അറുപത്തിനാലു കലകൾ
- അകം കാണാൻ കണ്ണുപോര
- അകം പുറം നന്നായി
- അകക്കണ്ണുതുറപ്പിക്കാനാശാൻ വേണം
- അകത്തമ്മ നടിച്ചാൽ ഉമ്മറത്തോളം
- അകത്തിട്ടാൽ പുറത്തറിയാം
- അകത്തിന്നഴക് മുഖത്ത്
- അകത്തീക്കീര അകത്തു ചെന്നാൽ അകത്തുള്ളത് പുറത്ത്
- അകത്തു കത്തിയും പുറത്തു പത്തിയും
- അകത്തുകണ്ടത് പുറത്ത് പറയരുത്
- അകത്തുകെട്ട തീ പുറത്തൂതിയാൽ കത്തുമോ
- അകത്തുള്ളത് മുഖത്തു കാണും
- അകത്തൂട്ടിയേ പുറത്തൂട്ടാവൂ
- അകത്തെ തീ കെടാൻ പുറത്തൂതിയാൽ മതിയോ?
- അകത്തേക്കാഹരവും പുറത്തേക്കു സംസാരവും (കുറയ്ക്കണം)
- അകത്തൊന്ന് പുറത്തൊന്ന്
- അകത്തൊരു പെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണ്
- അകത്ത് കണ്ടത് പുറത്ത് പറയില്ല
- അകത്ത് കത്തിയും പുറത്ത് പത്തിയും
- അകന്നു കാണണം വിശന്നുണ്ണണം
- അകംപോലെത്തന്നെ പുറവും
- അകപ്പെട്ട പിന്നെ പുറപ്പാട് പാടില്ല
- അകപ്പെട്ടവനഷ്ടമത്തിൽ ശനി, ഓടിപ്പോയവനൊമ്പതാമെടത്തിൽ വ്യാഴം
- അകപ്പെട്ടാൽ പന്നി ചുരയ്ക്ക തിന്നും
- അകപ്പെട്ടാൽ പന്നി ചുരയ്ക്ക
- അകപ്പെട്ടാൽ പുലി പൂന
- അകമേകിടന്ന് ചുക്കാൻപിടിച്ചിട്ടെന്താ
- അകലത്തിരുന്നാൽ അഴുക്കു പറ്റൂല്ല
- അകലത്തുള്ള മണ്ണാനെക്കാൾ അടുത്തുള്ള പാറ നല്ലൂ
- അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന് അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത് കൂടുതൽ ആകർഷകമായി തോന്നും
- അകലത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രു നല്ലു
- അകലെ ഇരിക്ക പകലെ ഉറവ്
- അകലെ ഉള്ള ബന്ധുവിനെക്കാൾ അടുത്തുള്ള ശത്രു നല്ലൂ
- അകലെ ഉഴുത് പകലേ പോവുക
- അകലെ കണ്ടാലഴക് അടുത്ത് കണ്ടാലഴുക്ക്
- അകലെ കൊള്ളാത്തവൻ അടുത്തും കൊള്ളില്ല
- അകലെ നടണം അടുത്തു നടണം ഒത്തു നടണം ഒരുമിച്ചു നടണം
- അകലെ പരിവേഷം അരികെ പേമാരി
- അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം
- അകലെ പോകുന്നവനെ അരികിൽ വിളിച്ചാൽ അരയ്ക്കാത്തുട്ടു ചേതാം
- അകലെ പ്രകാശം അരികിൽ ഇരുട്ട്
- അകലെയുള്ള ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള ശത്രു
- അകവും പുറവും ഒരുപോലെ
- അകഴിൽ വീണ മുതലയ്ക്ക് അതുതന്നെ വൈകുണ്ഠം
- അകിടു ചെത്തിയാൽ പാൽ കിട്ടുമോ
- അകിലും ചന്ദനവുംപോലെ
- അകൃതംകൊണ്ട് കൃതമില്ല
- അകൃത്യം ചെയ്താലമ്മയും പിണങ്ങും.
- അകൌശലലക്ഷണം സാധന ദൂഷണം
- അക്കച്ചി ഉമട അരി, തങ്കച്ചി ഉടമ തവിട്
- അക്കന്റെ വീട്ടിലുണ്ണാൻ അരീംകൊണ്ടു പോണം
- അക്കര നിന്നൊൻ തൊണി ഉരുട്ടി
- അക്കര മാവിലൊൻ കെണിവെച്ചിട്ടു എന്നൊടൊ ക്രൂരാ കണ്ണുമിഴിക്കുന്നു
- അക്കരമാവിലോൻ കെണിവെച്ചതിന് എന്നോടോ കൂവാ കണ്ണുരുട്ടുന്നു
- അക്കരശാന്തി ഇക്കരസമുദായം (സമ്മന്തം)
- അക്കരെ നിന്നാൽ പച്ച, ഇക്കരെ നിന്നാൽ പച്ച
- അക്കരെച്ചെല്ലണം തോണിയും മറിയണം
- അക്കരെനിന്നോൻ തോണിയുരുട്ടി
- അഗതിച്ചൊല്ലരങ്ങത്തു കേറില്ല
- അഗ്നിപർവ്വതത്തിൽ കർപ്പൂരമഴപെയ്യുക
- അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതില്ല
- അങ്കവും കാണാം താളിയുമൊടിക്കാം
- അങ്കംവെട്ടാതെ നാടു പിടിക്കാനൊക്കുമോ?
- അങ്ങനെ കിട്ടിയതിങ്ങനെ പോയി
- അങ്ങനെ ചത്താലിങ്ങനെ മൂടും
- അങ്ങാടി തൊലിയം അമ്മയൊടൊ
- അങ്ങാടിക്കാരിയോട് പാടാൻ പറഞ്ഞാൽ വെങ്കായം കറിവേപ്പില
- അങ്ങാടിക്കുപോകാൻ ചങ്ങാതിവേണ്ട
- അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
- അങ്ങാടിപ്പയ്യ് ആലയിൽ നില്ക്കില്ല
- അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാൽ പറ്റില്ല
- അങ്ങാടിയിൽ ആന വന്ന പോലെ
- അങ്ങാടിയിൽ തോറ്റതിനമ്മയോടോ?
- അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
- അങ്ങില്ലാപ്പൊങ്ങിന്റെ വേർ കിളയ്ക്കാമോ?
- അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നേ ചെരിപ്പഴിക്കണോ
- അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ
- അങ്ങുമുണ്ട് ഇങ്ങുമുണ്ട് വെന്തചോറിൽ കൂറുമുണ്ട്
- അങ്ങേലെ പന എന്റെ മോനെ ചീത്തയാക്കി
- അങ്ങേലെ വെള്ളിയാഴ്ച ഇങ്ങേലും വരും
- അങ്ങേല് ഒരിലച്ചോറുള്ളത് കളയരുത്
- അങ്ങോട്ടെങ്ങനെ ഇങ്ങോട്ടങ്ങനെ
- അച്ചക്കയ്ക്കിക്കറി
- അച്ചനരികുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും
- അച്ചനിച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്
- അച്ചനേക്കാൾ താഴെയല്ലേ കപ്യാര്
- അച്ചൻ വരുമ്പോൾ കൊച്ചച്ചൻ പടിപ്പുറത്ത്
- അച്ചന്റെ കിണറെന്നുപറഞ്ഞ് ഉപ്പുവെള്ളം കുടിക്കുക
- അച്ചാണിയില്ലാത്ത തേര് മുച്ചാണോടില്ല
- അച്ചികടിച്ചതേ കൊച്ചുകടിക്കൂ
- അച്ചിക്കു കൊഞ്ചുപക്ഷം, നായർക്കിഞ്ചിപക്ഷം
- അച്ചിക്കുടുക്കാനും കൊള്ളാം നായർക്കു പുതയ്ക്കാനും കൊള്ളാം
- അച്ചിവീട്ടിൽ നായരും എച്ചിക്കുഴിയിൽ പട്ടിയും
- അച്ഛനാനപ്പാപ്പനെന്നുവെച്ച് മകന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ
- അച്ഛനു കുത്തിയ പാള മകന്
- അച്ഛനുപിറന്ന മകനും അടിച്ചിപ്പാറച്ചൂട്ടും ചതിക്കില്ല
- അച്ഛനുമമ്മയ്ക്കും മക്കളില്ല (അച്ഛൻ - 60 വയസ്സ്, അമ്മ - 50 വയസ്സ്)
- അച്ഛനെ കുത്തിയ കാള ചെറുക്കനെയും കുത്തും
- അച്ഛനൊരൊച്ച അമ്മയൊരു പച്ച
- അച്ഛൻ ആനപ്പാപാൻ എന്നുവച്ചു മകന്റെ ചന്തിക്കും തഴമ്പുണ്ടാവുമോ
- അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളൻ മുറ്റത്ത്
- അച്ഛൻ ചത്ത് കട്ടിലേറാൻ കൊതിക്കരുത്
- അച്ഛൻ വീട്ടിലുമില്ല പത്തായത്തിലുമില്ല
- അച്ഛന്റച്ഛൻ പാളേലെങ്കിൽ എന്റച്ഛനും പാളേൽ
- അച്ഛന്റെ മടിയിലിരിക്കുകയും വേണം അമ്മയുടെ മുലകുടിക്കുകയും വേണം
- അജീർണിക്കശനം വിഷം
- അജ്ഞത അനുഗ്രഹമാകുന്നിടത്ത് ബുദ്ധിമാൻ മണ്ടനാകും
- അഞ്ച എരുമ കറക്കുന്നത് അയൽ അറിയും
- അഞ്ചഞ്ചു ഫലം ഒന്നഞ്ചു ഫലം
- അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും
- അഞ്ചാംകൊല്ലം പഞ്ചം തീർക്കും (തെങ്ങ്)
- അഞ്ചാണ്ടിരുന്നാൽ മഞ്ചാടിക്കും വിലകിട്ടും
- അഞ്ചാംപെണ്ണിനെ കെഞ്ചിയാലും കിട്ടില്ല
- അഞ്ചാംപെണ്ണ് ആരവത്തോടെ
- അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്
- അഞ്ചാറുമക്കളായാലരചനുമാണ്ടിയാകും
- അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
- അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ
- അഞ്ചിൽ അറിയാത്തവൻ അമ്പതിൽ അറിയുമോ
- അഞ്ചും കറുത്തകരീമ്പൻ (കാളയുടെ ലക്ഷണം)
- അഞ്ചും മൂന്നും ഉണ്ടായാൽ അറിയാപ്പെണ്ണും കറി ചമയ്ക്കും
- അഞ്ചു വിരലും ഒരുപോലയോ?
- അഞ്ചുകാശിന് കുതിരയെക്കിട്ടണം, അതാറ്റിൽചാടി ഓടുകയും വേണം
- അഞ്ചുതരക്കാർക്ക് (ജളന്മാർ, സ്തബ്ധന്മാർ, അലസന്മാർ, രോഗികൾ, ഓർമ്മയില്ലാത്തവർ) വിദ്യയില്ല
- അഞ്ചുപണംകണ്ട് കൊഞ്ചല്ലേ, കൊഞ്ചീട്ടങ്ങു കളയല്ലെ
- അഞ്ചുപെൺകെട്ടിയോനാണ്ടി (തെണ്ടും)
- അഞ്ചുവയസ്സിലണ്ണൻതമ്പി പത്തുവയസ്സിൽ പങ്കാളി
- അഞ്ചുവിരലുമൊരുപോലെയാവുമോ?
- അഞ്ചെരുമകറക്കുന്നതയലറിയും അരിവാർത്തുണ്ണുന്നത് നെഞ്ചറിയും
- അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
- അഞ്ഞനക്കാരന്റെ നെഞ്ചിൽ വഞ്ചനക്കാരൻ
- അടക്കമില്ലാഞ്ഞാലടുപ്പിൽ
- അടക്കമില്ലാത്ത പെണ്ണിന് ആയിരംകോലകലെ
- അടങ്ങാത്തതിനെ അടക്കിയാൽ അങ്ങിങ്ങു മുഴയ്ക്കും
- അടങ്ങിക്കിടക്കുന്ന പട്ടിയേയും അടങ്ങാതെകിടക്കുന്ന വെള്ളത്തേയും പേടിക്കണം
- അടങ്ങിയിരുന്നാൽ ആയുസ്സിനു നന്ന്
- അടങ്ങിയേ പിടിക്കാവൂ
- അടച്ച വായിൽ ഈച്ച കയറില്ല
- അടച്ചുകിടക്കുന്നോൻ കുടിച്ചുകിടക്കില്ല
- അടമഴ വിട്ടാലും ചെടിമഴ വിടില്ല
- അടയും ചക്കരയുംപോലെ
- അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളൻ തന്നെ
- അടയ്ക്ക കട്ടാലും ആന കട്ടാലും പേര് കള്ളനെന്ന്
- അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ?
- അടയ്ക്കയായിരിക്കുമ്പോൾ മടിയിൽവയ്ക്കാം കവുങ്ങായാലോ
- അടയ്ക്കാക്കിളിയെ പിടിക്കാൻ മുളങ്കൂടുവെട്ടി
- അടയ്ക്കുകണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂട
- അടയ്ക്കുന്ന വാതലും കൊടുത്ത് പട്ടിയെ ആട്ടാനിരിക്കുക
- അടവെച്ചു നന്നാക്കാനും പരിപ്പുവെച്ചു ചീത്തയാക്കാനും പണി (പ്രഥമൻ)
- അടി കൊണ്ടാലും അമ്പലത്തിൽ കിടക്കണം
- അടി കൊള്ളാ പിള്ള പഠിക്കില്ല
- അടി കൊള്ളാ, പിള്ള പഠിക്കില്ല
- അടി തടുക്കാം ഒടി തടുത്തുകൂടാ
- അടികഴിഞ്ഞാണോ വടി വെട്ടുന്നത്?
