കൊടുങ്ങല്ലൂർ 20_1_66
ചാരത്തൊത്തോരു ... ... ചപലൻ
... ... ... മേനോനുമായ്
ച്ചാരുത്ത്വം കവിതയ്ക്കെഴും ചതുരനാ-
മാച്ചാത്തുമന്നാടിയാർ
ചേരത്തക്കൊരു ചേച്ചിയൊടു പതിന-
ഞ്ചാംതിയ്യതിക്കിങ്ങു വ-
ന്നേറെത്തന്നെ തകർത്തുപാർത്തു ദിവസം
രണ്ടത്ര കുണ്ഠേതരം.
മന്നാടിയാരുടയ മട്ടയി നോം നിനച്ചി-
രുന്നോരു മാതിരിയിലല്ലവനോ സുശീലൻ;
എന്നാൽക്കുറച്ചൊരഭിമാനമതുണ്ടതെന്നാ-
ണെന്നാലതും ഗുണഗണങ്ങളിൽ മുങ്ങുമല്ലോ.
ചിത്രാകൃതേ! കേരളനന്ദിനിയ്ക്കു-
പത്രേശർ ശങ്കുണ്ണിയതാണിദാനീം
മിത്രപ്രിയശ്രീകവി സാരസാളീ-
മിത്രത്വമേന്തുന്നടുവദ്വിജേന്ദ്ര!
അവരും ഞങ്ങളും തമ്മി-
ലവനീസുരരത്നമേ!
ആവുന്ന വേഴ്ചയായ്ത്തീർന്നു
പോവുന്നതിനിടയ്ക്കെടോ.
അതനുവേ! തവ ദർശന
മതിനു കവിഞ്ഞാദരത്തൊടിയിടയിൽ
ചിതമൊടു ചാലക്കുടിയിലു-
മതിമോദാലവർ വരാനുമിടയുണ്ടു്.
സംഗം ലക്ഷണമായതിന്നു കുറവെ-
ന്നാലും സഖേ! ലക്ഷണാ-
സംഗം നാടകമാടി "ശേഷനഗരേ"
ശേഷിപ്പെടും പേർ ചിലർ;
അങ്ങുന്നായതു കേട്ടമന്ദകവിതാ-
വാരാന്നിധേ! പ്രീതനായ്
ഭംഗ്യാ വാഴുമതെന്നുവെച്ചതുമിതിൽ
കാണിച്ചതാണേഷഞാൻ.
ശേഷം വഴിയ്ക്കുവഴിയേ
ശേഷസമാനപ്രസിദ്ധിയുടെ വഴിയേ!
തോഷമൊടിനി നാങ്കണ്ടൊരു
ശേഷം പറയാനുമുണ്ടു പലവകയും.