു ധന്യവരനാം ധരണീസുരേന്ദ്രൻ
വാദിച്ചിടാതെ സഖിമാരൊടുമൊത്തു പാരം
മോദിച്ചിടുന്നപരവേദിയിലേറി നിന്നാൻ.
ശൃംഗാരയോനിസമനായി വിളങ്ങിടുന്ന
ശൃംഗാരനീരനിധിയാമവനെത്തദാനീം
തുംഗാനുമോദലഹരീപരിമഗ്നയായി-
ബ്ഭംഗ്യാ തെളിഞ്ഞവളുമാദരവോടു കണ്ടാൽ.
അത്യാഗ്രഹം പൂണ്ടവനാരതെന്നു-
മോര്ത്താശ്ശശാങ്കാനന നിന്നിടുമ്പോൾ
അത്യന്തഗൂഢം സഖ്വിമാരവൻതൻ
വൃത്താന്തമെല്ലാം വിവരിച്ചു ചൊന്നാർ.
പിന്നെയങ്ങലർശരാഗ്നിതപ്തരായ്
പിന്നെയൊന്നുമറിയാതെകണ്ടഹോ!
അന്നു തമ്മിലഥ കണ്ടു കണ്ടുകൊ-
ണ്ടുന്നതപ്രമദമോടു നിന്നുപോൽ
അന്നല്പനേരമഥ കെല്പൊടു പോയശേഷം
കന്ദര്പ്പവൈരിയുടെ പൂരവുമാശു നിര്‍ത്തി
വന്നുല്ലസിക്കുമഴൽപൂണ്ടവർതന്റെ കണ്ണിൽ
നിന്നില്ല തെല്ലുമതിയായിടുമശ്രുപൂരം.
പിരിഞ്ഞുപോമെന്നൊരു ശോകമൂലം
കരഞ്ഞുകൊണ്ടത്തറതന്നിൽ നിന്നും
ഇറങ്ങിനിന്നാരഥ മന്ദമന്ദം
കുരംഗശാബാക്ഷി മഹീസുരന്മാർ.
നിങ്കൽക്കെല്പൊടു രാഗമുണ്ടിഹ നമുക്കെ-
ന്നങ്ങു തോന്നിക്കുവാൻ
കൊങ്കക്കുന്നിലെഴുന്ന കുങ്കുമരസം
തൻകയ്യുകൊണ്ടങ്ങിനെ
ശങ്കിയ്ക്കാതുടനങ്ങെടുത്തു ഹൃദയേ
വെച്ചീടിനാളുല്ലസൽ-
തിങ്കൾക്കാന്തി കവര്‍ന്ന ചാരുമുഖിയാ-
ളന്നാളമന്ദാദരം.
ശോകാന്ധയായ് രസികനാമവനുള്ളൊരംഗ-
ശ്രീകാന്തിപൂരമഥ കെല്ലൊടു കണ്ടുകൊണ്ടു്
രാഗാതിരേകവിവശീകൃതചിത്തയായി
നാഗാധിരാജനടയാൾ നടകൊണ്ടു മന്ദം.
പൂര്ണ്ണചന്ദ്രമുഖി പിന്നെ മന്ദിരേ
പൂര്ണ്ണശോകമൊടണഞ്ഞനന്തരം
ദണ്ണമാണിഹ നിതാന്തമെന്നഹോ!
പൊണ്ണനായ പതിയോടു ചൊല്ലിനാൾ.
അഞ്ചാതെ കോപരസമോടു വലിച്ചുതൂകും
പഞ്ചായുധാസ്ത്രഗണമേറ്റു വലഞ്ഞു പാരം
പഞ്ചാരവാണിമണിയാൾ യുഗതുല്യമാകു-
മഞ്ചാറു നാളഴലൊടങ്ങു കഴിച്ചുകൂട്ടി.
"ഇന്നു രാഗമിയലുന്നതുണ്ടു മമ നിന്നി'-
ലെന്നതറിയിക്കുവാൻ
കുന്നുപോലെ വിലസുന്നൊരാഗ്രഹമെഴുന്ന
തന്നുടയ മാനസം
സുന്ദരീമണിയിൽ വെച്ചു പാരമെരിയുന്ന
ശോകമൊടു തത്ര ത-
ന്മന്ദിരംപ്രതി ഗമിച്ചു മന്ദമതിമാന്യ-
നായൊരു മഹീസുരൻ.
ഇല്ലത്തന്നഥ ചെന്നു കിഞ്ചന കഴി-
ഞ്ഞപ്പോളനംഗന്റെ നൽ-
ശല്യത്താൽ മമ ശങ്കയില്ല മരണം
വന്നീടുമെന്നോര്ത്തവൻ
അല്ലൽപ്പെട്ടളിവേണിതൻ നിലയനം
പ്രാപിയ്ക്കുവാൻ വ്യാജവും
ചൊല്ലിപ്പുഷ്ടജവാൽ പുറത്തഥ പരു-
ങ്ങാതങ്ങിറങ്ങീടിനാൻ.
നന്ദിച്ചങ്ങു വെളുത്ത വാവിൽ വിലസും
ചൊൽക്കൊണ്ടിടും രാത്രിയാ-
മിന്ദുശ്രീമുഖിതന്റെ നല്ല വദനം-
പോലന്നു മാലെന്നിയേ
ഇന്ദ്രൻതന്നുടെ ദേശമായതിലനം-
ഗൻതന്റെ സേനാനിയാം
ചന്ദ്രൻതന്നുടെ ശോഭയോടുമതുകാ-
ലത്തിങ്കലെത്തീടിനാൻ.
എരിഞ്ഞ തീക്കട്ടയതെന്നപോലേ
ചൊരിഞ്ഞിടും ചന്ദ്രികയേല്ക മൂലം
നിറഞ്ഞ കാമാഗ്നി പിടിച്ചു പാരം
കരഞ്ഞുകൊണ്ടായവനാശു പോയാൻ.
പാരം ദീനതപൂണ്ടനന്തരമവൻ
മാര്‍ഗ്ഗേ മനോരാജ്യമ-
ങ്ങോരോന്നങ്ങിനെ ചിന്തചെയ്തവൾഗൃഹം
പ്രാപിച്ചുമന്ദാദരം
ചാരത്തുള്ള തടാകവാരിയതിനാൽ
താപം കളഞ്ഞായതിൻ
തീരത്തിൽ കുളിർകാറ്റു കൊള്ളുവതിനായ്
ചെന്നങ്ങിരുന്നീടിനാൻ.
ആവിര്മ്മോദേന പാരം പരിമളമിളകും
പത്മിനീതീരദേശേ
മേവും നല്ക്കാറ്റുമേറ്റങ്ങിനെ വിമലരസം
ചേര്ന്നിരിക്കുന്നനേരം
പൂവമ്പൻ കോരിവാരിച്ചൊരിയുമലർശരം
കൊണ്ടെഴുന്നേറ്റു മങ്ങി-
പ്പൂവെല്ലുംഗാത്രി മേവും പുരിയിലുടനണ-
ഞ്ഞീടിനാനാടലെന്ന.
അന്നേരമങ്ങു മണിമച്ചിനകത്തു മേവും
തന്വംഗിയെപ്പരിചിനോടൊരു നോക്കു കണ്ടാൻ;
ധന്യൻ ധരാസുരനനന്തരമന്ധനായി
നിന്നീടിനാനൊരു വിനാഴിക പാവപോലെ.
