വാണിയ്ക്കുവൈഭവംചേര്ക്കും
വാണിയ്ക്കുംവിഷ്ണുരാജനും
താണിക്കാലംമുദാവിദ്വൽ
ശ്രേണിയ്ക്കുംകൈതൊഴുന്നുഞാൻ
ദുര്മ്മാഗ്ഗരീതികലരുംകവിതയ്ക്കിനിയ്ക്കു
സന്മാര്ഗ്ഗരീതിവരുവാൻവരമേകുവാനായ്
സമ്മോദമിന്നുമടിവിട്ടുപിഷാരിയയ്ക്കു
ലമ്മേ ! തൊഴുന്നുതവതൃപ്പദമെപ്പൊഴുംഞാൻ
ബ്രഹ്മാവുതൊട്ടവിബുധാദികൾകാക്കൽവീണു
ചെമ്മേ വണങ്ങിവരുമുത്തമദിവ്യമൂര്ത്തേ!
എന്മാനസത്തിലുളവാംകലുഷംകുരുമ്പ-
യമേ! കളഞ്ഞുകവിതയ്ക്കുതുണച്ചിടേണം
പണ്ടാക്കാഞ്ചീതലത്തിൽകരമഴകൊടു
ചേര്ക്കുന്നൊരീശന്റെനേത്രം
രണ്ടുംനാണംമുഴുത്തിട്ടഗജകരയുഗം
കൊണ്ടുപൊത്തിപ്പിടിയ്ക്കേ
തണ്ടാർബാണാരിമൂന്നാംതിരുമിഴിയൊരു
ലേശംമിഴിച്ചൊക്കെ നോക്കി
ക്കണ്ടപ്പോളമ്പരന്നോരഗജയുടെവികാ
രങ്ങളാലംബനംമേ
സത്തുക്കളെന്റെകവിതാലതയിൽഫലിയ്ക്കും
സത്തായപുഷ്പമധുവുണ്ടുസദാരസിപ്പാൻ
പ്രത്യേകമൊന്നുതുണചെയ്യണമിയഗസ്ത്യ
പുത്തൂരമര്ന്നപുരശാസന!കൈതൊഴുന്നേൻ
ഏറെപ്പേടിപിടിച്ചുകംസനുമതിദ്വേ
ഷത്തിനാൽചേദിപൻ
മാരുംബന്ധുതയോര്ത്തുവൃഷ്ണിവരരും
കാമാര്ത്തിമൂത്തെപ്പൊഴും
നേരേഗോപികളുംപരംപ്രിയതയാ
കൌന്തേയരുംഭക്തിയാൽ
പാരംനാരദനാദിയുംമനസിചിന്തി
പ്പോനിനിയ്ക്കാശ്രയം
വല്ലാത്തദോഷമിവനുള്ളതെടുത്തെടുത്ത
തെല്ലാംകളഞ്ഞുഗുണമങ്ങവിടത്തിലെല്ലാം
മെല്ലെന്നുചേർത്തുവളരെസ്സുഖമേകുമച്ഛ
നെല്ലായ്പൊഴുംകരളതിൽകളിയാടിടേണം
ചൊല്ലേറുംകവിമാരെടുത്തുമുടിയിൽ
ച്ചൂടുന്നചൂഡാമണി
ക്കല്ലെന്നേവരുമോതിടുംകവികുലശ്രേ
ഷ്ഠൻമഹാബുദ്ധിമാൻ
കല്യൻനിര്മ്മലനായവെണ്മണിമഹൻ
നമ്പൂതിരിപ്പാടിനി-
യൂല്ലാസാൽകവിതയ്ക്കുവേണ്ടഗുണമേ-
കീടേണമേ ദൈവമേ
സമ്മാന്യനുംഗുരുവുമാകിയകുഞ്ഞിരാമ
വര്മ്മാവനീശനുടെചാരുപദാരവിന്ദം
നേരേനമിച്ചുനടുവംമഹനായഞാനീ
'സ്സാരോപദേശ'മറിവിന്നുരചെയ്തിടുന്നേൻ
രുഗ്മാംഗദാഖ്യനൊരുമോഹിനിചൊന്നവാക്യ
മുൾക്കാമ്പിലോർത്തുമകനെക്കരവാളുകൊണ്ട
ചിക്കന്നുകൊന്നുശപഥംപരിരക്ഷചെയ്തു,
ദുഃഖംമുഴുക്കുമളവുംശപഥംവിടൊല്ലേ
കാര്യംകഥിച്ചൊരുവിഭീഷണനെദ്ദശാസ്യൻ
വീറോടുലങ്കയതിൽനിന്നുകളഞ്ഞമൂലം
പാരാതെകൂട്ടമൊടുചേര്ത്തു, സഹോദരാദ്യൻ
മാരെക്കയര്ത്തുകളയുന്നതയുക്തമത്രേ
പാര്ത്തട്ടടക്കിയൊരുകൌരവരെജ്ജയിച്ചു
പാര്ത്തീടുവാൻവിരുതരെങ്കിലുമന്നുകാട്ടിൽ
പാത്താർപൃഥാതനയർ, സത്തുകൾ കാലമേറ്റ
മോര്ത്താണു സർവ്വസമയത്തുമിരിപ്പതല്ലോ
സമ്പത്തിനാൽമദമെഴുംനഹുഷക്ഷിതീശൻ
കുംഭോൽഭവാവതിചെയ്തഥശാപമൂലം
പാമ്പായ്ഭവിച്ചുബഹുകാലമഹോവലഞ്ഞു,
സമ്പത്തുകൊണ്ടുമദമാര്ക്കുമുടിച്ചിടൊല്ലേ
'സത്യംമുരാരിമണികട്ടു'വതെന്നുസത്രാ
ജിത്തോതിടുന്നൊരപവാദമകത്തുവാനായ്
പ്രത്യേകമാമണിതിരഞ്ഞുപിടിച്ചുകൃഷ്ണ
നദ്ദുഷ്ടനേകി,യപവാദമസഹ്യമാര്ക്കും
ശ്രീരാമദേവനുടെവല്ലഭയെക്കവര്ന്ന
ഘോരത്വമേറിയദശാസ്യസഹാസ്യമൂലം
വാരാശിബന്ധനമതിങ്കൽവശായി, ദുഷ്ടൻ
മാരോടടുത്തുമരുവുന്നതുദോഷമത്രേ
കൂടപ്പിറപ്പിനുടെകണ്ഠതലംമുറിപ്പാ-
നോടുന്നകംസനുടെകയ്യുപിടിച്ചടുത്ത്
ചാടൂക്തികൊണ്ടുവസുദേവർവശത്തിലാക്കി,
ചാടുന്നമൂക്ക്വരൊടുസാമമതീവയുക്തം
'വല്ലന്തിമത്സഹജ!ചെയ്യരുതെന്നു'നേരേ
ചൊല്ലുന്നൊരാദ്ധനദനെബ്ബലിയാംദശാസ്യൻ
വില്ലങ്കമിട്ടഥപിടിച്ചുവരിഞ്ഞുകെട്ടി,
ചൊല്ലൊല്ലനല്ലതതിദുഷ്ടജനത്തൊടാരും
ഓര്ക്കാതെപങ്ക്തിരഥനിഷ്ടമിയന്നുകാന്ത-
യ്ക്കായൊണ്ടു രണ്ടുവരമെകിയതെന്നമൂലം
ദുഃഖംമുഴുത്തുശിവരാമമരിച്ചു,നാരീ-
വജ്രത്തോടുള്ളൊരുകരാറിലനര്ത്ഥമുണ്ടാം
പാരിച്ചഗര്വ്വൊടടരിന്നുണരോടുകാര്ത്ത
വീര്യക്ഷിതീശനൊടടുത്തദശാസ്യനെത്താൻ
പോരിൽപിടിച്ചവനമര്ത്തിയടക്കി,ശക്തി
യേറുന്നകൂട്ടരൊടുപോരിനുപോയിടൊല്ലേ
പൊത്തിപ്പിടിച്ചുടനരക്കരടിച്ചുവാലു
കത്തിച്ചുവിട്ടുപുനരെങ്കിലുമാഹനൂമാൻ
കത്തിച്ചുലങ്കമുഴുവൻ,ബഹുവീര്യവാനായ്
വര്ത്തിച്ചിടുന്നവരൊടാരുമിടഞ്ഞിടൊല്ല
നിന്ദിച്ചു ചൂതുകളിയിൽബതതോറ്റസീരി
തന്നെക്കുറിച്ചുജനസംസദിരുഗ്മിപാരം
കുന്നിച്ചരോഷമൊടുരുഗ്മിയെയന്നുസീരി
കൊന്നാൻ,ജയിച്ചവരൊതുങ്ങുകനല്ലതത്രേ
നേരറ്റൊരാശ്ശകുനിയോടുയുധിഷ്ഠിരൻപ-
ണ്ടോരാതെചൂതിനുകടന്നുമുതൃന്നമൂലം
പാരിച്ചദുഃഖമൊടുകാട്ടിലുഴന്നു, കള്ളൻ
മാരോടുചേര്ന്നുകളിയാടരുതുത്തമന്മാർ
സത്രംഭരിപ്പതിനജാത്മജനോടുവിശ്വാ
മിത്രൻകിടാങ്ങളെയിരന്നളവാക്ഷിതീശൻ
പയ്യെന്നുപുത്രരെയവന്നുകൊടുത്തു,നൽകാൻ
വയ്യാത്തതെങ്കിലുമിരക്കുകിൽനൽകിടേണം
യുദ്ധംതുടങ്ങരുതുപാര്ത്ഥരൊടെന്നുനിത്യം
ക്ഷത്താവുരച്ചതുമറന്നുമുതൃന്നരോഷാൽ
യുദ്ധംതുടങ്ങിയൊരുകൌരവർചത്തൊടുങ്ങി,
സത്തുക്കൾചൊല്ലിയതുതള്ളരുതാരുമേതും
ധന്യത്വമുള്ളമുകിൽവര്ണ്ണനെയാഗമദ്ധ്യേ
നിന്ദിച്ചസഭ്യമുരചെയ്തൊരുചേദിരാജൻ
ഖിന്നത്വമന്നവിടെവച്ചുനശിച്ചുപോയി
