Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 178

178

കെ. * * * * ഭട്ടതിരിപ്പാട് അവർകളുടെ ആവശ്യപ്രകാരം


നഷ്ടമൂര്‍ത്തികരിച്ചോരെന്നിഷ്ടമൂര്‍ത്തി വളര്‍ത്തിടാൻ
ശിഷ്ടമൂര്‍ത്തി ശിവൻചെങ്ങനഷ്ടമൂർത്തി തുണയ്ക്കണം


ഒരപേക്ഷയിതാദ്യമേ കട-
ന്നുരചെയ്യുന്നു സരോരുഹാനനേ!
പരമാര്‍ത്ഥരഹസ്യമാണെടോ;
പരനെക്കാട്ടരുതീയെഴുത്തു നീ.


... ... ... ... ... നിനക്കു തക്ക പുരുഷൻ
സംബന്ധമായ് വന്നതും
നമ്മൾക്കിഷ്ടനിലയ്ക്കുയര്‍ച്ചവരുവാ-
നാണെന്നു കാണുന്നു ഞാൻ;
മുന്മുഖ്യപ്രണയം നമുക്കിതുവരെ-
ക്കൂടിപ്പിണച്ചല്ലയോ നമുയ്ക്കിന്നുവരേ-
ക്കൂടിപ്പിണച്ചല്ലയോ
നന്മയ്ക്കിന്നുമിന്ദുവദനേ!
നീളുന്നു നാളിങ്ങിനേ.


വാപ്പാലശ്ശേരിവെച്ചാക്കഥകളിലഹള-
യ്ക്കുള്ളിൽ നിന്നേ ... ... ... ... ...
... ... ... ... ... ക്കണ്ടു മറ്റുള്ളവരുടയ തിര-
ക്കിന്റെ മദ്ധ്യത്തിലായ് ഞാൻ;
അപ്പാകത്തിങ്കൽ നേരിട്ടണയുവതു രസ-
ക്കേടിനായ് തീരുമോയെ-
ന്നേര്‍പ്പാടിൻപേടിമൂലം തവ സവിധമണ-
ഞ്ഞില്ല മറ്റൊന്നുമല്ല


ഗാഢാലിംഗനവും ഘനസ്തനഭരോ-
ന്മർദ്ദക്രിയാഭേദവും
ഗൂഢാലാപവിധങ്ങളും ഗുരുരസം
ബിംബാധരാസ്വാദവും
പ്രൌഢാനംഗരണപ്രയോഗവിധിയാൽ
പ്രത്യേകമാക്കൈകളും
വ്യൂഡാനന്ദമെടുത്തടുത്തു പെരുമാ-
റാനെന്നിനിക്കൈവരും?


... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... 
... ... ... ... ... ... ... ... ... ... ... ... ... ... ... ... 
അഴകേറുമിളങ്കുന്നപ്പുഴയാണ്ടവനെപ്പൊഴും
കഴൽകുപ്പം നമുക്കുണ്ടാമഴൽ തീര്‍ത്തേകണം സുഖം.