കൊടുങ്ങല്ലൂർ 21-6-68
മകരാക്ഷി മലകൾമന്നവ-
മകളേ! മമ മനസി മഹിതമാലിന്യം
അകലണമതിനായംബുജ-
മകയെതളണിമിഴിയയയ്ക്കുകല്പാല്പം.
മനസി മഹൻ മരിച്ച മഹനീയമഹാവ്യസനം
ഘനചിതമാക്കിടുന്ന ഭവദീയമതാം ലിഖിതം
അനുപദദുർവ്വിചാരദുരുപാധിദൂരത്യയമാ-
യനുപദമൊക്കെ നോക്കിയിനിയെന്തുകഥിപ്പതു ഞാൻ
പ്രായോമഹാവ്യസനമാമളവിങ്കലിഷ്ട-
മായോരു ലോകമണയുന്നതസഹ്യമല്ലോ?
ഈ യോഗദോഷവിഷമേ ശൃണു നമ്മൾ തമ്മി-
ലായോഗമോര്‍ത്തതു മഹാവിപരീതമാമോ.
എങ്കിലും താമസിയ്ക്കാതെ
സങ്കടങ്ങൾ സഹിച്ചു ഞാൻ
താങ്കൾതൻ പാർശ്വമെത്തീടാൻ
താങ്കനിഞ്ഞു തുനിഞ്ഞിടാം.
കഴിഞ്ഞ ചൂഡാമണിഭാഷയും സഖേ!
വഴിഞ്ഞ മോദത്തോടുമൊത്തു തത്ര ഞാൻ
ചുഴിഞ്ഞ തെറ്റുള്ളതു നോക്കി നീക്കുവാ-
നുഴിഞ്ഞിടും നേരുപകർപ്പു തീർത്തുടൻ.