യെന്നോര്ക്കനല്ലവരെവല്ലതുമോതിടൊല്ലേ
ഭാര്യാവിയോഗമിയലുന്നൊരുരാമനൊത്തു
ഭാര്യാവിയോഗമിയലുന്നൊരുവാനരേന്ദ്രൻ
പൂരിച്ചമോദമൊടുസഖ്യമിയന്നു,തുല്യൻ
മാരൊത്തിണങ്ങുവതുനല്ലതുതന്നെയല്ലോ
ധന്യൻധനഞ്ജയനപാരപരാക്രമൻതാൻ
മുന്നംവിരാടനഗരത്തിലിരുന്നകാലം
തന്വംഗിമാരുടയനര്ത്തകനായി,കാല
ത്തിന്നൊത്തകോലമഖിലര്ക്കുതീവയുക്തം
മുന്നംവരിച്ചൊരുശകുന്തളയന്നുകണ്ണ്വൻ
ചൊല്ലാലെപുത്രവതിയായിവരുന്നനേരം
ദുഷ്ഷന്തനായവളെയൊന്നുപരീക്ഷചെയ്തു
കയ്ക്കൊണ്ട്,കൃത്യമുടനെതുടരായ്കമുഖ്യം
താതന്റെവാക്കനുസരിച്ചുകയര്ത്തുരാമൻ
മാതാവിനെജ്ഝടിതികൊന്നതിനുള്ളപാപം
മോദിച്ചുതാതനകലത്തുകളഞ്ഞു,താത
നോതുന്നവാക്കനുസരിച്ചുനടന്നിടേണം
കൂടുന്നവേഗമൊടുമാരുതിസാഗരത്തെ-
ച്ചാടിക്കടന്നുബഹുസാഹസമായ്ക്ഷണത്തിൽ
വാടാത്തകീർത്തിയതുകൊണ്ടവനൊത്തു,കീർത്തി
നേടീടുവിൻവലിയസാഹസമാചരിച്ചും
പാരാതധര്മ്മതിലാശയമൂര്ത്തിവാഴു-
ന്നോരഗ്രജാദിനിജബന്ധുജനത്തെയെല്ലാം
ദൂരെത്യജിച്ചിതുവിഭീഷണനോര്ക്ക,ശേഷ-
ക്കാരാകിലുംവെടികധര്മ്മവിഹീനരായാൽ
ചന്ദ്രക്കലാധരനെവെല്ലുവതിന്നുകാമി-
ച്ചിന്ദ്രൻവാക്കനുസരിച്ചുഞെളിഞ്ഞടുക്കും
കന്ദര്പ്പനെശ്ശിവനുടൻപൊടിയാക്കി,യാരു
ചൊന്നാലുമേൽക്കരുതുമുഷ്കരമായകാര്യം
ചീറുന്നകാളിയനിലുള്ളമദംചവിട്ടി -
ത്തീരെക്കളഞ്ഞുനദിനിര്വ്വിഷമാക്കുവാനായ്
ദൂരത്തകത്തിയവനെക്കടൽവര്ണ്ണനോക്കു,
കേറെത്തിളപ്പവരിൽദണ്ഡമതീവയുക്തം
ചൊല്ക്കൊണ്ടവജ്രമതുകൊണ്ടുകഴുത്തറുത്തു
ചിക്കന്നുവീഴ്ത്തിയകബന്ധനുദേവരാജൻ
വക്ത്രംഭുജിപ്പതിനുമാറിലുടൻകൊടുത്തു,-
ദുഃഖിച്ചുവന്നരിപുവിൽകൃപവേണ്ടതല്ലോ
സുഗ്രീവനോടുബതദൂതുപറഞ്ഞിടാനായ്
ചിക്കുന്നുവന്നശുകനെന്നവനെക്ഷണത്തിൽ
ചട്ടറ്റമൊച്ചകൾപിടിച്ചഥകൊട്ടയാട്ടി
വിട്ടാർ,വിടൊല്ലവിടുവിഡ്ഢിയെദൂതുരപ്പാൻ
യുദ്ധത്തിലാഗുരുസുതൻമൃതനായിയെന്നായ്
ശുദ്ധംമഹാനുണപറഞ്ഞയുധിഷ്ഠിരൻതാൻ
അത്യന്തമന്നനുതപിച്ചു,കനത്തപാപം
സത്തുക്കൾചെയ്കിലനുതാപമതീവയുക്തം
വൃത്തിക്കുപുത്രനുടെയൌവനമാശുവാങ്ങി
വര്ത്തിച്ചുകാമസുഖമാര്ന്നുയയാതിമുന്നം
സത്തായചിൽപുരുഷബോധമവന്നൊടുക്ക-
മൊത്തു,സതാംമതിനിനയ്ക്കുകിൽദുര്വ്വിഗാഹം
ചൊല്ലാര്ന്നൊരിന്ദ്രരിപുവാംബലിദാനവൻപാ-
രെല്ലാംജയിച്ചുമദമാര്ന്നമരുന്ന കാലം
മല്ലാരി ചെന്നവനെന്നുപിടിച്ചുകെട്ടി
യല്ലോ,മദംവളരെനാൾനിലനില്ക്കുകില്ല
പുത്രാര്ത്തിമൂത്തുകരയുംധൃതരാഷ്ട്രരെക്ക-
ണ്ടുൾത്താരലിഞ്ഞുകടൽവര്ണ്ണനുമപ്പൊളൊപ്പം
ചിത്തംകരിഞ്ഞഥകരഞ്ഞുതുണച്ചു,ദുഃഖ-
മൊത്തോരെയാരുമലിവോടുതുണച്ചീടേണം
വീറോടുസത്യമതുചെയ്തമുതൽക്കുരാമൻ
പാരിച്ചബാഹുജകുലംമുടിയുംവരയ്ക്കും
നേരോടിടഞ്ഞുവളരെപ്പണിചെയ്തു,തന്നാ-
ലാരബ്ധമങ്ങിടയിൽവയ്പതിളപ്പമാര്ക്കും
വൈദേഹിദാശരഥിവേട്ടവിശിഷ്ടപത്നി
യാതുംഗഭാഗ്യവതിസുന്ദരിസീതമുന്നം
ആതങ്കമാർന്നകലങ്കയിൽവാണുകഷ്ട,
മോതാവതല്ലവിധിവൈഭവമോര്ക്കിലാര്ക്കും
ജ്ഞാനംതരുന്നപുരുധര്മ്മമറിഞ്ഞുപിന്നെ
ദ്രോണൻധനത്തിനുകൊതിച്ചുതപിച്ചൊടുക്കം
ധാനുഷ്കനായറികധര്മ്മമതിങ്കലും,ന-
ല്ലോണംശ്രമിക്കധനമായതിലും ഗുണംതാൻ
നന്ദിച്ചുചെന്നുപുരവൈരിയെയാശ്രയിച്ചു
മിന്നുംശശാങ്കകലകണ്ടുതൊഴുന്നുലോകം
വന്ദിപ്പതില്ലശശിപൂര്ണ്ണനതാകിലാരും,
വന്നീടുമുത്തഗുണംമഹദാശ്രയത്താൽ
പോരിട്ടതോര്ത്തുബഹുദുഃഖിതനായിരിയ്ക്കു-
ന്നോരായുധിഷ്ഠിരനൊടായ്ബഹുധര്മ്മസാരം
നേരെപറഞ്ഞഴൽകളഞ്ഞിതുഭിഷർ,വൃദ്ധ-
ന്മാരോതിടുന്നമൊഴിയാണറിവിന്നുമൂലം
ഇന്ദ്രൻകൊടുത്തനിജശക്തിയെടുത്തുകര്ണ്ണൻ
നന്നായ്ഘടോല്കചനെവെന്നതുര്പാത്തുപാര്ത്ഥൻ
നന്ദിച്ചുതൻമൃതിയൊഴിഞ്ഞുവതെന്നുപാരം,
ധന്യര്ക്കുമാത്മപരിരക്ഷയിൽമോദമുണ്ടാം
പാടേകുചേലനുദരിദ്രതയായദുഃഖ-
ച്ചൂടോടുചെന്നുഹരിയെബ്ബതകണ്ടമൂലം
ഈടാര്ന്നനിര്ദ്ധനതതീര്ന്നു,നരര്ക്കുദുഃഖി-
ച്ചീടുമ്പോൾനല്ലൊരുസുഹൃത്തവലംബമല്ലോ
ബാണാസുരന്നുതുണയായഥനഗ്നയായി
താനേറ്റുകോട്ടവിവരുന്നളവാമുകുന്ദൻ
ബാണംവിടാതെനയനങ്ങളടച്ചുനിന്നു,
"കാണായ്രനഗ്നകളെ'യെന്നരമാപ്തവാക്യം
ശ്രീരാമനോതിഹനുമാനൊടു"ലക്ഷ്മണാര്ത്തി
തീരുന്നതിന്നുപരമോഷധിയാനയിപ്പാൻ"
ദൂത്തതെങ്കിലുമവൻക്ഷണമാനയിച്ചു,
കാര്യംവഹിപ്പതിനുവീരരെ വിട്ടിടേണം
ശര്വ്വൻവൃകന്റെതപമോര്ത്തുതെളിഞ്ഞുചെന്നു
ചൊവ്വോടുനൽകിവര,മെന്തിനവൻക്ഷണത്തിൽ
ഗര്വ്വാന്നുഗൌരിയിൽമനസ്സൊടടുത്തു, ധൂര്ത്ത-
ന്മാർവന്നുകൈതൊഴുകിലൊന്നുമനങ്ങിടൊല്ലേ
പാരിച്ചദുഷ്ടതയെഴുന്നൊരുരാവണന്റെ
പാരായലങ്കയിലെഴുന്നജനങ്ങളെല്ലാം
നേരേനശിച്ചുനിജകൂട്ടരൊടൊത്തു,ദുഷ്ട-
ന്മാരായമന്നരുടെമുന്നിലിരുന്നിടൊല്ലേ
മുന്നംകയര്ത്തുവെറുതേപരമംബരീഷൻ
തന്നെശ്ശപിച്ചമുനിവര്യനെയാത്തരോഷം
