കൊടുങ്ങല്ലൂർ 19-6-68
പരമേശ്വരപതിരംഭണ
പരിമിളിതാനന്ദമീലിതാക്ഷയേ
പർവ്വതഭവായ കലയേ
പരായ മഹസേ നമസ്കാരം
പരമേശ്വരമേനവനായ്
പരമങ്ങു കുറിച്ച കത്തു ഞാൻ കണ്ടു;
പരിചുടയ പദ്യജാലം
പരം പകര്‍ത്തതുമിനിക്കു രസമായി.
പരിചിൽ പരീക്ഷയിങ്കൽ
പരിഭ്രമത്തോടു ഞാൻ ചമച്ചതഹോ
പരിചയപരനായ്ത്തന്നേൻ
പരമ“സ്സന്താനഗോപാലം"
പശ്യ ഗുണകണവിഹീനം
പരിഫുല്ലപ്രേമമാത്രപരlന്ത്രഃ
പരിതുഷ്ട്യാ മമ നാടക-
പാടച്ചരമേനമായി സുകവേ.