- അടികൊണ്ട വിദ്യയേ അരങ്ങത്തു വിളങ്ങൂ
- അടികൊണ്ടതിനുമാത്രം കരയുക
- അടികൊണ്ടാലും അമ്പലത്തിൽ കിടക്കണം
- അടികൊണ്ടു വളർന്ന കുട്ടിയും അടച്ചുവേവിച്ച കഷായവും (നന്നാകും)
- അടികൊള്ളാൻ ചെണ്ട, കാശ് വാങ്ങാൻ മാരാർ
- അടികൊള്ളാൻ മിടുക്കില്ലെങ്കിൽ തടുക്കാനോടരുത്
- അടികൊള്ളാമാട് പണിയെടുക്കാ
- അടികൊള്ളുകയാണെങ്കിൽ മോതിരക്കൈകൊണ്ടു കൊള്ളണം
- അടികൊള്ളുവാൻ ചെണ്ട പണം വാങ്ങുവാൻ മാരാൻ
- അടിക്കടി കഴിഞ്ഞ് വടി ബാക്കിയായി
- അടിക്കലം വലിക്കരുത്
- അടിക്കല്ല് മാന്തരുത്
- അടിക്കുകയാണെങ്കിൽ ചെപ്പിക്കടി, വയറ്റത്തടിക്കരുത്
- അടിക്കുന്ന ചൂല് തലയ്ക്കുവയ്ക്കരുത്
- അടിക്കുന്നതെന്തിന്, പിടിക്കുന്നതെന്തിന്?
- അടിക്കുമൊരു കൈ അണയ്ക്കുമൊരു കൈ
- അടിചെയ്യുമുപകാരമണ്ണൻതമ്പിയറിയില്ല
- അടിച്ച വഴിയേ നടന്നില്ലെങ്കിൽ നടക്കുന്ന വഴിയേ അടിക്കുക
- അടിച്ചതിനുമേൽ അടിച്ചാൽ അമ്മിയും പൊളിയും
- അടിച്ചവാണമേ കയറൂ
- അടിച്ചാൽ തളിക്കാത്തിടത്ത് ചവിട്ടിയാൽ കുളിക്കണം
- അടിച്ചുതളിയില്ലാത്തിടത്തെന്തന്തിത്തിരി
- അടിച്ചുതളിയും അന്തിത്തിരിയും മുടങ്ങരുത്
- അടിച്ചോടത്തടിച്ചാലമ്മിയും പൊളിയും
- അടിതകർന്ന കപ്പൽ താണുപോകും
- അടിതുടച്ചുനോക്കുമ്പോളാനത്തലയോളം
- അടിതെറ്റിയാലാനയും വീഴും
- അടിതെറ്റിയാലും പിടിവിടരുത്
- അടിനാക്കിൽ നഞ്ഞും നുനിനാക്കിൽ തേനും
- അടിപിടിയെല്ലാം തോടിനുവേണ്ടി
- അടിപ്പെട്ടവന് അഷ്ടമത്തിൽ ശനി, ഓടിപ്പോയവന് ഒമ്പതാമെടത്തിൽ വ്യാഴം
- അടിയനതു പകലേകണ്ടു
- അടിയനാവുകകൊണ്ട് പടിക്കലോളം
- അടിയറുക്കാൻ കൊടുത്തതടിയറവെച്ചു
- അടിയാക്കുട്ടി പഠിയാ
- അടിയിലും മീതെ ഒടിയില്ല
- അടിയിലൊതുങ്ങാത്ത ദേവതയില്ല
- അടിയിൽ കെടക്ക്ണ അഞ്ചാറ് വറ്റിന് വേണ്ടി അഞ്ചാറ് എടങ്ങഴി വെള്ളം കുടിച്ചു
- അടിയിൽ പായോ പനമ്പോ
- അടിയും കൊണ്ടു പുളിയും കടിച്ചു കരവും കൊടുത്തു
- അടിയും തടയും മാത്തൂര് ഒടിവും ചതവും ചിറ്റൂര്
- അടിയോളം നന്നല്ല അണ്ണൻതമ്പി
- അടിവഴുതിയാൽ ആനയും വീഴും
- അടിവാൾക്കാരന്റെ കണ്ണിൽ പൊടി
- അടിസ്ഥാനംകെട്ടിയേ ആരൂഢം കെട്ടാവൂ
- അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ
- അടുക്കള കൈവശമെങ്കിൽ അമ്മാമൻ പുറത്ത്
- അടുക്കള സ്വാധീനമെങ്കിൽ അമ്മാമൻ പുറത്ത്
- അടുക്കളക്കാരൻ സ്വന്തമെങ്കിൽ അടുക്കുചരുവം നിറയെ
- അടുക്കളക്കാരന്റെ പെണ്ണിന് ഒടുക്കമുണ്ടാലും മതി
- അടുക്കളക്കുട്ടന്റെ ചാട്ടം കിണറ്റുങ്ങലോളം
- അടുക്കളത്തൂണിനഴകെന്തിന്
- അടുക്കളദോഷം ആദ്യം മാറ്റണം
- അടുക്കളപ്പിണക്കം അടക്കിവയ്ക്കണം
- അടുക്കളപ്പിണക്കം അയലറിയരുത്
- അടുക്കളപ്പെണ്ണിന് അഴക് വേണമോ?
- അടുക്കളമാറിയാലാറുമാസം
- അടുക്കളയിൽ നിന്നരങ്ങത്തേക്ക്
- അടുക്കുന്ന പാട് വലിക്കുന്നവനറിയുമോ
- അടുക്കുപറയുന്നവനഞ്ഞാഴി മുട്ടംവെട്ടുന്നവനു മുന്നാഴി
- അടുത്ത ജന്മം നായയാകുമെന്നുവെച്ച് ഈ ജന്മംതന്നെ അമേധ്യം തിന്നാറുണ്ടോ?
- അടുത്തതു കൊള്ളാത്തവനകന്നതു കൊള്ളുമോ
- അടുത്തവനകലുമ്പോഴും അകന്നവനടുക്കുമ്പോഴും സൂക്ഷിക്കണം
- അടുത്തവനെ അകറ്റരുത്
- അടുത്തവനെ കെടുത്തരുത്
- അടുത്താൽ നക്കിക്കൊല്ലും, അകന്നാൽ കുത്തിക്കൊല്ലും
- അടുത്തു കിടക്കുന്നവർക്കേ രാപ്പനിയറിയാവൂ
- അടുത്തു നട്ടാലഴക് അകത്തി നട്ടാലളവ്
- അടുപ്പംപോലെ ഉടപ്പം
- അടുപ്പിലെ തീയുംപോയി, വായിലെ തവിടുംപോയി
- അടുപ്പിൽ തീയെരിയെ അയത്തുചെന്ന് തിരികൊളുത്തണോ
- അടുപ്പെത്ര ചെറുതായാലും അടുപ്പിൻകാൽ മൂന്നുവേണം
- അട്ടം പൊളിഞ്ഞാലകത്ത് പാലം പൊളിഞ്ഞാൽ പുഴയിൽ (തോട്ടിൽ)
- അട്ടകുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ
- അട്ടയരിച്ചിട്ടക്ഷരമായി
- അട്ടയുടെ കണ്ണും ഭൂമിയുടെ പൊക്കിളും
- അട്ടയുടെ കണ്ണ് ദുഷ്ടിലേ ചെല്ലൂ
- അട്ടയുടെ മുഖത്തുപ്പിട്ടപൊലെ
- അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ?
- അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കോ
- അട്ടെക്ക പൊട്ടക്കുളം
- അണകടന്ന വെള്ളംനോക്കി അലച്ചിട്ടെന്താ
- അണലിപ്പാമ്പിനെ കൊല്ലാൻ മൂർഖൻപാമ്പിനെ വരുത്തി
- അണലിയെ പിടിച്ചണയ്ക്കൊലാ
- അണിഞ്ഞണിഞ്ഞാടാൻ വയ്യാതായി
- അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും
- അണിയലം കെട്ടിയേ തേവരാകൂ
- അണു കുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ?
- അണ്ടികളഞ്ഞ അണ്ണാനെപ്പോലെ
- അണ്ടികൾ ചപ്പി നടക്കുന്നവനൊരു തണ്ടിലിരിപ്പാൻ ആശകണക്കെ
- അണ്ടിയോ മൂത്തത് മാവോ മൂത്തത്
- അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി
- അണ്ഡത്തിലുള്ളതേ പിണ്ഡത്തിലും കാണൂ
- അണ്ണാക്കിലെ തോലശേഷംപോയാലും അംശത്തിലൊട്ടും കുറയില്ല
- അണ്ണാക്കിലെ പുണ്ണ് അണ്ണവായനപ്പം
- അണ്ണാടി കാണാൻ കണ്ണാടി വേണ്ട
- അണ്ണാനാനയോളം വാപൊളിക്കുമോ?
- അണ്ണാനാശിച്ചാലാനയാകുമോ?
- അണ്ണാനെപ്പിടിച്ച് തൊഴുത്തിലിട്ടടച്ചിട്ടെന്താ?
- അണ്ണാൻ കൊമ്പത്തും ആമ കിണറ്റിലും
- അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല
- അണ്ണാൻകുഞ്ഞിനെ മരംകേറാൻ പഠിപ്പിക്കണോ?
- അണ്ണാറക്കണ്ണനും തന്നാലായത്
- അതിഝടിതി കെടുതി
- അതിധൃതി ബഹുതാമസം
- അതിനൊരുകാലം ഇതിനൊരുകാലം
- അതിപരിചയംകൊണ്ടവജ്ഞ
- അതിബുദ്ധിക്ക അൽപ്പായുസ്സ്
- അതിബുദ്ധിക്കല്പായുസ്സ്
- അതിബുദ്ധിയുള്ള വരാൽ വരമ്പത്തേ മുട്ടയിടൂ
- അതിമോഹം ചക്രം ചുമക്കും
- അതിരാവിലെ പെയ്യുന്ന മഴ വേഗം മാറും
- അതിലാഭം പെരുഞ്ചേതം
- അതിവിടയമകത്തായാലതിസാരം പുറത്ത്
- അതിവിളവനരിയങ്ങാടിയിൽ
- അതിവേഗം ആപത്കരം
- അതിശുദ്ധതയ്ക്കത്യാപത്ത്
- അതിസർവത്ര വർജ്ജയേത്
- അതിസ്തുതി അതിനിന്ദ
- അതിസ്നേഹം കുടികെടുത്തും
- അതുനിൻപിള്ള ഇതെൻപിള്ള
- അതൂല്ല്യ ഇതൂല്ല്യ അമ്മേടെ ദീക്ഷേല്ല്യ
- അത്തം കറുത്താൽ ഓണം വെളുക്കും
- അത്തം ഞാറ്റുവേലയിൽ അകലെക്കൊണ്ടുവടിച്ചു നട്ടാലും മതി
- അത്തം ഞാറ്റുവേലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവുമൊക്കാതെപോവില്ല
- അത്തം പിറന്നാലച്ചനയ്യൻ
- അത്തത്തിനു നട്ടാൽ പത്തായം പുതുതു വേണം
- അത്തംപത്തോണം
- അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ല് തായോ
- അത്തയ്ക്ക് മീശ വന്നിട്ട് ചിറ്റപ്പാ എന്ന് വിളിച്ചാൽ പോരെ
- അത്താണികണ്ട ചുമട്ടുകാരനെപ്പോലെ
- അത്താഴം അത്തിപ്പഴത്തോളം
- അത്താഴം അരവയറ്
- അത്താഴം കുറച്ച് പത്തായം നിറയ്ക്കരുത്
- അത്താഴം മുടക്കാൻ നീർക്കോലി മതി
- അത്താഴംതന്നെ പൊത്തും പിടിയും പഴഞ്ചോറിന്റെ കാര്യം പറയണോ
- അത്താഴത്തിനില്ലാത്തവൻ മുത്താഴത്തിനില്ലാത്തവനോടിരന്നാലോ
- അത്താഴമില്ലാഞ്ഞാലാനയും മെലിയും
- അത്താഴമുണ്ടാലരക്കാതം നടക്കണം, മുത്താഴമുണ്ടൽ മുള്ളിൻകെട്ടിന്മേലും കിടക്കണം
- അത്താഴാനന്തരം ആലോചനയരുത്
- അത്തിപൂത്തപോലെ
- അത്തിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പുണ്ണ്
- അത്തിപ്പഴം പിഴുതാലത്രയും പുഴു
- അത്തിപ്പഴത്തോളമകനിന്ദയുണ്ടെങ്കിലദ്ദിക്കിലെങ്ങും വിളങ്ങാ മഹത്ത്വം
- അത്തിപ്പൂവും ആന്തക്കുഞ്ഞും കണ്ടവരില്ല
- അത്തിമരത്തിൽ പിച്ചകവള്ളി
- അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകും
- അത്യാവശ്യക്കാരൻ വിലപേശില്ല
- അത്യാശയ്ക്കനർത്ഥം
- അദൃഷ്ടം കെട്ടവനറുപതുനാഴിക വർജ്ജ്യം
- അദൃഷ്ടശാലി തൊടുന്നതെല്ലാം പൊന്ന്
- അധികം തിളച്ചാൽ കലത്തിനുപുറത്ത്
- അധികം തുടികാതംചെല്ലാ
- അധികം പറയുന്നവനസത്യവും പറയും
- അധികം ബുദ്ധിയുള്ള പൊൻമ കിണറ്റിലേ മുട്ടയിടൂ
- അധികം മൂത്താൽ വിത്തിനാകാ
- അധികസ്യ അധികം ഫലം
- അധികാരപ്പാര ഏതു മറിക്കും
- അധികാരി കൈവശമെങ്കിൽ വെളുക്കുവോളം കക്കാം
- അധികാരിയുടെ കോഴി കൊത്തിയാൽ അടിയന്റെ അമ്മി പിളരും
- അധ്വാനത്തിന്റെ വേര് കയ്ക്കും കായ മധുരിക്കും
- അനച്ച അടുപ്പിൽ ആനയും വേവും
- അനച്ച കഞ്ഞിക്കരികു നല്ലൂ
- അനാവശ്യകാര്യത്തിൽ ഇടപെട്ടാൽ നഷ്ടമെന്നർത്ഥം, തോണിയും മുങ്ങണം
- അനുജത്തിയെ കാണിച്ച് ഏടത്തിയെ കെട്ടിക്കുക
- അനുസരണമുള്ള കഴുടതയ്ക്ക് കനത്ത ചുമട്
- അന്ത ഊട്ടുപുയ്ക്കിന്തസന്ധ്യാവന്ദനം
- അന്തംവന്നാലന്തരമില്ല
- അന്തഹന്തയ്ക്കിന്തപട്ട്
- അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല
- അന്തിക്കു വരുന്ന മഴ നീളും
- അന്തിക്കുവന്ന വിരുന്നും മഴയും (അന്നു പോവില്ല)
- അന്തിക്കൂട്ടിന് വന്നവൻ അമ്മയ്ക്ക് നായരായി
- അന്തിക്കെന്തു ചന്ത്രക്കാരൻ, പാതിരയ്ക്കെന്തു പാർവത്യക്കാരൻ
- അന്തിത്തുണയ്ക്കൊരാണുമായി, മകൾക്കൊരാളുമായി
- അന്തിമഴ അഴുതാലും വിടില്ല
- അന്തിമോന്തി, ചാമവല്ലി, ഉരലോട്ട
- അന്തിയോളം നനച്ചിട്ട് അന്തിക്കു കിടമുടയ്ക്കുക
- അന്തിവരെ അരിയിരന്നു, അന്തിയായപ്പോൾ ചോറിനിരന്നു
- അന്ധതയുള്ളവനന്ധം സർവം
- അന്ധനു ബധിരൻ വഴികാട്ടുക
- അന്ധനുമുടന്തനും മുടന്തനന്ധനും
- അന്ധസ്നേഹമഖില ദ്രോഹം
- അന്നം കൊതിപ്പോനാറുകടക്കില്ല
- അന്നം തെറിയുണ്ടെങ്കിലേ കന്നം തെറിയുള്ളൂ
- അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്
- അന്നത്തിന്റെ ബലവും ആയുസ്സിന്റെ ശക്തിയും ഉണ്ടെങ്കിൽ മന്നത്താലിങ്കൽകാണാം
- അന്നദാനം മഹാപുണ്യം
- അന്നനടയ്ക്കിരന്നുള്ള നടയും പോയി
- അന്നന്നു വെട്ടുന്ന വാളിൻ നെയ്യിടുക
- അന്നന്നുവാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലത് കലിയുഗം
- അന്നബലമില്ലെങ്കിൽ പ്രാണബലമില്ല
- അന്നമിട്ട വീട്ടിൽ കന്നംകെട്ടരുത്
- അന്നംമുട്ടിയാലെല്ലാം മുട്ടി
- അന്നമൊടുങ്ങിയാൽ അഞ്ചുമൊടുങ്ങും
- അന്നരം ചെന്നാലേ കിന്നരം പാടൂ
- അന്നവിചാരം മുന്നുവിചാരം, പിന്നെവിചാരം കാര്യവിചാരം
- അന്നാളും മുന്നാളും നന്നല്ല
- അന്നു കിട്ടുന്ന ആയിരം പൊന്നിലും നല്ലത് എന്നും കിട്ടുന്ന അരക്കാശ്
- അന്നു തീരാത്ത പണികൊണ്ടന്തിയാക്കരുത്
- അന്നു തുടങ്ങി അന്നു മുടങ്ങി
- അന്നു പഠിച്ചതിന്നു ഫലിച്ചു
- അന്നുകഴിഞ്ഞാലന്നുകഴിഞ്ഞു
- അന്നുതീരാത്ത പണികൊണ്ടു അന്തിയാക്കരുത്
- അന്നുപാർത്തന്നുപോയാലും അന്നത്തെ മുറ്റമടിച്ചുപോണം
- അന്നുപിറന്നന്നു ചത്താലും ആണായിട്ടിരിക്കണം
- അന്നുവെച്ച വാഴ അന്നു കുലയ്ക്കണമെന്നു പറഞ്ഞാലോ?