പിന്നിടാപ്പീനതുംഗസ്തനിയുടെ മണിമ-
ച്ചിന്നകംതന്നിൽ മോദാൻ
നിന്നീടുന്നോരു ചൊണ്ണത്തടിയനെ വിരവിൽ
കാണ്കയാൽ ശങ്കയോടേ
മാന്ന്യശ്രീമാൻ മഹീനിര്ജ്ജരനഥ നിതരാം
ഗൂഢമായോരു വാതിൽ-
പ്പിന്നിൽ ചെന്നിട്ടൊളിച്ചിങ്ങിനെ പരമഴലോ-
ടന്തരാ ചിന്തചെയ്താൻ:
"ബാധിയ്ക്കും മാരപീഡാപരവശതരയാം
ബാലതൻ ചിത്തമൊട്ടും
ബോധിക്കാതേ ചടഞ്ഞങ്ങിനെ മരുവുമവൻ
പോകുമോ പോകയില്ല;
സാധിക്കാ സർവ്വകാര്യങ്ങളുമിതി കരുതീ-
ടുന്നു ഞാൻ വന്നതിപ്പോ-
ളാധിക്കായ്ത്തീര്ന്നു കഷ്ടം!" പലതുമിവയവൻ
പാർത്തുടൻ പാര്‍ത്തിടുമ്പോൾ.
ഇട്ടിക്കണ്ടപ്പനേക്കാളും
വിഡ്ഡിയായുള്ള മറdറവൻ
പെട്ടന്നുറങ്ങുവാൻ ബദ്ധ-
പ്പെട്ടന്നേവം പറഞ്ഞുപോൽ:
"സാരം ചേര്‍ന്നൊരു മൽപ്രിയാപ്രിയസഖീ-
പ്രൌഢാംഗനാരത്നമേ!
സാരംഗാക്ഷി, കുറച്ചുറങ്ങുവതിനായ്
ദശാകേന പോകുന്നു ഞാൻ:
പാരം മണ്ഡമിയന്നിടുന്നിവളെ നീ
പാലിച്ചുകൊണ്ടങ്ങിനെ
സ്വൈരം വാഴുക, വന്നിടാം വനിതമാർ -
ഭൂഷേ, നിമേഷേണ ഞാൻ.
കൃഷ്ണമേഘനിഭവേണിമാർ തൊഴും
കൃഷ്ണസാരമിഴിമാർകുലോത്തമേ!
ഉഷ്ണമായതിഹ പാരമാകയാൽ
കഷ്ണമാണിഹ കിടന്നുറങ്ങുവാൻ."
ചിക്കന്നിവണ്ണമുരചെയ്തൊരു ചിക്കുപായ
വെക്കം പുറത്തവനെടുത്തഥ നീര്‍ത്തിയിട്ടു
പോര്ക്കെന്നപോലതിൽ മലച്ചുകിടന്നു പാരം
കൂർക്കംവലിച്ചു കുടിലാകൃതിയാമവൻ താൻ.
തങ്കപ്രകാശമിയലും തനുഗാത്രിതന്റെ
തിങ്കൾപ്രസന്നമുഖിയാം സഖിയങ്ങു മോദാൽ
വങ്കത്തമേറുമവനങ്ങു ശയിച്ചശേഷം
ശങ്കിച്ചിടാതെ കതകും പരിചോടടച്ചാൾ.
പൊണ്ണൻ നടന്നു കതകിപ്പൊളടച്ചുവെന്നു
തിണ്ണന്നെരിഞ്ഞഴലൊടമ്പിലടുത്തനേരം
കണ്ണാടിവാതിലുടയോരു ജനേല കണ്ടാൻ
കണ്ണാലെ കാമസമനായൊരു ഭൂമിദേവൻ.
വമ്പത്തമേറും വസുധാസുരേന്ദ്രൻ
കുംഭസ്തനിക്കുള്ള വിലാസമെല്ലാം
അമ്പിൽ തഥാ കാണുവതിന്നൊരോമൽ-
സ്തംഭത്തെ മങ്ങാതെ മറഞ്ഞുനിന്നാൻ.
അപ്പൊയ്ത്താരമ്പനെയ്തിട്ടൊരു ശരഗണമോ-
യെന്നു തോന്നുന്ന നൽപ്പൂ-
തല്പത്തിങ്കൽ ശയിക്കുന്നൊരു ശശിമുഖിയെ-
ച്ചേടിമാരോടുകൂടി
വിപ്രോത്തംസൻ വിളങ്ങീടിന വിപുലരസം-
കൊണ്ടു വിങ്ങീടുമോമൽ-
ബ്ബാഷ്പത്താലങ്ങണിഞ്ഞീടുമൊരണിനയനം-
കൊണ്ടുടൻ കണ്ടുവല്ലോ.
അവരുടെ ലീലകളെല്ലാ-
മവിരളകുതുകം കലര്‍ന്ന കനിവോടെ
അവനഥ നോക്കിക്കൊണ്ട-
ങ്ങവിടെ വസിച്ചാനതീവ ഗൂഢേന.
കല്യാണിമാർമൌലിയാകും
കല്യാണാംഗിയതാമവൾ
ചൊല്ലെഴും സഖിമാരോടു
ചൊല്ലി നാളപ്പൊൾ മെല്ലവേ
"പണ്ടാ മഹേശ്വരമഹോത്സവമായതിങ്കൽ
കണ്ടോരു മാരസമനായ മഹീസുരന്നു്
ഉണ്ടോ മനസ്സിലഭിലാഷമതെങ്കിലോർത്തു-
കണ്ടാലു,മായതറിവാകണമാളിമാരേ!
പെയ്യുന്ന മാരിയതുപോലെ ശരങ്ങൾ കോപി-
ച്ചെയ്യുന്നു മാരനുടനെന്നുടലിങ്കലെല്ലാം;
തിയ്യെന്നപോലതുനിമിത്തമുദിച്ചു താപം
വയ്യിന്നെനിക്കിഹ സഹിപ്പതിനാളിമാരേ!''
"ബാലേ, സംഗീതലീലേ, സരസിജമിഴിമാർ
മൌലിയിൽ ചേർത്തു ചാര്‍ത്തും
മാലേ, മാലേതുമിപ്പോൾ മനസി കരുതൊലാ
മാന്യയാകുന്ന നിന്നെ
ചാലേ കണ്ടന്നുതൊട്ടങ്ങിനെ കുസുമശരൻ
തൂകിടും കൂത്ത ശസ്ത്ര-
ത്താലേറെച്ചുട്ടുനീറീട്ടവനു ധൃതിബലം
മായുമാറായി നൂനം."
ഇത്തരം സഖി പറഞ്ഞനേരമ-
സ്സത്തമൻ ദ്വിജകുലോത്തമോത്തമൻ
"സത്യമാണിവർ പറഞ്ഞതൊക്കെ"യെ-
ന്നോര്‍ത്തു മാനസമതിൽ സവിസ്മയം.
അന്നയാനകൾശിരോമണിയാകും
മാന്യയാമവളനംഗശരത്താൽ
ഖിന്നയായ് സഖികളോടു തദാനീം
പിന്നെയും പലതുമാശു പറഞ്ഞാൾ:
"കുന്തത്താൽ മമ ദേഹമാസകലവും
കുത്തീട്ടതിൻമേലുമേൽ
ചന്തത്താൽ മുളകങ്ങരച്ചുടനുടൻ
തെറ്റന്നു പറ്റിക്കയോ?
ചെന്തീയിൻ കനൽ വാരി മേൽച്ചൊരികയോ?
ഹാഹാ! വിഷം തേയ്ക്കയോ?