പിന്നെസ്സദര്ശനമടുത്തുവലച്ചു,കോപം
നന്നല്ലസത്യമറിയാതെമഹത്തുകൾക്കും
ഹോമിക്കുമിപ്പൊഴുതിലെന്നുഭയേനകാക്കൽ
വീണാശ്രയിക്കുമൊരുതക്ഷകനെസ്സുരേന്ദ്രൻ
രക്ഷിച്ചുശക്തിയതിനില്ലവനോര്ക്കി,ലെന്തു
വന്നാലുമാശ്രിതജനത്തെവെടിഞ്ഞിടൊല്ലേ
പൊയ്യല്ലതത്സഹജപെറ്റകിടാങ്ങളെപ്പോയ്
പയ്യെന്നുകൊന്നുവരുമാഖലനായകംസൻ
ശ്രീയോടുമാത്മജരൊടുംമൃതനായൊ,രാളും
ചെയ്യൊല്ലകുത്സിതമതായകടുത്തകര്മ്മം
മല്ലാരി പാണ്ഡവരൊടുംദ്വിജവേഷമാര്ന്നു
മെല്ലെജ്ജരാസുരപുരോഭൂവിചെന്നനേരം
ശ്രീകുണ്ടുബാഹുജരതെന്നവനോർത്തു, ദേഹ
ശ്രീകൊണ്ടുവംശമറിയുന്നുമഹത്തരന്മാർ
മുന്നംഹിരണ്യകശിപുപ്രവരൻനടക്കും
മന്നിന്നുകൂടിമഹിമാവിയലുംസുരന്മാർ
വന്ദിച്ചിരുന്നുബഹുഭക്തിയൊടൊത്തു,വേണ്ടി
വന്നാൽവണങ്ങണമരാതിജനങ്ങളേയും
പുത്രാര്ത്തികൊണ്ടുബഹുശിഷ്ടനതാംവസിഷ്ഠൻ
ചത്തീടുവാൻ വളരെ വിദ്യയെടുക്കിലുംതാൻ
ഒത്തീലവന്നുമൃതി,നിശ്ചയമാണുകര്മ്മ
മെത്താതകണ്ടുമൃതിപാര്ക്കുകിലാര്ക്കുമില്ല
ചേണാണമാമുനിജനംവിഷയങ്ങൾ ചീത്ത-
യാണെന്നുമസ്ഥിരമതെന്നുമറിഞ്ഞുകാട്ടിൽ
താനേസുഖിച്ചുമരുവുന്നു,കിനാവിനൊത്ത-
താണീപ്രപഞ്ചമിതുസർവ്വരുമോർത്തിടേണം
കൂടുന്നമോഹമൊടുനാരികളൊത്തജസ്രം
ക്രീഡിച്ചുമാരരണമാടിയൊരഗ്നിവര്ണ്ണൻ
പാടേക്ഷയംബതപിടിച്ചുമരിച്ചു,കാമ-
ക്രീഡയ്ക്കു പാരകൊതിയാര്ക്കുമുദിച്ചിടൊല്ലേ
താന്മാറിടാതെവൃഷള്പതിയായ്നടക്കും
വാത്മീകിമാമുനിജനത്തെനമിച്ചൊടുക്കം
നിര്മ്മായമുത്തമമുനീന്ദ്രനതായ്ഭവിച്ചു,
സമ്മാന്യപൂജയതുകൊണ്ടുശുഭംഭവിക്കും
തുംഗത്വമേറുമൊരുകീചകനന്നുകൃഷ്ണാ-
സംഗംകൊതിച്ചതവൾചൊല്ലിയറിഞ്ഞഭീമൻ
മങ്ങാതെകൊന്നിതുഞരിച്ചവനെപ്പരസ്ത്രീ
സംഗത്തിലാശയൊരുലേശമുദിച്ചിടൊല്ലേ
സാഹായ്യല്പമണയാതഭിമന്ന്യുപത്മ-
വ്യൂഹംപിളര്ന്നരികളോടടർചെയ്തിടുമ്പോൾ
തെറ്റെന്നുനൂറ്റുവർചതിച്ചുവധിച്ചുകഷ്ട,
മൊറ്റയ്ക്കുരാത്രികളൊടാരുമെതൃത്തിടൊല്ലേ
ചേണാര്ന്നപുഷ്കരനൊടേറ്റുമടങ്ങിനാണി-
ച്ചാണത്വമറ്റുനളനന്നൃതുവര്ണ്ണ ഗേഹ
താണാശുഗൂഢമൊരുസാരഥിയായ്വസിച്ചു,
മാനം നശിച്ചവരൊതുങ്ങിയിരിക്കുനല്ലൂ
മുന്നംസുവര്ണ്ണഗിരിയോടുസമത്വമാര്ന്നു
നിന്നോരുവിന്ധ്യനെയഗസ്ത്യനടിച്ചമര്ത്തി
മന്നിന്നുതുല്യ,മതിയോഗ്യജനത്തൊടൊപ്പ-
മെന്നായ്ക്കുറഞ്ഞവർഞളിഞ്ഞുപുറപ്പെടൊല്ലേ
മുന്നമുകുന്ദനമൃതംമുഴുവൻസുരൌഘ-
ത്തിന്നുംപരംസുരയതാസ്സുരവൈരികൾക്കും
നന്നായ്ക്കൊടുത്തുബത, "പാത്രമറിഞ്ഞുദാന"
മെന്നുള്ളവാക്കറിവെഴുന്നവർകൈവിടൊല്ലേ
ചൊല്ലാര്ന്നയാദവർതിമത്തുകളിച്ചുകള്ളു
മെല്ലെക്കുടിച്ചുതകരാറുപറിഞ്ഞിടഞ്ഞ
തല്ലിട്ടുതമ്മിലവരൊക്കെമരിച്ചുപോൽഞാൻ
ചൊല്ലുന്നു,കള്ളുകുടിതീരെവെടിഞ്ഞിടേണം
യാഗത്തിനന്നുപറയാതെയണഞ്ഞപുത്രി-
യാകുന്നൊരഃസ്സതിയെനന്നദുഷിച്ചുദക്ഷൻ
യോഗാഗ്നിതന്നിലതിനാലവൾവെന്തിതെ,ങ്ങും
പോകായ്കവേഴ്ചകരുതിക്ഷണമെത്തിടാതേ
ചൊല്ലാര്ന്നയാദവകുലത്തിനവദ്ധ്യനായി-
ട്ടുള്ളോരുകാലയവനാഖ്യനെയാശുകൃഷ്ണൻ
കൊല്ലിച്ചുവൻചതിയിലാമുചുകുന്ദനെക്കൊ-
ണ്ടല്ലോ,പതിച്ചുമരിവർഗ്ഗമൊടുക്കിടേണം
നില്ലാതെതോറ്റുപലവട്ടമൊഴിച്ചുപൊയി-
ട്ടുള്ളോരുമാഗധനിൽനിന്നുഭയേനകൃഷ്ണൻ
മെല്ലന്നുവാരിധിയിൽവാണു,ബലം കുറഞ്ഞി-
ട്ടുള്ളോരുശത്രുവിനെയും കരുതേണ്ടതല്ലോ
ക്രൂദ്ധിച്ചുചെന്നുസഗരാത്മജരീശ്വരത്വ-
മൊത്തുള്ളൊരാക്കപിലനോടുകയര്ത്തമൂലം
നേത്രാഗ്നിതന്നിലവനായവരെക്കരിച്ചെ-
ന്നോർത്താലു,മുത്തമജനത്തൊടെതൃത്തിടൊല്ലേ
ചിത്തംമറിഞ്ഞുതപമൊക്കെവെടിഞ്ഞുവിശ്വാ
മിത്രന്മയങ്ങിയഥമേനകയോടുകൂടി
മുത്താര്ന്നുമാരരണമാടിയിരുന്നു,മാരൻ
സത്തുക്കളായവരെയുംതകരാറിലാക്കും
പുല്ലാണുമാനുഷരശേഷമതെന്നുമീഞാ-
നല്ലൊജഗൽപതിയതെന്നുമിരുന്നജസ്രം
ചൊല്ലുന്നരാവണനെമൊച്ചകൾതച്ചമര്ത്തി
യല്ലോ, വിപത്തതിനഹമ്മതി തന്നെമൂലം
വല്ലാതെതോറ്റനളനല്ലലൊടൊത്തുദാഹി-
ച്ചുള്ളംകരിഞ്ഞുഗതികെട്ടൊരുനാഴിവെള്ളം
നില്ലാതിരുന്നുജലപാനമവന്നുനൾകി
യില്ലാജനങ്ങൾബത,സംഗതിയാര്ക്കുനീക്കാം
മുന്നംകുറച്ചുനിലവിട്ടഥരാധയൊത്തു
കണ്ണൻകളിച്ചതുവശാലവൾകൂസൽവിട്ട്
ചൊന്നാൾമുകുന്ദനൊടുതോളിലെടുക്കുവാനാ,
യ്പെണ്ണുങ്ങളോടുനിലവിട്ടുകളിച്ചിടൊല്ലേ
നിസ്സാരനെന്നധികമമ്മദുഷിയ്ക്കയാൽപോ-
യുത്സാഹിയായ്ധ്രുവനപാരതപസ്സുചെയ്ത്
ദുസ്സാദ്ധ്യമായപദമാര്ന്നമരുന്നു,വെന്നാ-
ലുത്സാഹമുള്ളവനുസാദ്ധ്യമസാദ്ധ്യവുംതാൻ
ചട്ടറ്റരാഘവനൊരിഷ്ടനുവേണ്ടിനീതി
വിട്ടിട്ടൊളിച്ചുചതിയിൽബതബാലിതന്നേ
പെട്ടന്നുകൊന്നും,പുവല്ലവനെങ്കിലുംതാ,
നിഷ്ടക്കുവേണ്ടിയറിവുള്ളവർചെയ്യുമെന്തും
ശുണ്ഠിച്ചുസീരിനഗരംനദിയിൽക്കലക്കി-
ക്കൊണ്ടീടുമെന്നുഭയമാര്ന്നഥകാക്കൽവീണ്
ഉണ്ടായകോപമതുനൂറ്റവർതീര്ത്തു,യോഗ്യര്-