- അന്നൂണിനമ്മയെക്കൊല്ലുക
- അന്നെഴുതിയവനഴിച്ചെഴുതുമോ
- അന്നേക്കെന്നാൽ കുന്നോളം, എന്നേക്കുമെന്നാൽ കുന്ന്യോളം
- അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേൽ
- അന്യദിക്കിലിരന്നാലും തന്റെ ദിക്കിലിരക്കൊലാ
- അന്യന്റെ മുതലും മണ്ണാങ്കട്ടയും
- അന്യർക്കീയക്കട്ടി തനിക്കു പൊൻകട്ടി
- അന്യസ്നേഹം മലവെള്ളം ഭർത്തൃസ്നേഹം നിലവെള്ളം
- അന്യോന്യമെല്ലാമന്യോന്യംതന്നെ അയനിക്കുരുകൊണ്ടുള്ളന്യോന്യം വേണ്ട
- അന്വേഷിക്കുവിൻ കണ്ടെത്തും
- അപമര്യാദയ്ക്കുണ്ടോ കീഴ്‌മര്യാദ
- അപശ്രുതി ആയിരംകാതം
- അപായംവന്നലുപായംവേണം
- അപുത്രനഗതി
- അപേക്ഷിക്കുന്നവനെയുപേക്ഷിക്കരുത്
- അപ്പം ചോദിച്ചവന് കല്ല് കൊടുക്കുക
- അപ്പം തിന്നാൽ പോരേ, കുഴിയെണ്ണണോ?
- അപ്പത്തിന് നെയ്യേറലില്ല
- അപ്പത്തിൽ കല്ലും മുറ്റത്തിൽ ഇടപാടും
- അപ്പനപ്പന്റെ ഭാര്യയുടെ കാര്യം എനിക്കെന്റെ ഭാര്യടെ കാര്യം
- അപ്പനുകേറാം ചെത്താൻമേല, എനിക്കു ചെത്താം കേറാൻമേല
- അപ്പനുംവന്നു തിടി, എനിക്കുംവന്നു താടി, പിന്നെ അപ്പനെന്തപ്പൻ
- അപ്പനെക്കടിച്ച ഞണ്ടേ, പെട്ടക്കൊട്ടേക്കെട
- അപ്പനെന്നും ചിറ്റപ്പനെന്നും ഒരുമിച്ചു വിളിച്ചാലോ
- അപ്പനോളം മക്കളായാൽ അപ്പൻ ചപ്പൻ
- അപ്പൻ കഞ്ഞിക്കുകരയുന്നു, മക്കൾ ദാനംചെയ്യുന്നു
- അപ്പപ്പം ബുദ്ധിതോന്നില്ലെങ്കിൽ അപ്പന്റെ തലേലുണ്ടകേറും
- അപ്പൂപ്പനുകുത്തിയ പാള അപ്പനും (മുത്തപ്പനും)
- അപ്പോഴത്തെ ബുദ്ധി അപ്പോൾ തോന്നിയില്ലെങ്കിൽ അന്റെ മണ്ടയിൽ ഉണ്ടകയറും
- അബദ്ധം വാ സുബദ്ധം വാ കുന്തീപുത്രോ വിനായകഃ
- അബ്ദുൽഖാദർക്കും അമാവാസിക്കും തമ്മിലെന്തു ബന്ധം
- അഭിമാനം കൊടുത്താലങ്ങാടീന്നരികിട്ടില്ല
- അഭിമാനം വിറ്റുതിന്നു
- അഭിസാരിണി നേടിയ മുതൽ കണവാതിലിലൂടെ പോകും
- അഭിസാരിണീകാന്തൻ ആപത്തിൽ ഉതകുകില്ല
- അഭ്യസിച്ചാലാനയേയുമെടുക്കാം
- അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു (അമരം - അമരകോശം)
- അമര നനയ്ക്കുന്തോറും നന്നാകും
- അമരം നോക്കാത്തവൻ പാമരൻ
- അമരക്കാരന് തലതെറ്റൂമ്പോൾ അണീയക്കാരുടെ തണ്ടൂകൾ തെറ്റും
- അമരണം മരണം വരെ
- അമരത്തടത്തിൽ തവളകരയണം
- അമരയും അപരാധവും കുറച്ചുമതി
- അമരയൊരു കൊടി, വടുകനൊരു കുടി
- അമർത്തിച്ചെരച്ചാലും തലേലെഴുത്തു പുവ്വോ?
- അമർത്തിയളന്നാലും ആഴക്കു മൂഴക്കാകാ
- അമിതമായാലമൃതും വിഷം
- അമൃതിനു മാധുര്യമേറ്റാൻ മറ്റ് മധുരദ്രവ്യങ്ങൾ വേണോ?
- അമൃതിനുമധുരം കൂട്ടാനൊക്കുമോ?
- അമൃതുകൊണ്ടു കാൽ കഴുകുക
- അമ്പടപോയിട്ടയ്യടയായി
- അമ്പട്ടൻ ചെമ്പട്ടുടുത്താലും അമ്പട്ടൻതന്നെ
- അമ്പട്ടന്റെ കുഞ്ഞിന് രോമത്തിന് പഞ്ഞമോ?
- അമ്പട്ടന്റെ കുപ്പയിലപ്പടി രോമം
- അമ്പതായാൽ കുമ്പചാടും
- അമ്പതിലും ഒമ്പതിലും മലചവിട്ടാം (സ്ത്രീകൾക്ക് ശബരിമല കയറാം)
- അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ വലുത്
- അമ്പലം വിഴുങ്ങിക്കവാതിപ്പലകപപ്പടം
- അമ്പലത്തിലെ കറി കുമ്പളം
- അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ
- അമ്പലപ്പുഴ വേലകണ്ടവനമ്മവേണ്ട
- അമ്പലംവിട്ട് തിണ്ണനിരങ്ങാൻ പോകരുത്
- അമ്പലംവിഴുങ്ങിക്ക് വാതിൽപലക പപ്പടം
- അമ്പറ്റാൽ തൂമ്പറ്റു
- അമ്പാരിയിൽ നിന്നിറക്കി കുഴിയിൽ ചാടിക്കുക
- അമ്പിനാൽ വരാത്തതും വമ്പിനാൽ വരും
- അമ്പിനുമുണ്ടുകോട്ടും, വില്ലിനുമുണ്ടുകോട്ടം
- അമ്പില്ലാത്തവനോട് തുമ്പുകാട്ടിയത് അറിവില്ലാത്ത പോഴത്തം
- അമ്പിളിമാമനെക്കാണാനമ്പലത്തിൽ പോണോ?