എന്തയ്യോ! പരിതാപമിന്നിതു കള-
ഞ്ഞീടാൻ തുനിഞ്ഞീടുവിൻ!"
ക്ലേശം പൂണ്ടുഴലുന്ന കേഴമിഴിതൻ
വാക്യങ്ങൾ കേട്ടേറ്റുടൻ
വീശം പോലുമാന്തിയാതെ സഖിമാ-
രെല്ലാം സഖേദം തദാ
വീശി നല്ല പനീരുവീശിയതുകൊ,-
ണ്ടെന്നല്ലഹോ! പിന്നെയും
വീശി വീതവിളംബനം വിശറി കൈ-
ക്കൊണ്ടും വികുണ്ഠാദരം.
"വടിഞ്ഞീടും കാമജ്വലനനി-
ലെരിഞ്ഞെന്റെ ഹൃദയം
പൊടിഞ്ഞീടുന്നയ്യോ! രമണ, ക-
രുണാസാഗര, ഭവാൻ
വെടിഞ്ഞോ ഹാഹാ! മാ"മിതി പല
പറഞ്ഞെങ്ങിനെ കര-
ഞ്ഞുടൻ ജാതാതങ്കം പൊടുപൊടെ-
യുരുണ്ടാളവളഹോ!
അന്നകിശോരനടയാളഴൽ പൂണ്ടു പാരം
മന്നിൽ കിടന്നുടനുരുണ്ടതു കണ്ടനേരം
ഇന്നി ക്ഷമിക്കുക ഞെരുക്കുമതെന്നുറച്ചു
ധന്യക്ഷമാസുരനസാരമുടൻ നടന്നാൻ.
"അപ്പൊണ്ണനെന്നെബ്ബത കണ്ടുവെന്നാ-
ലിപ്പെണ്ണിനുണ്ടാകുമനര്ത്ഥ"മെന്നു
ഉൾപൂര്ണ്ണശോകേന നിനച്ചുനിന്നാ-
നപ്പുണ്ഡരികാനനനാം ദ്വിജേന്ദ്രൻ.
അപ്പൊഴാ പ്രകൃതമങ്ങു മറപ്പാൻ
കെല്പെഴുന്ന സഖിമാരതിവേഗാൽ
നൽപ്രകാശമിയലുന്നവളോടാ-
യിപ്രകാരമഴലോടുരചെയ്താർ:
"മിന്നുന്നൂ ചന്ദ്രബിംബം, വെളുവെളെ വിലസും
വെൺനിലാവിന്നു ഭൂമൌ
ചിന്നുന്നൂ, ചീര്‍ത്ത മോദാൽ പല ദിശി കുയിലിൻ
കൂട്ടവും കൂകിടുന്നൂ;
മന്ദം നല്ലോരു വാതം സരസമണമണി-
ഞ്ഞിന്നു വീശുന്നൂ, വണ്ടിൻ
വൃന്ദം നാദിച്ചിടുന്നൂ, പരമിതു സകലം
കാഞ്ച സംഗീതലീലേ!"
കേട്ടാൽത്തദാ വിരഫിലോകമതിന്റെ ചിത്തം
പൊട്ടിത്തെറിക്കുമൊരു വാക്കുകളിത്ഥമപ്പോൾ
പെട്ടന്നു കേട്ട സമയത്തവളങ്ങു ബോധം
കെട്ടുന്നു പാരിടമതിൽപ്പരിചിൽപ്പതിച്ചാൾ.
പരം ജവാൽ പിന്നെയഹോ! നിതാന്തം
മറഞ്ഞുടൻ മുന്നമതെന്നപോലെ
എരിഞ്ഞ ശോകേന നിറഞ്ഞ കണ്ണീർ
ചൊരിഞ്ഞുകൊണ്ടങ്ങു കരഞ്ഞുനിന്നാൻ.
അവനീസുരലോകമൌലിയാകു-
ന്നവനീവണ്ണമുഴന്നു മൂർച്ഛയോടെ
അവനീതലമായതിൽക്കിടക്കും
നവനീതാംഗിയെയങ്ങു കണ്ടനേരം.
ദൂരെദ്ധൈര്യം തെറിച്ചൂ ദുരിതമിഹ നമു-
ക്കേറ്റമുണ്ടെന്നുറച്ചൂ,
മാരത്തീയും ജ്വലിച്ചൂ, മനതളിരതിനാൽ
ഭസ്മമായിബ്ഭവിച്ചൂ;
തീരെബ്ബോധം ക്ഷയിച്ചൂ, തെരുതെരെയുടനേ
കണ്ണുനീരാലിച്ചൂ,
പാരം ദേഹം വിറച്ചു, പരിചിലുടനവൻ
പാരിടത്തിൽപ്പതിച്ചൂ.
രാമച്ചം ബഹുമെച്ചമായ പനിനീർ
കസ്തൂരികാമിശ്രമാം
ശ്രീമച്ചന്ദനപങ്കമെന്നിവകളാൽ
ദേഹം തണുപ്പിച്ചുടൻ
സോമച്ഛായ കലര്‍ന്ന ചാമരമെടു-
ന്നാളിമാർ വീശിനാ;-
രോമച്ചാരുതരാംഗിയാളുമെഴുനേ-
റ്റപ്പോളിരുന്നീടിനാൾ.
ചന്തത്തിലീ മിഥുനമംഗജനേകമായ
യന്ത്രത്തിലിട്ടു രസമോടു തിരിക്കമൂലം
പൂന്തേൻതൊഴുംമൊഴിയൊടൊപ്പമവൻ നിതാന്തം
സ്വാന്തം തെളിഞ്ഞു ചിതമോടെഴുനേറ്റുനിന്നാൻ.
ആകാശമായതിലുദിച്ചു വിളങ്ങിടുന്ന
രാകാശശാങ്കമുഖിയാൾ സഖിമാരൊടപ്പോൾ
ചാകാനുറച്ചഥ നിറഞ്ഞുവഴിഞ്ഞിടുന്ന
ശോകാനലക്കനൽ പൊരിഞ്ഞു പറഞ്ഞിതേവം:
"ആരോമൽ തോഴിമാരേ, സകലസമയവും
സാന്ദ്രകോപാലെനിക്കു-
ള്ളോരോ മര്‍മ്മം തുളയ്ക്കുന്നിതു മലർശരനി-
ന്നമ്പുവിട്ടമ്പുവിട്ടു്
ആരോടിസ്സങ്കടത്തെസ്സുകലവുമുരചെ-
യ്യേണ്ടു ഹാ! കഷ്ടമീ, ഞാ-
നാരൂഢാതങ്കവേഗാലെരിയുമനലനിൽ-
ച്ചാടുവാനോടിടുന്നേൻ."
പരന്ന താപാലവളിത്ഥമോതി-
പരം ജവത്താലെഴുനേറ്റശേഷം
പരിഭ്രമിച്ചാദ്ധരണീസുരേന്ദ്രൻ
പറഞ്ഞു പോയ്ത്തൽസ്സഖിമാരൊടേവം:
"ചാവാനുറച്ചഹഹ! പാവകനിൽപ്പതിപ്പാൻ
ഭാവിച്ചിടും നളിനകോമളഗാത്രിതന്നെ
നോവാതകണ്ടിഹ പിടിക്കുക വേഗമോടി-
പ്പോവാതിരിപ്പതിനു സാദരമാളിമാരേ."