ക്കുണ്ടാകുമപ്രിയമൊഴിയ്ക്കുകകാക്കൽവീണും
തന്നെദുഷിച്ചതിനുശിഷ്യർപിടിച്ചുകൊണ്ടു
വന്നേകിയാദ്രുപദനുള്ളപരാധമെല്ലാം
നന്നായ്ക്ഷമിച്ചുഗുരുമാപ്പുകൊടുത്തയച്ചു
വെന്നോര്ക്കുവിൻ,ക്ഷമവിഭൂഷണമോര്ക്കിലാക്കും
നേരിട്ടുമാരുതിഹസിച്ചുസഭാപ്രവേശം
നേരത്തിലന്ധനൃപപുത്രനെയെന്നമൂലം
പാരിച്ചവൈരമവനന്നുതുടങ്ങി,യെന്നും
തീരാത്തവൈരമൊരുവന്നുളവാക്കിടൊല്ലേ
ചൊല്ലാര്ന്നചന്ദ്രനലർസായകമേറ്റുഴന്നു
നില്ലാതെതാരയോടുകൂടിരമിച്ചമൂലം
വില്ലങ്കമങ്ങതിഭയങ്കരമായ്ഭവിച്ചു,
നല്ലാർകുലങ്ങൾകലഹത്തിനുമൂലമല്ലോ
മന്നിൽഭഗീരഥനൃപൻപിതൃശാപമോക്ഷ-
ത്തിയാന്നന്നുഗംഗയെവരുത്തുകയാൽജനങ്ങൾ
ഇന്നുംസുഖിച്ചുമരുവുന്നിതു,സജ്ജനൌഘ-
ത്തിന്നിഷ്ടമായിവരണംതുടരുന്നകാര്യം
മുന്നംവസിഷ്ഠവശയാകിയകാമധേനു
തന്നെഗ്രഹിച്ചുബലമായ്ക്കുശികാത്മജന്താൻ
വന്നില്ലവന്റെവശയായവളോര്ക്ക,ഗര്വ്വു-
നന്നല്ലകാര്യമതുനേടുവതിന്നൊരാൾക്കും
മാനത്തിനായ്ക്കളവുരച്ചുജയിച്ചുവാണോ-
രക്കള്ളനാംശകുനിയേഭൂവിസജ്ജനങ്ങൾ
ഇന്നുംദുഷിപ്പതുനിനയ്ക്കുക,നിങ്ങൾകാര്യം
നേടീടുവാൻകളവുമാത്രമുരച്ചിടൊല്ലേ
വീര്യംകലര്ന്നൊരുകിരീടിയൊടുൾത്തിരക്കൊ-
ട്ടേറുന്നകര്ണ്ണനൊടുകൌരവരാദരത്താൽ
പാരാതെസഖ്യമതുചെയ്തിതു,ശത്രുതന്നോ-
ടേറെത്തിരക്കുമവരെസ്സഖിയാക്കിടേണം
ഇന്ദ്രൻരിപുക്ഷയമതിനുസഹായിയായീ
ടുന്നാക്കുകസ്ഥനെയഹോരണമൂര്ദ്ധ്നിമുന്നം
നന്നായെടുത്തിതൊരുകാളയതായ്,സ്വകാര്യം
വന്നീടുവാൻവെടികമാനമശേഷമാരും
മുത്താര്ന്നഹല്യയൊടുകൂടിരമിക്കമൂലം
ക്രുദ്ധിച്ചുമാമുനിശപിച്ചമഹേന്ദ്രനോര്ത്താൽ
സത്തായകണ്ണുകളസംഖ്യമുടൻലഭിച്ചു,
സത്തുക്കൾതന്നുടെയശാപമതുംഗുണംതാൻ
ചൊല്ലാര്ന്നരാവണനുപുഷ്പകവുംകൊടുത്തി-
ട്ടല്ലൽപ്പെടാതെനിജഭക്തജനത്തെയെല്ലാം
മെല്ലെബ്ഭരിച്ചുധനദൻ,നിജഭക്തരക്ഷ
യല്ലോമഹത്തുകളിലുള്ളൊരുമുഖ്യധർമ്മം
ശൌര്യംകലര്ന്നൊരഭിമന്ന്യുമരിച്ചതോര്ത്തി-
ട്ടേറുന്നൊരത്തലകലത്തുകളഞ്ഞുപാര്ത്ഥൻ
വീറോടുപോരിനുമുതൃന്നു,കഴിഞ്ഞതായ
കാര്യംനിനച്ചുകരയായ്കമനുഷ്യരാരും
രത്നത്തിനായ്ശതധനുസ്സുചതിച്ചുസത്രാ
ജിത്തിന്റെകണ്ണതുരാത്രിയുറങ്ങിടുമ്പോൾ
ഖണ്ഡിച്ചുരത്നമതുകൊണ്ടുനടന്നു,ബോധം
വിട്ടിട്ടുറങ്ങരുതുരാത്രിയിലോർമ്മവേണം
മല്ലാരിവൈഭവമെഴുന്നവനെങ്കിലുംമു-
മ്പുള്ളോരുശാപമതിനാലവനീശനാവാൻ
തെല്ലുംകൊതിച്ചതുമതില്ലിഹ,പൂവ്വികൻമാര്-
ക്കുള്ളോരവസ്ഥമദമാര്ന്നുമറന്നിടൊല്ലേ
മുന്നംകചൻവിനയപൂര്വ്വമണഞ്ഞു,ശുക്ര-
ന്തന്നെബ്ഭജിച്ചുസുരകാര്യമതിന്നുവേണ്ടി
നന്നായ്ഗ്രഹിച്ചു"മൃതജീവിനിവിദ്യ''കാര്യം
വന്നീടുവാൻവിനയമെത്രവിശേഷമോര്ത്താൽ
ദ്രോണസുഹൃത്തമനതാംദ്രുപദന്റെസേവ
നാണെന്നുചെന്നുസഖിയെന്നുപറഞ്ഞമൂലം
മാനംനടിച്ചവനെയന്നുകളഞ്ഞു,മിത്ര
മാണെന്നുവച്ചരചരോടുകളിച്ചിടൊല്ലേ
മല്ലാരിയെക്കിമപിവഞ്ചനചെയ്യുവാനാ
യ്ക്കല്യൻവിരിഞ്ചനൊരുമായയെടുത്തുമുന്നം
കില്ലില്ലതിന്നുവിധിമായയിൽമുങ്ങി,മായ
യുള്ളോരിൽമായയതിദുഘര്ടമോര്ക്കിലാര്ക്കും
മുന്നംപ്രസേനനഥവേട്ടയിലേകനായി
വന്നിട്ടുഴന്നടവിതന്നിൽനടന്നിടുമ്പോൾ
കൊന്നാൻമൃഗാധിപനൊരുത്തനടുത്തു,കാട്ടിൽ
തന്നേനടക്കരുതുദുര്ഗ്ഗഘടമായ്ഭവിക്കും
ശ്രീതിങ്ങിടുന്നവിജയൻമകനോടുമല്ലി-
ട്ടാതങ്കമാര്ന്നഥമടങ്ങിയതെന്നമൂലം
മോദിച്ചുലജ്ജയൊരുലേശമുദിച്ചതില്ല,
താതന്നുപുത്രജയവുംജയമാണുപാര്ത്താൽ
വല്ലാതുഴന്നുഗതികെട്ടുകരഞ്ഞുകുന്തി
ചൊല്ലാര്ന്നകൃഷ്ണനൊടുസങ്കടമാകമാനം
ചൊല്ലീടിനാളധികമാര്ത്തിയൊടന്നുദുഃഖ-
മെല്ലാവരുംപ്രിയജനങ്ങളൊടോതിടേണം
ശുക്രാത്മജാപരിണയംബഹുപൂജ്യഭാവ-
മൊക്കുന്നശുക്രമുനിതന്നനുവാദപൂർവ്വം
വെക്കുംകഴിച്ചിതുയയാതിനൃപൻനിനച്ചാൽ,
ധിക്കാരമല്ലറിവെഴുന്നവർചെയ്വതൊന്നും
ധര്മ്മത്തിനല്പവുമൊരൂനതവന്നിടാതെ
ധര്മ്മാത്മജൻവലിയനിഷ്ഠയിൽവാണമൂലം
സമ്മാന്യനായ്ധരണിയുംവശയായ് ഭവിച്ചു,
ധര്മ്മംവിടാത്തവനുസൌഖ്യമുദിയ്ക്കുമല്ലോ
വല്ലാത്തൊരീര്ഷ്യയൊടുകൌരവരിട്ടിഴച്ചി-
ട്ടുള്ളംകരിഞ്ഞുകരയുംദ്രുപദാത്മജയ്ക്ക്
മല്ലാരിയാണുതുണയായതു,ദീനരായാ-
ലെല്ലാവരുംകമലനേത്രനെയോര്ത്തുകൊൾവിൻ
ഒറ്റയ്ക്കിതൊക്കെമനതാരിലുറച്ചുചിത്തം
തെറ്റാതെകണ്ടിതുവഴിയ്ക്കുനടന്നുവെന്നാൽ
പറ്റില്ലതെറ്റൊരുവനുംലവലേശമെന്ന-
ല്ലറ്റംവെടിഞ്ഞഗുണമേറ്റമുദിയ്ക്കുമല്ലോ
സാരംഗ്രഹിച്ചിടുമവര്ക്കുരസിപ്പതിന്നും
പോരാത്തവര്ക്കറിവുകൂടിവരുന്നതിന്നും
ഓരുമ്പൊളികൃതിവിശേഷമതെന്നുവിദ്വാ-
ന്മാരോര്ത്തുരച്ചിടുകിൽഞാൻകൃതകൃത്യനായി
കാമാന്തകാരിശരണാഗതരായവര്ക്കു
കാമപ്രദായിസതതംത്രിപുരാസമേതൻ
ശ്രീമാൻകപാലിഭഗവാൻത്രിപുരാന്തകന്താ-
നീമട്ടുവിസ്മയകരൻഹരനാശ്രയം മേ
സാരോപദേശം സമാപ്തം.
