കൊടുങ്ങല്ലൂർ 17_1_74
കണ്ഠത്തിൽ കാളകൂടക്കരിനിറമിയലും
കാമുകൻ നല്ല തക്കം
കണ്ടെത്തിഗ്ഗങ് ഗയായിച്ചില വികൃതികൾ കാ-
ട്ടുന്നതുണ്ടെന്നിവണ്ണം
കിണ്ടത്തിൽപ്പെട്ട മൂപ്പുര്‍ക്കുടയൊരടവറി-
ഞ്ഞീടുവാൻ നാരദച്ചാർ
കൊണ്ടെത്തിച്ചപ്പൊളപ്പം നിലയിളകിയെഴും
കുന്നിൽമാതിന്നു കൂപ്പാം.
മുമ്പേ ഞാൻ ചൊല്ലിയില്ലേ മറുപടിവിടുവാ-
നൊന്നമാന്തിയ്ക്കിലും ന-
ല്ലമ്പേതുംതന്നെയസ്മൽഗുരുവരനിടിവാ-
കുന്നതല്ലെന്നിവണ്ണം
തമ്പേര്‍ക്കിന്നാളയച്ചീടിടിന ഗുരുലിപി ക-
ണ്ടെന്നതും ബോദ്ധ്യമായോ?
വമ്പേറുമ്മാറു നാനാരുപശമദുരൂ -
ഹങ്ങളോരുന്ന വീര!
ഇദ്ദിക്കിൽത്താങ്കൾ പാര്‍ക്കുമ്പൊഴുതഴിവിയലും
സ്യാലനായ് ശിഷ്യഭാഷ -
യ്ക്കുദ്യൽക്കൌതൂഹലംപൂണ്ടിയലിന പുതിയേ -
ടത്തു കൊച്ചച്ചുമാരാൻ
വിദ്യയ്ക്കായി ശ്രമിച്ചിപ്പൊഴുതതുമിതുമായ്
ശ്ലോകമുണ്ടാക്കിനോക്കാ-
നുദ്യുക്തത്വം വിടുന്നീലധികമിവന-
ലങ്കാരമാണിന്നുമിഷ്ടം.
കുഞ്ഞിക്കുട്ടനിലുൾപ്രിയത്തോടുമല-
ങ്കാരത്തു മാരാത്തു ഹേ!
കുഞ്ഞിക്കുട്ടിയനങ്ഗലേഖയൊരു പെ-
ണ്ണുണ്ടോർമ്മയുണ്ടോ സഖേ!
രഞ്ജിയ്ക്കാനവൾ ചൊല്ലിടുംപടി ചില
ശ്ലോകങ്ങൾ തീര്‍പ്പാൻ മനം
ഭഞ്ജിയ്ക്കാതെ ചുഴിഞ്ഞു രാപ്പകലര-
ച്ചീടുന്നതുണ്ടച്യുതൻ.
അയ്യോ! അസംബന്ധമുരപ്പതെന്നു
കയ്യോടു തള്ളീടരുതീപ്രസംഗം;
വയ്യോതുവാനിപ്പൊൾ, വഴിയ്ക്കു കാണാം
മെയ്യോടിണങ്ങീട്ടൊരു കൂടിയാട്ടം.
"ഭാഷയിൽ സംസ്കൃതം 'പിന്നെ'
ഭാഷാസംസ്കൃതമായതിൽ
ഏഷ ഞാനിതു നിര്‍മ്മിച്ചേൻ
ദോഷമില്ലെങ്കിൽ വാങ്ങണം."
"യാ'മേ'ഭൈ'ക്ഷ'മ'പേ'ക്ഷ്യ'മ'ത്യ'നു'മ'താ'
'രു'ഗ്‌ണാ 'ക'വിപ്രൌഢതാർ
ഭ്രാന്ത്വാ 'മാ'ഹ്യമ'യീ'മ'നാ'ഗ്‌ബ'ത' ബുധ
'ശ്രി'തൈ സ'മാ'രത്ത 'പഃ’
ക്ഷേ'മേ'യ'ന്ന'ര'തൈ'ക'ധീരി'യ'മ'നാ'-
ധാ'ര'ച്യുതാ'സു' സ്ഥിതിം
ക'ത്തും' 'ചാ'രുമ'യം' സ്ഥ'ല'ന്ത'വ'മ'ണീ'
പ്രാ'ര'ബ്ധ സൌധ''ങ്ഗതാ.''