പടുതപരമെഴുന്നോരാളിമാർ സംഭ്രമത്താൽ
വടിവിനൊടിതു കേട്ടില്ലെങ്കിലും ശങ്കയെന്ന്യേ
ചടുലനയനയാളെച്ചാരുവാകും കരത്താ-
ലുടലിലുദിതവേഗാലോടിയെത്തിപ്പിടിച്ചാർ.
"വിടുക, വിടുക പാരം വേഗമോടെന്നെ"യെന്ന-
തുടനുടനുരചെയ്താത്തന്വിയും ഖിന്നയായി
പിടയുമൊരളവിങ്കൽച്ചെന്നു വാതുക്കലന്നാ-
ത്തടിയനുമതിവേഗാൽ മുട്ടിപോൽ മുഷ്ടികൊണ്ടു്.
വാദമെന്നിയെ ജവാലെഴുനേറ്റാ
വാതിൽ മന്ദമൊരു ദാസി തുറന്നാൾ;
ആദരാലവനകത്തു കടന്നാ-
ക്കാതരാക്ഷിയൊടിവണ്ണമുരച്ചാൻ:
"എന്തെന്തു, നിയ്യിഹ കിടന്നുപിടഞ്ഞിടുന്നു?
സന്തോഷമോടിഹയിരിക്കുക മെത്തതന്നിൽ"
ചന്തം കലര്ന്നവനിവണ്ണമുരച്ചിരുത്തി-
സ്സന്താപമോടുടനെ പിന്നെയുമൊന്നുരച്ചു:
"കുംഭസ്തനികുലമണേ, ജനനിയ്ക്കു ദണ്ഡം
സംപ്രത്യഹോ! കലശലാണു വരേണമെന്നു"
കമ്പിത്തപാലിലറിയിക്കുക കാരണത്താ-
ലമ്പിൽത്തവാലയമഹം ബത വേർപെടുന്നേൻ.
വിശ്വസൃഷ്ടിമൃതിരകൾ ചെയ്യു-
ന്നീശ്വരന്റെ കളിയാട്ടമിതെന്നു്
വിശ്വസിച്ചു വിരഹാര്‍ത്തി സഹിച്ചി-
ന്നാശ്വസിച്ചു ഒരുവീടുക ബാലേ!"
ഇത്ഥം പറഞ്ഞു പരിചോടു പരിഭ്രമിച്ചാ-
പ്പോത്തൻ ഗമിച്ചസമയത്തവനീസുരേന്ദ്രൻ
ചിത്തം കുളിര്‍ത്തു കതുകാംബുധിവീചിതന്നിൽ
തത്തിക്കളിച്ചഥ രസിച്ചു നിനച്ചിതേവം:
"ഇത്തണ്ടുതപ്പിയുടെ വാക്കതു കേൾക്കകൊണ്ടു
വര്‍ദ്ധിച്ച താപമിഹ പോയതു കേടുതന്നെ:
ക്രgദ്ധിച്ച നൽഫണി കടിച്ച വിഷം 'വരുത്തി-
ക്കൊത്തിച്ചുവെങ്കിലകലത്തതുപോകുമല്ലോ.
ക്ഷമാഹീനമേവം വിചാരിച്ചുകൊണ്ടാ
ക്ഷമാദേവവര്യൻ ക്ഷണം നിന്നിടാതെ
സമാരൂഢവേഗേന ചെന്താമരപ്പൂ-
സമാക്ഷീസകാശത്തിലമ്പോടണഞ്ഞാൻ.
കള്ളം വിട്ടിഹ ചിന്തചെയ്യുമവനെ-
പ്പാര്ക്കാതിരിക്കുമ്പൊഴാ-
പ്പുള്ളിക്കുട്ടി മൃഗാക്ഷി പുണ്യവിഭവം-
കൊണ്ടൊന്നു കണ്ടപ്പൊഴേ
ഉള്ളിൽത്തിങ്ങിയ സംഭ്രമത്തോടെഴുനേ-
റ്റൊന്നും കഥിക്കാതുടൻ
തള്ളിത്തിങ്ങിയലച്ച മോദജലധൌ
മങ്ങാതെ മുങ്ങീടിനാൾ.
കളതരമൊഴിമാരാം തോഴിമാർദത്തമാകും
ലളിതതൃണകടത്തിൽ ധന്യനാം ഭൂമിദേവൻ
മിളിതസുഖമിരുന്നിട്ടാളിമാരോടുകൂടി-
കളമൊഴിയൊടിരുന്നീടേണമെന്നും പറഞ്ഞാൻ.
മനം തെളിഞ്ഞാളികളോടുമൊന്നി-
ച്ചനന്തരം മറ്റൊരു പായതന്നിൽ
മനോജ്ഞയാമായവളായവൻത-
ന്നനുജ്ഞയോടും വിരവോടിരുന്നാൾ.
പിന്നെക്കെല്പൊടു മന്ദമങ്ങിനെ മുറു-
ക്കിക്കൊണ്ടഹോ മാനസം-
തന്നിൽക്കൌതുകമോടു തമ്മിലുടനോ-
രോന്നങ്ങുരയ്ക്കും വിധൌ
കന്നൽക്കാറണിവേണിയോടു നിജവൃ-
ത്താന്തത്തെയന്നിങ്ങിനെ
മന്നിൽക്കീര്ത്തി പെരുത്തിടുന്ന വസുധാ-
ദേവൻ വദിച്ചീടിനാൻ:
"സാരം പൂണ്ടൊരു പാൽ കൊതിച്ചു സരസം
വേഗാലണഞ്ഞോരു നൽ-
ക്കീരം, പാണ്ടനതായ പൂച്ചയവിടെ-
പ്പാര്‍ക്കുന്ന കണ്ടപ്പൊഴേ
പാരം കുണ്ഠിതമോടു ഗൂഢതരമാ-
യാഹന്ത! മോഹാന്ധനായ്
ക്ഷീരം കണ്ടു കൊതിച്ചുതന്നെ വളരെ-
ക്കാലം കഴിച്ചീടിനാൻ.''
ഇത്ഥമായവനുരച്ചതിന്റെ ന-
ല്ലര്ത്ഥമൊക്കയുമറിഞ്ഞു സാദരം
ഇത്തരം ബത പറഞ്ഞുപോലതി-
ന്നുത്തരം ലളിതഗാത്രിയാമവൾ:
"പൊങ്ങീടും രസക്കേടു പൂര്വ്വഗിരിതൻ
മൂലത്തിലെത്തീട്ടുടൻ
തിങ്ങീടും തിമിരപ്രഭാവമവിടെ-
കണ്ടാക്കലാകാമുകൻ
തുംഗാനന്ദമിയന്നഹോ! രജനിയെ
പ്രാപിക്കുവാൻ ഭീതിപൂ-
ണ്ടെങ്ങാനും ബഹുഗൂഢമായ് ബത മനം
മന്ദിച്ചിരുന്നീടുമോ?"
ഇത്യാദി വക്രവചനങ്ങളുരച്ചുകൊണ്ട-
ന്നത്യാദരത്തൊടവർ വാണിടുമദൃശായാം
പ്രീത്യാ ഗമിച്ചിതു സഖീനിവഹം ക്രമത്താൽ
മത്തേഭയാനമണിതന്മണിമച്ചിൽനിന്നു്.
ത്വരിതമമിത തോഷം തോഴിമാരങ്ങശേഷം
വിരവൊടു ബഹുഘോഷം വിട്ടുപോയോരുശേഷം
പരിചൊടവർ നിമേഷം നിന്നിടാതേ വിശേഷം
പെരുകുമധര യൂഷം ചേര്ത്തുചേര്ത്താരദോഷം.