- അമ്പു കുമ്പളത്ത്, വില്ലു ചോപ്പാട്ട്, എയ്യുന്നവൻ പനങ്ങാട്ട്
- അമ്പും തുമ്പും ഇല്ലായ്മ
- അമ്പുകളഞ്ഞോൻ വില്ലൻ, ഓലകളഞ്ഞോൻ എഴുത്തൻ
- അമ്പുകൊണ്ടുള്ള പുണ്ണുണങ്ങും വാക്കുകൊണ്ടുള്ള പുണ്ണുണങ്ങില്ല
- അമ്പൊന്നേയുള്ളൂ, കള്ളൻ നേരേ വാ
- അമ്പോടു കൊടുത്താലമൃത്
- അമ്പ്രാളിരിക്കുന്ന വരമ്പാദ്യം കിളയ്ക്കട്ടെ
- അമ്മ ഉറിമെലും പെങ്ങൾ കീഴിലും ഒൾ ഉരലിലും
- അമ്മ ചത്തുകിടക്കുകയാണെങ്കിലും വാഴയ്ക്കാത്തൊലി വാരിക്കളഞ്ഞിട്ടു കരയണം
- അമ്മ തല്ലിയാലും അമ്മയെ വിളിച്ചു കരയുക
- അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിടെ മൂടിനു തേമാനം
- അമ്മ പുലയാടിച്ചിയെങ്കിൽ മോളും പുലയാടിച്ചി
- അമ്മ പെറണം, ആണിനെപ്പെറണം
- അമ്മ പെറ്റ് അച്ഛൻ വളർത്തണം
- അമ്മ പോറ്റിയ മോളും ഉമ്മ പോറ്റിയ കോഴിയും
- അമ്മ മതിൽചാടിയാൽ മകൾ ഗോപുരംചാടും
- അമ്മ മരിച്ചാൽ അച്ഛന്റെ വീടും മഴതോർന്നാൽ മരത്തിന്റെ ചോടും
- അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തടയ്ക്കാൻ പറയുക
- അമ്മ മറന്നാലും പല്ലു മറക്കില്ല (വയസ്സ്)
- അമ്മ രണ്ടാംകുടിയെങ്കിലച്ഛൻ മൂന്നാംകുടി
- അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
- അമ്മ വേലിചാടിയാൽ മകള് മതിലുചാടും
- അമ്മകുത്തിയാലും വേണ്ടില്ല, മോളുകുത്തിയാലും വേണ്ടില്ല, അരി വെളുക്കണം
- അമ്മകൊമ്പത്തെങ്കിൽ മകൾ തുഞ്ചത്ത്
- അമ്മപുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി
- അമ്മപെങ്ങമ്മാരില്ലാത്തവൻ
- അമ്മമൂലം അറവയ്ക്കും
- അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
- അമ്മയും കയിലുമൊന്നുകണ്ടു; ഞാനും പ്ലാവിലയുമൊന്നുകണ്ടു
- അമ്മയും മകളും പെണ്ണുതന്നെ
- അമ്മയുടെ കൂനും മകളുടെ ഞെളിവും
- അമ്മയുടെ മടിയിലിരിക്ക്യേം വേണം, അച്ചന്റെകൂടെ പോവം വേണം
- അമ്മയുടെ വയറ്റിൽനിന്ന് എല്ലാം പഠിച്ചുവന്നവരില്ല
- അമ്മയുടെ ശാപം അമ്മ ചത്താലും പോവില്ല
- അമ്മയുടെ സ്നേഹത്തിനളവില്ല
- അമ്മയുടെ സ്വഭാവം പെൺമക്കളെ ഏറ്റവുമധികം സ്വാധീനിക്കും
- അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ
- അമ്മയുറിമേലും പെങ്ങൾ കീഴിലും മോളുരലിലും
- അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും
- അമ്മയെ തല്ലിയാലച്ഛൻ ചോദിക്കണം, പെങ്ങളെ തല്ലിയാലളിയൻ ചോദിക്കണം
- അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം
- അമ്മയെ തല്ലിയാലുമുണ്ട് രണ്ടു പക്ഷം
- അമ്മയെക്കൊടുത്ത് ഭ്രാന്തിയെ വാങ്ങുക
- അമ്മയെതച്ചാൽ അഛ്ശൻ ചൊദിക്കണം,പെങ്ങളെതച്ചാൽ അളിയൻ ചൊദിക്കണം
- അമ്മയോടു ചോദിച്ചിട്ടാണോ അരയ്ക്കുന്നത്
- അമ്മയോടൊക്കുമോ അമ്മായിയമ്മ
- അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേലോട്ട്
- അമ്മയ്ക്കരിയളക്കരുത്
- അമ്മയ്ക്കു താളുകറിക്കുപ്പില്ലാഞ്ഞിട്ട്, മകൾക്ക് താലിക്കു മുത്തില്ലാഞ്ഞിട്ട്
- അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
- അമ്മയ്ക്ക് കൊടുക്കരുത്, ഭാര്യയ്ക്കു കൊടുക്കണം
- അമ്മയ്ക്ക് ചെലവിനുകൊടുക്കരുത് (അമ്മ സ്വയമെടുത്തോട്ടെ)
- അമ്മയ്ക്ക് പ്രാണവേദന, മകൾക്ക് വീണവായന
- അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും
- അമ്മാത്തുനിന്നു പോരികയും ചെയ്തു, ഇല്ലത്തൊട്ടെത്തിയുമില്ല
- അമ്മാമനാനപ്പുറത്ത് മരുമകൻ വളക്കുണ്ടിൽ
- അമ്മായടെ വട്ടീം എന്റെ പെരേം ഒപ്പം
- അമ്മായിടുടച്ചത് മൺചട്ടി, മരുമകളുടച്ചത് പൊൻചട്ടി
- അമ്മായിയമ്മ അമ്മാവനായിരുന്നെങ്കിലരമുഴം മീശകാണും
- അമ്മായിയമ്മ ചത്തിട്ട് മരുമകളുടെ കരച്ചൽ
- അമ്മായിയമ്മയെ കല്ല്‌മ്മെ വെച്ചിട്ട് നല്ലോരുകല്ലോണ്ടു നാരായണ
- അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം, മരുമകൾക്ക് വളപ്പിലും പാടില്ല
- അമ്മായീം കുടിച്ചു പാക്കഞ്ഞി
- അമ്മായീം മോളും ചുമ്മാതെവരില്ല
- അമ്മായീന്ന് വിളിക്ക്യേംവേണം, അമ്മിഞ്ഞേക്കേറി പിടിക്ക്യേംവേണം
- അമ്മാവൻ വരുന്നതുവരെ അമാവാസി നിൽക്കില്ല
- അമ്മാവന്റെ മകളെ കല്യാണംകഴിക്കാനും ചമ്പച്ചോട്ടിൽ തൈവയ്ക്കാനും ആരോടും ചോദിക്കണ്ട
- അമ്മി കാറ്റത്തിട്ടപോലെ
- അമ്മിക്കുഴയില്ലെന്നുവെച്ച് കല്യാണം മുടങ്ങുമോ
- അമ്മിമിടുക്കോ അരച്ചവൾമിടുക്കോ അരച്ചതിന്റെ മിടുക്കോ കറി നന്നായിട്ടുണ്ട്
- അമ്മിയും കുഴവിയും ചവിട്ടിയോ വന്നത്
- അമ്മീം ചവിട്ടരുതുമ്മറപ്പടീം ചവിട്ടരുത്
- അമ്മേം മോളും ഒന്നാണെങ്കിലും വായും വയറും രണ്ടല്ലേ
- അമ്മേക്കൊടുത്തു പ്രാന്തിയെ വാങ്ങി
- അമ്മൊച്ചനില്ക്കുന്നെടം അമ്മൊച്ചനും പശുനില്ക്കുന്നെടം പശുവുംനില്ക്കട്ടെ
- അമ്മ്യാര് ജീരകം സൂക്ഷിച്ചപോലെ
- അയലത്തെ സദ്യയ്ക്കു വിളമ്പുമ്പോൾ കാണാം എന്റെ ഔദാര്യം
- അയലത്തെല്ലാം തേങ്ങയുടയ്ക്കുണു ഞാൻ ചെരട്യെയെങ്കിലുമുടയ്ക്കട്ടെ
- അയലൊത്തു വിളയിടണം
- അയൽക്കാരനെ സ്നേഹിക്കണം, എതയ്ക്കലെ വേലി കളകയുമരുത്
- അയൽനോക്കിയേ കൃഷിചെയ്യാവൂ (വിളയിടാവൂ)
- അയൽവീടെരിയുമെങ്കിൽ എൻവീടുമെരിഞ്ഞോട്ടെ
- അയൽവീട്ടിലെ ചോറുകണ്ട് പട്ടിയെ വളർത്തുക
- അയിലത്തല അളിയനും വിളമ്പാം
- അയ്മനം താഴുമ്പോൾ കുമ്മനം പൊന്തും
- അയ്യർ വരുന്നതുവരെ അമാവാസി നിൽക്കുമോ?
- അരക്കണ്ണു തുറക്കാനരപ്പണം കൂലി
- അരക്കനിരട്ടിച്ചെലവ്
- അരക്കനോടരക്കാശുകൊണ്ടാലിരിക്കപ്പൊറുതികെടും
- അരക്കനോട് നേർത്ത് കുരങ്ങനോടോ
- അരക്കാശിനു കുതിരയെക്കിട്ടണം അതക്കരെച്ചാടുകയുംവേണം
- അരക്കാശിന്റെ അനർത്ഥം ആയിരംകൊടുത്തു തീർക്കുക
- അരക്കുകൊണ്ടു ചെല്ലുമ്പോൾ മെഴുക്കുംകൊണ്ട്
- അരക്കുടം കൂത്താടും
- അരക്കോലകറ്റി അരയ്ക്കുയരത്തിൽ പിടിച്ചാൽ ആയിരംപേർക്കു കാണാം (ചൂട്ട്)
- അരക്കോലോ ഒരുക്കോലോ ഒര് വെടവാണോ മൂത്താരേ
- അരചനന്നുകേൾക്കും ദൈവം നിന്നുകേൾക്കും
- അരചനവൻനാട്ടിൽ അറിവനേതുനാട്ടിലും
- അരചനില്ലാനാട് നരകം
- അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക് അരചനും ഇല്ല പുരുഷനുമില്ല
- അരചനെക്കൊതിച്ച് പുരുഷനെ വെടിഞ്ഞവൾക്ക് അരചനുമില്ല പുരുഷനുമില്ല
- അരചൻ വീണാൽ പടയില്ല
- അരചന്റെ മുമ്പിലിരിക്കാനാശിച്ച് അമ്പട്ടനായി
- അരച്ചതുകൊണ്ടുപോയി ഇടിക്കരുത്
- അരച്ചാൺ കടിച്ചാൽ ഒരുചാൺ വളരും
- അരച്ചുകൊടുത്താൽ തരിയുണ്ടോ എന്നുനോക്കും (അത്ര ദേഷ്യമുണ്ട്)
- അരച്ചുതരാൻ പലരുമുണ്ട് കുടിക്കാൻ താനേയുള്ളൂ
- അരച്ചൊല്ലരങ്ങത്തു വിളങ്ങില്ല
- അരഞ്ഞാൺചരടുകൂടി പാമ്പാവുക
- അരഞ്ഞാൺചരടുകൊണ്ട് സന്തോഷിക്കുന്നവർക്ക് ദാരിദ്യമില്ല
- അരണ ഉരണ ഊരാമ്പുലി
- അരണ കടിച്ചാൽ ഉടനെ മരണം
- അരണകടിച്ചാലുടനേ മരണം
- അരണയ്ക്കു മരവി
- അരണെക്കുമറതി
- അരത്തിനോടുരുമ്മിയാലിരുമ്പിനു തേമാനം
- അരത്തുട്ടുകൊണ്ട് കല്യാണം, അതിലല്പം വെടിക്കെട്ട്
- അരത്തെയരംകൊണ്ട്, വൈരത്തെ വൈരംകൊണ്ട്
- അരനാഴികയിരുന്നാലും അരചനായിട്ടിരിക്കണം
- അരപ്പണംകൊടുത്തു കരയാൻ പറഞ്ഞിട്ട് ഒരു പണംകൊടുത്തു കരച്ചിലുംമാറ്റി
- അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു
- അരപ്പണി ആശാനെയും കാണിക്കരുത്
- അരപ്പലം നൂലിന്റെ കുഴക്ക്
- അരപ്പലം നൂലിന്റെ കുഴെക്ക്
- അരപ്രാന്തിന് മുഴുപ്രാന്ത്
- അരമനകാത്താൽ വെറുതേപോണ്ട
- അരമനരഹസ്യം അങ്ങാടിപ്പാട്ട്
- അരമനരഹസ്യം അങ്ങാടിയിൽ പരസ്യം
- അരമുറിഞ്ഞ കൊല്ലനെപ്പോലെ
- അരമുറിത്തേങ്ങയുടെ പീരകണ്ടിട്ട് കോലഞ്ചാത്തൻ തുള്ളുന്നു
- അരയടിമണ്ണിൽ ആയിരം പാമ്പ്
- അരയാലിനെ ബാധിച്ച ശനി ചുവട്ടിലുള്ള ഗണപതിയെ ബാധിക്കുമോ
- അരയിലാമോളേ കറി
- അരയിൽ കാഷായം, അറയിൽ കാമിനി
- അരയിൽ പുണ്ണും അടുത്തുകടവും കടവിൽ തോണിയില്ല
- അരയ്ക്കുമ്പോൾ തേട്ടിയത് കുടിക്കമ്പോൾ ഛർദ്ദിക്കും
- അരയ്ക്കൊരു കത്തി, പുരയ്ക്കൊരു മുത്തി
- അരവയറാഹാരം
- അരവറ്റിനായിരം പഷ്ണി (വറ്റു നിലത്തുകളഞ്ഞാൽ)
- അരവിദ്യയരങ്ങത്തുകാട്ടരുത്
- അരവുമരവും ചേർന്നാൽ കിന്നരം
- അരവൈദ്യനാളെക്കൊല്ലും
- അരശരെ അപമാനിച്ച് കുശവരെ പൂജിക്കുക
- അരി നാഴിയായാലും അടുപ്പിൻകാല് മൂന്നുവേണം
- അരി വിതച്ചാൽ മുളയ്ക്കില്ല
- അരി വെന്താൽ താനേ പൊന്തും
- അരികത്തുള്ളതിലാശയില്ല
- അരികളഞ്ഞ് ഉമിക്കു തല്ലുകൂടുക
- അരികേ പോയാലരപ്പലം തേയും
- അരികൊടുത്താലറിയാത്തമ്മയും വെച്ചുതരും
- അരികൊടുത്ത് അമ്മായിവീട്ടിലുണ്ണണോ
- അരിക്കണക്കമ്മയോടും പറയാം
- അരിക്കു കോരപ്പൻ മുമ്പ്, അടിക്കു കോരപ്പൻ പിമ്പ്
- അരിക്കൂൺ കണ്ട് ആളെ വിളിക്കരുത്
- അരിഞ്ഞുപുഴുങ്ങിയാലും ഇരിഞ്ഞു പുഴുങ്ങിയാലും കണക്കൊപ്പം
- അരിതരാത്ത നായരേ, അത്താഴമുണ്ണാൻ വാ
- അരിതാത്തതു ചെയ്താൽ അമ്മയും പിണങ്ങും
- അരിതിന്നുന്ന നായേ തുണിതാ
- അരിനീളുംമുമ്പേ ചിറി നീളരുത്
- അരിപ്പച്ചൂട്ടും ഔരസപുത്രനും ചതിക്കില്ല
- അരിമണിക്ക് വകയില്ലാത്തോന് തരിവളയ്ക്ക് മോഹം
- അരിമണിയൊന്ന് കൊറിക്കാനില്ല, കരിവളയിട്ട് കില്ലുക്കാൻ മോഹം
- അരിയിടിച്ച് ആദരവും പൊരിയിടിച്ച് പോതരവും
- അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായയ്ക്ക് മുറുമുറുപ്പ്
- അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, പിന്നേയും നായ മുന്നോട്ട്
- അരിയും തിരിയുമരുത് (കല്യാണക്കാര്യത്തിൽ)
- അരിയുംകൊണ്ട് അക്കച്ചിവീട്ടിലുണ്ണാൻ പോണോ
- അരിയുണ്ടെങ്കിൽ പെങ്ങളുടെ വീട്ടിലേക്ക് വഴി ചോദിക്കണോ?
