കൊടുങ്ങല്ലൂർ 19-1-74
വിലാസം വീശിടും വികൃതി ഹരിമായാകുലടയിൽ
ബലാൽസംഗക്കുറ്റത്തെളിവിനുടനയ്യപ്പമകനെ
സലക്ഷ്യം കാണിച്ചും കടമിഴിമണിച്ചാരുകുരടാ-
വലയ്ക്കും കാമാക്ഷീകടുവിധിസഹിയ്ക്കും വിട! തൊഴാം.
പരിഹാസമെന്നു പരമന്നു ചൊന്നതും
പരിഹാസരീതിവകഭേദമാക്കുവാൻ
പരിചിൽപ്പകിട്ടിയെഴുതുന്ന ചാതൂരീ-
പരിചിഹ്നിതക്കുറി ചിരിച്ചുനോക്കി ഞാൻ.
ഭാഷാലങ്കാരഭങ്ഗ്യാ കവിതകൾ പലതും
വാര്‍ത്തുവില്ക്കും തനിക്കെൻ -
ഭാഷാലങ്കാരഭാഗച്ചെറുപിഴ മുഴരാ-
ക്കിത്ര വൈഷമ്യമെന്നോ?
ഭേഷായിച്ചൊന്നവാക്യം, പുനരിതു ശരിയെ-
ന്നോര്‍ത്തു മിണ്ടാതിരിപ്പാൻ
ദോഷാദോഷങ്ങൾ കാണും തവ തരമറിയും
തോഴരും പോഴനാമോ?
നോട്ടെഴുത്തു കഴിയട്ടെയപ്പൊഴ -
യ്ക്കാട്ടെയീ വലിയ തര്‍ക്കമൊക്കയും;
പോട്ടെ,യിന്നു പറയേണ്ടതുണ്ടു വേ-
റിട്ടെടോ ചെറുതതിന്നു നോക്കുവാൻ.
മലയാളിവഴിക്കു തന്റെ നേരേ
വിലയാളിച്ചൊരു ചോദ്യമിട്ടിരുന്നൂ;
നിലയാളി വെടിഞ്ഞിടാതതിങ്കൽ
ക്കലയാളീകമൊഴിച്ചൊരുത്തരത്തെ.
ഞാനാണതിങ്കൾ വഴിപോലൊരു വാഞ്ഛയെ ചൊന്നാൻ
താനായതുള്ളിൽ നിരുപിച്ച നിരസ്തമാന്ദ്യം
മാനാപമാനഗുണദോഷവിചാരചാരു-
ജ്ഞാനാനുകൂലമതിലും ഭരമിങ്ങു നൽകൂ.