സമ്മോദം വന്നുദിച്ചൂ, സരസമലർശരൻ-
തൻറെ ലീലയ്ക്കുറച്ചൂ,
തമ്മിൽക്കെട്ടിപ്പിടിച്ചൂ, തരമൊടധരപീ-
യൂഷസാരം കുടിച്ചൂ;
ബ്രഹ്മാനന്ദം ലഭിച്ചൂ, ബഹുലപുളകസം-
ഘങ്ങൾ വന്നങ്കുരിച്ചൂ,
ചെമ്മേ കാമൻ ചൊടിച്ചൂ, ചിതമൊടവരുടൻ
മെത്തതന്നിൽ ശയിച്ചൂ.
മട്ടോന്മൊഴീമകുടമായവൾതന്റെ കൊങ്ക-
മൊട്ടാ മഹീസുരവരൻ മതിമോദമോടെ
ഒട്ടേറെ വേഗമൊടു തന്നുടെ മാറു നൂറായ് -
പ്പൊട്ടീടുമാറുടനണച്ചിതു നൂറുവട്ടം.
ധന്യന്മാർമൌലിമാരാം ധരണിസുരകുരം-
ഗാക്ഷിമാരേവമമ്പോ-
ടന്യൂനാനന്ദപാഥോനിധിനടുവിലഹോ!
മുങ്ങിമങ്ങും ദശായാം
ചിന്നീടും ശക്തിയോടും മലർപിശിഖമഹീ-
ന്ദ്രാജ്ഞയാൽ ചേലതന്മേൽ
മിന്നീടും പൊന്നരഞ്ഞാളവനിസാനഴി-
ച്ചീടിനാൻ ഗാഢമോദം.
പിന്നത്തെ വസ്തുത സമസ്തവുമസ്തശങ്ക -
മിന്നീ നിറഞ്ഞ സഭയിൽ സരസം കഥിപ്പാൻ
നന്നായ് തുടങ്ങുകിലഹോ! ബഹുലജ്ജ പൂണ്ടു
ധന്യത്വമേറിടുമനന്തനുമന്ധനാകും.
മന്ദം നൽക്കാറഴിഞ്ഞൂ, മണമെഴുമണിതാ-
രങ്ങൾ താഴെക്കൊഴിഞ്ഞൂ;
ചന്ദ്രൻ മുത്തങ്ങണിഞ്ഞൂ, ചെറുതിര രസമോ-
ടാടിയാടിക്കുഴഞ്ഞൂ;
ചിന്നിച്ചിന്നിച്ചമഞ്ഞൂ ചിതമൊടളിക,ളി-
ന്ദീവരം തെല്ലടഞ്ഞൂ,
നന്ദ്യാ വാതം കുറഞ്ഞൂ, നളിനമഥ നിലാ-
വങ്ങു കോരിച്ചൊരിഞ്ഞൂ.
സാരം ചേരുന്നൊരോമൽപ്പവിഴമണിനിനാ-
ദങ്ങളെല്ലാമൊതുങ്ങീ,
മേരുക്കുന്നങ്ങടങ്ങീ, കരിവരതലയും
നിന്നുപോയന്നു മന്ദം;
പാരം ചാരുത്വമേറും കനകഗിരിയതിൻ
നര്‍ത്തനം തത്ര നിന്നൂ,
പാരാതപ്പോളമർന്നൂ കളതരകളുഹം -
സങ്ങൾനാദങ്ങളെല്ലാം.
സാന്ദ്രാനന്ദസമുദ്രമദ്ധ്യമതിലാ-
ത്തന്വംഗിയും വിപ്രനും
നന്ദ്യാ മുങ്ങിമയങ്ങിയങ്ങിനെ കിട-
ന്നാരൊട്ടു നേരം സുഖാൽ;
അന്നേരത്തതിഘോരമായ് ശ്രുതിപുട-
ത്തട്ടിന്നു നാരാചമാ-
കുന്നാക്കര്ക്കശകുക്കുടോൽക്കടരവം
കേട്ടൊന്നു ഞെട്ടീടിനാർ.
കണ്ണീന്നഹോ കുടുകുടെന്നൊഴുകുന്നൊരോമൽ-
ക്കണ്ണീരു കൈത്തളിരുകൊണ്ടു തുടച്ചുകൊണ്ടു്
ദണ്ഡം കലർന്ന വടിവോടിടനെഞ്ഞു പൊട്ടി-
ത്തിണ്ണം കലേശമുഖി കാമുകനോടു ചൊന്നാൾ:
"കല്യാണാംഗിജനത്തിനൊക്കെയുമഹോ!
കന്ദര്പ്പനായീടുമെൻ-
കല്യാണാലയ ജീവനാഥ, തവ ന-
ല്ലംഗങ്ങൾ ഭംഗംവിനാ
ഉല്ലാസത്തോടു കണ്ടനാളതുമുതൽ-
ക്കൊട്ടല്ല കഷ്ണിച്ചു ഞാൻ
മല്ലീസായകനെയ്ത ശല്യനിവഹം-
കൊണ്ടുള്ള ശല്യത്തിനാൽ.
ഇന്നിതൊക്കയുമഹോ! നശിച്ചുപോയ്
സുന്ദരാംഗ, തവ സംഗകാരണം;
ഇന്നിമേലിലടിയന്റെ കാന്തനായ്
നന്ദിയോടരുളണം കൃപാനിധേ!"
ഇത്ഥം കുരംഗമിഴിയാളുരചെയ്തനേരം
മുത്തങ്കുരിച്ച ധരണീസുരസംഘവര്യൻ
നേത്രം നിറഞ്ഞഥ വഴിഞ്ഞിടുമശ്രുവോടു-
മത്തന്വിയോടധരമൊന്നു നുകര്‍ന്നു ചൊന്നാൻ:
"നിയ്യിന്നു ചൊല്ലിയതുപോലലർബാണനെന്നെ-
ത്തിയ്യെന്നപോലിതുവരെയ്ക്കുമെരിച്ചു പാരം;
പൊയ്യെന്നു നീ കരുതൊലാ, മധുസാരമേറ്റം
പെയ്യുന്ന നിന്നധരമാണിതു സത്യമാണു.''
പൊട്ടുന്നൊട്ടേറെ മോദാൽ പ്രിയനുടയ സുധാ-
തുല്യമായുള്ള വാക്യം
കേട്ടാ മട്ടോന്മിഴിത്തയ്യലുമതികുതുകാൽ
ചൊല്ലിനാളല്ലലെന്ന്യേ:
“വാട്ടംവിട്ടുണ്ണുവാനിന്നടിയനുടെ മഠം-
തന്നിൽ വൈഷമ്യമെന്ന്യേ
വട്ടം കൂട്ടാം, ഭവാനങ്ങവിടമതിലണ-
ഞ്ഞുണ്ടുകൊൾകിണ്ടലെന്ന്യേ.''
വാക്കേവം വരവാണിമാർമണി വദി-
ച്ചപ്പോൾ മനസ്സിൽപ്പരം
വായ്ക്കും ദുഃഖമിയന്നു മന്ദമധരം
കൈവിട്ടു കഷ്ടം! തദാ
ദീര്ഗ്ഘാക്ഷീമണിതന്റെ മേനിമുഴുവൻ
കണ്ണീരു വര്ഷിച്ചുടൻ
ദീര്ഗ്ഘശ്വാസവുമിട്ടുകൊണ്ടഥ നട-
ന്നാനാ മഹീനിര്ജ്ജരൻ.
