കോടക്കാർവണ്ണനോടക്കുഴലൊടു കളിവി-
ട്ടോടിവന്നമ്മതന്റേ
മാടൊക്കും പോർമുലപ്പാലമിതരുചി ഭുജി-
ച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടിന വദനകുലാ-
നാഥഘര്മ്മാമൃത്തെ-
ക്കൂടെടെക്കൂടെത്തുടയ്ക്കും സുകൃതനിധിയശോ-
ദാകരം കൈതൊഴുന്നേൻ 1
ഒറ്റക്കൊമ്പും തുളുമ്പും കുളുർകുടവയറും
കൈകളിൽ കാന്തിതേടും
മറ്റേക്കൊമ്പും കരിമ്പൊന്നിവ പല മിഴിചി-
ന്നുന്ന ചിഹ്നങ്ങളോടും
തെറ്റന്നേറ്റം തെളിഞ്ഞുള്ക്കനിവൊടെഴുമിട-
പ്പിള്ളിയുണ്ണിഗ്ഗണേശൻ
തെറ്റൊന്നെങ്കല്പാടായ്വാൻ വിരവിൽ വിലസണം
മുത്തൊടെന്നുള്ത്തടാന്തേ 2
കാമാരിയായ ഭഗവാനുടെ പാതിദേഹം
രോമാളിയാകുമെതിരിട്ടു പകുത്തെടുത്തു
ആമോദമോടമരുമദ്രികുമാരികേ! നിന്
നിൻ പൂമേനിതൻ പുതുമയെന്തു പുകൾത്തിടേണ്ടു? 3
നെടിയൊരു പരിഘത്തെക്കയ്യിലേന്തിക്കൃതാന്ത-
ത്തടിയനുടെ ഭടന്മാർ പാഞ്ഞടുക്കം ദശായാം
പടും പാഴെ മരുവീടും ദേവിയല്ലാതെ മാറ്റി-
ല്ലടിയനൊരവലംബംപാര്ത്തലേപാര്ത്തുകണ്ടാൽ 4
അല്ലൽപ്പാഥോധിമദ്ധ്യേ മരുവുമടിയനെ
പ്രാണനിര്യാണകാലേ
തല്ലിപ്പാശേന ബന്ധിച്ചെമഭടനേ
കൊണ്ടുപോകുംദശായാം
കല്ലിൽക്കല്യാണമോടേ മതവുമഖിലലോ-
കൈകനാഥേ!ശി!നിൻ
ചില്ലിദ്വന്ദ്വങ്ങൾ കൊണ്ടൊന്നുഴിയണമതിനായ്
നിൻപടം കുമ്പിടുന്നേൻ 5
ആറും നൂറുശതത്തിലേറിയ ജടാ-
വാറും നിശാനായക-
ക്കീറും കൂറുപെരുത്തഭൂതഗണവും
കേറും വൃഷാധീശനും
ചീറും ചാരുഭുജംഗമാഭരണവും
നേരോടിതാറും ദിന-
ന്തോറും കാറളമണ്ണെഴും പശുപതേ!
