എങ്ങാനും തെല്ലിളക്കം തവ വരികിലിളേ!
മറ്റൊരാധാരമില്ലീ
ഞങ്ങൾ,ക്കൊന്നായുറപ്പോടമരുക; ഫണമോ-
രായിരംകൊണ്ടുമൊപ്പം
മങ്ങാതേ താങ്ങിനിന്നീടുക ഭുജഗപതേ!
ഭൂമിയെ;- ത്തുംഗനാകും
ചെങ്ങല്ലൂരെഗ്ഗജേന്ദ്രൻ ധരണിയിലധുനാ
സഞ്ചരിക്കുന്നു മന്ദം.
ഇക്കള്ളച്ചാരണര്ക്കില്ലൊരു തൊഴിലിതൊഴി-
ഞ്ഞിന്ദ്ര! വൈരാഗ്യമൂലം
വില്ക്കൊല്ലൈരാവതത്തെക്കുസൃതി പറയുവോർ -
തന്നെ നാണംകെടേണം;
ചൊല്ക്കൊള്ളും 'രംഗനാഥ 'ദ്വിരദനുയരവും
ഭംഗിയും കൂടിയാലും
കൈക്കൊള്ളുന്നില്ലയല്ലോ സുരതരുസുരഭി -
ശ്രീസുധാസോദരത്വം?
ഇന്ദ്രൻ തീ,ട്ടാശ്വിനേയര്,"ക്കിഹ വരണമുടൻ
നിങ്ങ, ളൈവൈരാവതത്തി-
ന്നിന്നെന്തോ രോഗഭാവം പ്രതിദിനമധികം
ദേഹകാര്ശ്യം കടുപ്പം,
മന്ദാകിന്യാറ്റിലില്ലാ കളി,യൊരു രസമി-
ല്ലഭൂമൂവിഭ്രമത്തിൽ,-
ക്കുന്നൊക്കും 'രംഗനാഥേ'ക്ഷണസമയമിതി
ന്നുള്ളൊരാരംഭകാലം."
ശ്രീമാന്മാരേ! ഭവാന്മാരുടെ പണി പഴുതേ,
മന്നിലന്വേഷണത്താ-
ലാമോ ശ്രീ 'രംഗനാഥോ'പമകരിവരസ-
മ്പാദനം; പാത്സമുദ്രേ
ആ മന്ധാനാദ്രികൊണ്ടിട്ടുരഗതിലകനെ-
ച്ചുറ്റിയാദിത്യദൈത്യ-
സ്തോമത്തോടൊത്തു ചെയ്വിൻ പണി; യിവനൊരുവേ-
ളയ്ക്കു കൂട്ടാനയുണ്ടാം.
ജ്യോതിശ്ശാസ്ത്രപ്രമാണങ്ങളിലുപരിഗനാ-
ച്ചന്ദ്രനേക്കാൾ വിവസ്വാൻ;
ശീതത്വിട്ടാണു പൌരാണികമതമതിലി-
ന്നൂര്ദ്ധ്വഗൻ ഭാനുവേക്കാൾ;
ഏതായാലും വിവാദം കളയണമൊരു മു-
ണ്ടേകിടാം, നോക്കി നീ നേ-
രോരോണം 'രംഗനാഥോ'പരി കയറിടുമ-
ന്നേരമാധോരണേന്ദ്ര!
പാരിൽ പേർകേട്ട മത്തദ്വിപകലമഖിലം
'രംഗനാഥാ'ന്തികത്തിൽ-
ച്ചേരുമ്പോൾക്കൊച്ചുമാര്ജ്ജാരകലടിവു വഹി-
യ്ക്കുന്നമൂലം വിരാഗം
പാരാതേ വിറ്റിടുന്നു മലയിൽ മരമിറ-
ക്കുന്നവര്ക്കല്പമൂല്യാ-
ധാരം വാങ്ങിച്ചു തന്നായകർ നിജകരിയെ
സ്വാര്ത്ഥമൊന്നോര്ത്തിടാതെ,
പാപ്പാനേ! 'രംഗനാഥ'ദ്വിപനെ വലിയ തോ-
യാശയത്തിൽക്കിടത്തി-
ത്തേപ്പാനേതും മടിച്ചീടരു, തനുദിനമി-
ങ്ങെപ്പൊഴും നിര്ത്തിയെന്നാൽ
ആപ്പീനാംഭോദമെല്ലാമിവനുടെ ചെവിയാ-
ട്ടത്തിലെക്കാറ്റു വല്ലാ-
തേല്പാനും ചിന്നുവാനും വഴിവരു, മതിനാൽ
വൃഷ്ടിയും കഷ്ടിയാകും.
അത്യന്താശാവശത്വാലവനിയിലധനാ
വാണിടും വൃദ്ധവിത്തോ-
ന്മത്തന്മാരേ! ഭവാന്മാരുടെ ധനമഖിലം
തൂത്തെടുത്തേകിയാലും,
ധൃത്യുല്ലാസപ്രസിദ്ധൻ ധൃതനൃപവിഭവൻ
നീതിമാൻ 'ചെങ്ങനല്ലൂർ'
പൃത്ഥ്വീദേവൻ കൊടുക്കില്ലപരമനുജനീ
'രംഗനാഥ' ദ്വിപത്തെ.