വാണിയ്ക്കുംവിഷ്ണുരാജനും
താണിക്കാലംമുദാവിദ്വൽ
ശ്രേണിയ്ക്കുംകൈതൊഴുന്നുഞാൻ
ദുര്മ്മാഗ്ഗരീതികലരുംകവിതയ്ക്കിനിയ്ക്കു
സന്മാര്ഗ്ഗരീതിവരുവാൻവരമേകുവാനായ്
സമ്മോദമിന്നുമടിവിട്ടുപിഷാരിയയ്ക്കു
ലമ്മേ ! തൊഴുന്നുതവതൃപ്പദമെപ്പൊഴുംഞാൻ
ബ്രഹ്മാവുതൊട്ടവിബുധാദികൾകാക്കൽവീണു
ചെമ്മേ വണങ്ങിവരുമുത്തമദിവ്യമൂര്ത്തേ!
എന്മാനസത്തിലുളവാംകലുഷംകുരുമ്പ-
യമേ! കളഞ്ഞുകവിതയ്ക്കുതുണച്ചിടേണം
പണ്ടാക്കാഞ്ചീതലത്തിൽകരമഴകൊടു
ചേര്ക്കുന്നൊരീശന്റെനേത്രം
രണ്ടുംനാണംമുഴുത്തിട്ടഗജകരയുഗം
കൊണ്ടുപൊത്തിപ്പിടിയ്ക്കേ
തണ്ടാർബാണാരിമൂന്നാംതിരുമിഴിയൊരു
ലേശംമിഴിച്ചൊക്കെ നോക്കി
ക്കണ്ടപ്പോളമ്പരന്നോരഗജയുടെവികാ
രങ്ങളാലംബനംമേ
സത്തുക്കളെന്റെകവിതാലതയിൽഫലിയ്ക്കും
സത്തായപുഷ്പമധുവുണ്ടുസദാരസിപ്പാൻ
പ്രത്യേകമൊന്നുതുണചെയ്യണമിയഗസ്ത്യ
പുത്തൂരമര്ന്നപുരശാസന!കൈതൊഴുന്നേൻ
ഏറെപ്പേടിപിടിച്ചുകംസനുമതിദ്വേ
ഷത്തിനാൽചേദിപൻ
മാരുംബന്ധുതയോര്ത്തുവൃഷ്ണിവരരും
കാമാര്ത്തിമൂത്തെപ്പൊഴും
നേരേഗോപികളുംപരംപ്രിയതയാ
കൌന്തേയരുംഭക്തിയാൽ
പാരംനാരദനാദിയുംമനസിചിന്തി
പ്പോനിനിയ്ക്കാശ്രയം
വല്ലാത്തദോഷമിവനുള്ളതെടുത്തെടുത്ത
തെല്ലാംകളഞ്ഞുഗുണമങ്ങവിടത്തിലെല്ലാം
മെല്ലെന്നുചേർത്തുവളരെസ്സുഖമേകുമച്ഛ
നെല്ലായ്പൊഴുംകരളതിൽകളിയാടിടേണം
ചൊല്ലേറുംകവിമാരെടുത്തുമുടിയിൽ
ച്ചൂടുന്നചൂഡാമണി
ക്കല്ലെന്നേവരുമോതിടുംകവികുലശ്രേ
ഷ്ഠൻമഹാബുദ്ധിമാൻ
കല്യൻനിര്മ്മലനായവെണ്മണിമഹൻ
നമ്പൂതിരിപ്പാടിനി-
യൂല്ലാസാൽകവിതയ്ക്കുവേണ്ടഗുണമേ-
കീടേണമേ ദൈവമേ
സമ്മാന്യനുംഗുരുവുമാകിയകുഞ്ഞിരാമ
വര്മ്മാവനീശനുടെചാരുപദാരവിന്ദം
നേരേനമിച്ചുനടുവംമഹനായഞാനീ
'സ്സാരോപദേശ'മറിവിന്നുരചെയ്തിടുന്നേൻ
രുഗ്മാംഗദാഖ്യനൊരുമോഹിനിചൊന്നവാക്യ
മുൾക്കാമ്പിലോർത്തുമകനെക്കരവാളുകൊണ്ട
ചിക്കന്നുകൊന്നുശപഥംപരിരക്ഷചെയ്തു,
ദുഃഖംമുഴുക്കുമളവുംശപഥംവിടൊല്ലേ
കാര്യംകഥിച്ചൊരുവിഭീഷണനെദ്ദശാസ്യൻ
വീറോടുലങ്കയതിൽനിന്നുകളഞ്ഞമൂലം
പാരാതെകൂട്ടമൊടുചേര്ത്തു, സഹോദരാദ്യൻ
മാരെക്കയര്ത്തുകളയുന്നതയുക്തമത്രേ
പാര്ത്തട്ടടക്കിയൊരുകൌരവരെജ്ജയിച്ചു
പാര്ത്തീടുവാൻവിരുതരെങ്കിലുമന്നുകാട്ടിൽ
പാത്താർപൃഥാതനയർ, സത്തുകൾ കാലമേറ്റ
മോര്ത്താണു സർവ്വസമയത്തുമിരിപ്പതല്ലോ
സമ്പത്തിനാൽമദമെഴുംനഹുഷക്ഷിതീശൻ
കുംഭോൽഭവാവതിചെയ്തഥശാപമൂലം
പാമ്പായ്ഭവിച്ചുബഹുകാലമഹോവലഞ്ഞു,
സമ്പത്തുകൊണ്ടുമദമാര്ക്കുമുടിച്ചിടൊല്ലേ
'സത്യംമുരാരിമണികട്ടു'വതെന്നുസത്രാ
ജിത്തോതിടുന്നൊരപവാദമകത്തുവാനായ്
പ്രത്യേകമാമണിതിരഞ്ഞുപിടിച്ചുകൃഷ്ണ
നദ്ദുഷ്ടനേകി,യപവാദമസഹ്യമാര്ക്കും
ശ്രീരാമദേവനുടെവല്ലഭയെക്കവര്ന്ന
ഘോരത്വമേറിയദശാസ്യസഹാസ്യമൂലം
വാരാശിബന്ധനമതിങ്കൽവശായി, ദുഷ്ടൻ
മാരോടടുത്തുമരുവുന്നതുദോഷമത്രേ
കൂടപ്പിറപ്പിനുടെകണ്ഠതലംമുറിപ്പാ-
നോടുന്നകംസനുടെകയ്യുപിടിച്ചടുത്ത്
ചാടൂക്തികൊണ്ടുവസുദേവർവശത്തിലാക്കി,
ചാടുന്നമൂക്ക്വരൊടുസാമമതീവയുക്തം
'വല്ലന്തിമത്സഹജ!ചെയ്യരുതെന്നു'നേരേ
ചൊല്ലുന്നൊരാദ്ധനദനെബ്ബലിയാംദശാസ്യൻ
വില്ലങ്കമിട്ടഥപിടിച്ചുവരിഞ്ഞുകെട്ടി,
ചൊല്ലൊല്ലനല്ലതതിദുഷ്ടജനത്തൊടാരും
ഓര്ക്കാതെപങ്ക്തിരഥനിഷ്ടമിയന്നുകാന്ത-
യ്ക്കായൊണ്ടു രണ്ടുവരമെകിയതെന്നമൂലം
ദുഃഖംമുഴുത്തുശിവരാമമരിച്ചു,നാരീ-
വജ്രത്തോടുള്ളൊരുകരാറിലനര്ത്ഥമുണ്ടാം
പാരിച്ചഗര്വ്വൊടടരിന്നുണരോടുകാര്ത്ത
വീര്യക്ഷിതീശനൊടടുത്തദശാസ്യനെത്താൻ
പോരിൽപിടിച്ചവനമര്ത്തിയടക്കി,ശക്തി
യേറുന്നകൂട്ടരൊടുപോരിനുപോയിടൊല്ലേ
പൊത്തിപ്പിടിച്ചുടനരക്കരടിച്ചുവാലു
കത്തിച്ചുവിട്ടുപുനരെങ്കിലുമാഹനൂമാൻ
കത്തിച്ചുലങ്കമുഴുവൻ,ബഹുവീര്യവാനായ്
വര്ത്തിച്ചിടുന്നവരൊടാരുമിടഞ്ഞിടൊല്ല
നിന്ദിച്ചു ചൂതുകളിയിൽബതതോറ്റസീരി
തന്നെക്കുറിച്ചുജനസംസദിരുഗ്മിപാരം
കുന്നിച്ചരോഷമൊടുരുഗ്മിയെയന്നുസീരി
കൊന്നാൻ,ജയിച്ചവരൊതുങ്ങുകനല്ലതത്രേ
നേരറ്റൊരാശ്ശകുനിയോടുയുധിഷ്ഠിരൻപ-
ണ്ടോരാതെചൂതിനുകടന്നുമുതൃന്നമൂലം
പാരിച്ചദുഃഖമൊടുകാട്ടിലുഴന്നു, കള്ളൻ
മാരോടുചേര്ന്നുകളിയാടരുതുത്തമന്മാർ
സത്രംഭരിപ്പതിനജാത്മജനോടുവിശ്വാ
മിത്രൻകിടാങ്ങളെയിരന്നളവാക്ഷിതീശൻ
പയ്യെന്നുപുത്രരെയവന്നുകൊടുത്തു,നൽകാൻ
വയ്യാത്തതെങ്കിലുമിരക്കുകിൽനൽകിടേണം
യുദ്ധംതുടങ്ങരുതുപാര്ത്ഥരൊടെന്നുനിത്യം
ക്ഷത്താവുരച്ചതുമറന്നുമുതൃന്നരോഷാൽ
യുദ്ധംതുടങ്ങിയൊരുകൌരവർചത്തൊടുങ്ങി,
സത്തുക്കൾചൊല്ലിയതുതള്ളരുതാരുമേതും
ധന്യത്വമുള്ളമുകിൽവര്ണ്ണനെയാഗമദ്ധ്യേ
നിന്ദിച്ചസഭ്യമുരചെയ്തൊരുചേദിരാജൻ
ഖിന്നത്വമന്നവിടെവച്ചുനശിച്ചുപോയി