തോന്നിക്ക മന്മാനസേ 6
രണ്ടുകയ്യിലുമുരുണ്ട വെണ്ണയുമി-
രുണ്ടു നീണ്ടകുചഭാരവും
കണ്ഠദേശമതിൽ വണ്ടണഞ്ഞ മലർ-
കൊണ്ടു തീർത്ത വനമാലയും
പൂണ്ടു പായസവുമുണ്ടുകൊണ്ടഴകി-
ലണ്ടർകോൻനദിയിലാണ്ടെഴും
കൊണ്ടൽ വര്ണ്ണ! ജയ! മണിവന്നു കുടി-
കൊണ്ടുകൊൾക മനമേറി മേ. 7
തീക്കണ്ണിൽ താനെരിച്ചോരലർശര കെടുതി-
കര്ദ്ധനാരീശ്വരൻ നീ
യാര്ക്കും നേരെന്നു തോന്നാത്തൊരു മകനെ ജനി-
പ്പിച്ചു മല്ലാരിതന്നിൽ
മായാമയം തീര്പ്പതിനു യമനെയും
കൊന്നഹോ ചത്തടക്കും
തീക്കുണ്ഡത്തിൽ കളിക്കും തവ മഹിമ മഹാ-
ചിത്രമര്ദ്ധേന്ദുമൌലേ! 8
അംഗം നേരെ നടപ്പൊളിച്ചപരനായ്
കല്പിക്കിലും കണ്ണട-
ച്ചെണ്ടുന്നോറെ വിഷം കടിച്ചു ചുടല-
ക്കുൾപ്പുക്കിരുന്നീടിലും
അന്നാക്കാലനെ നിഗ്രഹിച്ചതു നിമി-
ത്തത്താലിനിച്ചാകയി-
ല്ലെന്നുൾപ്പൂവിൽ നിനയ്ക്കുയോ മറുമരുന്നു-
ണ്ടാകയോ ദൈവമേ. 9
ആതങ്കാപഹമദ്രിരാജതനയാ-
കാന്തം കൃതാന്താന്തകം
മാതംഗാജിനവാസസം മതികലാ-
ചൂഡം മഹേന്ദ്രാര്ച്ചിതം
ചോതജാന്തകരം ചരാചരഗുരും
ചൂര്ണ്ണീതടേ സംസ്ഥിതം
ഭൂതേശം തിരുവൈരകീലസുമഹ-
ദ്വാപീശമീശം ഭജേ. 10
ശ്യാമം ശാന്തധനുര്ദ്ധരം ശശികലാ-
ലംകാരമന്യം പരം
സീമാതീതഗുണാലയം സകലസ-
ന്താനപ്രദം പാവനം
ഹേമാംലോജവിലോചനം സുവദനം
സാക്ഷാൽ പരം ദൈവതം
ശ്രീമല്ഭൂതപുരാധിനാഥമനിശം
ശ്രീപത്മനാഭം ഭജേ. 11
തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയ ഭവാം-
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ നീ-
യത്തൽ തീര്ത്താത്തമോദം
ഭംഗംകൂടാതപാംഗത്തരണിയിലണയ
ച്ചേര്ത്തുടൻ കാത്തിടേണം
ചെങ്ങൽ തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേ! വദാന്യേ! 12
ട്ടോടിവന്നമ്മതന്റേ
മാടൊക്കും പോർമുലപ്പാലമിതരുചി ഭുജി-
ച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടിന വദനകുലാ-
നാഥഘര്മ്മാമൃത്തെ-
ക്കൂടെടെക്കൂടെത്തുടയ്ക്കും സുകൃതനിധിയശോ-
ദാകരം കൈതൊഴുന്നേൻ 1
ഒറ്റക്കൊമ്പും തുളുമ്പും കുളുർകുടവയറും
കൈകളിൽ കാന്തിതേടും
മറ്റേക്കൊമ്പും കരിമ്പൊന്നിവ പല മിഴിചി-
ന്നുന്ന ചിഹ്നങ്ങളോടും
തെറ്റന്നേറ്റം തെളിഞ്ഞുള്ക്കനിവൊടെഴുമിട-
പ്പിള്ളിയുണ്ണിഗ്ഗണേശൻ
തെറ്റൊന്നെങ്കല്പാടായ്വാൻ വിരവിൽ വിലസണം
മുത്തൊടെന്നുള്ത്തടാന്തേ 2
കാമാരിയായ ഭഗവാനുടെ പാതിദേഹം
രോമാളിയാകുമെതിരിട്ടു പകുത്തെടുത്തു
ആമോദമോടമരുമദ്രികുമാരികേ! നിന്
നിൻ പൂമേനിതൻ പുതുമയെന്തു പുകൾത്തിടേണ്ടു? 3
നെടിയൊരു പരിഘത്തെക്കയ്യിലേന്തിക്കൃതാന്ത-
ത്തടിയനുടെ ഭടന്മാർ പാഞ്ഞടുക്കം ദശായാം
പടും പാഴെ മരുവീടും ദേവിയല്ലാതെ മാറ്റി-
ല്ലടിയനൊരവലംബംപാര്ത്തലേപാര്ത്തുകണ്ടാൽ 4
അല്ലൽപ്പാഥോധിമദ്ധ്യേ മരുവുമടിയനെ
പ്രാണനിര്യാണകാലേ
തല്ലിപ്പാശേന ബന്ധിച്ചെമഭടനേ
കൊണ്ടുപോകുംദശായാം
കല്ലിൽക്കല്യാണമോടേ മതവുമഖിലലോ-
കൈകനാഥേ!ശി!നിൻ
ചില്ലിദ്വന്ദ്വങ്ങൾ കൊണ്ടൊന്നുഴിയണമതിനായ്
നിൻപടം കുമ്പിടുന്നേൻ 5
ആറും നൂറുശതത്തിലേറിയ ജടാ-
വാറും നിശാനായക-
ക്കീറും കൂറുപെരുത്തഭൂതഗണവും
കേറും വൃഷാധീശനും
ചീറും ചാരുഭുജംഗമാഭരണവും
നേരോടിതാറും ദിന-
ന്തോറും കാറളമണ്ണെഴും പശുപതേ!
