കൊടുങ്ങല്ലൂര്‍ 17-8-67
കണ്ണുകൊണ്ടഖില ഗോപികൾക്കെഴും
കണ്ണുമല്ല, കരളും കവന്നവൻ
കണ്ണനെന്നു വിളികേട്ടവൻ കട-
ക്കണ്ണിടട്ടെയവിടെസ്സുഖം വരാൻ.
എന്നാൽ "മാത്താണ്ഡവമ്മാ"വിതി ബതമലയാ-
ളത്തിൽ "നോവൽ "ക്രമത്തി-
ന്നൊന്നാം ക്ലാസ്സായ്പുകൾത്തപ്പെടുമരിമപെടും
പുസ്തകം സൃസ്തകമ്പം
നന്നായ് താങ്കൾക്കയക്കുന്നിതു മുഴുവനുമേ
ബുദ്ധിവെച്ചിട്ടു വായി-
ച്ചെന്നാലേ സാരമെല്ലാമറിവതിനിടയാ-
വുള്ളവെന്നുളളതോതാം.
കമ്പക്കാരനതായ്പ്പലപ്പൊഴുമിട-
യ്ക്കെത്തുന്ന “ചാന്നാനെയും'
മുമ്പിൽക്കാട്ടിൽ മുറിപ്പെടുത്തി യമനോ
"മറ്റോ" കൊടുത്തോനേയും
വയ്മ്പിൽക്കാര്യസഹായിയായൊ'രുവ"നാം
പട്ടാണിയേയും ഭവാ-
നയ്മ്പിൽക്കാമിനിയാം "സുഭദ്ര”യെയുമോർ-
ക്കേണം വിശേഷിച്ചിതിൽ.
തമ്പിയ്ക്കന്തിയുറക്കുമൊട്ടുമണയാ-
ത്തപ്പോഴകത്തേയ്ക്കു ചെ-
നയ്മ്പിൽക്കണ്ടു കനം വിടാതെ വെടിചൊ-
ല്ലിപ്പോയിയോരന്യനെ
വയ്മ്പിക്കും കളവുള്ളൊരീക്കഥയിൽ
മറ്റെങ്ങാനുമേ കാണുമോ?
ഡംഭൊക്കുന്നൊരു "സുന്ദര"ത്തൊടു പിടി-
ച്ചാളാരതും നോക്കണം.
എന്നല്ലനേകവിഷയത്തിൽ മനസ്സു നന്നായ്
ചെന്നില്ലയെങ്കിലറിയില്ല കഥാപ്രഭാവം;
നന്നല്ലിതെന്നുമൊരുബുദ്ധി ജനിയ്ക്കു മെന്നി-
ട്ടൊന്നല്ലിതിൽ പിഴകളെന്നു പഴിയ്ക്കു മങ്ങും.''
സംസ്കൃതസന്ധിപ്പിഴ പല-
തിക്കൃതിബുക്കിൽ കിടയ്ക്കുമാകട്ടേ;
അക്കവിസംസ്കൃതവിത്ത-
ല്ലക്കഥയൊന്നുണ്ടതിൽ സമാധാനം.
പോട്ടേ-യിക്കഥ-സി. പി തർജ്ജമ ഭവാൻ
നാരായണൻ - ഞാൻ-ബുധ-
ശ്രേഷ്ഠൻ ഭട്ട-നതല്ല വീര-ധരണീ-
പാകാരി-മന്നാടിയാർ
വാട്ടം വിട്ടിതുപോലനേകവിരുത-
ന്മാർ വന്നകപ്പെട്ടവയ്-
കൂട്ടം ഭൂമികുലുക്കിടുന്നു കവേ!
നിന്നില്ല കമ്പം സഖേ!
വീരകേരളപന്റെ വിരോധം
വീറൊടിക്കഥയിലുള്ളതബാധം
നേരൊടങ്ങുമറിയാത്തതു ചേതം
ചേരുമങ്ങയിലിതിന്നൊരീതം"