യെന്നോര്ക്കനല്ലവരെവല്ലതുമോതിടൊല്ലേ
ഭാര്യാവിയോഗമിയലുന്നൊരുരാമനൊത്തു
ഭാര്യാവിയോഗമിയലുന്നൊരുവാനരേന്ദ്രൻ
പൂരിച്ചമോദമൊടുസഖ്യമിയന്നു,തുല്യൻ
മാരൊത്തിണങ്ങുവതുനല്ലതുതന്നെയല്ലോ
ധന്യൻധനഞ്ജയനപാരപരാക്രമൻതാൻ
മുന്നംവിരാടനഗരത്തിലിരുന്നകാലം
തന്വംഗിമാരുടയനര്ത്തകനായി,കാല
ത്തിന്നൊത്തകോലമഖിലര്ക്കുതീവയുക്തം
മുന്നംവരിച്ചൊരുശകുന്തളയന്നുകണ്ണ്വൻ
ചൊല്ലാലെപുത്രവതിയായിവരുന്നനേരം
ദുഷ്ഷന്തനായവളെയൊന്നുപരീക്ഷചെയ്തു
കയ്ക്കൊണ്ട്,കൃത്യമുടനെതുടരായ്കമുഖ്യം
താതന്റെവാക്കനുസരിച്ചുകയര്ത്തുരാമൻ
മാതാവിനെജ്ഝടിതികൊന്നതിനുള്ളപാപം
മോദിച്ചുതാതനകലത്തുകളഞ്ഞു,താത
നോതുന്നവാക്കനുസരിച്ചുനടന്നിടേണം
കൂടുന്നവേഗമൊടുമാരുതിസാഗരത്തെ-
ച്ചാടിക്കടന്നുബഹുസാഹസമായ്ക്ഷണത്തിൽ
വാടാത്തകീർത്തിയതുകൊണ്ടവനൊത്തു,കീർത്തി
നേടീടുവിൻവലിയസാഹസമാചരിച്ചും
പാരാതധര്മ്മതിലാശയമൂര്ത്തിവാഴു-
ന്നോരഗ്രജാദിനിജബന്ധുജനത്തെയെല്ലാം
ദൂരെത്യജിച്ചിതുവിഭീഷണനോര്ക്ക,ശേഷ-
ക്കാരാകിലുംവെടികധര്മ്മവിഹീനരായാൽ
ചന്ദ്രക്കലാധരനെവെല്ലുവതിന്നുകാമി-
ച്ചിന്ദ്രൻവാക്കനുസരിച്ചുഞെളിഞ്ഞടുക്കും
കന്ദര്പ്പനെശ്ശിവനുടൻപൊടിയാക്കി,യാരു
ചൊന്നാലുമേൽക്കരുതുമുഷ്കരമായകാര്യം
ചീറുന്നകാളിയനിലുള്ളമദംചവിട്ടി -
ത്തീരെക്കളഞ്ഞുനദിനിര്വ്വിഷമാക്കുവാനായ്
ദൂരത്തകത്തിയവനെക്കടൽവര്ണ്ണനോക്കു,
കേറെത്തിളപ്പവരിൽദണ്ഡമതീവയുക്തം
ചൊല്ക്കൊണ്ടവജ്രമതുകൊണ്ടുകഴുത്തറുത്തു
ചിക്കന്നുവീഴ്ത്തിയകബന്ധനുദേവരാജൻ
വക്ത്രംഭുജിപ്പതിനുമാറിലുടൻകൊടുത്തു,-
ദുഃഖിച്ചുവന്നരിപുവിൽകൃപവേണ്ടതല്ലോ
സുഗ്രീവനോടുബതദൂതുപറഞ്ഞിടാനായ്
ചിക്കുന്നുവന്നശുകനെന്നവനെക്ഷണത്തിൽ
ചട്ടറ്റമൊച്ചകൾപിടിച്ചഥകൊട്ടയാട്ടി
വിട്ടാർ,വിടൊല്ലവിടുവിഡ്ഢിയെദൂതുരപ്പാൻ
യുദ്ധത്തിലാഗുരുസുതൻമൃതനായിയെന്നായ്
ശുദ്ധംമഹാനുണപറഞ്ഞയുധിഷ്ഠിരൻതാൻ
അത്യന്തമന്നനുതപിച്ചു,കനത്തപാപം
സത്തുക്കൾചെയ്കിലനുതാപമതീവയുക്തം
വൃത്തിക്കുപുത്രനുടെയൌവനമാശുവാങ്ങി
വര്ത്തിച്ചുകാമസുഖമാര്ന്നുയയാതിമുന്നം
സത്തായചിൽപുരുഷബോധമവന്നൊടുക്ക-
മൊത്തു,സതാംമതിനിനയ്ക്കുകിൽദുര്വ്വിഗാഹം
ചൊല്ലാര്ന്നൊരിന്ദ്രരിപുവാംബലിദാനവൻപാ-
രെല്ലാംജയിച്ചുമദമാര്ന്നമരുന്ന കാലം
മല്ലാരി ചെന്നവനെന്നുപിടിച്ചുകെട്ടി
യല്ലോ,മദംവളരെനാൾനിലനില്ക്കുകില്ല
പുത്രാര്ത്തിമൂത്തുകരയുംധൃതരാഷ്ട്രരെക്ക-
ണ്ടുൾത്താരലിഞ്ഞുകടൽവര്ണ്ണനുമപ്പൊളൊപ്പം
ചിത്തംകരിഞ്ഞഥകരഞ്ഞുതുണച്ചു,ദുഃഖ-
മൊത്തോരെയാരുമലിവോടുതുണച്ചീടേണം
വീറോടുസത്യമതുചെയ്തമുതൽക്കുരാമൻ
പാരിച്ചബാഹുജകുലംമുടിയുംവരയ്ക്കും
നേരോടിടഞ്ഞുവളരെപ്പണിചെയ്തു,തന്നാ-
ലാരബ്ധമങ്ങിടയിൽവയ്പതിളപ്പമാര്ക്കും
വൈദേഹിദാശരഥിവേട്ടവിശിഷ്ടപത്നി
യാതുംഗഭാഗ്യവതിസുന്ദരിസീതമുന്നം
ആതങ്കമാർന്നകലങ്കയിൽവാണുകഷ്ട,
മോതാവതല്ലവിധിവൈഭവമോര്ക്കിലാര്ക്കും
ജ്ഞാനംതരുന്നപുരുധര്മ്മമറിഞ്ഞുപിന്നെ
ദ്രോണൻധനത്തിനുകൊതിച്ചുതപിച്ചൊടുക്കം
ധാനുഷ്കനായറികധര്മ്മമതിങ്കലും,ന-
ല്ലോണംശ്രമിക്കധനമായതിലും ഗുണംതാൻ
നന്ദിച്ചുചെന്നുപുരവൈരിയെയാശ്രയിച്ചു
മിന്നുംശശാങ്കകലകണ്ടുതൊഴുന്നുലോകം
വന്ദിപ്പതില്ലശശിപൂര്ണ്ണനതാകിലാരും,
വന്നീടുമുത്തഗുണംമഹദാശ്രയത്താൽ
പോരിട്ടതോര്ത്തുബഹുദുഃഖിതനായിരിയ്ക്കു-
ന്നോരായുധിഷ്ഠിരനൊടായ്ബഹുധര്മ്മസാരം
നേരെപറഞ്ഞഴൽകളഞ്ഞിതുഭിഷർ,വൃദ്ധ-
ന്മാരോതിടുന്നമൊഴിയാണറിവിന്നുമൂലം
ഇന്ദ്രൻകൊടുത്തനിജശക്തിയെടുത്തുകര്ണ്ണൻ
നന്നായ്ഘടോല്കചനെവെന്നതുര്പാത്തുപാര്ത്ഥൻ
നന്ദിച്ചുതൻമൃതിയൊഴിഞ്ഞുവതെന്നുപാരം,
ധന്യര്ക്കുമാത്മപരിരക്ഷയിൽമോദമുണ്ടാം
പാടേകുചേലനുദരിദ്രതയായദുഃഖ-
ച്ചൂടോടുചെന്നുഹരിയെബ്ബതകണ്ടമൂലം
ഈടാര്ന്നനിര്ദ്ധനതതീര്ന്നു,നരര്ക്കുദുഃഖി-
ച്ചീടുമ്പോൾനല്ലൊരുസുഹൃത്തവലംബമല്ലോ
ബാണാസുരന്നുതുണയായഥനഗ്നയായി
താനേറ്റുകോട്ടവിവരുന്നളവാമുകുന്ദൻ
ബാണംവിടാതെനയനങ്ങളടച്ചുനിന്നു,
"കാണായ്രനഗ്നകളെ'യെന്നരമാപ്തവാക്യം
ശ്രീരാമനോതിഹനുമാനൊടു"ലക്ഷ്മണാര്ത്തി
തീരുന്നതിന്നുപരമോഷധിയാനയിപ്പാൻ"
ദൂത്തതെങ്കിലുമവൻക്ഷണമാനയിച്ചു,
കാര്യംവഹിപ്പതിനുവീരരെ വിട്ടിടേണം
ശര്വ്വൻവൃകന്റെതപമോര്ത്തുതെളിഞ്ഞുചെന്നു
ചൊവ്വോടുനൽകിവര,മെന്തിനവൻക്ഷണത്തിൽ
ഗര്വ്വാന്നുഗൌരിയിൽമനസ്സൊടടുത്തു, ധൂര്ത്ത-
ന്മാർവന്നുകൈതൊഴുകിലൊന്നുമനങ്ങിടൊല്ലേ
പാരിച്ചദുഷ്ടതയെഴുന്നൊരുരാവണന്റെ
പാരായലങ്കയിലെഴുന്നജനങ്ങളെല്ലാം
നേരേനശിച്ചുനിജകൂട്ടരൊടൊത്തു,ദുഷ്ട-
ന്മാരായമന്നരുടെമുന്നിലിരുന്നിടൊല്ലേ
മുന്നംകയര്ത്തുവെറുതേപരമംബരീഷൻ
തന്നെശ്ശപിച്ചമുനിവര്യനെയാത്തരോഷം