കാന്തത്വമേറുമൊരു കാന്തനനന്തശോകാ-
ലന്ധത്വമേറ്റവുമിയന്നു നടന്നശേഷം
പന്തൊത്ത കൊങ്കയെഴുമാകുയിൽവാണിയാളും
സ്വാന്തത്തിലേന്തുമഴലോടെഴുനേറ്റുപോയാൾ.
മാനം ചേന്നൊരു മാനിനീജനമുടി-
ക്കല്ലായ മല്ലാക്ഷിയും
സ്നാനം ചെയ്തരിയോരു വസ്ത്രവുമുടു-
ത്തഞ്ചമ്പനഞ്ചുംപടി
മീനഞ്ചുംമിഴി രണ്ടുമമ്പിലെഴുതി-
സർവ്വാംഗമമ്പോടണി-
ഞ്ഞൂനം ചെറ്റു വരാതെ തന്റെ പതിയെ
പ്പാര്‍ത്തങ്ങു പാര്ത്തീടിനാൾ.
ചിത്തംതന്നിലതീവ ചീര്‍ത്തൊരു മഹാ-
സംഭ്രാന്തിയോടദ്വിജൻ
കൃത്യം തത്ര സമസ്തവും ബത കഴി-
ച്ച മ്പോടു കാളും മുദാ
അത്യന്തം രുചിയോടുമന്നമുപദം-
ശം കൂട്ടിയുണ്ടിട്ടു തൻ-
പുത്തൻ തേന്മൊഴിതൻ പുരത്തിലുടനേ
പൂര്ണ്ണാദരം പൂകിനാൻ.
അവിരളകുതുകം കൈക്കൊണ്ടുടൻ ശങ്കകൂടാ-
തവരഥ മഹിമശ്രീമാളികാമോളിലേറി
അവിടെ വെടിതകർത്തും കൊണ്ടു കൊണ്ടാടിവാഴു-
ന്നവസരമതിൽ വന്നാനന്നു മദ്ധ്യാഹ്നകാലം.
കഷ്ടം! താപം തടിച്ചൂ, ഖരകരകരസം-
ഘങ്ങൾ തത്തിജ്വലിച്ചൂ;
ചുട്ടെല്ലാരും പകച്ചൂ, ചുഴലുമനലനി-
ട്ടെന്നപോലേ തപിച്ചൂ;
കാട്ടിൽച്ചെന്തീ പിടിച്ചൂ, ഖഗഗണമഖിലം
കൂട്ടിൽ മെല്ലെന്നൊളിച്ചൂ,
പെട്ടെന്നേവം ജ്വലിച്ചുൾക്കുടകരമഥ ന-
ട്ടുച്ച ലോകം കരിച്ചൂ.
അക്കാലമര്ക്കനുടെ രശ്മികൾ ഘോരഘോര-
മേല്ക്കുന്നമൂലമഥ ചുട്ടുകരിഞ്ഞു പാരം
അക്കാമിനീമണിയൊടൊത്തു മഹീസുരേന്ദ്രൻ
പുക്കാനുടൻ പുതുമപൂണ്ടൊരു പൂവനത്തിൽ.
വണ്ടിൻ ഗണം ബത വിരണ്ടു മുരണ്ടു മോദം-
കൊണ്ടങ്ങു നിന്നു കളിയാടിടുമാ വനത്തെ
കണ്ടോരു നേരമവനീസുരനായകൻതാൻ
വണ്ടാറണിക്കുഴലിയോടു വദിച്ചിതേവം:
"നൂറായിരത്തിലധികം തരുസംഘവും ന-
ല്ലാറായൊലിക്കുമവതൻ മലർതന്റെ തേനും
വേറായിടാതതു കുടിച്ചു പുളച്ച വണ്ടി-
ന്നാരാവവും ബഹുമനോഹരമേണനേത്രേ!
തണ്ടറെയുള്ള തരുണീജനമൊക്കെ ലജ്ജ-
പൂണ്ടാദരത്തൊടണിയും മണിലൌലി മാലേ!
കണ്ടാലുമീയുപവനം, വരിവണ്ടു പൂന്തേ-
നുണ്ടാല ശീലയുമകന്നു കളിച്ചിടുന്നൂ.
അര്‍ക്കന്റെ രശ്മികൾ തടുത്തു പടുത്വമോടു
തിക്കിത്തിരക്കിയിടതിങ്ങി വിളങ്ങിടുന്ന
ചൊൽക്കൊണ്ട വൃക്ഷമതിനുള്ള സുമങ്ങൾ ഗന്ധം
ദിക്കൊക്കെയും ബത നിറഞ്ഞു ചമഞ്ഞിടുന്നു.
വണ്ടായ ഞാണൊലിയുമുണ്ടിഹ, പൂശരങ്ങൾ
പൂണ്ടോരു വൃക്ഷഗണതൂണിയുമുണ്ടു പാര്‍ത്താൽ,
വണ്ടാർകചേ, പവനനാകിയ തേരുമുണ്ടു;
തണ്ടാർശരന്റെ രണഭൂമിയതാണിതല്ലോ.
മാന്യത്വമേറുമൊരു മന്മഥദേവനേറ്റം
സാന്നിദ്ധ്യമോടരുളുമീസ്സുമവാടിതന്നെ
ഇന്നന്തരംഗമതിലോര്ക്കിൽ വനത്തിൽവെച്ചി-
ട്ടൊന്നാന്തരം തരളകോമളപത്മനേത്രേ!
ഇന്നുഷ്ണലേശവുമഹോ മഷിയിട്ടു നോക്കി-
യെന്നാലുമങ്ങു കിടയാതെഴുമിപ്രദേശേ
കുന്ദാദിപുഷ്പതളിർ ചെന്നു പറിച്ചു തല്പം
നന്നായ്ച്ചമച്ചഥ രസിച്ചു വസിച്ചിടേണം.''
മലർശരസമനാകും വിപ്രനേവം കഥിച്ചാ
മലർമകൾസമയാകും മാനിനീമൌലിയോടും
മലർനിവഹമറുപ്പാൻ മാലകന്നീടുമോമ-
ന്മലയപവനനേറ്റങ്ങാസ്ഥയാ യാത്രയായാൻ.
കാരോവിധം സുമഗണം പരിചിൽപ്പറിച്ചു-
മോരോവിധം വെടിപറഞ്ഞു പരം ഹസിച്ചും
പാരാതെ മോദഭരമുള്ളിലതീവ വാച്ചും
ചോരുന്ന പൂമ്പൊടികൾ കണ്ടഥ കണ്ണടച്ചും
എത്തിച്ചുനിന്നു ചില പൂങ്കുലയിൽപ്പിടിച്ചും
പുത്തൻപ്രസൂനനിവഹം മുടിയിൽ ധരിച്ചും
അദ്ധ്വാനമായതുനിമിത്തമഹോ കിതച്ചു-
മത്യന്തമന്ദത കലര്‍ന്നവരും ഭവിച്ചു. (യുഗ്മകം)
കാലും കരങ്ങളുമഹോ! സുതരാം കുഴഞ്ഞൂ,
ചാലേ മുഖത്തിലഥ ഘര്‍മ്മജലം നിറഞ്ഞൂ;
നീലാക്ഷിയും ദ്വിജനുമന്നു മനം കരിഞ്ഞൂ,
ലീലാവിനോദനവശാലധികം വലഞ്ഞൂ.