- അരിയെത്ര പയറഞ്ഞാഴി
- അരിയെറിഞ്ഞാലായിരം കാക്ക
- അരിവാളിനുറയില്ല, തരകനു മുറയില്ല
- അരിവെച്ചാലേ ചോറുണ്ടാകൂ
- അരിവെയ്ക്കുംമുമ്പേ കറിവെയ്ക്കണം
- അരിശം വരുമ്പാൾ അമ്പതെണ്ണണം
- അരിശം വിഴുങ്ങിയാലമൃത്
- അരിശംകൊണ്ടരിവേവില്ല
- അരിശമുള്ളവനേ പിരിശമുള്ളൂ
- അരീം തിരീം അരുത് (ഭാര്യവീട്)
- അരുതാഞ്ഞാലാചാരമില്ല, ഇല്ലാഞ്ഞാലുപചാരമില്ല
- അരുതാത്തതിലാശയരുത്
- അരുതെന്നു പറഞ്ഞരുതാത്തതു ചെയ്യരുത്
- അരുന്ധതിയെകണ്ടാലാറുമാസം മരണമില്ല
- അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല
- അൎത്ഥം അനൎത്ഥം
- അർഥമനർഥം
- അർഥമില്ലാത്തവന് അർഥമുണ്ടായാൽ അർദ്ധരാത്രിക്കും കുടപിടിക്കും
- അലകും പിടിയും മാറിയാൽ കത്തി നന്നാവും
- അലക്കുകാരന്റെ കഴുതപോലെ
- അലക്കുന്നവന്റെ പട്ടി കടവിലുമില്ല വീട്ടിലുമില്ല
- അലങ്കാരത്തിനലക്കിയമുണ്ട്
- അലഞ്ഞുനടന്ന് ശീലമുള്ളവൻ അടങ്ങിനിൽക്കില്ല
- അലയുള്ളിടാത്താഴമില്ല
- അലൎന്നാൽ അമ്മെക്കപരാധിക്കാമൊ
- അലസന്റെ തല പിശാചിന്റെ പണിപ്പുര
- അല്പംകൊണ്ടാശാനാകരുത്
- അല്പജ്ഞനെക്കാൾ നല്ലതജ്ഞൻ
- അല്പജ്ഞാനമഹംകൃതിമൂലം
- അല്പന് അല്പംകിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും
- അല്പാലാഭം പെരുംചേതം
- അല്ലലുനീങ്ങും നല്ലതുചെയ്താൽ
- അല്ലലുള്ള പുലയിയേ ചുള്ളലുള്ള കാടറിയൂ
- അല്ലലുള്ളിടത്തേ അവതാരമുള്ളൂ
- അല്ലലൊരുകാലം ശെൽവമൊരുകാലം
- അല്ലാത്തിടത്തിൽ ചെല്ലൊല്ല ചെന്നാൽ പിന്നെ മടങ്ങൊല
- അല്ലെങ്കിലും മണ്ണാത്തികരഞ്ഞൂണ്ട്, മണ്ണാൻചത്താൽ പണയണോ
- അവകാശത്തിനു വാക്ക്, അപരാദത്തിനു മൂക്ക്
- അവനവന്റെ അമ്മയ്ക്കു നെല്ലിടിക്കില്ല, ആരാന്റെ അമ്മയ്ക്കു കല്ലിടിക്കും
- അവനവന്റെ താടികാക്കാനാകാത്തവനാരാന്റെ അങ്ങാടികാക്കുന്നതെങ്ങനെ
- അവനവന്റെ പല്ലിന്റെ ഇടകുത്തി ആരാന് നാറ്റിക്കാൻ കൊടുക്കരുത്
- അവനവന്റെ മൂക്ക് അവനവനുചൊവ്വ്
- അവനും അവളും ഏഴാംപൊരുത്തം
- അവനേ അവനേ എന്നതിനെക്കാൾ നല്ലത് ശിവനേ ശിവനേ എന്ന്
- അവൻ തിന്നു കുഴങ്ങുന്നു, ഇവൻ തിന്നാതെ കുഴങ്ങുന്നു
- അവൻ പത്താൾക്കൊരുമെത്ത
- അവലിനെ നിനച്ച് ഉരലിനെ ഇടിക്കുക
- അവല് മുക്കിത്തിന്നണം എള്ള് നക്കിത്തിന്നണം
- അവസരം വരുമ്പോളാലസ്യമരുത്
- അവസാനത്തെ കഷ്ണത്തിനെരിവധികം
- അവസാനിപ്പിക്കാനാവാത്തതാരംഭിക്കരുത്
- അവസ്ഥയറിയാത്ത നായരേ അത്താഴമുണ്ണാൻ വാ
- അവസ്ഥയ്ക്കു പുൽപായ, വിറച്ചിട്ടു കിടന്നുകൂടാ
- അവളാകാഞ്ഞിട്ടിവളെക്കൊട്ടി ഇവളോ മുരുക്കേലേറുന്നു
- അവിടം കടന്നാലമരമുണ്ട്
- അവിടന്നും ചോതി, അടിയനും ചോതി
- അവിടെ മണ്ണിട്ടാലിവിടെ കല്ലിട്ടു
- അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കും
- അവിട്ടത്തിന് തവിട്ടിലും നേട്ടം
- അവിവേകിക്കും അവിശ്വാസിക്കും ആപത്ത്
- അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും
- അശ്വതി അച്ചിയും പൂരുരുട്ടാതി പുരുഷനും ചേർന്നാലോ (വളരെ നല്ലത്)
- അശ്വതി ഉച്ചതിരിഞ്ഞാൽ ഓണംകഴിഞ്ഞു
- അശ്വതി ഉച്ചതിരിഞ്ഞാൽ ഭരണികഴിഞ്ഞു (കൊടുങ്ങല്ലൂർ ഭരണി)
- അശ്വതികള്ളൻ
- അശ്വതിയിലച്ചി പിറക്കണം
- അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും
- അശ്വതിയെ വിശ്വസിക്കരുത്
- അശ്വാരൂഢൻ അശ്വത്തെ മറക്കരുത്
- അഷ്ടദാരിദ്ര്യം അമ്മവീട്, അതിനേക്കാൾ അമ്മായിവീട്
- അഷ്ടദാരിദ്ര്യംപിടിച്ചവന് തൊട്ടതെല്ലാം നഷ്ടം
- അഷ്ടമത്തിൽ ശനി നഷ്ടംവരുത്തും
- അഷ്ടമിക്കെട്ടുവാവ് എഴുത്തച്ഛന് ചുട്ടവാവ്
- അഷ്ടവൈദ്യനിലുമുണ്ടാകും പൊട്ടവൈദ്യൻ
- അഷ്ടാംഗഹൃദയഹീനൻ ചികിത്സയ്ക്കാകാ
- അഷ്ടിക്കുമുട്ടൂല്ല്യ അട്ടക്കാല് പിടിക്കൂല്ല്യ
- അസത്യത്തിനായുസ്സില്ല
- അസാധ്യക്കാരന് സിദ്ധിയില്ല
- അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല
- അഹങ്കരിച്ചാൽ മുഖംകറുക്കും
- അഹന്തയുടെ പിന്നിലവതാളം
- അഹോരൂപമഹോസ്വരം
- അളകാപുരി കൊള്ളയടിച്ചാലും അഭീഷ്ടഹീനനു കിട്ടില്ല
- അളകാപുരിയിലും വിറകുതലയൻ
- അളക്കുന്ന നാഴിക്ക് അരിവിലയറിയാമോ?
- അളന്നചെട്ടിക്കളന്നുകൊട്, തൂക്കിയചട്ടിക്ക് തൂക്കികൊട്
- അളന്നപയറെണ്ണരുത്
- അളന്നളന്നുകുറയുക, പറഞ്ഞുപറഞ്ഞേറുക
- അളയിൽ കുത്തിയാൽ ചേരയും കടിക്കും
- അളവിൽ മിഞ്ചിയാലമൃതും നഞ്ഞ്
- അളിഞ്ചക്കണ്ണിക്ക് വളിഞ്ചൻനായര്
- അളിയനൊരിളിച്ചിവായൻ, പെങ്ങളൊരു പേന്തലച്ചി
- അളിയൻചത്താൽ കമ്പിളിയെനിക്ക്
- അള്ളായ്ക്കറിയാം പള്ളീലെക്കാര്യം
- അഴകനരിയങ്ങാടിയിൽ
- അഴകിനായി മൂക്കോഴിക്കാറുണ്ടോ?
- അഴകിനു ചെയ്തതാപത്തിനായി
- അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും
- അഴകു കുത്തിയാലരിവെളുക്കില്ല
- അഴകുകണ്ട് അമ്മയെന്നുവിളിക്കുക
- അഴകുള്ള ചക്കയിൽ ചുളയില്ല
- അഴകുള്ള പെണ്ണ് പണിക്കാകാ
- അഴകുള്ളവനെക്കണ്ടാലളിയനെന്നുവിളിക്കുക
- അഴക്കോലിൽ കാക്ക കളിപ്പിക്കുക
- അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ ആലയിൽ വരും
- അഴിഞ്ഞപെണ്ണിനാചാരമില്ല
- അഴിഞ്ഞുപോയാലതിരിൽ നില്ക്കാ
- അഴിയേണ്ടതഴിയുകയും അണ്ടക്കഞ്ഞിയെന്നു പേരും
- അഴുകള്ളനും തൊഴുകള്ളനും ആയിരക്കള്ളനും ഒരുപോലെ
- അഴുക്കിൽവീണ മുതലയ്ക്കതുതന്നെ വൈകുണ്ഠം
- അഴുക്കു തീരെ കുളിച്ചവരും പീതീരെ തൂറിയവരുമില്ല
- അറമുറിച്ചുതിന്നരുത്
- അറയടച്ച് ആസനംകാണിക്കുക
- അറയിലാടിയിട്ടേ അരങ്ങത്താടാവൂ
- അറയിലാടുമ്പോലെ അമ്പത്തിലാടരുത്
- അറയിലെന്താചാരം
- അറയിൽ കഴിഞ്ഞതടുക്കളയിലും അടുക്കളയിൽ കഴിഞ്ഞതറയിലും പറയരുത്
- അറയ്ക്കൽ മേനോന്റെ തലയിലെഴുത്ത് അമർത്തിച്ചെരച്ചാലും പോകുമോ?
- അറയ്ക്കൽബീവിയെക്കട്ടാൻ അരസ്സമ്മതം
- അറിഞ്ഞതിലിരട്ടി അറിയാൻ
- അറിഞ്ഞവർക്കാന ചെറുത്
- അറിഞ്ഞാലേ അയിത്തമുള്ളൂ
- അറിഞ്ഞാലേ അറപ്പുള്ളൂ
- അറിഞ്ഞുകെട്ടൂ അറിയാതെ കെട്ടു
- അറിഞ്ഞുകൊടുക്കാഞ്ഞാലറിയാതെയെടുക്കും
- അറിഞ്ഞുസേവിച്ചാലാനന്ദമൂർത്തി അറിയാതെ സേവിച്ചാലപരാമൂർത്തി
- അറിയണോ ആശാൻ വേണം
- അറിയാത്ത ആപത്തിലല്ലലില്ല
- അറിയാത്ത ഉമ്മയും വരാഹൻ കണ്ടാലറിയും (ഒരു സ്വർണ്ണനാണ്യം)
- അറിയാത്ത ദേവനേക്കാളറിയുന്ന പിശാചു നല്ലൂ
- അറിയാത്ത പിള്ള ചൊറിയുമ്പോളറിയും
- അറിയാത്ത സുഖത്തേക്കാളറിഞ്ഞ ദുഃഖം നല്ലൂ
- അറിയാത്തതിനു ചൊല്ല്, അറിഞ്ഞതിനു തല്ല്
- അറിയാത്തവനടുക്കള ആറുകാതം
- അറിയുന്നവനോട് പറയേണ്ട, അറിയാത്തവനോട് പറയരുത്
- അറിവതുപെരുകിയാലും മുന്നറിവു പെണ്ണിനില്ല
- അറിവിനറുതി മരണം
- അറിവിനറുതിയില്ല
- അറിവുള്ളവരേ അറിയൂ
- അറിവേനറവേനാലിലപുളിയിലപോലെ
- അറുക്കാനായിരം കൊടുത്താലും പോറ്റാനൊന്നു കൊടുക്കില്ല
- അറുക്കാനാവതില്ലാത്തവന്റെ അറയിലമ്പതരിവാള്
- അറുക്കാൻകൊണ്ടുപോകുന്ന പോത്തിന്റെ ഒടയെടുക്കുന്നതെന്തിനാ
- അറുക്കാൻപിടിച്ചാലും പോറ്റാൻപിടിച്ചാലും കോഴി കൊക്കോ കൊക്കോ
- അറുക്കുംമുമ്പേ പിടയ്ക്കുന്നോ
- അറുതിക്കുമീതേ പലിശയില്ല
- അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കില്ല
- അറുത്തിട്ടകോഴി പിടയ്ക്കുപോലെ
- അറുപതിലത്തുംപിത്തും എഴുപതിലേടാകൂടം
- അറുപതിലാണോ ചുരികപ്പയറ്റ്
- അറുപതിൽ ചൊറിപറയും
- അറുവാണി തുനിഞ്ഞാലറ്റമില്ല
- അറ്റ നൂർകുടം ഉറ്റുചുരണ്ടിയാൽ മൂന്നു ദിവസം മുറുക്കാം
- അറ്റകണ്ണിയുമില്ല, വീണനിലവുമില്ല
- ആ ഇരയിൽ ഈ മീൻ കൊത്തില്ല
- ആ കാടിന് ആ കുരങ്ങെങ്കിൽ ഈ കാടിന് ഈ കുരങ്ങ്
- ആ കാടും ആ ആടും
- ആ കുഴിയിൽ ഈ വാഴ കുലയ്ക്കില്ല
- ആ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല
- ആ പൊളിപ്പേലല്ലെങ്കിൽ ഈ പൊളിപ്പേൽ
- ആകാം കിഴക്കോട്ട്, ആകാ പടിഞ്ഞാട്ട്, വേണെങ്കിൽ തെക്കോട്ട്, വേണ്ടാ വടക്കോട്ട്
- ആകാശം വീഴുമെന്ന് പേടിച്ച് ആരാനും മുട്ടുകൊടുക്കാറുണ്ടോ?