കഷ്ടിച്ചൊരര്‍ത്ഥമിതിലുല്ക്കടസംസ്കൃതത്തിൽ
പുഷ്ടിച്ചൊരത്തൽ നഹിയെങ്കിലുമുണ്ടു പിന്നേ
തട്ടിച്ച പിട്ടൊളിവിലായ് തലകീഴ്മറച്ചി-
ട്ടൊട്ടിച്ച ഭാഷ വരിയേ വരകണ്ടെടുക്കാം.
കണ്ടാൽബ്ഭാഷയിലാവണം പുനരിതി-
ന്നുണ്മാര്‍ഗ്ഗമായ് സംസ്കൃതം
കൊണ്ടായീടണമേകപദ്യമിതി താ-
നര്‍ത്ഥിച്ചൊരഭ്യര്‍ത്ഥന
രണ്ടായാലുമിനി പ്രയാസമിതി ഞാൻ
കയ്ക്കൊൾവതില്ലിപ്പൊഴീ-
ക്കുണ്ടാമണ്ടിവഴിയ്ക്കു ചാടി വെറുതേ
കഷ്ണിപ്പതെന്തിന്നെടോ?
എന്നിഷ്ടന്തട്ടിനില്ക്കും 'മലശരശരശാ-
ല'യ്ക്കു മങ്ങുന്നു കേറും
'കുന്നിനും' തമ്മിലുള്ളന്തരമിടയിൽ നട-
ക്കുന്ന താന്തന്നെ നോക്കി
ഇന്നിപ്പോഴേതിൽ നല്ലൂ മമ മഹിതമനോ-
രാജ്യസഞ്ചാരമെന്നും
നന്ദിച്ചോതീടവേണം 'നടുവ'മഹിസുധാ-
സരമുണ്ണുന്നൊരുണ്ണീ!
'കളിമൊഴിയിലിളിഭ്യപ്രായനാക്കീടുകെന്നാൽ
ക്കിളിമൊഴികൾ കളിപ്പിയ്ക്കുമ്പോളീ ഞാൻ കളിയ്ക്കും
വെട്ടിവിലിനിയൊരിയ്ക്കൽക്കാണ്‍കിൽ നന്നാകു മീ
നളിനവിശിഖവിദ്യാവീര്യമന്നേയ്ക്കു വെയ്ക്കുക്കൂ.
ഏവം പറഞ്ഞിടണമൊന്നിനൊടപ്പൊളെന്തു
ഭാവം പരുങ്ങൽപിണയാതതു കാട്ടിയെന്നും
ആവുന്നമട്ടെഴുതിയാല്‍ മതി, പൂവനത്തിൽ
പോവുന്നതിന്നു വഴി പിന്നെ നമുക്കു നോക്കാം.
ചിറ്റശ്ശിയോടുമതുപോലവിടത്തിലുള്ള
മറ്റിശ്ശി കൂട്ടരൊടുമെൻസുഖസൂത്രമോടും
തെറ്റന്നു താങ്കളുടെ മറ്റതിനോടുമെല്ലാം
തെറ്റെന്നിയേ പറയുകെന്നുടെ വര്‍ത്തമാനം.
ഉണ്ടോ തമ്പാൻ പ്രേമം-
കൊണ്ടാനാച്ചിക്കുടും കുളിച്ചവിടെ?
ഉണ്ടാവില്ലോണം ബഹു-
കുണ്ടാമണ്ടിത്തരം പിരിച്ചുവിടും.
കൊച്ചുണ്ണിയോടു പറയേണ:- "മെടോ മനസ്സു-
വെച്ചുണ്ണി നീ മടിമുടിച്ചു പഠിച്ചിടേണം;
കൊച്ചുണ്ണിനാൾനില പിടിച്ചു പഠിയ്ക്കിലേ കൈ-
വെച്ചുണ്ണികൾക്കൊരു വലിപ്പമുദിയ്ക്കു "വെന്നും.
സന്തു സന്തതസൌഭാഗ്യ-
തന്തുനദ്ധവൃഷദ്ധ്വജാഃ
ബന്ധുജീവത്വിഷഃ കേപി
ബന്ധുരാ വോ മനോരഥാഃ