ഇതു മന കത്തീട്ട് നമ്പൂരിപ്പാട് 1063ൽ തീപ്പെട്ട മഹാരാജാവിന്നു കൊടുത്ത ശ്ലോകം
വര്‍ത്തിക്കും പൂരവും മദീയമനവും
കത്തിക്കരിഞ്ഞിട്ടഹോ
വൃത്തിക്കും വഴികണ്ടിടാഞ്ഞധികമാ-
യുഷ്ണിച്ചു കഷ്ണിച്ചു ഞാൻ
അര്ത്ഥിക്കിന്നു സുരദ്രുവീയി വിലസു.-
ന്നെന്തമ്പുരാൻ തന്നൊടി-
ന്നര്ത്ഥിക്കുന്നു കൃപാകടാക്ഷമുദയം-
ചെയ്യേണമെന്നിങ്ങനേ. 1
പൊൽത്താർമാതിൻ മണാളന്നുടയൊരുകരുണാ-
പൂരതൈലാഭിഷേകാൽ
നിത്യം നാടൊക്കമിന്നും വിശദഗുണമെഴും
വര്‍ത്തിയാൽ സുപ്രസന്നം
ഉത്രംനാൾ വെച്ചതിക്കണ്ടഖിലജനമന-
സ്താപതാമിസുഹൃത്തായ്
പാര്ത്തിട്ടിങ്കൽ കെടാതേ വിലസുക സുചിരം
വഞ്ചിമാര്ത്താണ്ഡദീപം!! 2