- ആകാശവാണംപോലെ പൊങ്ങിയാൽ വാണക്കൂറ്റിപോലെ കീഴോട്ട്
- ആകുംകാലമാകും പോകുംകാലും പോകും
- ആകൃതിപോലെ പ്രകൃതി
- ആകെക്കൊടുത്താലന്തിക്കുക്ലേശം
- ആകെനീരരനീര്
- ആകെമുങ്ങിയാൽ കുളിരില്ല
- ആക്കിയവൻതന്നെ നീക്കുക
- ആക്രാന്താ പടിതൊറ, ആനേക്കൊണ്ടാ പ്രാതലിന്
- ആഗ്നേയാസ്ത്രത്തിന് വാരുണാസ്ത്രം
- ആഗ്രഹം പൊരുത്താലലച്ചലും പെരുക്കും
- ആങ്ങളക്കഞ്ഞി അയനിക്കഞഞി, മക്കക്കഞ്ഞി ദുഃഖക്കഞ്ഞി, മാപ്പിളക്കഞ്ഞി മധുരക്കഞ്ഞി
- ആങ്ങളചത്തിട്ടും നാത്തൂന്റെ ദുഃഖം കാണണം
- ആച്ചുനോക്കിയേ കൂച്ചുകെട്ടാവൂ
- ആടയുണ്ടെങ്കിലേ കോടയുള്ളൂ
- ആടറിയുമോ അങ്ങാടിവാണിഭം
- ആടറുക്കുംമുമ്പേ പിടുക്കുചുട്ടുതിന്നണമെന്നു പറഞ്ഞാലോ
- ആടാച്ചാക്യാർക്ക് അണിയൽപ്രധാനം
- ആടാൻവയ്യാത്ത നടിക്ക് അരങ്ങുപോര
- ആടിക്കാറ്റ് ആനയെ പറപ്പിക്കും
- ആടിക്കൊണ്ടാൽ ദൈവംകൂടിക്കൊള്ളും
- ആടിത്തിന്നുന്ന മാട്, ആടാതെതിന്നുന്ന വീട്
- ആടിനെക്കൊണ്ടുപോയി പട്ടിയാക്കുക
- ആടിനെന്താ ആനച്ചങ്ങല
- ആടിനെപ്പോറ്റാൻ കാടിനെപ്പോറ്റണം
- ആടിനോടു ചോദിച്ചിട്ടാണോ കറിക്കരയ്ക്കുന്നത്
- ആടിയകാലും പാടിയവായേം അടങ്ങിയിരിക്കില്ല
- ആടു കാപ്പണം പിടുക്കു മുക്കാപ്പണം
- ആടു കിടന്നിടത്ത് പൂടയെങ്കിലും കാണും
- ആടു പിടിക്കാൻ ചെന്നപ്പോൾ കരടി അകപ്പെട്ടു
- ആടുമെഞ്ഞ കാടുപൊലൊ
- ആടുമേഞ്ഞ കാടുപോലെ
- ആട് കിടന്നിടത്ത് പൂട പോലുമില്ല
- ആട്ടംകഴിഞ്ഞ അരങ്ങുപോലെ
- ആട്ടിൻതോൽ പുതച്ച ചെന്നായയെപ്പോലെ
- ആട്ടുകേട്ട പന്നിയെപ്പോലെ
- ആട്ടുകേട്ട മണ്ണാനും ഊട്ടുകേട്ട പട്ടരും
- ആട്ടുകൊള്ളുകയും വഴിമാറുകയുംകൂടി വേണോ
- ആട്ടുക്കും മാട്ടുക്കും രണ്ടുകൊമ്പ്, അയ്യങ്കാർസ്വാമിക്ക് മൂന്നുകൊമ്പ്
- ആട്ടുന്നവനെ നെയ്‌വാൻ ആക്കിയാൽ കാൎയ്യമൊ
- ആട്ടുന്നോനെപ്പിടിച്ച് നെയ്യാനാക്കരുത്
- ആട്ടെപ്പിടിച്ച് മാട്ടെപ്പിടിച്ച് മനുഷ്യനെപ്പിടിക്കുന്നോ
- ആണായാൻ നാണം വേണം, മുഖത്തഞ്ചു രോമം വേണം
- ആണായാലൊരു പെണ്ണുവേണം
- ആണായാൽ കണക്കിലാവണം പെണ്ണായാൽ പാട്ടിലാവണം
- ആണായാൽ നാണംവേണം, മീനായാലാണം വേണം (ആണം = ചാറ്)
- ആണിനടങ്ങാത്ത പെണ്ണില്ല
- ആണിനുണ്ണാനറിയുമെങ്കിലേ പെണ്ണിനുവയ്ക്കാനറിയൂ
- ആണിനുതല പത്ത്, പെണ്ണിനുതല പാതി
- ആണിനെ അടിച്ചു വളർത്ത, പെണ്ണിനെ പോറ്റിവളർത്ത
- ആണിനൊരുവീട്, പെണ്ണിനു രണ്ടുവീട്
- ആണിന്റെയും അയനിക്കുരുവിന്റെയും വിലമതിക്കാനാവില്ല
- ആണിരിക്കുമ്പോൾ പെണ്ണുകാര്യംനോക്കിയാൽ ഉണ്ടിരിക്കുമ്പോൾ പുര കാറ്റുകൊണ്ടുപോകും
- ആണില്ലാത്ത പെണ്ണും തൂണില്ലാത്ത പുരയും
- ആണില്ലാത്തിടത്ത് ആവണക്ക് തൂണ്
- ആണില്ലാരാജ്യത്ത് അമ്പട്ടൻ രാജാവ്
- ആണും തൂണുമില്ലാത്ത വീട്ടിൽ ആണുങ്ങൾ കേറരുത്
- ആണും പെണ്ണും നെയ്യും തീയ്യും
- ആണും പെണ്ണുമറിയാത്തോനാനക്കാരൻ
- ആണുങ്ങളു പറയുന്നിടത്ത് അപ്പനെന്തുകാര്യം
- ആണുങ്ങളോടു പറഞ്ഞാലങ്ങാടിപ്പുറത്ത്, പെണ്ണുങ്ങളോടു പറഞ്ഞാൽ പടിപുറത്ത്
- ആണുനോക്കി പെണ്ണ് മരംനോക്കി കൊടി
- ആണുപെറ്റാലാർക്കുതകും
- ആണുള്ളപ്പോൾ പെണ്ണുഭരിച്ചാൽ തൂണുള്ളപ്പോൾ പുരതാഴെ
- ആണെങ്കിൽ വാ പടക്കളത്തിൽ പെണ്ണെങ്കിൽ പോ കലംതേക്കാൻ
- ആണൊരുവീടിന് തൂണൊരുവീടിന്
- ആണ്ടബാധ കൊണ്ടേപോകൂ
- ആണ്ടിച്ചി പെറ്റതഞ്ചും കുരങ്ങ്
- ആണ്ടിമകനെ ശംഖൂതാൻ പഠിപ്പിക്കണോ
- ആണ്ടിമകൻ ആണ്ടിയായാൽ സമയത്തിന് ശംഖൂതും
- ആണ്ടിയമ്പലം തീപിടിച്ചാൻ അയ്യാപ്പൊക്കണം തോളില്
- ആണ്ടിൽരണ്ട് മാസത്തിൽരണ്ട് ആഴ്ചയിൽരണ്ട്
- ആൺപട നാടുകെടുത്തും പെൺപട വീടുകെടുത്തും
- ആൺപൂയമമൃതൂട്ടും
- ആൺപൂരമരശാളും
- ആൺമൂത്തതോ പെൺമൂത്തതോ
- ആൺമൂലമറവെയ്ക്കും, പെൺമൂലം നിർമൂലം
- ആതിരപോയാലെല്ലാം പോയി
- ആതുരനു നിയമമില്ല, കാതരന് സമയമില്ല
- ആദായമില്ലാതെ ചെട്ടി ആറ്റൂടെ പോകുമോ?
- ആദി, പാതി, പീറ്റ
- ആദ്യം കയ്ക്കും സത്യം പിന്നെ കയ്ക്കുമസത്യം
- ആദ്യം തമ്പുരാനിരിക്കുന്ന വരുമ്പുകൊത്തുക
- ആദ്യം നല്ലകാല്, പിന്നെ പെരുക്കാല്
- ആദ്യപ്പെരുപ്പം തോൽമയ്ക്കെളുപ്പം
- ആദ്യമുണ്ടെങ്കിലവസാനവുമുണ്ട്
- ആധിമുഴുത്താൽ വ്യാധി
- ആധിയോളം വലിയ വ്യാധിയില്ല
- ആന അപ്പുറത്തും വാലിപ്പുറത്തും
- ആന ഇടഞ്ഞുനോക്കുമ്പോലെ
- ആന ഒരു കാടുമേയുമ്പോൾ ആടായിരം കാടുമേയും
- ആന കടമ്പ കടന്നപോലെ
- ആന കരിമ്പിൻതോട്ടിത്തിൽ കടന്നപോലെ
- ആന കുതിര മാടു കോഴി താടിമീശപാരെടി
- ആന കൈനീട്ടുന്നത് കൊടുക്കാനല്ല കൊള്ളാനാ
- ആന മദംകൊണ്ടാലുണ്ടോ തീയും വെള്ളവും കാണുന്നു
- ആന മദിച്ചാൽ മരത്തിന്മേൽ തളയ്ക്കാം, കണാരൻ മദിച്ചാലോ
- ആന മദിച്ചു വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ
- ആന മെലിഞ്ഞാലും ആടോളമാവില്ല
- ആന മെലിഞ്ഞാലും ആലയിൽ കെട്ടാറില്ല
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
- ആന വലിക്കാത്തത് പൂന വലിക്കുമോ?
- ആന വലിചാൽ ഇളകാത്തൊരുതടി, ശ്വാവിന് കൊണ്ടു ഗമിക്കായ് വരുമോ?
- ആന വാ തുറക്കുന്നതുകണ്ട് പൂന വാ തുറന്നാലോ?
- ആന വെള്ളത്തിലിറങ്ങിയപോലെ
- ആനകണ്ണടയ്ക്കുംപോലെ
- ആനകേറിയവനും അരുമരംകേറിയവനും അരുംകടലിൽ പോയവനും വന്നിട്ടരിയെടുത്താൽമതി
- ആനകൊടുക്കിലും ആശകൊടുക്കരുത്
- ആനകൊടുത്താലും തോട്ടികൊടുക്കില്ല
- ആനക്കലികൊള്ളുകിലും അകബോധംവെടിയരുത്
- ആനക്കാരനാനയാൽ മരണം
- ആനക്കാര്യത്തിൽ ചേനക്കാര്യമോ?
- ആനക്കാലിലടിയറവ്
- ആനക്കുഴിയിൽ നിന്നാനയെക്കേറ്റാൻ ആനതന്നെ വേണം
- ആനക്കൊമ്പും വാഴക്കൊമ്പും ശരിയോ?
- ആനചോരുന്നതുകാണില്ല, കടുകുചോരുന്നതേ കാണൂ
- ആനച്ചോറു കൊലച്ചോറ്
- ആനതാങ്ങേണ്ടതടി ആടുതാങ്ങുമോ?
- ആനനടത്തവും കുതിരപ്പാച്ചലും
- ആനനടന്നാൽ ഭൂമികുലുങ്ങും
- ആനപടിഞ്ഞാലും പന്തീരായിരം, ജീവിച്ചാലും പന്തീരായിരം
- ആനപറക്കുന്ന കാറ്റത്ത് ആടിനെത്തപ്പണോ?
- ആനപിണ്ടിയിടുന്നതുകണ്ട് ആടു മുക്കിയാലോ?
- ആനപെറ്റാലേ ആനക്കുട്ടിയുണ്ടാകൂ
- ആനപോകുന്നവഴിയേ വാലും
- ആനപ്പുറത്തിരിക്കാൻ കൊതിച്ചിട്ട് ശൂലത്തിന്മേലേറി
- ആനപ്പുറത്തിരിക്കുന്നവൻ ചുണ്ണാമ്പിരക്കുന്നു
- ആനപ്പുറത്തിരിക്കുന്നവൻ നായകുരച്ചാൽ പേടിക്കുമോ?
- ആനപ്പുറത്തിരിക്കുന്നവൻ വഴിയറിയില്ല
- ആനപ്പുറത്തിരുന്ന് ആരാന്റെ വേലിപൊളിക്കുക
- ആനപ്പുറത്തുപോകുകയും വേണം ആരും കാണാനും പാടില്ല
- ആനപ്പുറത്ത് ഉണ്ണികടിച്ചപോലെ
- ആനപ്പേറുപോലെ
- ആനപ്പോരു മരത്തിനു കേട്
- ആനയടിയിൽ എല്ലാ അടിയും ഒതുങ്ങും
- ആനയില്ലാത്ത ആറാട്ടോ
- ആനയില്ലാത്ത വേലപോലെ
- ആനയും ആടും പോലെ
- ആനയും ആശാരിയും കയറുന്നേടം നശിക്കും
- ആനയും കറുകപ്പുല്ലിൽ തടയും
- ആനയും പണ്ടാരവും വീണാൽ വീണേടത്ത്
- ആനയുടെ കയ്യിൽ ഉലക്ക കൊടുത്താലോ
- ആനയുടെ പിന്നാലെ പിള്ളരെപ്പോലെ
- ആനയുടെ വായിൽ അയമോദകം കൊടുത്തപോലെ
- ആനയെ തളച്ചാൽ മരത്തിനുകേട്
- ആനയെ പേടിക്കണം, ആനയുടെ പിണ്ടത്തെ പേടിക്കണോ?
- ആനയെ മുറംകൊണ്ടു മറച്ചാലോ
- ആനയെ വയ്ക്കേണ്ടിടത്ത് പൂവെങ്കിലും വയ്ക്കണം
- ആനയെ വാങ്ങാം തീറ്റ കൊടുക്കാനാവില്ല
- ആനയെ വാങ്ങാനാശയുണ്ട്, പൂനയെ വാങ്ങാൻ കാശില്ല
- ആനയെ വാങ്ങാൻ കാശുണ്ട്, തോട്ടി വാങ്ങാൻ കാശില്ല
- ആനയെ വാങ്ങാൻ യോഗമുള്ളവൻ പാട്ടത്തിനെടുക്കരുത്
- ആനയെ വിഴുങ്ങുമ്പോഴും വിരൽകൊണ്ടെങ്കിലും മറയ്ക്കണം
- ആനയെ വിറ്റാലും തോട്ടി വില്ക്കില്ല
- ആനയെക്കാണാനും വെള്ളെഴുത്തോ?
- ആനയെക്കൊടുക്കാമെങ്കിൽ തോട്ടിയും കൊടുക്കരുതോ
- ആനയെക്കൊല്ലാനെറുമ്പുമതി
- ആനയെപ്പിടിച്ച് കുടത്തിലിട്ടടയ്ക്കുക
- ആനയെപ്പോലെ കുളി ആടിനെപ്പോലെ തീറ്റ
- ആനയെയല്ലാതെ ആനപ്പിണ്ടത്തിനെ പേടിക്കണോ?
