പെയ്യും വഴിക്കു മഴയും മുഴുകിക്കുളിപ്പാ-
നയ്യോ തണുത്ത ജലവും കുളവും ചുരുക്കം
കയ്യാസെ വേണമഖിലം കളഭാഷിണി! കേ-
ളിയ്യാളുകൾക്കു വിഷമം പരദേശവാസം.
ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം
പരമിഹ പരദേശം പാര്ക്കിലത്യന്തമോശം
പറകിൽ നഹി കലാശം നോക്കിലിന്നേകദേശം
സുമുഖി! നരകദേശം തന്നെയാണപ്രദേശം
മധുരാധരിമാർമണേ! മനോജ്ഞേ!
മധുരാമന്ദിരമാം മഹാപ്രദേശം
വിധിനാ മമ കണ്ണിണയ്ക്കു കാണ്മാ-
നധുനാ സംഗതിവന്നു സംഭവിച്ചു
ചൊൽക്കൊണ്ടോരു സുവര്ണ്ണപുഷ്കരിണിയും
പിന്നെശ്ശിവേലിപ്പുര-
യ്ക്കുൾകൊണ്ടോരു സുവര്ണ്ണകേതുയുഗവും
വൈചിത്ര്യചിത്രങ്ങളും
കൽക്കണ്ടാധരിമാർമണേ! മണിമയ-
സ്തംഭങ്ങളും കണ്ടുക-
ണ്ടിക്കണ്ടാളുകളൊക്കയും തലകലു-
ക്കിക്കൊണ്ടു കൊണ്ടാടിനാര്
ചൊല്ലാര്ന്നോരായിരം കാലുടയ മണിമഹാ-
മണ്ഡപത്തിന്മഹത്വം
ചൊല്ലാൻ നാവിന്നു രണ്ടായിരമെഴുമുരഗാ-
ധീശനും ക്ലേശമുണ്ടാം
കല്യാത്മാവായ പാണ്ഡ്യക്ഷിതിപതിയുടെ നൽ
ക്ഷേത്രപുഷ്ടിക്കു നേരാ-
കില്ലെന്നാകുന്നു തോന്നുന്നതു സുരപുരിയും
സൂക്ഷ്മതത്വം നിനച്ചാൽ
നന്നെവാടിവരുന്നേരം കുന്നിവാടിയിലേവരും
ചെന്നുകൂടി മഹാനന്ദം വന്നു കൂടി വരാനനേ!
നയ്യോ തണുത്ത ജലവും കുളവും ചുരുക്കം
കയ്യാസെ വേണമഖിലം കളഭാഷിണി! കേ-
ളിയ്യാളുകൾക്കു വിഷമം പരദേശവാസം.
ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം
പരമിഹ പരദേശം പാര്ക്കിലത്യന്തമോശം
പറകിൽ നഹി കലാശം നോക്കിലിന്നേകദേശം
സുമുഖി! നരകദേശം തന്നെയാണപ്രദേശം
മധുരാധരിമാർമണേ! മനോജ്ഞേ!
മധുരാമന്ദിരമാം മഹാപ്രദേശം
വിധിനാ മമ കണ്ണിണയ്ക്കു കാണ്മാ-
നധുനാ സംഗതിവന്നു സംഭവിച്ചു
ചൊൽക്കൊണ്ടോരു സുവര്ണ്ണപുഷ്കരിണിയും
പിന്നെശ്ശിവേലിപ്പുര-
യ്ക്കുൾകൊണ്ടോരു സുവര്ണ്ണകേതുയുഗവും
വൈചിത്ര്യചിത്രങ്ങളും
കൽക്കണ്ടാധരിമാർമണേ! മണിമയ-
സ്തംഭങ്ങളും കണ്ടുക-
ണ്ടിക്കണ്ടാളുകളൊക്കയും തലകലു-
ക്കിക്കൊണ്ടു കൊണ്ടാടിനാര്
ചൊല്ലാര്ന്നോരായിരം കാലുടയ മണിമഹാ-
മണ്ഡപത്തിന്മഹത്വം
ചൊല്ലാൻ നാവിന്നു രണ്ടായിരമെഴുമുരഗാ-
ധീശനും ക്ലേശമുണ്ടാം
കല്യാത്മാവായ പാണ്ഡ്യക്ഷിതിപതിയുടെ നൽ
ക്ഷേത്രപുഷ്ടിക്കു നേരാ-
കില്ലെന്നാകുന്നു തോന്നുന്നതു സുരപുരിയും
സൂക്ഷ്മതത്വം നിനച്ചാൽ
നന്നെവാടിവരുന്നേരം കുന്നിവാടിയിലേവരും
ചെന്നുകൂടി മഹാനന്ദം വന്നു കൂടി വരാനനേ!