കൊടുങ്ങല്ലൂർ 11_2_73
അധരചുംബികളക്വണവേണുകാ-
മധരിതസ്മരസൌഭഗസമ്പദം
വ്രജവധൂജനകാമദുഘാം തനും
സ്മര ഹരേഹരേകമതസ്സുഖം.
തത്താദൃക്ഷം പ്രണയ, കലഹ,പ്രക്ര-
മാതിക്രമാഭ്യാം
തത്താദഭൂപ്രസരമലഭം താവ-
കം ലേഖനം തൽ,
യാത്താത്മാനോ വയമഥചിരം മൌന-
മുദ്രാനുവിദ്ധാ-
സ്തത്താല്പര്യഗ്രഹകുതുകിനഃ കിഞ്ചി-
ദേവം ലിഖാമഃ!
അച്ഛന്നഷ്ടിമുടക്കിപോലൊരു മഹാ-
നാരോ ഭവാനായതിൽ
പ്രച്ഛന്നം പ്രഹരിയ്ക്കുവാൻ കരുതിപോ-
ലെല്ലാം ശരിത്താനെടോ;
അച്ഛന്നപ്രണയം പെടുന്നപരനോ-
ടീരണ്ടു ഹേതുക്കളാൽ
സ്വച്ഛന്ദൻ മതിമാൻ മുഷിഞ്ഞു മതിയാൽ
കൊള്ളാം സഖേ കാരണം.
അഥവാ പുനരത്ര പൂജ്യപാദാ-
സ്തവ സത്യൈകപരാസ്തു താതപാദാഃ
വചനീയപടം ന, കിന്തു മന്ന്യേ
സഹി താവാൻ വിപദോ മഹാൻ വിവര്‍ത്തഃ.
ബുക്കച്ചടിയ്ക്കു തവ വിത്തസഹായമെന്നാൽ
തക്കത്തിൽ ഞാൻ ചെറുതുചെയ്യുക വേണ്ടതത്രേ;
പക്ഷേ വിഷാദമുരൽ മദ്ദളമോടുരയ്ക്കു-
മാക്ഷേപമാമറിക പാപ്പരുപുള്ളി താൻ ഞാൻ.
വിപുലമതേ! തടിഹ ഭവാൻ
വിതരതു മുദ്രാലയാധിപതയേ ദ്രാൿ
വിഗളിതനിജാവകാശം
വിമലന്തേ നാടകം സ മുദ്രയിതഃ
അചിരസ്യാസ്മ്യഹം വപ്ര-
പ്രസ്ഥപ്രസ്ഥാനകൌതുകീ
തുലാപ്രസ്ഥാപസജ്ജേന
സഹ സാരസബന്ധുനാ.