- ആനയെയെടുത്തടിയറ പാകരുത്
- ആനയെയെടുത്ത് അടിറയവാകരുത്
- ആനയോടും അരചനോടും തീയിനോടും വെള്ളത്തിനോടും കളിക്കരുത്
- ആനയ്ക്കതിന്റെ ബലമറിയില്ല
- ആനയ്ക്കരക്കോൽ, അരചനുമുക്കാക്കോൽ, അറിവില്ലാനാരിക്കറുപത്തിമുക്കോൽ
- ആനയ്ക്കരപ്പണം കാണുകയോ
- ആനയ്ക്കാകാത്തതണ്ണാനാകുമോ?
- ആനയ്ക്കാകാത്തതണ്ണാനായെന്നുവരും
- ആനയ്ക്കാനതന്നെവേണം, ആളുപോര
- ആനയ്ക്കാനയുടെ വണ്ണമറിയില്ല
- ആനയ്ക്കായിരംപൊന്ന് പൂനയ്ക്കോ
- ആനയ്ക്കും അടിപിഴയ്ക്കും
- ആനയ്ക്കു തടിഭാരം ഉറുമ്പിനു തരിഭാരം
- ആനയ്ക്കു തോട്ടി കനമോ?
- ആനയ്ക്കു തോട്ടി ഭയം
- ആനയ്ക്കു പട്ടതിന്നണമെന്നേയുള്ളൂ മേലനങ്ങണമെന്നില്ല
- ആനയ്ക്കു പന ചക്കര
- ആനയ്ക്കു പുല്ല് രണ്ട്, കടിക്കാനൊന്ന് കുത്താനൊന്ന്
- ആനയ്ക്കു പൂന പകരമോ
- ആനയ്ക്കു പോകാനുള്ള വഴിയേ പാപ്പാനും വേണ്ടൂ
- ആനയ്ക്കു പ്രാന്തുപിടിച്ചാൻ ചങ്ങലയ്ക്കിടാം, ചങ്ങലയ്ക്കു പ്രാന്തു പിടിച്ചാലോ?
- ആനയ്ക്കു മണികെട്ടേണ്ട
- ആനയ്ക്കു മുമ്പേ മണിയൊച്ച
- ആനയ്ക്കുണ്ടോ ആറാട്ടുനന്നാകണമെന്ന്?
- ആനയ്ക്കുറുമ്പിനെ ഭയം
- ആനയ്ക്കെതിരില്ല, ആശയ്ക്കതിരില്ല
- ആനയ്ക്കൊരു കാലം വന്നാൽ പൂനയ്ക്കുമൊരു കാലം വരും
- ആനയ്ക്കോങ്ങിയതാടിനു കൊണ്ടാലോ?
- ആനയ്ക്ക് കുതിരതെരിക
- ആനയ്ക്ക് കൊമ്പു കനമോ?
- ആനവായിലമ്പഴങ്ങ
- ആനവായിലയമോദകം കൊടുത്തിട്ടെന്താ?
- ആനവായിൽ കരിമ്പ്
- ആനവിരണ്ടാൽ പുറകോട്ട്
- ആനവീണാൽ ആനതന്നെ വേണം
- ആന്ത്രത്തിനെന്ത്രം കെട്ടിയാൽ മതിയോ?
- ആന്ത്രത്തിൽനിന്നു ദീനം ആകാശത്തിൽനിന്നു നീര്
- ആന്ത്രരോഗിക്കാണോ മന്ത്രവാദം
- ആപത്തിനു കണ്ണില്ല
- ആപത്തിൽ നേർന്നത് സമ്പത്തിൽ മറക്കും
- ആപത്തിൽ പാപമില്ല
- ആപത്തും കാവത്തും കുറച്ചുമതി
- ആപത്തുകാലത്ത് അരഞ്ഞാൺ ചരടും പാമ്പാകും
- ആപത്തുവരുമ്പോൾ കൂട്ടത്തോടെ
- ആപത്തൊന്നും പറ്റിയിട്ടില്ല തലമാത്രം കാണാനില്ല
- ആപന്മിത്രം സൻമിത്രം, സമ്പന്മിത്രം ദുർമിത്രം
- ആമ തലവലിക്കുംപോലെ
- ആമകെട്ടാലും തോടുകെടില്ല
- ആമയെ ചുടുമ്പോൾ മലർത്തിച്ചുടണം, ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ
- ആമയെപ്പിടിച്ച് മലർത്തിയിട്ടപോലെ
- ആമയ്ക്കു നീറ്റിലിറങ്ങണമെന്ന്, അണ്ണാന് മരംകേറണമെന്ന്
- ആമാടയ്ക്കും പുഴുക്കുത്തുനോക്കുക
- ആയതായി പോയതുപോയി
- ആയതുനീളം അറിഞ്ഞതു വീതി
- ആയത്തിനുമുമ്പ് വ്യയം
- ആയംപോലെ വ്യയം
- ആയാലാദിത്യവാരം ആയില്ലെങ്കിൽ സോമവാരം
- ആയാലൊരാന പൊയാലൊരുവാക്ക്
- ആയാലൊരു തെങ്ങ്, പോയാലൊരു തേങ്ങ
- ആയിട്ടല്ല മക്കളേ തേങ്ങയ്ക്കുള്ള കൊതികൊണ്ടാ
- ആയിരം അമ്മട്ടക്കത്തികൂടിയാലും ഒരു മരം മുറിക്കാമോ
- ആയിരം ആർത്തി ഒരു മൂർത്തി
- ആയിരം ആറ്റിയാലമൃത്
- ആയിരം ഉപദേശമകത്തുചെന്നാലും അപശബ്ദമല്ലാതെ പുറത്തുവരില്ല
- ആയിരം ഉറുമ്പിനെത്തിന്നാൽ അര ആനയെത്തിന്ന ഫലം
- ആയിരം കണ്ണുപൊട്ടിച്ചേ അരവൈദ്യനാകൂ
- ആയിരം കള്ളൻ ചത്ത് ഒരു മുള്ളൻ
- ആയിരം കാക്കയ്ക്ക് അരക്കല്ല്
- ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ നല്ലത് ഒരു രാജാവിനെ കാണുന്നത്
- ആയിരം കിട്ടാനും ആയിരം പോകാനും നാക്കൊന്നുമതി
- ആയിരം കുഞ്ഞിനെ കുഴിക്കുകൊടുത്താലും ഒരു കുഞ്ഞിനെ പോറ്റാൻ കൊടുക്കില്ല
- ആയിരം കുടത്തിന്റെ വായ കെട്ടാം, ഒരു മനുഷ്യന്റെ വായ കെട്ടിക്കൂട
- ആയിരം കുതിരയെ വേട്ടയാടിയ ശിപായി ഒരു മരപ്പട്ടിയോടു തോറ്റു
- ആയിരം കുറുന്തോട്ടി പറിച്ചാൽ അയലറിയാതെ പെറാം
- ആയിരം ചാക്ക് അരിവരുന്നതിനേക്കാൾ അരച്ചാക്ക് നെല്ലുവരുന്നത്
- ആയിരം ചാക്ക് നെല്ലുവരുന്നതിനേക്കാൾ അരക്കറ്റ കൊയ്തുവരുന്നത്
- ആയിരം തുഴയ്ക്ക് അര കുഴുക്കോൽ
- ആയിരം തെങ്ങുള്ള നായർക്ക് നാക്കുവടിക്കാനീർക്കിലിയില്ല
- ആയിരം നായ്ക്കളകത്തുകടന്നു, ഇനിയെന്തിനു വാതിലടയ്ക്കണം
- ആയിരം നാഴികവഴിക്കും അടിയൊന്നാരംഭം
- ആയിരം പണം പോയാലും വേണ്ടില്ല, മനസ്സിന്റെ തിടുക്കം തീർന്നല്ലോ
- ആയിരം പഴഞ്ചൊല്ല് ആയുസ്സിനു കേടല്ല
- ആയിരം പറ അരിക്ക് അരക്കുനിയൻ
- ആയിരം പറഞ്ഞാൽ ആനയ്ക്കും പടിയും
- ആയിരം പുത്തിക്ക് നെഞ്ചിനു പാറ
- ആയിരം പ്രാക്ക് ആയുസ്സിനു കേട്
- ആയിരം മണിയുടെ നാക്കടക്കാം, അരമനുഷ്യന്റെ നാക്കടക്കിക്കൂട
- ആയിരം മഹാറാണി അറുപത്തിരണ്ടര
- ആയിരം മാങ്ങ, കൈമാങ്ങ, ആൾക്കൊരു തലച്ചുമട്
- ആയിരം മാങ്ങയ്ക്ക് അരത്തേട്ടൽ
- ആയിരം മാങ്ങയ്ക്ക് അരപ്പൂള് തേങ്ങ
- ആയിരം വരവച്ചാൽ അരപ്പോര്
- ആയിരം വാക്കിന് അരച്ചെത്ത്
- ആയിരം വെയിൽ കൊള്ളാം, അരത്തുള്ളി മഴ കൊണ്ടുകൂടാ
- ആയിരം വേനൽക്ക് അരക്കോട
- ആയിരം ശ്ലോകം പഠിച്ചാൽ അരക്കവിയാകും
- ആയിരംകണ്ടി കരപ്പാട്ടമുണ്ട് അന്തിക്കരയ്ക്കാൻ തേങ്ങാപ്പിണ്ണാക്ക്
- ആയിരംകാതമെടുത്ത് അരക്കാതമിഴയ്ക്കരുത്
- ആയിരംകെട്ട് അരച്ചെത്ത്
- ആയിരംകോഴിക്കരക്കാട
- ആയിരമാണ്ട് നാട് ആയിരമാണ്ട് കാട്
- ആയിരമുള്ളവരമർന്നിരിക്കും, അരപ്പണമുള്ളവരാടിത്തുള്ളും
- ആയില്യം അയൽമുടിക്കും
- ആയില്യം പിറന്ന ആണും മകം പിറന്ന പെണ്ണും
- ആയില്യക്കള്ളനകത്തെങ്കിൽ മുണ്ടകപ്പുഞ്ച പുറത്ത്
- ആയില്യക്കള്ളനകത്തോ പുറത്തോ
- ആയില്യത്തിനകസ്പർദ്ധ കൂടും
- ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം
- ആയില്യമാകാഞ്ഞാൽ മുണ്ടകൻ മുടിയും
- ആയുധം വിഴുങ്ങിയവനാണല്ല
- ആയുസ്സുണ്ടെങ്കിൽ ആശയുണ്ട്
- ആരൻവെച്ച് ആറ്റിൽചാടി
- ആരംഭം നന്നായാലരപ്പങ്കും നന്നായി
- ആരാനും കൊടുക്കുമ്പോളരുതെന്നു പറയരുത്
- ആരാനും ചക്കതിന്നു, എന്റെ മുഖത്ത് മുളഞ്ഞ്
- ആരാനെ ആറാണ്ടുപോറ്റിയാലും ആരാൻ ആരാൻ തന്നെ
- ആരാൻ ചക്കേട്ടു, ചങ്കരന്റെ പുറത്ത് മുളഞ്ഞ്
- ആരാന്റപരാധം വാരി എന്റെ പുരപ്പുറത്ത്
- ആരാന്റപ്പനൊരപ്പനല്ല, അപ്പപ്പൂവൊരു പൂവല്ല
- ആരാന്റമ്മക്കിരിമ്പിടിക്കും, അവനാന്റമ്മയ്ക്ക് തവിടിടിക്കില്ല
- ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്
- ആരാന്റമ്മയ്ക്കു പ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസം
- ആരാന്റമ്മി ചീരാന്റെ മുളക് എരിയോളം അര
- ആരാന്റാപത്ത് തന്റെ സമ്പത്ത്
- ആരാന്റിത്ര തന്റത്ര
- ആരാന്റെ കണ്ണുകൊണ്ടു നോക്കുന്നതിലും നല്ലത് അവനാന്റെ പിരടികൊണ്ടു നോക്കുന്നത്
- ആരാന്റെ കണ്ണേ അവനാന്റെ കുറ്റം കാണൂ
- ആരാന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതിലും നല്ലത് അമ്മിയും ചുമന്നു നില്ക്കുന്നത്
- ആരാന്റെ കുട്ടിക്ക് കോങ്കണ്ണു കേട് അവനാന്റെ കുട്ടിക്ക് കോങ്കണ്ണു ഭാഗ്യം
- ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ
- ആരാന്റെ കൈകൊണ്ട് ആരാന്റെ മാറത്തടിക്കുക
- ആരാന്റെ കൈയെടുത്ത് തലയ്ക്കുവയ്ക്കരുത്
- ആരാന്റെ ചന്ദനം പൂളക്കായ
- ആരാന്റെ നാട്ടിലെ അരയാലു കാണുന്നതിലും അവനാന്റെ നാട്ടിലെ ആവണക്കു കാണുക
- ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പൽ കാണിച്ചുതരാം
- ആരാന്റെ പയ്യിനെപ്പിടിച്ച് ദാനം ചെയ്യുക
- ആരാന്റെ പല്ലിനേക്കാൾ അവനാന്റെ തൊണ്ണു നല്ലൂ
- ആരാന്റെ പറമ്പിലെ അമേധ്യം കണ്ട് നായയെ വളർത്തുക
- ആരാന്റെ പറമ്പിലെ പുല്ലുകണ്ടിട്ട് പയ്യിനെ വാങ്ങരുത്
- ആരാന്റെ പുള്ളിനു പൂട പറിച്ചാൽ പുള്ളുമില്ല, പൂടയുമില്ല
- ആരാന്റെ മക്കളെ തന്മക്കളാക്കിയാൽ വേട്ടാളന്റെ മരണം
- ആരാന്റെ മടിപിടിച്ച് കണ്ണോക്കു കാണരുത്
- ആരാന്റെ മലയിൽ കത്തുന്നത് എന്റെ തലയിലായിക്കോട്ടെ
- ആരാന്റെ മുതലും ആറാണ്ടു പിണങ്ങിയാൽ ആറിലൊന്നു കിട്ടും