മറ്റൊരാധാരമില്ലീ
ഞങ്ങൾ,ക്കൊന്നായുറപ്പോടമരുക; ഫണമോ-
രായിരംകൊണ്ടുമൊപ്പം
മങ്ങാതേ താങ്ങിനിന്നീടുക ഭുജഗപതേ!
ഭൂമിയെ;- ത്തുംഗനാകും
ചെങ്ങല്ലൂരെഗ്ഗജേന്ദ്രൻ ധരണിയിലധുനാ
സഞ്ചരിക്കുന്നു മന്ദം.
ഇക്കള്ളച്ചാരണര്ക്കില്ലൊരു തൊഴിലിതൊഴി-
ഞ്ഞിന്ദ്ര! വൈരാഗ്യമൂലം
വില്ക്കൊല്ലൈരാവതത്തെക്കുസൃതി പറയുവോർ -
തന്നെ നാണംകെടേണം;
ചൊല്ക്കൊള്ളും 'രംഗനാഥ 'ദ്വിരദനുയരവും
ഭംഗിയും കൂടിയാലും
കൈക്കൊള്ളുന്നില്ലയല്ലോ സുരതരുസുരഭി -
ശ്രീസുധാസോദരത്വം?
ഇന്ദ്രൻ തീ,ട്ടാശ്വിനേയര്,"ക്കിഹ വരണമുടൻ
നിങ്ങ, ളൈവൈരാവതത്തി-
ന്നിന്നെന്തോ രോഗഭാവം പ്രതിദിനമധികം
ദേഹകാര്ശ്യം കടുപ്പം,
മന്ദാകിന്യാറ്റിലില്ലാ കളി,യൊരു രസമി-
ല്ലഭൂമൂവിഭ്രമത്തിൽ,-
ക്കുന്നൊക്കും 'രംഗനാഥേ'ക്ഷണസമയമിതി
ന്നുള്ളൊരാരംഭകാലം."
ശ്രീമാന്മാരേ! ഭവാന്മാരുടെ പണി പഴുതേ,
മന്നിലന്വേഷണത്താ-
ലാമോ ശ്രീ 'രംഗനാഥോ'പമകരിവരസ-
മ്പാദനം; പാത്സമുദ്രേ
ആ മന്ധാനാദ്രികൊണ്ടിട്ടുരഗതിലകനെ-
ച്ചുറ്റിയാദിത്യദൈത്യ-
സ്തോമത്തോടൊത്തു ചെയ്വിൻ പണി; യിവനൊരുവേ-
ളയ്ക്കു കൂട്ടാനയുണ്ടാം.
ജ്യോതിശ്ശാസ്ത്രപ്രമാണങ്ങളിലുപരിഗനാ-
ച്ചന്ദ്രനേക്കാൾ വിവസ്വാൻ;
ശീതത്വിട്ടാണു പൌരാണികമതമതിലി-
ന്നൂര്ദ്ധ്വഗൻ ഭാനുവേക്കാൾ;
ഏതായാലും വിവാദം കളയണമൊരു മു-
ണ്ടേകിടാം, നോക്കി നീ നേ-
രോരോണം 'രംഗനാഥോ'പരി കയറിടുമ-
ന്നേരമാധോരണേന്ദ്ര!
പാരിൽ പേർകേട്ട മത്തദ്വിപകലമഖിലം
'രംഗനാഥാ'ന്തികത്തിൽ-
ച്ചേരുമ്പോൾക്കൊച്ചുമാര്ജ്ജാരകലടിവു വഹി-
യ്ക്കുന്നമൂലം വിരാഗം
പാരാതേ വിറ്റിടുന്നു മലയിൽ മരമിറ-
ക്കുന്നവര്ക്കല്പമൂല്യാ-
ധാരം വാങ്ങിച്ചു തന്നായകർ നിജകരിയെ
സ്വാര്ത്ഥമൊന്നോര്ത്തിടാതെ,
പാപ്പാനേ! 'രംഗനാഥ'ദ്വിപനെ വലിയ തോ-
യാശയത്തിൽക്കിടത്തി-
ത്തേപ്പാനേതും മടിച്ചീടരു, തനുദിനമി-
ങ്ങെപ്പൊഴും നിര്ത്തിയെന്നാൽ
ആപ്പീനാംഭോദമെല്ലാമിവനുടെ ചെവിയാ-
ട്ടത്തിലെക്കാറ്റു വല്ലാ-
തേല്പാനും ചിന്നുവാനും വഴിവരു, മതിനാൽ
വൃഷ്ടിയും കഷ്ടിയാകും.
അത്യന്താശാവശത്വാലവനിയിലധനാ
വാണിടും വൃദ്ധവിത്തോ-
ന്മത്തന്മാരേ! ഭവാന്മാരുടെ ധനമഖിലം
തൂത്തെടുത്തേകിയാലും,
ധൃത്യുല്ലാസപ്രസിദ്ധൻ ധൃതനൃപവിഭവൻ
നീതിമാൻ 'ചെങ്ങനല്ലൂർ'
പൃത്ഥ്വീദേവൻ കൊടുക്കില്ലപരമനുജനീ
'രംഗനാഥ' ദ്വിപത്തെ.