കൊടുങ്ങല്ലൂർ 10-6-66
സൌമ്യർക്ഷമായിടുമൊരിന്നയി കുഞ്ഞിരാമ-
വര്‍മ്മക്ഷമാപതി ഭവത്ഭുതനെസ്സതോഷം
ചെമ്മേ ധരിയ്ക്കു പുതിയേടമതിങ്കലിക്കാ-
വമ്മയ്ക്കു വല്ലഭനതാക്കിയുഴിഞ്ഞുവച്ചു.
പാരം പഥ്യം പരക്കും പരമസഖ! പരം
താങ്കളോടിത്തരംചേർ-
ന്നാരംഭം മുമ്പിലോതീടണമിതി ഗുരുത-
ന്നിംഗിതത്തോടുകൂടി
നേരംപോക്കാണിതെന്നാകിലുമഹമറിയി-
യ്ക്കുന്നു ചാടിച്ചൊടി-
ച്ചിട്ടാരമ്പോ ഹന്ത നാരായണനെ വികൃതിയാ-
ക്കുന്നുവെന്നോര്‍ത്തിടല്ലേ.
നരനാരീമിഥുനത്തിനു
നിരുപമകവിവര! നിനയ്ക്കിലിക്കാര്യം
ഒരുനാളുങ്കൂടാതി-
ങ്ങൊരു നിർവ്വാഹം പെടാത്തതാണല്ലോ.
പിന്നീടൊന്നാണു നോക്കേണ്ടതു “കുലധന”മീ-
ക്കാമതാപഭ്രമത്താൽ
ചെന്നോടിക്കണ്ട് പെണ്ണുങ്ങളിലടിയറവായ്-
ക്കൊണ്ടു വയ്ക്കായ്ക വേണം;
എന്നാലിയ്യാൾക്കതിന്നും വിധിവിഹിതവിലാ-
സത്തിനാലിപ്പൊഴേതാ-
ണ്ടൊന്നായീ നിത്യതയ്ക്കു നിജസുഖമവനാ-
കട്ടെയാകട്ടെയല്ലേ?
മനോരമാപത്രികയിൽ കടന്നി-
ജ്ജനത്തൊടിപ്പോൾ ചിലർ നേരിടുന്നൂ;
ഇനിയ്ക്കു വയ്യീവക ശുഷ്കവാദ-
ത്തിനെക്കുറിച്ചിട്ടെഴുതാൻ പ്രയാസം