- ആരാന്റെ മുറ്റവും അവനാന്റെ ചൂലും
- ആരാന്റെ വാക്കും പഴഞ്ചാക്കും
- ആരാന്റെ വീട്ടിലെ നെയ്യും എന്റെ ഭാര്യയുടെ കയ്യും
- ആരാന്റെ ശകുനംമുടക്കാൻ അവനവന്റെ മൂക്കുമുറിക്കുക
- ആരായാലും അമ്പട്ടന്റെ മുന്നിൽ തലകുനിക്കണം
- ആരായുന്നതാശാനോട്
- ആരും ഇല്ലാഞ്ഞാൽ പട്ടർ ഏതും ഇല്ലാഞ്ഞാൽ താൻ
- ആരും തനിക്കുതാൻ ദൈവമല്ല
- ആരും മുടക്കിയില്ലെങ്കിൽ ദൈവം മുടക്കും
- ആരുടെകൂടെപ്പോയാലും എനിക്കഞ്ചുപണം
- ആരുമകൻ പല്ലക്കേറിയാലും എൻമകൻ ചുമക്കണം
- ആരുമില്ലാഞ്ഞാൽ പട്ടര് ഏതുമില്ലാഞ്ഞാൽ താള്
- ആരുമില്ലാത്തവർക്ക് ദൈവം തുണ
- ആരുമില്ലാപ്പെണ്ണിന് ആയിരംകോലകലെ
- ആരുവാമൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ
- ആരുവേദ് അപ്പൻവേദ്, അപ്പനെപ്പിടിച്ചാറ്റിൽ തള്ള്
- ആരെങ്ങനെ അഴുതാലെന്ത്, ചുരമരെങ്ങനെ ചാഞ്ഞാലെന്ത്
- ആരെപ്പിടിച്ചാൽ ഊരെപ്പിടിക്കാം
- ആരെയും പേടിക്കാനില്ലെങ്കിൽ പുരയുടെ തൂണിനെയെങ്കിലും പേടിക്കണം
- ആരോ പറഞ്ഞു അങ്ങനെ കേട്ടു
- ആർക്കാനും കൊടുക്കുകയാണെങ്കിൽ ആകുന്നോനു കൊടുക്കണം
- ആർക്കാനും കൊടുത്ത പുടവയ്ക്ക് ഈടേറും
- ആർക്കാനും ചുരത്തും തൻകുഞ്ഞിനു ചുരത്തില്ല
- ആർക്കാനുംവേണ്ടി ഓക്കാനിക്കുക
- ആര്യൻ നെല്ലിന്റെ ഓല പഴുത്താലേ കൊങ്കപ്പുണ്ണുണങ്ങൂ
- ആര്യൻ വിതച്ചാൽ നവരകൊയ്യുമോ
- ആലം പടച്ചോനള്ളാ
- ആലത്തൂരുരലും വീട്ടിയുലക്കയും ചീനത്തമ്മിയും വീട്ടിലൊരുത്തിയും വീട്ടിൽവേണം
- ആലത്തൂർ കാക്കപോലെ (ആശിച്ച് ആശിച്ച് കാലംകഴിയ്ക്കുക)
- ആലയില്ലാത്തിടത്ത് ഇരിപ്പപ്പൂ കരിമ്പ്
- ആലയും പുരയും ഒന്നിച്ചുതിരിയുക
- ആലയ്ക്കലെ പുല്ല് പയ്യ് തിന്നില്ല
- ആലയ്ക്കൽ വരുന്നേരം മോന്തയ്ക്കടിക്കരുത്
- ആലയ്ക്കൽനിന്നു പാലുകുടിച്ചാൽ വീട്ടിൽ വെണ്ണയുണ്ടാവില്ല
- ആലി നാഗപുരത്തുപോയപോലെ
- ആലിൻപഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്
- ആലില പുളിയിലപോലെ വേലിമേൽ പടർന്നിരിക്കും
- ആലുവാമണപ്പുറത്തുവെച്ചുകണ്ട പരിചയമില്ല
- ആലുവായിൽനിന്ന് തഴവായിൽ വന്നേപ്പിന്നെ ഉരുളിയും ചട്ടുകവും കണ്ടിട്ടില്ല
- ആലേ കുളമേ അമ്പലമേ എന്റെ പടിക്കലൊരാക്രാന്തം
- ആലോചനകാരണം ഉറക്കം വരായ്ക, ഉറക്കംവരായ്ക കാരണം ആലോചന വരിക
- ആവണക്കെണ്ണ കുടിച്ച മുഖം പോലെ
- ആവണക്കെണ്ണകൊണ്ടു ശൗചം കഴിച്ചപോലെ
- ആവതില്ലാത്തിടത്തരിശംകൊണ്ടാൽ ചാവതേഫലം
- ആവതുപോലുപചാരം
- ആവർത്തിക്കുന്നതവസാനിക്കുമോ
- ആവലിന്നാവൽ വിരുന്നുവന്നാലങ്ങേക്കൊമ്പത്തും ഇങ്ങേക്കൊമ്പത്തും
- ആവശ്യം നിയമമറിയില്ല
- ആവശ്യം സൃഷ്ടിയുടെ മാതാവ്
- ആവശ്യം, അനാവശ്യം, അത്യാവശ്യമെന്നാവശ്യം മൂന്ന്
- ആവശ്യക്കാരനൗചിത്യമില്ല
- ആവശ്യക്കോഴിക്കഞ്ചുപണം
- ആവുംകാലം ചെയ്തത് ചാവുംകാലും കാണും
- ആവുന്നതിലേ ആശവെയ്ക്കാവൂ
- ആവോലിത്തല അളിയനും വിളമ്പാം
- ആവോളം കൂടൊല്ല, കൂടിയാൽ കോടൊല്ല
- ആശ അറുപതുനാൾ മോഹം മുപ്പതുനാൾ
- ആശകാട്ടി വിളിച്ചിട്ട് ചക്കകാട്ടിയയയ്ക്കുക
- ആശതീർന്നവനരചൻ
- ആശപെരിശോ മലപെരിശോ
- ആശപെരുത്താലനർത്ഥം
- ആശപെരുത്താലരിഷ്ടം പെരുക്കും
- ആശയറ്റാലർഥം
- ആശയില്ലെങ്കിൽ നാശമില്ല
- ആശയുണ്ടെങ്കിൽ അലച്ചലുമുണ്ട്
- ആശയുണ്ട്, മീശയില്ല
- ആശയെവിടെ പാശമവിടെ
- ആശയേക്കാൾ വലിയ പാശമില്ല
- ആശയ്ക്കതിരില്ല, ആനയ്ക്കെതിരില്ല
- ആശയ്ക്കു നാശം
- ആശവലിയവനതാലെ നാശം
- ആശാട്ടിപെറ്റിട്ടല്ല ആശാനുണ്ടാകുന്നത്
- ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
- ആശാനക്ഷരമൊന്ന് പിഴച്ചാൽ അൻപത്തൊന്ന് പിഴയ്ക്കും ശിഷ്യന്
- ആശാനും അടവുപിഴയ്ക്കും
- ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു
- ആശാനു കൊടുക്കാത്തത് വൈദ്യർക്കു കൊടുക്കാം
- ആശാനുപിഴച്ചാലേത്തമില്ല
- ആശാനുമങ്കിട്ടപോലെ
- ആശാനുമച്ചിയുമവരവർക്കു ബോധിച്ചപോലെ
- ആശാനെ വന്ദിക്കാത്തവനുമമ്പട്ടനെ വന്ദിക്കും
- ആശാനോടു കൊള്ളാത്തത് ആരാനോടു കൊള്ളും
- ആശാൻ നിന്നൊഴിച്ചാൽ ശിഷ്യൻ നടന്നൊഴിക്കും
- ആശാൻ വീണാലടവ്
- ആശാപാശത്തിനറുതിയില്ല
- ആശാരി നീട്ടിക്കാണും കൊല്ലൻ കുറുക്കിക്കാണും
- ആശാരിക്കാശാൻ പട്ടി
- ആശാരിക്ക് ആദ്യവുമവസാനവും കയിലുകുത്ത്
- ആശാരിച്ചെറുക്കനെക്കൊണ്ടാറ്റയാട്ടിക്കരുത്
- ആശാരിയകത്തായാലാധാരം പുറത്ത്
- ആശാരിയുടെ കുറ്റവുമുണ്ട്, മരത്തിന്റെ വളവുമുണ്ട്
- ആസനം കടിക്കാനച്ചാരംവാങ്ങിയിട്ട് അമേധ്യം നാറുന്നു എന്നു പറയുക
- ആസനം താങ്ങിക്ക് ആസനമുറയ്ക്കില്ല
- ആസനം മുട്ടിയാലമ്പലം വെളിമ്പറമ്പ്
- ആസനത്തിലെ പുണ്ണ് അങ്ങാടിയിൽ കാണിക്കരുത്
- ആസനവും വായും തിരിച്ചറിയണം
- ആസന്നമൃത്യുവിന്നൗഷധം ഫലിക്കില്ല
- ആഹരിച്ചതും ആരാധിച്ചതും വെറുതെയാവില്ല
- ആളഞ്ചെങ്കിൽ പയിമ്പപത്ത്
- ആളടുത്തുനോക്കണം പൊന്നരച്ചുനോക്കണം
- ആളറിഞ്ഞാൽ കാളമൂടുകൊണ്ട്
- ആളറിയുംമുമ്പ് കുളിക്കുക
- ആളിനെവിട്ട് നിഴലിനെ പിടിക്കരുത്
- ആളിമാർകൂട്ടം അപരാധത്തിനുനേട്ടം
- ആളില്ലാദുഃഖം അഴുതാൽ തീരുമോ
- ആളു ചെറുതെങ്കിലും കോളു വലുത്
- ആളു താളറിയണം താളുകുളി അറിയണം
- ആളുകൂടിയാൽ പാമ്പ് ചാവില്ല
- ആളുടെ നാക്കിൽപിടിക്കണം കാളയുടെ കൊമ്പിൽപിടിക്കണം
- ആളുണ്ടായിട്ടെന്തുഫലം, ആണുണ്ടായാലുണ്ടുഫലം
- ആളുനന്നാകാനൊരു മറി, കുരുപ്പുണ്ടാകാനൊരു പനി
- ആളുപാതി, ആടപാതി
- ആളുമാറി കലപ്പപിടിച്ചാൽ കാള ഉഴവറിയും
- ആളുവില കല്ലുവില
- ആളുള്ളപ്പോഴാണമ്മയെ ചുടുക
- ആളെക്കാണുമ്പോൾ കുടം കനക്കുക
- ആളെത്തുംമുമ്പേ നിഴലെത്തും
- ആളെയറിഞ്ഞാൽ പിന്നെ കുരയ്ക്കരുത്
- ആളേറെപ്പോകുന്നതിലും താനേറെപ്പോകുക
- ആളോഹരി അടിയനു ചുമട്
- ആൾക്കാൾ സഹായം മരത്തിനു വേർ സഹായം
- ആൾക്കു നിലയില്ലെങ്കിൽ കഴുക്കോലിനു നിലവേണം
- ആൾപ്പുറം എകർച്ചയായി മൂന്നാൾക്കോ മുപ്പതാൾക്കോ
- ആഴക്കിലുഴക്കൊതുങ്ങില്ല
- ആഴത്തിലുഴുത് അകലത്തിൽനടുക
- ആഴത്തിൽ കുഴിച്ചിട്ടിട്ടേറെ മാന്തേണ്ടിവന്നു
- ആഴംപേടിച്ചോനാറ്റിൽചാടി
- ആഴമറിഞ്ഞേ ആറ്റിലിറങ്ങാവൂ
- ആഴമുള്ള കിണറിന് നീളമുള്ള കയറ്
- ആഴമുള്ളിടത്തലയില്ല
- ആഴിയിലെ അല, ഊഴിയിലെ കല
- ആഴിയിൽമുക്കിയാലും നാഴിയിൽ നാഴിയേകൊള്ളൂ
- ആഴുമുള്ളിടത്തേ ചൂണ്ടലിടാവൂ
- ആറട്ടേ പന ആറാണ്ട് ഊന്നട്ടെ ചന്തി നൂറ്റാണ്ട്
- ആറാലൊന്നു മുടങ്ങുന്നെങ്കിൽ കണ്ണാലൊന്നു മുടങ്ങിക്കോട്ടെ
- ആറിയ കഞ്ഞി, പഴങ്കഞ്ഞി
- ആറിലിറങ്ങിയവനേ ആഴമറിയൂ
- ആറിലും മരണം നൂറിലും മരണം
- ആറും കടന്നു, ആഴിയും കടന്നു എന്നിട്ടാണോ അറ്റക്കഴ
- ആറു കവിഞ്ഞേ തോടുനിറയൂ
- ആറു ചാത്തമുണ്ടവനെ ആനച്ചങ്ങലകൊണ്ടു തളയ്ക്കാനാവില്ല
- ആറും നൂറും കൊള്ളില്ല
- ആറു മലയാളിക്ക് നൂറു മലയാളം
- ആറു മലയാളിക്ക് നൂറു മലയാളം. ഒരു മലയാളിക്ക് ഒരു മലയാളം. ഒരു മലയാളിക്കും മാളമില്ല
- ആറുചെവി കേട്ടാൽ പാട്ടാകും
- ആറുദേവന് നൂറാചാരം
- ആറുനാട്ടിൽ നൂറുഭാഷ
- ആറുനിറയെ വെള്ളമുണ്ടെങ്കിലും നായ നക്കിയേ കുടിക്കൂ
- ആറുമറുപതുമൊരുപോലെ
- ആറുമാസംനിന്ന ചേന ആറിത്തിന്നാൻ വയ്യേ
- ആറുമുഴത്തിൽ പാതിയല്ലേ മൂന്നുമുഴം
- ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലിൽ
- ആറ്റരുകിൽ തോട്ടവും കൂത്തച്ചിനോട്ടവും
- ആറ്റിൽ കളഞ്ഞാലും അളന്നുകളയണം
- ആറ്റിൽ കളഞ്ഞിട്ടറയിൽ തപ്പുക
- ആറ്റിൽ ചാടിയിട്ട് നീന്താൻ വയ്യെന്ന് പറയുക
- ആറ്റിൽ ചിറകെട്ടി നീരൊലിമുട്ടിച്ചാൽ മറുപുറം കവിഞ്ഞൊഴുകും
- ആറ്റുനോറ്റ് പൊക്കണംകെട്ടി ആമയിട്ടപ്പോൾ ചോർന്നുപോയി
- ആറ്റുമണലാർക്കും വാരാം