പാരാതേ പങ്കജത്തിൻ പരിമളമഴകോ-
ടാസ്വദിച്ചാസ്വദിച്ചി-
ട്ടാരാലാരൂഢമോദാലമരുമൊരരയ-
ന്നങ്ങൾനാദങ്ങൾകൊണ്ടും
പാരം മിന്നുന്ന വെള്ളസ്ഫടികമൊടെതിരാ-
യുള്ള വെള്ളങ്ങൾകൊണ്ടും
ചാരുത്വം ചേര്‍ന്ന പത്മാകരതടമതില
ങ്ങെത്തിനാരത്തലോടെ.
വെള്ളത്തിങ്കൽപ്പതിച്ചൂ, വെളുവെളെ വിലസും
താമരപ്പൂ പറിച്ചൂ,
കള്ളം വിട്ടൂളവെച്ചൂ, കലിതരസമുടൻ
തമ്മിലെത്തിപ്പിടിച്ചൂ;
ഉള്ളിൽത്തോഷം തടിച്ചൂ, പൊടുപൊടെയുടനേ
കൈകൾ കൊട്ടിത്തുടിച്ചൂ,
പൊള്ളും താപം ശമിച്ചൂ, പുതുമയൊടവര-
ന്നേവമെല്ലാം കളിച്ചൂ.
ആറിൽനിന്നഥ കരേറി വേഗമോ-
ടീറനൊക്കെയഥ മാറി നന്മയിൽ
ചാരുവാകുമൊരു പുഷ്പമെത്തമേ-
ലേറിനാരവർകളേറിടും മുദാ.
സരസിജനികരത്തിൻ സാരസൌരഭ്യമോടേ
സരസമണയുമോമൽക്കാറ്റുമേറ്റേറ്റുകൊണ്ടു്
അരിയൊരധരബിംബം മന്ദമന്ദം നുകർന്നും
പരമരസമിയന്നാക്കാമുകന്മാർ കിടന്നാർ.
അന്യൂനാഭ കലര്ന്നിടുന്നൊരവർതൻ
ചിത്തത്തിലത്യന്തമാ-
യന്യോന്യം വളരുന്ന രാഗവിഭവം
മങ്ങാതൊതുങ്ങായ്കയാൽ
ചിന്നിച്ചിന്നിയശേഷദിക്കുകളിലും
വ്യാപിച്ചുവെന്നിങ്ങിനെ-
ത്തോന്നുമ്മാറുടനന്തി വന്നഖിലദി-
ക്കൊപ്പം ചുമപ്പിച്ചുതേ. .
അന്തണേന്ദ്രകുലമൌലിതാനുമി-
ങ്ങന്തി വന്നു പരമെന്നറിഞ്ഞുടൻ
ഹന്ത! ശോകമൊടു ബന്ധുരാംഗിയെ-
ച്ചന്തമോടഥ പിരിഞ്ഞുപോയിനാൻ.
കനാൽക്കണ്ണിയുമാത്തമോദമഴകിൽ-
പൂഞ്ചായൽ കെട്ടീട്ടതിൽ-
ച്ചിന്നും ഗന്ധമെഴും സുമങ്ങളരയിൽ
പൂഞ്ചേല കാഞ്ചീഗുണം
പൊന്നിൻ തോടകൾ വെഞ്ചിലമ്പുവലയം
ഞാത്തുള്ള മൂക്കുത്തിയും
മിന്നുമ്മാറഴകോടണിഞ്ഞു പതിയെ-
ക്കാത്ത പാര്ത്തീടിനാൾ.
വേണ്ട കൃത്യമഖിലം കഴിച്ചു ചൊൽ-
ക്കൊണ്ടിടുന്ന വസുധാസുധാശനൻ
ഉണ്ടു കാന്തയുടെ പത്തനത്തിലുൾ-
ക്കൊണ്ടു വേഗമൊടു ചെന്നുകേറിനാൻ.
കഴിഞ്ഞനാൾ രാത്രിയിലെന്നപോലേ
വഴിഞ്ഞ മോദാലവർ പിന്നെയന്നും
തഴച്ചിടും കാമരസത്തൊടൊന്നു -
മൊഴിച്ചിടാതെന്തു കഴിച്ചതില്ല?
സദാശയൻ സാരസബാണതുല്യ-
നുദാരശീലൻ ധരണീസുരേന്ദ്രൻ
നിദാനവും നീരജനേത്രയോടും
മുദ്രാ രമിച്ചാൻ പരിചോടിവണ്ണം.
പാരാതേവമൊരാണ്ടു പോയ സമയം
സംവത്സരം ദീക്ഷചെ-
യ്താരൂഢപ്രമദത്തോടാത്തടിയനും
ഭൃത്യവ്രജത്തോടുമായ്
പാരം മോടിയൊടും പയോജവിശിഖൻ
താൻതന്നെയെന്നോര്ത്തുകൊ-
ണ്ടാരോമൽക്കളവാണിതന്റെ ഭവനം
പ്രാപിച്ചു ഭംഗംവിനാ
തെളിഞ്ഞുകൊണ്ടങ്ങിനെ കൈകൾ വീശി-
തെളിഞ്ഞ മോദാലവനെത്തിയപ്പോൾ
തെളിഞ്ഞുടൻ തേൻമൊഴി കുന്തമേകി-
ക്കളഞ്ഞുപോലക്കഴുവേറിതന്നെ.
വായ്ക്കും വൻക്രോധമോടാത്തുടുതുടെ വിലസും
വട്ടദൃഷ്ടിത്തടത്തേ-
ലൂക്കോടേ മൂർഖനാമത്തടിയനുടനുടൻ
വിപ്രനെക്കെല്പൊടപ്പോൾ
നോക്കിക്കൊണ്ടാശു പൊണ്ണത്തടി കുടുകുടെ വേര്-
ത്താര്‍ത്തു ചിത്താര്ത്തിയോടും
നോക്കിക്കോയെന്നു ചൊല്ലിബ്ഭടരൊടുമവിട-
ന്നന്നു വേഗം നടന്നാൻ.
ശല്യം കൂടാതെ പിന്നെശ്ശശധരമുഖിയും
ശാരദോൽഫുല്ലപത്മം
വെല്ലും നല്ലാനനശ്രീ കലരുമൊരു മഹീ-
ദേവനും മന്ദമെന്ന്യേ
മല്ലീബാണന്റെ കേളിയ്ക്കഴകിനൊടൊരുമ-
പ്പെട്ടുകൊണ്ടാറുമാറും
കൊല്ലം വാണാർ സുഖിച്ചങ്ങിനെ കുമുദിനിയോ-
ടിന്ദുതാനെന്നപോലേ.
അക്കാലത്തൊരു നാളിലായവരളി-
ന്ദംതന്നിൽ വാഴുംവിധൌ
ദുഷ്കാലം പ്രഭവിക്കയാലൊരു പുമാൻ
പാഞ്ഞങ്ങണഞ്ഞിട്ടഹോ!
ഉൾക്കൊള്ളും പരിതാപമോടു നിതരാം
പ്രക്ഷീണനായ് ഭൂസുരൻ
തൽക്കാലിങ്കലൊരോലയിട്ടുടനവൻ
ഭംഗ്യാ വണങ്ങീടിനാൻ.
കണ്ണുനീരൊഴുകിടുംപടിയ്ക്കവൻ
തിണ്ണമായതുമെടുത്തുനോക്കിനാൻ;
ദണ്ഡമേറ്റമഥ വാച്ചു ഭൂമിയിൽ-
ദ്ദണ്ഡമെന്നതുകണക്കെ വീണുപോൽ.