തോന്നിക്ക മന്മാനസേ 6
രണ്ടുകയ്യിലുമുരുണ്ട വെണ്ണയുമി-
രുണ്ടു നീണ്ടകുചഭാരവും
കണ്ഠദേശമതിൽ വണ്ടണഞ്ഞ മലർ-
കൊണ്ടു തീർത്ത വനമാലയും
പൂണ്ടു പായസവുമുണ്ടുകൊണ്ടഴകി-
ലണ്ടർകോൻനദിയിലാണ്ടെഴും
കൊണ്ടൽ വര്ണ്ണ! ജയ! മണിവന്നു കുടി-
കൊണ്ടുകൊൾക മനമേറി മേ. 7
തീക്കണ്ണിൽ താനെരിച്ചോരലർശര കെടുതി-
കര്ദ്ധനാരീശ്വരൻ നീ
യാര്ക്കും നേരെന്നു തോന്നാത്തൊരു മകനെ ജനി-
പ്പിച്ചു മല്ലാരിതന്നിൽ
മായാമയം തീര്പ്പതിനു യമനെയും
കൊന്നഹോ ചത്തടക്കും
തീക്കുണ്ഡത്തിൽ കളിക്കും തവ മഹിമ മഹാ-
ചിത്രമര്ദ്ധേന്ദുമൌലേ! 8
അംഗം നേരെ നടപ്പൊളിച്ചപരനായ്
കല്പിക്കിലും കണ്ണട-
ച്ചെണ്ടുന്നോറെ വിഷം കടിച്ചു ചുടല-
ക്കുൾപ്പുക്കിരുന്നീടിലും
അന്നാക്കാലനെ നിഗ്രഹിച്ചതു നിമി-
ത്തത്താലിനിച്ചാകയി-
ല്ലെന്നുൾപ്പൂവിൽ നിനയ്ക്കുയോ മറുമരുന്നു-
ണ്ടാകയോ ദൈവമേ. 9
ആതങ്കാപഹമദ്രിരാജതനയാ-
കാന്തം കൃതാന്താന്തകം
മാതംഗാജിനവാസസം മതികലാ-
ചൂഡം മഹേന്ദ്രാര്ച്ചിതം
ചോതജാന്തകരം ചരാചരഗുരും
ചൂര്ണ്ണീതടേ സംസ്ഥിതം
ഭൂതേശം തിരുവൈരകീലസുമഹ-
ദ്വാപീശമീശം ഭജേ. 10
ശ്യാമം ശാന്തധനുര്ദ്ധരം ശശികലാ-
ലംകാരമന്യം പരം
സീമാതീതഗുണാലയം സകലസ-
ന്താനപ്രദം പാവനം
ഹേമാംലോജവിലോചനം സുവദനം
സാക്ഷാൽ പരം ദൈവതം
ശ്രീമല്ഭൂതപുരാധിനാഥമനിശം
ശ്രീപത്മനാഭം ഭജേ. 11
തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയ ഭവാം-
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ നീ-
യത്തൽ തീര്ത്താത്തമോദം
ഭംഗംകൂടാതപാംഗത്തരണിയിലണയ
ച്ചേര്ത്തുടൻ കാത്തിടേണം
ചെങ്ങൽ തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേ! വദാന്യേ! 12