പിന്നെസ്സദര്ശനമടുത്തുവലച്ചു,കോപം
നന്നല്ലസത്യമറിയാതെമഹത്തുകൾക്കും
ഹോമിക്കുമിപ്പൊഴുതിലെന്നുഭയേനകാക്കൽ
വീണാശ്രയിക്കുമൊരുതക്ഷകനെസ്സുരേന്ദ്രൻ
രക്ഷിച്ചുശക്തിയതിനില്ലവനോര്ക്കി,ലെന്തു
വന്നാലുമാശ്രിതജനത്തെവെടിഞ്ഞിടൊല്ലേ
പൊയ്യല്ലതത്സഹജപെറ്റകിടാങ്ങളെപ്പോയ്
പയ്യെന്നുകൊന്നുവരുമാഖലനായകംസൻ
ശ്രീയോടുമാത്മജരൊടുംമൃതനായൊ,രാളും
ചെയ്യൊല്ലകുത്സിതമതായകടുത്തകര്മ്മം
മല്ലാരി പാണ്ഡവരൊടുംദ്വിജവേഷമാര്ന്നു
മെല്ലെജ്ജരാസുരപുരോഭൂവിചെന്നനേരം
ശ്രീകുണ്ടുബാഹുജരതെന്നവനോർത്തു, ദേഹ
ശ്രീകൊണ്ടുവംശമറിയുന്നുമഹത്തരന്മാർ
മുന്നംഹിരണ്യകശിപുപ്രവരൻനടക്കും
മന്നിന്നുകൂടിമഹിമാവിയലുംസുരന്മാർ
വന്ദിച്ചിരുന്നുബഹുഭക്തിയൊടൊത്തു,വേണ്ടി
വന്നാൽവണങ്ങണമരാതിജനങ്ങളേയും
പുത്രാര്ത്തികൊണ്ടുബഹുശിഷ്ടനതാംവസിഷ്ഠൻ
ചത്തീടുവാൻ വളരെ വിദ്യയെടുക്കിലുംതാൻ
ഒത്തീലവന്നുമൃതി,നിശ്ചയമാണുകര്മ്മ
മെത്താതകണ്ടുമൃതിപാര്ക്കുകിലാര്ക്കുമില്ല
ചേണാണമാമുനിജനംവിഷയങ്ങൾ ചീത്ത-
യാണെന്നുമസ്ഥിരമതെന്നുമറിഞ്ഞുകാട്ടിൽ
താനേസുഖിച്ചുമരുവുന്നു,കിനാവിനൊത്ത-
താണീപ്രപഞ്ചമിതുസർവ്വരുമോർത്തിടേണം
കൂടുന്നമോഹമൊടുനാരികളൊത്തജസ്രം
ക്രീഡിച്ചുമാരരണമാടിയൊരഗ്നിവര്ണ്ണൻ
പാടേക്ഷയംബതപിടിച്ചുമരിച്ചു,കാമ-
ക്രീഡയ്ക്കു പാരകൊതിയാര്ക്കുമുദിച്ചിടൊല്ലേ
താന്മാറിടാതെവൃഷള്പതിയായ്നടക്കും
വാത്മീകിമാമുനിജനത്തെനമിച്ചൊടുക്കം
നിര്മ്മായമുത്തമമുനീന്ദ്രനതായ്ഭവിച്ചു,
സമ്മാന്യപൂജയതുകൊണ്ടുശുഭംഭവിക്കും
തുംഗത്വമേറുമൊരുകീചകനന്നുകൃഷ്ണാ-
സംഗംകൊതിച്ചതവൾചൊല്ലിയറിഞ്ഞഭീമൻ
മങ്ങാതെകൊന്നിതുഞരിച്ചവനെപ്പരസ്ത്രീ
സംഗത്തിലാശയൊരുലേശമുദിച്ചിടൊല്ലേ
സാഹായ്യല്പമണയാതഭിമന്ന്യുപത്മ-
വ്യൂഹംപിളര്ന്നരികളോടടർചെയ്തിടുമ്പോൾ
തെറ്റെന്നുനൂറ്റുവർചതിച്ചുവധിച്ചുകഷ്ട,
മൊറ്റയ്ക്കുരാത്രികളൊടാരുമെതൃത്തിടൊല്ലേ
ചേണാര്ന്നപുഷ്കരനൊടേറ്റുമടങ്ങിനാണി-
ച്ചാണത്വമറ്റുനളനന്നൃതുവര്ണ്ണ ഗേഹ
താണാശുഗൂഢമൊരുസാരഥിയായ്വസിച്ചു,
മാനം നശിച്ചവരൊതുങ്ങിയിരിക്കുനല്ലൂ
മുന്നംസുവര്ണ്ണഗിരിയോടുസമത്വമാര്ന്നു
നിന്നോരുവിന്ധ്യനെയഗസ്ത്യനടിച്ചമര്ത്തി
മന്നിന്നുതുല്യ,മതിയോഗ്യജനത്തൊടൊപ്പ-
മെന്നായ്ക്കുറഞ്ഞവർഞളിഞ്ഞുപുറപ്പെടൊല്ലേ
മുന്നമുകുന്ദനമൃതംമുഴുവൻസുരൌഘ-
ത്തിന്നുംപരംസുരയതാസ്സുരവൈരികൾക്കും
നന്നായ്ക്കൊടുത്തുബത, "പാത്രമറിഞ്ഞുദാന"
മെന്നുള്ളവാക്കറിവെഴുന്നവർകൈവിടൊല്ലേ
ചൊല്ലാര്ന്നയാദവർതിമത്തുകളിച്ചുകള്ളു
മെല്ലെക്കുടിച്ചുതകരാറുപറിഞ്ഞിടഞ്ഞ
തല്ലിട്ടുതമ്മിലവരൊക്കെമരിച്ചുപോൽഞാൻ
ചൊല്ലുന്നു,കള്ളുകുടിതീരെവെടിഞ്ഞിടേണം
യാഗത്തിനന്നുപറയാതെയണഞ്ഞപുത്രി-
യാകുന്നൊരഃസ്സതിയെനന്നദുഷിച്ചുദക്ഷൻ
യോഗാഗ്നിതന്നിലതിനാലവൾവെന്തിതെ,ങ്ങും
പോകായ്കവേഴ്ചകരുതിക്ഷണമെത്തിടാതേ
ചൊല്ലാര്ന്നയാദവകുലത്തിനവദ്ധ്യനായി-
ട്ടുള്ളോരുകാലയവനാഖ്യനെയാശുകൃഷ്ണൻ
കൊല്ലിച്ചുവൻചതിയിലാമുചുകുന്ദനെക്കൊ-
ണ്ടല്ലോ,പതിച്ചുമരിവർഗ്ഗമൊടുക്കിടേണം
നില്ലാതെതോറ്റുപലവട്ടമൊഴിച്ചുപൊയി-
ട്ടുള്ളോരുമാഗധനിൽനിന്നുഭയേനകൃഷ്ണൻ
മെല്ലന്നുവാരിധിയിൽവാണു,ബലം കുറഞ്ഞി-
ട്ടുള്ളോരുശത്രുവിനെയും കരുതേണ്ടതല്ലോ
ക്രൂദ്ധിച്ചുചെന്നുസഗരാത്മജരീശ്വരത്വ-
മൊത്തുള്ളൊരാക്കപിലനോടുകയര്ത്തമൂലം
നേത്രാഗ്നിതന്നിലവനായവരെക്കരിച്ചെ-
ന്നോർത്താലു,മുത്തമജനത്തൊടെതൃത്തിടൊല്ലേ
ചിത്തംമറിഞ്ഞുതപമൊക്കെവെടിഞ്ഞുവിശ്വാ
മിത്രന്മയങ്ങിയഥമേനകയോടുകൂടി
മുത്താര്ന്നുമാരരണമാടിയിരുന്നു,മാരൻ
സത്തുക്കളായവരെയുംതകരാറിലാക്കും
പുല്ലാണുമാനുഷരശേഷമതെന്നുമീഞാ-
നല്ലൊജഗൽപതിയതെന്നുമിരുന്നജസ്രം
ചൊല്ലുന്നരാവണനെമൊച്ചകൾതച്ചമര്ത്തി
യല്ലോ, വിപത്തതിനഹമ്മതി തന്നെമൂലം
വല്ലാതെതോറ്റനളനല്ലലൊടൊത്തുദാഹി-
ച്ചുള്ളംകരിഞ്ഞുഗതികെട്ടൊരുനാഴിവെള്ളം
നില്ലാതിരുന്നുജലപാനമവന്നുനൾകി
യില്ലാജനങ്ങൾബത,സംഗതിയാര്ക്കുനീക്കാം
മുന്നംകുറച്ചുനിലവിട്ടഥരാധയൊത്തു
കണ്ണൻകളിച്ചതുവശാലവൾകൂസൽവിട്ട്
ചൊന്നാൾമുകുന്ദനൊടുതോളിലെടുക്കുവാനാ,
യ്പെണ്ണുങ്ങളോടുനിലവിട്ടുകളിച്ചിടൊല്ലേ
നിസ്സാരനെന്നധികമമ്മദുഷിയ്ക്കയാൽപോ-
യുത്സാഹിയായ്ധ്രുവനപാരതപസ്സുചെയ്ത്
ദുസ്സാദ്ധ്യമായപദമാര്ന്നമരുന്നു,വെന്നാ-
ലുത്സാഹമുള്ളവനുസാദ്ധ്യമസാദ്ധ്യവുംതാൻ
ചട്ടറ്റരാഘവനൊരിഷ്ടനുവേണ്ടിനീതി
വിട്ടിട്ടൊളിച്ചുചതിയിൽബതബാലിതന്നേ
പെട്ടന്നുകൊന്നും,പുവല്ലവനെങ്കിലുംതാ,
നിഷ്ടക്കുവേണ്ടിയറിവുള്ളവർചെയ്യുമെന്തും
ശുണ്ഠിച്ചുസീരിനഗരംനദിയിൽക്കലക്കി-
ക്കൊണ്ടീടുമെന്നുഭയമാര്ന്നഥകാക്കൽവീണ്
ഉണ്ടായകോപമതുനൂറ്റവർതീര്ത്തു,യോഗ്യര്-