കാന്തൻ മറിഞ്ഞു ഭുവി വീണതു കണ്ടനേരം
സ്വാന്തം നിറഞ്ഞഴലൊടായവളും പതിച്ചാൾ:
ചന്തം കലർന്നു ബത! ധൈര്യമതെന്നുവെച്ചാ-
ലെന്തെന്നറിഞ്ഞ മധുവാണികൾ മന്നിലുണ്ടോ?
ഭൃത്യൻ തദാ ബഹുലശീതതരോപചാര-
മത്യന്തവേഗമൊടു ചെയ്ത ദശാന്തരാളേ
ചിത്തം തെളിഞ്ഞവനിദേവനുമേറ്റു കാന്ത
ഗാത്രം തളർന്നഥ പതിച്ചതു കണ്ടു ചൊന്നാൻ:
“എന്തെന്തു നമ്മുടയ കാന്ത പതിപ്പതിന്നു
ബന്ധം മഹാകഠിന"മെന്നവനോതിയപ്പോൾ
"സന്താപമോടു തവ ദുഃഖമഹോ! പൊറാഞ്ഞു
ചന്തത്തിൽ വീണിതിവ''ളെന്നു പറഞ്ഞു ഭൃത്യൻ.
മഹീസുരേന്ദ്രൻ നിജദുഃഖമൊട്ടു-
മഹോ! സഹിക്കാഞ്ഞവളത്തലോടേ
മഹീതലേ വീണതു കണ്ടനേരം
മഹാമനസ്താപമൊടേവമോര്ത്താൻ:
"അരനിമിഷവുമിപ്പോളെന്റെ ദുഃഖം പൊറാഞ്ഞു-
ള്ളുരുകിയുരുകി വീണീടുന്നൊരിത്തന്വിതന്നെ
ഹര ഹര ഹര! കഷ്ടം! ദൈവമേ! വേർപിരിഞ്ഞി-
ട്ടരിമയൊടു ഗമിക്കുന്നെങ്ങിനേ ഭംഗമെന്ന്യേ?"
പരമഥ വിലപിച്ചും പാരമോതിത്തൊഴിച്ചും
കരുണജലമൊലിച്ചും കാന്തതൻ മൈ നിനച്ചും
ഉരസി പരമടിച്ചും നാസ ... ... ... ... ... ...
... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ...
പരിചിനൊടതു കേട്ടാഭൃത്യനെബ്ഭൂസുരേന്ദ്രൻ
പെരുകിന പുരുകോപാൽ നോക്കിനാൻ രൂക്ഷരൂക്ഷം;
തരമൊടൊരു കണക്കിൽ തത്ര ബന്ധുക്കളെല്ലാം
സരസമവനെയപ്പോൾ സാന്ത്വനംചെയ്തുമോദാൽ.
ഒരുവിധമതിഘോരമായ ധൈര്യം
കരളിലുടൻ കരുതിദ്ധരാസുരേന്ദ്രൻ
അരിയൊരു ഗുരുവാകുമംബതൻ നൽ-
ചരണയുഗം തൊഴുതാനതിവ ഭക്ത്യാ.
നന്ദിയോടവിടെ രണ്ടു വാസരം
ഖിന്നയായ് ബത! വസിച്ചനന്തരം
സാന്ദ്രമാകിയ സുഖം കലര്‍ന്നു ചെ-
ന്നിന്ദ്രലോകമതിൽ വാണിതംബയും.
ശേഷക്രിയാദികൾ സമസ്തവുമാശു ചെയ്ത -
ശേഷം വിശേഷതരമാകിയ വട്ടമോടേ
ഘോഷിച്ചു പിണ്ഡമതു തത്ര കഴിച്ചു ദീക്ഷാ-
വേഷം ധരിച്ചു വിരവോടവനീസുരേന്ദ്രൻ.
അടിത്തനുവാൾക്കുള്ളോ-
രത്തലെല്ലാമകത്തുവാൻ
തത്രനിന്നു മഹീദേവൻ
പത്രമൊന്നു കുറിച്ചുപോൽ :
"ബാലേ, മജ്ജനനിക്കു ദണ്ഡമതിയാ-
യുണ്ടെന്നെഴുത്തമ്പിലെൻ-
ചാലേ കിട്ടുകകാരണാലധികമായ്
സംഭ്രാന്തിയും പൂണ്ടുടൻ
മാലേറും മനമോടു മാനിനി, പിരി-
ഞ്ഞേൻ ഞാനിതെല്ലാം നിന-
ച്ചോലും ശോകമൊടല്പമപ്രിയലവം
തേടൊല്ല പേടേക്ഷണേ!
യാത്രയ്ക്കു നീയനുസരിക്കുകയില്ല തെല്ലും
ചീര്‍ത്തോരു ശ്ലോകമതുകൊണ്ടഹമേവമെല്ലാം
ഓര്ത്തപ്പൊളമ്പിനൊടു യാത്രയുരച്ചതില്ലെൻ -
താര്ത്തേൻമൊഴീമകുടമേ, കൃപവേണമെന്നിൽ."
വിപ്രവര്യനവൾക്കായി-
ട്ടിപ്രകാരം കുറിച്ചുടൻ
അല്പേതരം ശോകമോടു-
മപ്രദേശേ വസിച്ചുപോൽ.
സരസീരുഹബാണവൈഭവത്താ-
ലൊരു നാളിങ്കലഹോ! ധരാസുരേന്ദ്രൻ
കരിവാർ വരവേണിതന്നെയോര്ത്തി-
ട്ടുരുതാപം സഹിയാഞ്ഞുരച്ചിതേവം:
"മന്ദം ചഞ്ചലമെന്നിയേ മണമെഴും
കാറ്റഗ്നിതൻ ബന്ധുവാ-
ണെന്നും ചന്ദനമങ്ങു പാമ്പുകളഹോ!
പാര്‍ക്കുന്ന ദിക്കെന്നതും
മിന്നും ചന്ദ്രികയോടുദിച്ചുയരുമാ-
ക്കുന്നിങ്കലങ്ങേറ്റവും
മിന്നും ചന്ദ്രനഹോ! വിഷൌഘസഹജൻ-
താനെന്നുമോര്ത്തോര്ത്തുപോൽ.
മാത്രയ്ക്കു മാത്രയ്ക്കതിയായിടുന്ന
ചീര്ത്താമയം പൂണ്ടൊരു ഭൂസുരന്റെ
ഉൾത്താപമേതാണ്ടൊരു മട്ടിലെല്ലാം
പ്രീത്യാ കളഞ്ഞാനഥ ബന്ധുവർഗ്ഗം.
ഭൃത്യൻതാനങ്ങു ഭൂമീസുരവരമണിയെ-
ക്കൊണ്ടുപോയോരുശേഷം
പുത്തൻതേൻവാണിയാളും നിജപതിയോടഹോ!
ശൂന്യമായ്മന്നിടത്തിൽ
അത്യന്തം കാറ്റു തട്ടിപ്പരിചിനൊടു പതി-
ച്ചോരു മുല്ലയ്ക്കു തുല്യം
ചിത്തംതന്നിൽക്കെടാതുള്ളൊരു കെടുതിയൊടും
കിഞ്ചിലന്നാൾ കിടന്നാൾ.
ആളുന്ന ശോകമൊടു ഭൂമിതലേ കിടക്കും
നാളീകപത്രമിഴിമാർമണിയെത്തദാനീം
ആളീജനങ്ങളുടനാശയമായതിങ്കൽ-
ക്കാളീടുമത്തലൊടു കണ്ണുകൾകൊണ്ടു കണ്ടാർ.
* * *
(അപൂര്‍ണ്ണം)