കൊടുങ്ങല്ലൂർ 23-10-67
വെള്ളപ്പുഞ്ചിരി നീലനേത്രമരുണ-
ശ്രീചേർന്നിടും ചുണ്ടു കെ-
ല്പുള്ളപ്പോർമുല മൂടിടുന്ന ഹരിത-
പട്ടായ ചട്ടപ്പടം
ഉള്ളഞ്ചേർന്നൊരു ഗൌരമഞ്ജുളനഖം
കാപിശ്യമേറുന്ന പ-
ട്ടുള്ളോടീവകപൂണ്ട ചിത്രരുചിയാം
വർണ്ണേശ്വരിക്കായ് ത്തൊഴാം.
ചതുരകവിമണേ! കേളങ്ങതിന്മട്ടു ദീക്ഷി-
ച്ചതുമുതലൊരെഴുത്തും വിട്ടതില്ലിഷ്ടനാം ഞാൻ
അതു മമ ബഹുതെറ്റാണേറ്റ താങ്കൾക്കുമെന്തെ-
ന്തിതുവിധമൊരു മാന്ദ്യം വന്നുകൂടാൻ നിമിത്തം?
മാതാവിൻമരണം മനസ്സിനു മഹാ-
മാന്ദ്യത്തിനുണ്ടെങ്കിലും
ഹേ! താങ്കൾക്കിതു പാരലൌകിപദം
പെറ്റമ്മയെക്കേറ്റുവാൻ
ഏതായാലമിതോർക്ക നല്ല തുണയാ-
ണല്ലേ? മഹൻ പൈതൃകം
ചെയ്താലേ ഗയിയുള്ളവെന്നവിധിയോർ-
ത്താശ്വാസമാകേണ്ടയോ?
ഏട്ടൻ രാജാവു താങ്കൾക്കെഴുതിയെഴുമെഴു -
ത്തിൽ പറഞ്ഞോരു ബുക്കിൻ-
കൂട്ടം രാജീവവംശാന്തകസദൃശയശോ-
ദൃശ്യസാരസരാശേ!
കോട്ടം കൂടാതെ കിട്ടീ മമ ചിലതതിലു-
ണ്ടിങ്ങിടുത്തിട്ടു ഹേ ല-
ക്കോട്ടിൽക്കെട്ടീട്ടയയ്ക്കാം കവികളണിമണേ!
രണ്ടുനാൾക്കുള്ളിലീ ഞാൻ
"മാത്താണ്ഡവർമ്മാവ"യി താങ്കൾ നോക്കി-
ത്തീർത്താശു രണ്ടാമതുമുള്ള നോട്ടം
ആത്താദരം തീരുകിൽ ഞാൻ വരുമ്പോ-
ളാസ്ഥാന്ന്വിതം നൾകണമെന്നു മോഹം.
മഹനീയൻ കവി വെഴ്‌മണി
മഹനീഞാന ത്രയല്ല താങ്കളുടേ
മഹനീമുവ്വരുമൊടുവാ-
മഹനീമാസത്തിലെത്തുമവിടത്തിൽ.
മടികൊണ്ട മഹൻ പുറപ്പെടാൻ
തടികൊണ്ടങ്ങിളകായ്കകാരണം
പിടികൊണ്ടു മടിദ്രുമത്തിനു-
ള്ളടികൊണ്ടുണ്ടു തുരന്നിടുന്നു ഞാൻ.