ക്കുണ്ടാകുമപ്രിയമൊഴിയ്ക്കുകകാക്കൽവീണും
തന്നെദുഷിച്ചതിനുശിഷ്യർപിടിച്ചുകൊണ്ടു
വന്നേകിയാദ്രുപദനുള്ളപരാധമെല്ലാം
നന്നായ്ക്ഷമിച്ചുഗുരുമാപ്പുകൊടുത്തയച്ചു
വെന്നോര്ക്കുവിൻ,ക്ഷമവിഭൂഷണമോര്ക്കിലാക്കും
നേരിട്ടുമാരുതിഹസിച്ചുസഭാപ്രവേശം
നേരത്തിലന്ധനൃപപുത്രനെയെന്നമൂലം
പാരിച്ചവൈരമവനന്നുതുടങ്ങി,യെന്നും
തീരാത്തവൈരമൊരുവന്നുളവാക്കിടൊല്ലേ
ചൊല്ലാര്ന്നചന്ദ്രനലർസായകമേറ്റുഴന്നു
നില്ലാതെതാരയോടുകൂടിരമിച്ചമൂലം
വില്ലങ്കമങ്ങതിഭയങ്കരമായ്ഭവിച്ചു,
നല്ലാർകുലങ്ങൾകലഹത്തിനുമൂലമല്ലോ
മന്നിൽഭഗീരഥനൃപൻപിതൃശാപമോക്ഷ-
ത്തിയാന്നന്നുഗംഗയെവരുത്തുകയാൽജനങ്ങൾ
ഇന്നുംസുഖിച്ചുമരുവുന്നിതു,സജ്ജനൌഘ-
ത്തിന്നിഷ്ടമായിവരണംതുടരുന്നകാര്യം
മുന്നംവസിഷ്ഠവശയാകിയകാമധേനു
തന്നെഗ്രഹിച്ചുബലമായ്ക്കുശികാത്മജന്താൻ
വന്നില്ലവന്റെവശയായവളോര്ക്ക,ഗര്വ്വു-
നന്നല്ലകാര്യമതുനേടുവതിന്നൊരാൾക്കും
മാനത്തിനായ്ക്കളവുരച്ചുജയിച്ചുവാണോ-
രക്കള്ളനാംശകുനിയേഭൂവിസജ്ജനങ്ങൾ
ഇന്നുംദുഷിപ്പതുനിനയ്ക്കുക,നിങ്ങൾകാര്യം
നേടീടുവാൻകളവുമാത്രമുരച്ചിടൊല്ലേ
വീര്യംകലര്ന്നൊരുകിരീടിയൊടുൾത്തിരക്കൊ-
ട്ടേറുന്നകര്ണ്ണനൊടുകൌരവരാദരത്താൽ
പാരാതെസഖ്യമതുചെയ്തിതു,ശത്രുതന്നോ-
ടേറെത്തിരക്കുമവരെസ്സഖിയാക്കിടേണം
ഇന്ദ്രൻരിപുക്ഷയമതിനുസഹായിയായീ
ടുന്നാക്കുകസ്ഥനെയഹോരണമൂര്ദ്ധ്നിമുന്നം
നന്നായെടുത്തിതൊരുകാളയതായ്,സ്വകാര്യം
വന്നീടുവാൻവെടികമാനമശേഷമാരും
മുത്താര്ന്നഹല്യയൊടുകൂടിരമിക്കമൂലം
ക്രുദ്ധിച്ചുമാമുനിശപിച്ചമഹേന്ദ്രനോര്ത്താൽ
സത്തായകണ്ണുകളസംഖ്യമുടൻലഭിച്ചു,
സത്തുക്കൾതന്നുടെയശാപമതുംഗുണംതാൻ
ചൊല്ലാര്ന്നരാവണനുപുഷ്പകവുംകൊടുത്തി-
ട്ടല്ലൽപ്പെടാതെനിജഭക്തജനത്തെയെല്ലാം
മെല്ലെബ്ഭരിച്ചുധനദൻ,നിജഭക്തരക്ഷ
യല്ലോമഹത്തുകളിലുള്ളൊരുമുഖ്യധർമ്മം
ശൌര്യംകലര്ന്നൊരഭിമന്ന്യുമരിച്ചതോര്ത്തി-
ട്ടേറുന്നൊരത്തലകലത്തുകളഞ്ഞുപാര്ത്ഥൻ
വീറോടുപോരിനുമുതൃന്നു,കഴിഞ്ഞതായ
കാര്യംനിനച്ചുകരയായ്കമനുഷ്യരാരും
രത്നത്തിനായ്ശതധനുസ്സുചതിച്ചുസത്രാ
ജിത്തിന്റെകണ്ണതുരാത്രിയുറങ്ങിടുമ്പോൾ
ഖണ്ഡിച്ചുരത്നമതുകൊണ്ടുനടന്നു,ബോധം
വിട്ടിട്ടുറങ്ങരുതുരാത്രിയിലോർമ്മവേണം
മല്ലാരിവൈഭവമെഴുന്നവനെങ്കിലുംമു-
മ്പുള്ളോരുശാപമതിനാലവനീശനാവാൻ
തെല്ലുംകൊതിച്ചതുമതില്ലിഹ,പൂവ്വികൻമാര്-
ക്കുള്ളോരവസ്ഥമദമാര്ന്നുമറന്നിടൊല്ലേ
മുന്നംകചൻവിനയപൂര്വ്വമണഞ്ഞു,ശുക്ര-
ന്തന്നെബ്ഭജിച്ചുസുരകാര്യമതിന്നുവേണ്ടി
നന്നായ്ഗ്രഹിച്ചു"മൃതജീവിനിവിദ്യ''കാര്യം
വന്നീടുവാൻവിനയമെത്രവിശേഷമോര്ത്താൽ
ദ്രോണസുഹൃത്തമനതാംദ്രുപദന്റെസേവ
നാണെന്നുചെന്നുസഖിയെന്നുപറഞ്ഞമൂലം
മാനംനടിച്ചവനെയന്നുകളഞ്ഞു,മിത്ര
മാണെന്നുവച്ചരചരോടുകളിച്ചിടൊല്ലേ
മല്ലാരിയെക്കിമപിവഞ്ചനചെയ്യുവാനാ
യ്ക്കല്യൻവിരിഞ്ചനൊരുമായയെടുത്തുമുന്നം
കില്ലില്ലതിന്നുവിധിമായയിൽമുങ്ങി,മായ
യുള്ളോരിൽമായയതിദുഘര്ടമോര്ക്കിലാര്ക്കും
മുന്നംപ്രസേനനഥവേട്ടയിലേകനായി
വന്നിട്ടുഴന്നടവിതന്നിൽനടന്നിടുമ്പോൾ
കൊന്നാൻമൃഗാധിപനൊരുത്തനടുത്തു,കാട്ടിൽ
തന്നേനടക്കരുതുദുര്ഗ്ഗഘടമായ്ഭവിക്കും
ശ്രീതിങ്ങിടുന്നവിജയൻമകനോടുമല്ലി-
ട്ടാതങ്കമാര്ന്നഥമടങ്ങിയതെന്നമൂലം
മോദിച്ചുലജ്ജയൊരുലേശമുദിച്ചതില്ല,
താതന്നുപുത്രജയവുംജയമാണുപാര്ത്താൽ
വല്ലാതുഴന്നുഗതികെട്ടുകരഞ്ഞുകുന്തി
ചൊല്ലാര്ന്നകൃഷ്ണനൊടുസങ്കടമാകമാനം
ചൊല്ലീടിനാളധികമാര്ത്തിയൊടന്നുദുഃഖ-
മെല്ലാവരുംപ്രിയജനങ്ങളൊടോതിടേണം
ശുക്രാത്മജാപരിണയംബഹുപൂജ്യഭാവ-
മൊക്കുന്നശുക്രമുനിതന്നനുവാദപൂർവ്വം
വെക്കുംകഴിച്ചിതുയയാതിനൃപൻനിനച്ചാൽ,
ധിക്കാരമല്ലറിവെഴുന്നവർചെയ്വതൊന്നും
ധര്മ്മത്തിനല്പവുമൊരൂനതവന്നിടാതെ
ധര്മ്മാത്മജൻവലിയനിഷ്ഠയിൽവാണമൂലം
സമ്മാന്യനായ്ധരണിയുംവശയായ് ഭവിച്ചു,
ധര്മ്മംവിടാത്തവനുസൌഖ്യമുദിയ്ക്കുമല്ലോ
വല്ലാത്തൊരീര്ഷ്യയൊടുകൌരവരിട്ടിഴച്ചി-
ട്ടുള്ളംകരിഞ്ഞുകരയുംദ്രുപദാത്മജയ്ക്ക്
മല്ലാരിയാണുതുണയായതു,ദീനരായാ-
ലെല്ലാവരുംകമലനേത്രനെയോര്ത്തുകൊൾവിൻ
ഒറ്റയ്ക്കിതൊക്കെമനതാരിലുറച്ചുചിത്തം
തെറ്റാതെകണ്ടിതുവഴിയ്ക്കുനടന്നുവെന്നാൽ
പറ്റില്ലതെറ്റൊരുവനുംലവലേശമെന്ന-
ല്ലറ്റംവെടിഞ്ഞഗുണമേറ്റമുദിയ്ക്കുമല്ലോ
സാരംഗ്രഹിച്ചിടുമവര്ക്കുരസിപ്പതിന്നും
പോരാത്തവര്ക്കറിവുകൂടിവരുന്നതിന്നും
ഓരുമ്പൊളികൃതിവിശേഷമതെന്നുവിദ്വാ-
ന്മാരോര്ത്തുരച്ചിടുകിൽഞാൻകൃതകൃത്യനായി
കാമാന്തകാരിശരണാഗതരായവര്ക്കു
കാമപ്രദായിസതതംത്രിപുരാസമേതൻ
ശ്രീമാൻകപാലിഭഗവാൻത്രിപുരാന്തകന്താ-
നീമട്ടുവിസ്മയകരൻഹരനാശ്രയം മേ
സാരോപദേശം സമാപ്തം.